Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ കഴിഞ്ഞില്ല; കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടഞ്ഞതുമില്ല; വെള്ളിയാഴ്‌ച്ച പള്ളിയിൽ മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ച് അപമാനിക്കൽ; തൃത്താലയിൽ നിന്ന് എടപ്പാളിലേക്ക് സൽകാരം മാറ്റിയിട്ടും കുടുംബത്തിന് പള്ളിയുടെ ഊരു വിലക്ക്; തൃത്താലയിലെ ആലൂർ മഹൽ നവോത്ഥാന കേരളത്തിൽ വ്യത്യസ്തമാകുന്നത് ഇങ്ങനെ

വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ കഴിഞ്ഞില്ല; കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടഞ്ഞതുമില്ല; വെള്ളിയാഴ്‌ച്ച പള്ളിയിൽ മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ച് അപമാനിക്കൽ; തൃത്താലയിൽ നിന്ന് എടപ്പാളിലേക്ക് സൽകാരം മാറ്റിയിട്ടും കുടുംബത്തിന് പള്ളിയുടെ ഊരു വിലക്ക്; തൃത്താലയിലെ ആലൂർ മഹൽ നവോത്ഥാന കേരളത്തിൽ വ്യത്യസ്തമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നവോത്ഥാന കേരളത്തിൽ വിവാഹ സൽകാരത്തിന് ഗാനമേളയും ആങ്കറിംഗും നടത്തിയാൽ കുടുംബത്തിന് ഊരുവിലക്ക് വരും. പാലക്കാട് തൃത്താലയിലാണ് സംഭവം. ഇതിൽ ഇടപെടാൻ സർക്കാരോ സ്ഥലം എംഎൽഎ വിടി ബൽറാമോ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. സഹോദരന്റെ വിവാഹ സൽക്കാരത്തിന് ഗാനമേളയും ആങ്കറിംഗും ഏർപ്പെടുത്തിയ കുടുംബത്തിന് ആലൂർ മഹല്ലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡാനീഷ് റിയാസിട്ട പോസ്റ്റാണ് വൈറാലകുന്നത്.

സ്ത്രീകൾ ഫോട്ടോ എടുക്കുന്നതും മൈക്കിൽ സംസാരിക്കുന്നതും ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപമെന്നും വിലക്കിയതെന്നും ഡാനിഷ് പറഞ്ഞു. ഡിസംബർ 28നായിരുന്നു ഡാനിഷിന്റെ സഹോദരന്റെ വിവാഹം. വിവാഹ സൽക്കാര ചടങ്ങിൽവച്ച് സ്ത്രീകൾ ഫോട്ടോ എടുക്കുകയും കുട്ടികൾ സ്റ്റേജിൽ പാട്ടുപാടുകയും ചെയ്തിരുന്നു. ചടങ്ങിൽ ചുരുങ്ങിയ സംഗീതോപകരണങ്ങളും ഉപയോഗിച്ചിരുന്നു. ഇതാണ് വിലക്കിന് കാരണം. ഈ വിഷയത്തിൽ സാമൂഹിക നീതി തേടിയാണ് ഡാനിഷ് ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടത്. ഇതോടെയാണ് പ്രശ്‌നം പുറം ലോകത്ത് എത്തുന്നത്. പ്രസ്തുത വിവാഹത്തിന് ഒരുക്കമെല്ലാം നടത്തിയത് താനാണെന്നും അതുകൊണ്ട് കുടുംബത്തിലെ മറ്റുള്ളവരെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഡാനിഷിന്റെ ആവശ്യം.

കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്‌നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികമായ വിശ്വാസവും ജീവിത രീതികളും പിന്തുടർന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്‌ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ടെന്നും ഡാനിഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എംഎ‍ൽഎ ബൽറാമിന്റെയും ഇടപെടലാണ് ഡാനിഷ് ആവശ്യപ്പെടുന്നത്.

കല്യാണത്തിന് പിന്നാലെ മഹല്ല് കമ്മറ്റിയിലെ ആളുകൾ ഡാനിഷിന്റെ സഹോദരനെ ഫോണിൽ വിളിച്ച് മഹല്ല് വിലക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. സഹോദരനും മറ്റ് കുടുംബാംഗങ്ങളും വിശദീകരണം നൽകാൻ തയ്യാറായിട്ടും കമ്മറ്റി വിലക്ക് അവസാനിപ്പിച്ചില്ല. ഇതോടെയാണ് ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടത്. രണ്ടുവർഷങ്ങൾക്കുമുമ്പ് എന്റെ വിവാഹത്തിനും മഹല്ല് ഇതുപോലെ പ്രതിഷേധവുമായി വന്നിരുന്നു. അന്ന് എന്റെയും ഭാര്യയുടെയും ചിത്രങ്ങളുള്ള ഫ്‌ളെക്‌സുകൾ അവർ നശിപ്പിക്കുകയും ഗാനമേള തടസപ്പെടുത്തുകയും ചെയ്തു. ഇത്തവണ അങ്ങനെ ഉണ്ടാകാതിരിക്കാൻ അനിയന്റെ വിവാഹ സൽക്കാരം ഞാൻ ഞങ്ങളുടെ സ്ഥലത്തുനിന്നും മാറ്റി എടപ്പാളിലാണ് നടത്തിയത്. പക്ഷേ, അവർ അവിടെയും വന്നു-ഡാനീഷ് പറയുന്നു.

കഴിഞ്ഞ 45 ദിവസമായി പള്ളി അധികാരികൾ തങ്ങളുമായി യാതൊരു ബന്ധവും പുലർത്തുന്നില്ലെന്നും ഡാനിഷ് പറയുന്നു. മാസംതോറുമുള്ള വരിസംഖ്യ വാങ്ങാനോ ഉസ്താദിന് പതിവായി നൽകാറുള്ള ചെലവ് തുകയ്‌ക്കോ മഹല്ല് കമ്മറ്റി ഡാനിഷിന്റെ കുടുംബത്തെ സമീപിക്കുന്നില്ല. സ്ഥലത്തെ എല്ലാ പരിപാടികൾക്കും മഹല്ല് സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും സമീപത്തെ മഹല്ലുകളിലൊന്നും ഇത്തരത്തിലുള്ള യാതൊരു വിലക്കുമില്ലെന്നും ഡാനിഷ് പറയുന്നു.വിശ്വാസപരമായി ജീവിക്കുന്ന സഹോദരനും കുടുംബത്തിനും മേൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മഹല്ല് കമ്മറ്റി എടുത്തുമാറ്റണമെന്നാണ് ഡാനിഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡാനിഷ് പോസ്റ്റ് ഇടുകയായിരുന്നു.

'എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ എനിക്ക് കഴിഞ്ഞില്ല. അവർ മൈക്കെടുത്ത് ആഹ്‌ളാദം പങ്കിടുമ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടയാൻ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാർക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്'-ഡാനിഷ് പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എംഎ‍ൽഎ ബൽറാമിന്റെയും അറിവിലേക്കായി...

'ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലിൽ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്.

1 കഴിഞ്ഞ ഡിസംബർ 28 - ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്ഷൻ ദിവസം വേദിയിൽ വന്ന സ്ത്രീകൾ സ്റ്റേജിൽ കയറിയതും ഫോട്ടോയെടുത്തതും.
2 ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചത്.
3 സ്റ്റേജിന് താഴെ രണ്ട് പീസ് ഓർക്കസ്ട്ര ഉപയോഗിച്ചത്. (ഒരു റിഥം പാഡും, ഒരു പിയാനോയും)
4 സ്ത്രീകൾ / പെൺകുട്ടികൾ മൈക്കിലൂടെ സംസാരിച്ചത്.

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നിൽക്കുന്ന ആലൂർ മഹല്ലിൽ നിന്നും 13 കിലോമീറ്റർ മാറി, യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാൾ വിവ പാലസിലാണ് പ്രസ്തുത വിവാഹ റിസപ്ക്ഷൻ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടർന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്‌ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയിൽ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ട്.

'എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീർവദിക്കാൻ സ്റ്റേജിൽ കയറുന്ന സ്ത്രീകളെ തടയാൻ എനിക്ക് കഴിഞ്ഞില്ല. അവർ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങൾ പാട്ടിനനുസരിച്ച് അവർക്കറിയാകുന്ന രൂപത്തിൽ കളിച്ചപ്പോൾ അവരുടെ സന്തോഷം കണ്ടപ്പോൾ തടയാൻ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാർക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്.

ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയിൽ 'ഡാനിഷ് റിയാസ്' എന്ന എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാർഗ്ഗ നിർദ്ദേശങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നു.

ആയതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളുടെ വിഷമതകൾ മനസിലാക്കി എന്റെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഈ വിഷയത്തിൽ എന്റെ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP