Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ട റാലിയിൽ മദ്യവിരുദ്ധ മഹാരാഷ്ട്ര എന്ന് ആഹ്വാനം ചെയ്ത് നടത്തിയ പ്രതിഷേധം; തൃപ്തിയും കൂട്ടരും അറസ്റ്റ് വരിച്ചത് 2019ൽ; കാലിക്കുപ്പി കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ച ഭൂമാതാ ബ്രിഗേഡ് നേതാവിനെ ചാരായം വാറ്റികാരിയാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ മലയാളികളുടെ വ്യാജ പ്രചാരണം; 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഏറ്റെടുത്തത് ലക്ഷങ്ങൾ; തൃപ്തിദേശായിയെ കള്ളവാറ്റുകാരിയാക്കിതിന് പിന്നിലെ സത്യമിതാണ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തൃപ്തി ദേശായി ചാരായം വാറ്റിൽ പിടിയിലെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി ചാരായം വാറ്റുമായി പിടിയിലായി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രചരിച്ചത്. ഇത് മലയാളികളും ആഘോഷമാക്കുകയും ചെയ്തു.

വനിതാ പൊലീസുകാരടങ്ങുന്ന സംഘം തൃപ്തിയെ കഴുത്തിലണിഞ്ഞ മദ്യകുപ്പികളുമായി അറസ്റ്റ് ചെയ്യുന്ന രംഗമായിരുന്നു ഇത്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപതി ദേശായിയെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതാണ് വീഡിയോ എന്ന പേരിൽ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കോവിഡ് 19 കർഫ്യു നിലനിൽക്കുന്നതിനാൽ മദ്യം എങ്ങും ലഭിക്കാനില്ലെന്നും അതുകൊണ്ട് വാറ്റി വിൽക്കുകയായിരുന്നു എന്നും ചില പോസ്റ്റുകളിൽ അവകാശവാദം ഉയർത്തിയിരുന്നത്. എന്നാൽ ഇത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു പ്രതിഷേധത്തിന്റെ വീഡിയോയാണ് എന്ന വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നവിസ് നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലാണ് തൃപ്തി ദേശായി അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ 2019 സെപ്റ്റംബർ 15ന് റിപ്പോർട്ട് ചെയ്ത വാർത്തയെ അടിസ്ഥാനമാക്കിയാണ് ഫാക്ട് ക്രെസെൻഡോ മറാത്തി വസ്തുത വിശകലനം നടത്തിയിരിക്കുന്നത്. ദേവേന്ദ്ര ഫഡ്നവിസ് നടത്തിയ റോഡ് ഷോയ്ക്ക് ഇടയിൽ മദ്യ വിമുക്ത മഹാരാഷ്ട്ര എന്ന മുദ്രാവാക്യം ഉയർത്തി മദ്യക്കുപ്പി മാല ചാർത്തി പ്രതിഷേധിക്കാൻ ശ്രമിച്ച തൃപതി ദേശായിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി എന്നതായിരുന്നു യഥാർത്ഥ വാർത്ത.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പലരും തൃപതി ദേശായി ചാരായ വാറ്റ് കേസിൽ പിടിയിലായതെന്ന പേരിൽ പ്രചരണം നടത്തിയത്. പ്രചരണം ശ്രദ്ധയിൽപ്പെട്ട തൃപതി ദേശായി അവരുടെ ഫേസ്‌ബുക്ക് പേജിൽ ഏപ്രിൽ ഒന്നിന് വാർത്തയുടെ വിശദവിവരങ്ങൾ ഉൾപ്പെട്ട വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

പൂനൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭൂമാതാ ബ്രിഗേഡിന്റെ സ്ഥാപകയും നേതാവുമായ തൃപ്തി ദേശായി ആരാധനാലയങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിനെതിരെ പ്രതികരിച്ചു കൊണ്ടാണ് ആദ്യം രംഗത്തെത്തിയത്. ഷാനി ശിങ്കാർപൂർ ക്ഷേത്രം, ശബരിമല, ഹാജി അലി ദർഹ തുടങ്ങിയ സമരങ്ങളിലൂടെയും ഇവർ പേരെുത്തിരുന്നു.

ശബരിമലിൽ യുവതി പ്രവേശനത്തിന് സുപ്രീകോടതി അനുമതി നൽകിയതിന് പിന്നാലെ തൃപ്തിദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമല കയറാൻ രണ്ടുതവണ ശ്രമിച്ചിരുന്നെങ്കിലും വിശ്വാസികളുടെ എതിർപ്പോടെ മടങ്ങുകയാണ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP