Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്സ്യബന്ധനത്തിനായി കടലിൽ പോയത് 2400 പേർ; കൊച്ചിയിൽ നിന്നുള്ള 200 ബോട്ടുകളെ കുറിച്ച് സൂചനയില്ലാത്തത് ആശങ്കക്കിടയാക്കുന്നു; പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 60 പേരെ ജപ്പാൻ ചരക്കു കപ്പൽ രക്ഷിച്ചു; ഇവരെ വിഴിഞ്ഞം തീരത്ത് എത്തിക്കും; നേതാക്കളുടെ സന്ദർശനത്തിനും ആശ്വാസ വാക്കിലും തൃപ്തരാകാതെ തീരദേശ ജനത; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചു

മത്സ്യബന്ധനത്തിനായി കടലിൽ പോയത് 2400 പേർ; കൊച്ചിയിൽ നിന്നുള്ള 200 ബോട്ടുകളെ കുറിച്ച് സൂചനയില്ലാത്തത് ആശങ്കക്കിടയാക്കുന്നു; പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 60 പേരെ ജപ്പാൻ ചരക്കു കപ്പൽ രക്ഷിച്ചു; ഇവരെ വിഴിഞ്ഞം തീരത്ത് എത്തിക്കും; നേതാക്കളുടെ സന്ദർശനത്തിനും ആശ്വാസ വാക്കിലും തൃപ്തരാകാതെ തീരദേശ ജനത; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി/തിരുവനന്തപുരം: ഓഖ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ തീരദേശ കടുത്ത ആശങ്കയിലാണ്. കടലിൽ പോയവർ തിരിച്ചെത്താത്തതിൽ അലമുറയിട്ട് കരയുകയാണ് തീരദേശത്തുള്ളവർ. കൊച്ചിയിൽ നിന്നും രണ്ടായിരത്തിലേറെ പേർ മത്സ്യബന്ധനത്തിനായി പോയിട്ടുണ്ട്. 2400 പേർ പോയെങ്കിലും ഇവർ തിരിച്ചെത്താത്തത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്. ഇരുനൂറിലേറെ ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി പുറംകടലിൽ പോയവരെ കുറിച്ച് കരയ്ക്കുള്ളവർക്കാണ് ആശങ്ക.

തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തത് തീരദേശത്തെ ആശങ്കയിലാഴ്‌ത്തുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെക്കുറിച്ച് കൃത്യമായ വിവരം അറിയിക്കാൻ കഴിയാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ച ബോട്ടുകൾ തീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ഗിൽനെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളാണ് കൊച്ചിയിൽ നിന്ന് പോയിരിക്കുന്നത്. ഒരു തവണ കടലിറങ്ങിയാൽ ഇവർ 10 മുതൽ 15 ദിവസം വരെ കഴിഞ്ഞേ മടങ്ങിയെത്താറുള്ളൂ. ഇതിനിടെ ഇവർ തീരവുമായി ബന്ധപ്പെടാറുമില്ല.

മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്കാണ് സാധാരണ മത്സ്യബന്ധനത്തിനായി പോകാറുള്ളത്. എന്നാൽ, ചിലപ്പോൾ ഒമാൻ തീരം വരെയും ഡീഗോ ഗാർഷ്യ തീരം വരെയുമൊക്കെ എത്തിയെന്നുവരാമെന്ന് തീരദേശവാസികൾ പറയുന്നു. നിലവിൽ ആരും അപകടത്തിൽ പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നില്ലെങ്കിലും ബോട്ടുകളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലാത്തതാണ് ആശങ്കയുണർത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ അധികവും.

ബോട്ടുകൾ തിരിച്ചുവരുമ്പോൾ അപകടത്തിൽ പെട്ടേക്കുമോ എന്നതാണ് തങ്ങൾക്ക് ഭയമെന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളി മുരുകന്റെ മകൻ ശക്തിവേൽ പറയുന്നു. മുരുകന്റേതുൾപ്പെടെ പലരുടെയും കുടുംബാംഗങ്ങൾ ഇതിനകം തന്നെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേസമയം, ഏറ്റവുമധികം മൽസ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയിൽ പ്രതിഷേധം ശക്തമായി. രക്ഷാപ്രവർത്തന നടപടികൾ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡുപരോധിച്ചു. അതിനിടെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയറക്ടർ ജനറലുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

രാവിലെ മുതൽ പൂന്തുറയിൽ പ്രതിഷേധം ശക്തമായിരുന്നു. അധികൃതർ ആരും തങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്നും കലക്ടർ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവർത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പൂന്തുറയിൽ സന്ദർശനം നടത്തി. സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

പൂന്തുറയിൽനിന്ന് 102 പേരെയാണു കാണാതായത്. ഇവരിൽ 30 പേരെ കണ്ടുകിട്ടിയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. ഇതിനിടെ 60 പേരെ ജപ്പാൻ കപ്പൽ രക്ഷപെടുത്തി. ഇവര് വൈകുന്നേരമാകുമ്പോഴേക്കും വിഴിഞ്ഞം തീരത്തെത്തും. 20 പേർ വിവിധ കപ്പലുകളിലായി ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. നാവികസേനയും സൈന്യവും നടത്തിയ തിരച്ചിലിൽ 57 പേരെ കണ്ടെത്തിയതായും പറയപ്പെടുന്നു. പൂന്തുറ സെന്റ് തോമസ് പള്ളിയിലാണ് 'ഓഖി' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നത്.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നോതാക്കളെല്ലാം പൂന്തുറയിലും മറ്റ് വിവിധ സ്ഥലങ്ങളിലും സന്ദർശിക്കുന്നുണ്ട്. എന്നാൽ, ഇവരുടെ സമാധാന വാക്കുകളിലൊന്നും വിശ്വസിക്കാതിരിക്കയാണ് തീരജനത. അതേസമയം കടലിൽ കാണാതായ 20ഓളം ബോട്ടുകൾ കണ്ടെത്തിയതായി വിവരം. വ്യോമസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളാണ് അറബിക്കടലിൽ ബോട്ടുകൾ കണ്ടെത്തിയത്. കേസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകൾ ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

കടലിനുൾവശം പ്രക്ഷുബ്ധമാണെന്നും ഒരാൾക്ക് മറ്റൊരാളെ കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നും രക്ഷപ്പെട്ടവർ പറയുന്നു. തമിഴ്‌നാടിന്റെ കപ്പലാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡിന്റെ വാഹനങ്ങൾ കണ്ടില്ല. രക്ഷമായ കാറ്റിനെയും തിരയെയും തുടർന്ന് വള്ളങ്ങൾ മറിഞ്ഞ് വീണുപോയി. അതിന് മുകളിൽ പിടിച്ച് കിടന്നതിനാലാണ് തങ്ങൾ രക്ഷപ്പെട്ടത്. തിരിഞ്ഞു നോക്കാനോ മറ്റോ സാധിക്കാത്തത്ര പ്രക്ഷുബ്ധമാണ് കടൽ. ഹെലികോപ്റ്ററിൽ നിരീക്ഷിച്ച് ആളുകളെ കണ്ടെത്തിയാൽ മത്രമേ കപ്പലുകൾക്ക് രക്ഷപ്പെടുത്താൻ സാധിക്കൂ. അല്ലാതെ കടലിൽ പോയവരെ കണ്ടെത്താനാകില്ലെന്നും രക്ഷപ്പെട്ടവർ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്ഷപെടുത്തിയവർക്കായി പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP