Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കന്യകമാരായ പെൺകുട്ടികളെ ലേലം ചെയ്ത് ഡാർക്ക് വെബിലെ ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ്; ലൈംഗിക അടിമകളെ കയറ്റുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക്; ഏറ്റവും കൂടുതൽ മനുഷ്യക്കടത്ത് നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ; കിഴക്കൻ യൂറോപ്പ് ആസ്ഥാനമാക്കിയ ഗ്രൂപ്പിൽ ഡിമാന്റ് ഏറെയുള്ളത് 15 തികയാത്ത പെൺകുട്ടികൾക്ക്; കുട്ടികളുടെ പോൺ വ്യാപാരത്തിനായി യുഎസിൽ മാത്രം 50,000 ആളുകൾ ഗ്രൂപ്പിലേക്ക് പ്രവേശിക്കുന്നുവെന്ന് അധികൃതർ; പിടികൂടാൻ പ്രയാസം

കന്യകമാരായ പെൺകുട്ടികളെ ലേലം ചെയ്ത് ഡാർക്ക് വെബിലെ ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ്; ലൈംഗിക അടിമകളെ കയറ്റുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക്; ഏറ്റവും കൂടുതൽ മനുഷ്യക്കടത്ത് നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ; കിഴക്കൻ യൂറോപ്പ് ആസ്ഥാനമാക്കിയ ഗ്രൂപ്പിൽ ഡിമാന്റ് ഏറെയുള്ളത് 15 തികയാത്ത പെൺകുട്ടികൾക്ക്; കുട്ടികളുടെ പോൺ വ്യാപാരത്തിനായി യുഎസിൽ മാത്രം 50,000 ആളുകൾ ഗ്രൂപ്പിലേക്ക് പ്രവേശിക്കുന്നുവെന്ന് അധികൃതർ; പിടികൂടാൻ പ്രയാസം

മറുനാടൻ ഡെസ്‌ക്‌

ഡാർക്ക് വെബ് എന്ന മനുഷ്യക്കടത്ത് കേന്ദ്രം കുപ്രസിദ്ധമാണ്. ഇതുവഴിയുള്ള മനുഷ്യക്കടത്ത് വ്യാപകമാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് ഡാർക്ക് വെബ് വഴി ഏറ്റവും കൂടുതൽ മനുഷ്യക്കടത്ത് നടക്കുന്നത്. കിഴക്കൻ യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു മനുഷ്യക്കടത്ത് കേന്ദ്രമായ ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് ഇന്റർപോൾ നിരീക്ഷിച്ചണത്തിലാണ്. ഇത് ഡാർക്ക്-വെബിൽ പ്രവർത്തിക്കുകയും ലൈംഗിക അടിമകളെ ഗൾഫ് രാജ്യങ്ങളിലേക്ക് വിൽക്കുകയും ചെയ്തിരുന്നു. ഡാർക്ക് വെബിലൂടെ വഴി 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്.

ഡാർക്ക്‌നെറ്റ് വെബിൽ ഉൾപ്പെടുന്ന വേൾഡ് വൈഡ് വെബിന്റെ ഭാഗമാണ് ഡാർക്ക് വെബ്, ചില പ്രത്യേക സോഫ്റ്റ്‌വേർ ഉപയോഗിച്ച് മാത്രം ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതാണ് ഓവർലേ നെറ്റ്‌വർക്ക്‌സ്.ഡീപ്പ് വെബിൽ ഡാർക്ക് വെബ് ചെറിയൊരു ഇടം സൃഷ്ടിക്കുന്നു, സാധാരണ സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് അവിടേക്ക് പോകാൻ കഴിയില്ല.

ഫ്രെന്റ് ടു ഫ്രെന്റ് , പിയർ ടു പിയർ എന്നീ നെറ്റ് വർക്കുകളിലൂടേയും, ഡാർക്ക്‌നെറ്റിലെ ഡാർക്ക് വെബ് സന്ദർശിക്കാം, ടോർ, ഫ്രീനെറ്റ്, ഐ2പി എന്നിവയാണ് ഡാർക്ക് വെബിലേക്കുള്ള സ്വകാര്യവും, പൊതുവുമായ പ്രധാന മാർഗ്ഗങ്ങൾ. ഡാർക്ക് വെബ് ഉപഭോക്താക്കൾ സാധാരണ വൈബിനെ ക്ലിയർനെറ്റ് എന്നാണ് വിളിക്കുന്നത്, കാരണം സാധാരണ വെബിൽ ഒന്നുതന്നെ എൻക്രിപ്റ്റ് അല്ല എന്നതാണ്. ഒണിയൻലാന്റ് എന്നാണ് ടോറിലൂടെയുള്ള ഡാർക്ക് വെബിനെ വിശേഷിപ്പിക്കുന്നത്. ഒണിയൻ നെറ്റ് വർക്കിലെ ട്രാഫിക്കുകളെല്ലാം onion എന്ന രീതിയിലാണ് നടക്കുന്നത്.

ഡീപ് വെബ് മനുഷ്യക്കടത്തുകാർക്കും അശ്ലീല വിഡിയോകൾ വിൽക്കുന്നവർക്കുമുള്ള പ്രധാന ഒളിത്താവളമാണ്. കുട്ടികളുടെ പോൺ വ്യാപാരം ചെയ്യുന്നതിനായി യുഎസിൽ മാത്രം 50,000 ആളുകൾ ഡീപ് വെബിലേക്ക് പ്രവേശിക്കുന്നുവെന്നാണ് അധികൃതർ കണക്കാക്കുന്നത്. സർക്കാരിന്റെ ശ്രമങ്ങൾക്കിടയിലും ഡീപ് വെബിന്റെ സ്വഭാവം വച്ച് ഇവരെ കണ്ടെത്തുന്നത് വളരെ പ്രയാസകരമാക്കുന്നു. ആഴത്തിലുള്ള ഇരുണ്ട വെബ് യഥാർഥ ലോകത്തിന്റെ പ്രതിഫലനമാണ്. മാരകമായ രോഗികളോ ഗർഭിണികളോ ചെറുപ്പക്കാരായ അമ്മമാരോ ആയ പെൺകുട്ടികളെ വിൽക്കില്ല എന്നാണ് തട്ടിക്കൊണ്ടുപോകുന്നവർ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്. യൂറോപ്പിന് പുറത്തുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ഇരകളെ എത്തിക്കാൻ വൻ തുകയാണ് വാങ്ങുന്നത്.

ഡാർക്ക്-വെബ് കന്യക ലേലങ്ങൾ പതിവായി നടക്കുന്നുണ്ട്. കന്യകയായ പെൺകുട്ടികളെ വിൽക്കാനുണ്ടെന്ന പരസ്യങ്ങളിൽ അവരുടെ പ്രായം, മുടിയുടെ നിറം, അളവുകൾ എന്നിവ ഉൾപ്പെടുന്നതാണ്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് 15പോലും തികയാത്ത പെൺകുട്ടികൾക്കാണ്. 15 വയസുകാരി ലോറയുടെ ലേലത്തിന്റെ ഒരു വിചിത്രമായ പരസ്യം ഈയിടെ ഡാർക്ക് വെബ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പെൺകുട്ടിക്ക് വിലയിട്ടിരുന്നത് 575,000 ഡോളർ ആയിരുന്നു. 2016 ൽ യുകെയിൽ ജനിച്ച 17 വയസ്സുള്ള ജെമ്മ എന്ന പെൺകുട്ടിയുടെ ഓൺലൈൻ വിൽപനയും ഡാർക്ക് വെബ് വഴി നടത്തിയിരുന്നു. ഡാർക്ക് വെബിൽ ബ്രിട്ടിഷ് കൗരക്കാരികളുടെ തുടക്ക വില 92,000 ഡോളറായിരുന്നു.

ഇത്തരം ഇരകളെ ആഗോളതലത്തിൽ എത്തിക്കാൻ അവർക്ക് കഴിയുമെന്നാണ് സംഘത്തിലെ ഒരാൾ പറഞ്ഞത്. ഒരാളുടെ ആവശ്യപ്രകാരം ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനും വേണ്ട സ്ഥലത്ത് എത്തിച്ചുകൊടിക്കാനും അവർ തയാറായിരുന്നു. എന്നാൽ അത്തരമൊരു സേവനത്തിനു വൻ തുകയാണ് ഈടാക്കിയിരുന്നത്. പ്രത്യേകിച്ച് യൂറോപ്പിന് പുറത്തുള്ള ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ വൻ തുകയാണ് വാങ്ങുന്നത്. ബ്ലാക്ക് ഡെത്ത് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന രണ്ട് വ്യക്തികൾ ക്ലോ അയ്‌ലിങ് എന്ന ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയതായി 2017 ജൂലൈയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഫോട്ടോഷൂട്ടിനായി മിലാനിലേക്ക് പോയപ്പോഴാണ് ക്ലോയിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകൽ സമയത്ത് യുകെയിലെ കോൾസ്ഡൺ സ്വദേശിയും 20 വയസ്സുള്ളതുമായ അയ്‌ലിങ് ലണ്ടനിൽ ഫിൽ ഗ്രീന്റെ സൂപ്പർ മോഡൽ ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു.

അയ്‌ലിങ് മിലാനിലെത്തിയ ശേഷം പിറ്റേന്ന് രാവിലെ തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യം ആവശ്യപ്പെട്ട് രംഗത്തെത്തി. 300,000 ഡോളറാണ് ആവശ്യപ്പെട്ടത്. ഈ തുക നൽകിയില്ലെങ്കിൽ അയ്‌ലിംഗിനെ ലൈംഗിക അടിമയായി ലേലം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സഹായത്തിനായി ഗ്രീൻ ഇറ്റലിയിലെ യുകെ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. ഇറ്റാലിയൻ പൊലീസ് വിലാസം തേടിപോയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പകരം അവർ അയ്‌ലിംഗിന്റെ ചില വസ്ത്രങ്ങളുള്ള മുറി കണ്ടെത്തി. ഇതിനിടെ 2017 ജൂലൈ 18 ന് മോഡലിനെ തട്ടിക്കൊണ്ടുപോയതിന് പോളിഷ് പൗരനായ ലുകാസ് ഹെർബയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹെർബയെ ആദ്യം ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ, അയാൾ അയ്‌ലിംഗിനെ കെറ്റാമൈൻ കുത്തിവച്ചതായും അവളെ ഹോൾഡാൽ ബാഗിലിട്ടതായും സമീപമുള്ള ഒരു വീട്ടിലേക്ക് കാറിന്റെ ഡിക്കിയിൽ കയറ്റി കൊണ്ടുപോയതായും പറഞ്ഞു. അയ്‌ലിംഗിനെ അറബികൾക്ക് വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് വെബ്സൈറ്റിലെ ഡീപ് വെബ് വഴി വിൽക്കുകയാണെന്നും ഹെർബ അയ്‌ലിംഗിനോട് അന്ന് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP