Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഡോറിൽ പിടിച്ചെടുത്തത് 45 ലക്ഷം പേരെ കൊന്നൊടുക്കാൻ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂർവ രാസവസ്തു; അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി കാരന്റെ രഹസ്യ ലബോറട്ടറിയിലെ റെയ്ഡിലെ കണ്ടെത്തലിൽ ഞെട്ടി ലോകം; ലോകത്തെ രാസായുധം കൊണ്ട് ഇല്ലാതാക്കാൻ ഇന്ത്യയിലെ ഫാക്ടറിയിൽ നിർമ്മിച്ച രാസവസ്തുവിന്റെ വിവരങ്ങൾ കേട്ട് മൂക്കത്ത് വിരൽ വച്ച് അമേരിക്കയിലെയും ഇസ്രയേലിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളും

ഇൻഡോറിൽ പിടിച്ചെടുത്തത് 45 ലക്ഷം പേരെ കൊന്നൊടുക്കാൻ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂർവ രാസവസ്തു; അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി കാരന്റെ രഹസ്യ ലബോറട്ടറിയിലെ റെയ്ഡിലെ കണ്ടെത്തലിൽ ഞെട്ടി ലോകം; ലോകത്തെ രാസായുധം കൊണ്ട് ഇല്ലാതാക്കാൻ ഇന്ത്യയിലെ ഫാക്ടറിയിൽ നിർമ്മിച്ച രാസവസ്തുവിന്റെ വിവരങ്ങൾ കേട്ട് മൂക്കത്ത് വിരൽ വച്ച് അമേരിക്കയിലെയും ഇസ്രയേലിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: കഴിഞ്ഞ ഒരാഴ്ചയായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഇൻഡോറിലെ ഒരു അനധികൃത ലബോറട്ടറിയിൽ നടത്തിയ റെയ്ഡിലൂടെ 45 ലക്ഷം പേരെ കൊന്നൊടുക്കാൻ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂർവ രാസവസ്തു പിടിച്ചെടുത്തു. സിന്തറ്റിക്ക് ഓപിയോയ്ഡ്, ഫെന്റാനിലാണ് പിടിച്ചെടുത്തിരിക്കുന്നത്. ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ നിന്നുള്ള സയന്റിസ്റ്റുകളുടെ ടീമിന്റെ സഹായവും റെയ്ഡിനുണ്ടായിരുന്നു. പ്രദേശത്തെ ബിസിനസുകാരനും അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി സ്‌കോളർ കെമിസ്റ്റുമായ ഒരാളുടെ ലബോറട്ടറിയിൽ നിന്നാണിത് കണ്ട് കെട്ടിയിരിക്കുന്നത്. ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന.

ഒരാഴ്ചമുമ്പാണ് രാസവസ്തുപിടിച്ചെടുത്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്റാനൈൽ ആണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഫെന്റാനൈൽ പിടിക്കപ്പെടുന്നത്. ലഹരിമരുന്നുകളായ ഹെറോയിനേക്കാൾ 50 മടങ്ങും മോർഫിനേക്കാൾ 100 മടങ്ങും അധിക വീര്യമുള്ളതാണ് ഫെന്റാനൈൽ. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവിൽ ശ്വസിച്ചാൽ തന്നെ ജീവന് ഭീഷണിയാണെന്നാണ് വിവരങ്ങൾ. ഇത് പകൃതിദത്തമായ ലഹരിമരുന്നല്ല. പരീക്ഷണശാലയിൽവെച്ച് കൃത്രിമമായി നിർമ്മിക്കുന്നതാണ്. ഇത് വളരെവേഗം വായുവിൽ പരക്കും. ത്വക്കിൽകൂടി ആഗീരണം ചെയ്യപ്പെടും. ഇത്തരത്തിൽ രണ്ട് മില്ലീഗ്രാമോളം ഫെന്റാനൈൽ ഉള്ളിലെത്തിയാൽ മരണം ഉറപ്പാണ്.

ഈ രാസവസ്തു രാസയുദ്ധ രംഗത്ത് ഉപയോഗിച്ചാൽ ലക്ഷക്കണക്കിന് പേർ മരിച്ച് വീഴുമെന്ന സുരക്ഷാ ഭീഷണിയാണ് ഉയരുന്നത്. അലിസ്റ്റെയിർ മാക്ലീന്റെ സാത്താൻ ബഗ് എന്ന സിനിമയെ ഓർമപ്പെടുത്തുന്ന ദുരന്തത്തിന് വഴിയൊരുക്കുന്ന കെമിക്കലാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഒരു മെക്‌സിക്കോക്കാരനും പിടിയിലായിട്ടുണ്ട്. ഫെന്റാനിൽ ഹെറോയിനേക്കാൾ 50 ഇരട്ടി അപകടകാരിയാണെന്നും ഇത് ശ്വസിക്കുന്നതിലൂടെ കടുത്ത ഭവിഷ്യത്തുക്കളുണ്ടാകുമെന്നും ഡിജി, ഡിആർഐ ആയ ഡിപി ഡാഷ് മുന്നറിയിപ്പേകുന്നു. ഇതുപയോഗിച്ചുള്ള രാസായുധം നിർമ്മിക്കുന്നതിന് ഇന്ത്യയിൽ നടത്തിയ ആദ്യ ശ്രമത്തെ ഡിആർഐക്ക് അട്ടിമറിക്കാൻ സാധിച്ചുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ഈ രംഗത്ത് സൂക്ഷ്മമായ പ്രവർത്തന പരിചയമുള്ളവർക്ക് സയന്റിസ്റ്റുമാർക്ക് ഹൈ-എൻഡ് റിസർച്ച് ലബോറട്ടറികളിൽ മാത്രമേ ഈ രാസവസ്തു നിർമ്മിക്കാൻ സാധിക്കാറുള്ളൂ. എന്നാൽ ഇൻഡോറിൽ അങ്ങനെയല്ലാത്ത സാഹചര്യത്തിൽ ഇവ നിർമ്മിക്കപ്പെട്ടുവെന്നത് സയന്റിസ്റ്റുമാരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. അനസ്‌തേഷ്യ, വേദനാ സംഹാരി തുടങ്ങിയ മറ്റ് മരുന്നുകൾക്കൊപ്പം വളരെ നിയന്ത്രിതമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫെന്റാനിൽ. ഈ രാസവസ്തു ശരീരത്തിലേക്ക് വളരെ വേഗം വലിച്ചെടുക്കപ്പെട്ട് കടുത്ത അപകടമാണുണ്ടാക്കുന്നത്. തൊലിയിലൂടെയോ അല്ലെങ്കിൽ ശ്വസനത്തിലൂടെയോ അറിയാതെ ഇതിന്റെ വെറും രണ്ട് മില്ലിഗ്രാം ശരീരത്തിലെത്തിയാൽ പോലും ഒരാളെ കൊല്ലാൻ ഇതിന് ശേഷിയുണ്ട്.

ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ ഒരു ഡിഫെൻസ് ലബോറട്ടറിയായ ഡിആർഡിഇയിൽ നിന്നുമുള്ളവരും രാസ-ജൈവ യുദ്ധങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക പരിശീലനം നേടിയവരുമായ സയന്റിസ്റ്റുമാർ കഴിഞ്ഞ ആഴ്ച കണ്ടെത്തിയ രാസവസ്തു ഫെന്റാനിൽ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മോർഫിനേക്കാളും നൂറിരട്ടി ശക്തമാണ് ഫെന്റാനിൽ. കഴിഞ്ഞ ആഴ്ച പിടിച്ചെടുത്ത ഇതിന്റെ വില 110 കോടി രൂപയാണ്. സാധാരണ ഡ്രഗ് സിൻഡിക്കേറ്റുകൾ ഫെന്റാനിൽ യുഎസിലേക്കാണ് കടത്താറുള്ളത്. മറ്റ് കെമിക്കലുകൾക്കൊപ്പം ചർേത്ത് ഗുളികകളാക്കിയാണിത് നല്ല വിലയ്ക്ക് ഇവിടെ ഇത് വിൽക്കുന്നത്. 2016ൽ മാത്രം 20,000ത്തിൽ അധികം പേരാണ് അമേരിക്കയിൽ ഫെന്റാനിൽ ഓവർഡോസ് കാരണം മരിച്ചതെന്നാണ് യുഎസ് അഥോറിറ്റികൾ വെളിപ്പെടുത്തുന്നത്.

ഫെന്റാനിൽ പിൽസ് സാധാരണ അറിയപ്പെടുന്നത് അപാച്ചെ, ചൈന ഗേൾ, ചൈന ടൗൺ, തുടങ്ങിയ പേരുകളിലാണെന്നും ഏജൻസി ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞർക്ക് അതീവ സുരക്ഷാസംവിധാനങ്ങളുള്ള ലബോറട്ടറികളിൽ മാത്രമേ ഈ രാസവസ്തു നിർമ്മിക്കാൻ സാധിക്കു. വേദനാ സംഹാരികളായും, അനസ്തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവിൽ ഫെന്റാനൈൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 110 കോടി വിലമതിക്കുമെന്നാണ് വിവരങ്ങൾ. അമേരിക്കയിൽ 2016 മാത്രം ഫെന്റാനൈൽ ഉപയോഗം അമിതമായതിനെ തുടർന്ന് 20,000 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഫെന്റാനൈൽ ഗുളികകൾ പക്ഷെ വിദേശങ്ങളിൽ കരിഞ്ചന്തകളിൽ സുലഭമായി ലഭിക്കും. അപ്പാഷെ, ചൈനാ ഗിരി, ചൈനാ ടൗൺ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

മെക്സിക്കൻ ലഹരിമരുന്ന് മാഫിയയാണ് ഇന്ത്യയിൽ ഈ മരുന്ന് നിർമ്മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിർമ്മാണകേന്ദ്രങ്ങൾ നിരീക്ഷണം ശക്തമായതും നിയമങ്ങൾ കർശനമായതും ഇന്ത്യയിലേക്ക് നിർമ്മാണം മാറ്റാൻ കാരണമായെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് ഇത് നിർമ്മിക്കുന്നതിനാവശ്യമായ രാവസ്തുക്കൾ നിയമവിരുദ്ധമായ വഴികളിൽഡ കൂടിയാണ് എത്തുന്നത്. പ്രധാന അസംസ്‌കൃത വസ്തുവായ 4അചജജ എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ വഴികൾ പിന്തുടർന്നാണ് ഫെന്റാനൈൽ പിടികൂടുന്നതിലേക്കെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP