Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു

പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. 'പ്രാർത്ഥിക്കാൻ' ഞാൻ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'. ഞാൻ ചിരിച്ചു. 'അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.'-മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസദ്ധീകരിക്കുന്ന യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണമാണ്. പക്ഷേ ഇതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാൻ ചിലർക്കായില്ല. അങ്ങനെ ഹരീഷിനെതിരെ സൈബർ ആക്രമണവും തുടങ്ങി. ഒടുവിൽ ഫെയ്‌സ് ബുക്കും പൂട്ടി ഹരീഷ് രക്ഷപ്പെടുകയാണ്.

മനപ്പൂർവ്വം ഹിന്ദുത്വത്തെ അവഹേളിക്കാൻ ഹരീഷ് ശ്രമിച്ചുവെന്നാണ് സംഘ പരിവാർ അനുകൂലികളുടെ നിലപാട്. പരസ്യമായി കുരീപ്പുഴ ശ്രീകുമാറിനെ മർദ്ദിച്ച പോലെ ഹരീഷിനെയും മർദ്ദിക്കുമെന്നും എസ്. ഹരീഷിന്റെ കൈ വെട്ടണമെന്നും സംഘപരിവാർ അനുയായികൾ പരസ്യമായി ആഹ്വാനം ചെയ്യുന്നുണ്ട്. കൂടാതെ ഹരീഷിന്റെ അമ്മയെ ഉൾപ്പടെ ഉള്ള ആളുകളെ സംഘം ചേർന്ന് സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. എല്ലാം അതിരുവിട്ടപ്പോഴാണ് ഹരീഷ് ഫെയ്‌സ് ബുക്ക് പേജ് തന്നെ പൂട്ടിയത്. അപ്പർ കുട്ടനാടിനെ തന്നെ പ്രധാന കഥാപാത്രമാക്കി ഹരീഷ് എഴുതിയ നോവലാണ് ഇപ്പോൾ സംഘപരിവാർ സംഘടനകളുടെ ആക്രമണത്തിനിരയായിരിക്കുന്നത്. മീശ എന്ന കഥാപാത്രമാണ് നോവലിലെ കേന്ദ്രബിന്ദു. അയാളിലൂടെയാണ് കഥാകാരൻ കഥ പറയുന്നത്. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് ഹരീഷ്. കഥയിൽ ആർത്തവ സമയത്തെ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്. നോവൽ പ്രസീദ്ധീകരിച്ച മാതൃഭൂമിക്ക് നേരേയും ആക്രമണത്തിന് ആഹ്വാനമുണ്ട്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ കൊലവിളി കേരളത്തിലും സജീവമാക്കുന്നതിന്റെ സൂചനയായി ഇതിനെ സോഷ്യൽ മീഡിയയിലെ മറുവിഭാഗം വിലയിരുത്തുന്നു. കലാകാരന്മാർക്ക് പ്രതികരിക്കാനാവാത്ത സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്ന വിലയിരുത്തലും സജീവമാണ്. ഏതായാലും ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഹരീഷ് തയ്യാറല്ല. ഫോൺ നമ്പറിൽ പോലും നിരവധി തെറിവിളികൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നാണ് മറുനാടന് ലഭിച്ച സൂചന. എന്നാൽ ഹിന്ദുമതത്തെ അവഹേളിക്കുന്നതാണ് ഹരീഷിന്റെ നോവലെന്ന നിലപാടിൽ ഉറച്ചു നിന്ന് കലാകാരനെ കടന്നാക്രമിക്കുന്നത് തുടരുകയാണ് പരിവാറുകാരും.

'ഇസ്ലാം സമുദായം അടക്കമുള്ള മറ്റേതെങ്കിലും സമുദായത്തിലെ സ്ത്രീ വിലക്കുകളെ പറ്റി ഈ ആഭാസ രീതിയിൽ വ്യാഖ്യാനം നടത്തിയാൽ വിവരമറിയുമെന്നും ഈ കൂട്ടർക്ക് അറിയാം. ഹൈന്ദവ സംസ്‌ക്കാരങ്ങളുടെ വേരറുക്കാൻ തുനിഞ്ഞിറങ്ങുന്ന തൂലികയും കടലാസും ബഹിഷ്‌ക്കരിക്കപ്പെടേണ്ടതാണ്. ഇതിന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നല്ല ,ആഭാസ സാഹിത്യം എന്നു തന്നെ പറയേണ്ടിവരും. എല്ലാവരും പ്രതികരിക്കുക.' എന്ന് തുടങ്ങിയ ആഹ്വാനമാണ് സോഷ്യൽ മീഡിയയിൽ പരിവാറുകാർ നടത്തുന്നത്.ഹരീഷിന്റെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രങ്ങൾ അടക്കം പ്രചരിപ്പിച്ചാണ് സംഘപരിവാർ ഭീഷണികൾ.

സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന മറ്റൊരു സന്ദേശം ഇങ്ങനെയാണ്. മാതൃഭൂമി ആഴ്ചപതിപ്പിലെ എസ്.ഹരീഷ് എഴുതിയ നോവലിലെ കണ്ടെത്തലാണിത്. ഹിന്ദു സമുദായത്തിലെ സ്ത്രീകൾ വൃത്തിയായി വേഷം ധരിച്ച് അമ്പലത്തിൽ വരുന്നത് ഞങ്ങൾ ഭോഗത്തിന് തയ്യാറാണന്ന് അറിയിക്കാനത്രെ. നാലു ദിവസം വരാതിരിക്കുന്നത് ആ സമയത്ത് സംഗതിക്ക് തയ്യാറല്ല എന്നറിയിക്കാനും. പ്രധാനമായും ഈ ദിവസങ്ങൾ പൂജാരിമാരെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഉദ്ദേശം . മാതൃഭൂമിയിൽ വലിയ പരസ്യം കൊടുത്ത് പ്രസ് ദ്ധീകരിക്കുന്ന മീശ എന്ന നോവലിലാണ് ഈ ചരിത്ര കണ്ടുപിടുത്തം. കേരളത്തിന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ മാതൃഭൂമിയും കേരള സാഹിത്യ അക്കാദമി അവാർഡു കരസ്ഥമാക്കിയ എസ്. ഹരീഷും എത്ര വഷളത്തരത്തോടെയാണ് ഒരു ക്ഷേത്ര വിശുദ്ധിയെ വിലയിരുത്തിയിരിക്കുന്നതെന്നാണ്

അതിനിടെ ഹരീഷിനെതിരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദകുട്ടിയും രംഗത്ത് വന്നു. ഹരീഷിന്റെ നോവലിന്റെ പേര് മീശ എന്നാണ്. യഥാർഥമീശയുടെ അടയാളമെന്തെന്ന് പെണ്ണുങ്ങൾക്കെല്ലാമറിയാം. മീശ മുളയ്ക്കുന്നതിനു മുന്നേ ഇവിടെ ആണുങ്ങൾ പറഞ്ഞു പഠിക്കുന്നതും പാടി നടക്കുന്നതും എന്തെന്നും പെണ്ണുങ്ങൾക്കറിയാം. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ മീശക്കാരും സോദരത്വേന ചൊല്ലുന്ന മാതൃകാ ഗാനമെന്തെന്നും അവർക്കറിയാം. രണ്ടു പുരുഷന്മാരുടെ സംഭാഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് എഴുത്തുകാരൻ.വർഗ്ഗീയതയുടെ വർത്തമാനകാലത്ത്, സത്രീപക്ഷ വായനയുടെ കാലത്ത് ,ചിന്തിക്കുന്ന ഒരെഴുത്തുകാരൻ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കിൽ അതിന്റെ അർഥവ്യാപ്തി ഉൾക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യർക്കെല്ലാം ഉണ്ടാകും. മീശക്ക് വർഗ്ഗീയതയുടെ കാലത്തെ മാനങ്ങൾ വലുതാണ്.-ശാരദകുട്ടി പറയുന്നത് ഇങ്ങനെയാണ്.

വ്യായാമം കൊണ്ട് ശരീരത്തെ കബളിപ്പിക്കാൻ കഴിയാതെ ഹൃദയാഘാതം വന്ന് മരിച്ച ഒരു കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിലാകുന്നത്. മതേതര കേരളവും ഹിന്ദുക്കളും കൺ തുറന്ന് കാണുക എന്ന പേരിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയാണ് ആക്രമണങ്ങൾ. കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ രണ്ട് അധ്യായങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജാതിയെ അഭിസംബോധന ചെയ്യുന്ന നോവൽ ആ അർത്ഥത്തിൽ കൂടിയാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നത് എന്ന് വ്യക്തം. അടിസ്ഥാന ജനവിഭാഗമായ പുലയരെ അടയാളപ്പെടുത്താനാണ് നോവലിലൂടെ കഥാകൃത്ത് ശ്രമിക്കുന്നത്.

സൈബറാക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാർ പ്രചരിപ്പിക്കുന്ന സന്ദേശമിതാണ്:

'ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകൾ ഭോഗസ്സക്തകൾ

മാതൃഭൂമി ആഴ്ചപതിപ്പിലെ എസ്.ഹരീഷ് എഴുതിയ നോവലിലെ കണ്ടെത്തലാണിത്. ഹിന്ദു സമുദായത്തിലെ സ്ത്രീകൾ വൃത്തിയായി വേഷം ധരിച്ച് അമ്പലത്തിൽ വരുന്നത് ഞങ്ങൾ ഭോഗത്തിന് തയ്യാറാണന്ന് അറിയിക്കാനത്രെ. നാലു ദിവസം വരാതിരിക്കുന്നത് ആ സമയത്ത് സംഗതിക്ക് തയ്യാറല്ല എന്നറിയിക്കാനും. പ്രധാനമായും ഈ ദിവസങ്ങൾ പൂജാരിമാരെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഉദ്ദേശം . മാതൃഭൂമിയിൽ വലിയ പരസ്യം കൊടുത്ത് പ്രസ് ദ്ധീകരിക്കുന്ന മീശ എന്ന നോവലിലാണ് ഈ ചരിത്ര കണ്ടുപിടുത്തം. കേരളത്തിന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ മാതൃഭൂമിയും കേരള സാഹിത്യ അക്കാദമി അവാർഡു കരസ്ഥമാക്കിയ എസ്. ഹരീഷും എത്ര വഷളത്തരത്തോടെയാണ് ഒരു ക്ഷേത്ര വിശുദ്ധിയെ വിലയിരുത്തിയിരിക്കുന്നത്. ഇസ്ലാം സമുദായം അടക്കമുള്ള മറ്റേതെങ്കിലും സമുദായത്തിലെ സ്ത്രീ വിലക്കുകളെ പറ്റി ഈ ആഭാസ രീതിയിൽ വ്യാഖ്യാനം നടത്തിയാൽ വിവരമറിയുമെന്നും ഈ കൂട്ടർക്ക് അറിയാം. ഹൈന്ദവ സംസ്‌ക്കാരങ്ങളുടെ വേരറുക്കാൻ തുനിഞ്ഞിറങ്ങുന്ന തൂലികയും കടലാസും ബഹിഷ്‌ക്കരിക്കപ്പെടേണ്ടതാണ്. ഇതിന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നല്ല ,ആഭാസ സാഹിത്യം എന്നു തന്നെ പറയേണ്ടിവരും'

ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ

എസ്. ഹരീഷിന്റെ നോവലിന്റെ പേര് മീശ എന്നാണ്. യഥാർഥമീശയുടെ അടയാളമെന്തെന്ന് പെണ്ണുങ്ങൾക്കെല്ലാമറിയാം.

മീശ മുളയ്ക്കുന്നതിനു മുന്നേ ഇവിടെ ആണുങ്ങൾ പറഞ്ഞു പഠിക്കുന്നതും പാടി നടക്കുന്നതും എന്തെന്നും പെണ്ണുങ്ങൾക്കറിയാം. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ മീശക്കാരും സോദരത്വേന ചൊല്ലുന്ന മാതൃകാ ഗാനമെന്തെന്നും അവർക്കറിയാം.

രണ്ടു പുരുഷന്മാരുടെ സംഭാഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് എഴുത്തുകാരൻ. വർഗ്ഗീയതയുടെ വർത്തമാനകാലത്ത്, സ്ത്രീപക്ഷ വായനയുടെ കാലത്ത്, ചിന്തിക്കുന്ന ഒരെഴുത്തുകാരൻ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കിൽ അതിന്റെ അർഥവ്യാപ്തി ഉൾക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യർക്കെല്ലാം ഉണ്ടാകും. മീശക്ക് വർഗ്ഗീയതയുടെ കാലത്തെ മാനങ്ങൾ വലുതാണ്.

അതുകൊണ്ട് സംഘ പരിവാറുകാർ പ്രത്യേകിച്ചു പുസ്തകം വായിക്കാത്ത സംഘപരിവാറുകാർ, പ്രകോപിതരായത് ആ അധിക്ഷേപത്തിൽ സ്ത്രീ എന്നു കണ്ടതുകൊണ്ടല്ല. അമ്പലമെന്നു കണ്ടതുകൊണ്ടാണ്. പള്ളിയെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നു ചോദിക്കുന്നത് കേട്ടില്ലേ? പെണ്ണിനെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നല്ല.

പെണ്ണിനെ അധിക്ഷേപിക്കുന്നതിനെതിരെ ഒരു മത സംഘടനയും കൊമ്പു കുലുക്കണ്ട. എല്ലാ മതത്തിനും പുറത്താണ് ഞങ്ങളുടെ സ്ഥാനം. മതാധികാരത്തിന്റെ പുല്ലിംഗങ്ങളെല്ലാം ഒരേ പോലെ നീണ്ടു വരുന്നത് ഞങ്ങളുടെ നേർക്കു തന്നെയാണല്ലോ. വെളിച്ചപ്പാടേതു വന്നാലും പുരോഹിതനാരു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് ഞങ്ങൾക്കാണല്ലോ. നിങ്ങളുടെ പൊട്ടിച്ചിരികളുടെയും അട്ടഹാസങ്ങളുടെയും ചൂണ്ടുവിരലുകളുടെയും അറ്റം എന്നും നീളുന്നത് ഞങ്ങളിലേക്കായിരുന്നുവല്ലോ.

അതൊരെഴുത്തുകാരൻ ചൂണ്ടിക്കാണിക്കുമ്പോൾ ഞങ്ങൾക്കു മനസ്സിലാകും. അയാളുടെ യുദ്ധം നിങ്ങളോടാണ്. നിങ്ങളോടു മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP