Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിജോ ജോസ് പല്ലിശേരിയുടെ ഈ.മ.യൗവിൽ അഭിനയിക്കുമ്പോൾ മൂന്നുതവണ ചെല്ലാനത്ത് നെഞ്ചിടിച്ച് വീണു; അഭിനയം നിർത്താൻ എല്ലാവരും പറഞ്ഞെങ്കിലും കമ്പം കാരണം കൂട്ടാക്കിയില്ല; ഷൂട്ടിങ്ങിന് ശേഷം ആറുകീമോ എടുത്തുകഴിഞ്ഞപ്പോൾ കാൻസറിന്റെ ഒരുലക്ഷണവും ഇല്ലെന്ന് റിപ്പോർട്ട്; കോട്ടയത്തെ പോലെ കൊച്ചി ആശുപത്രിയിലും കീമോ കൊടുത്തത് ഇല്ലാത്ത കാൻസറിനെ തുരത്താനോ? നാലുമാസം മുമ്പുള്ള ഭർത്താവിന്റെ മരണത്തിൽ സത്യം തേടി നടൻ കുഞ്ഞൂഞ്ഞിന്റെ ഭാര്യ മേഴ്‌സി

ലിജോ ജോസ് പല്ലിശേരിയുടെ ഈ.മ.യൗവിൽ അഭിനയിക്കുമ്പോൾ മൂന്നുതവണ ചെല്ലാനത്ത് നെഞ്ചിടിച്ച് വീണു; അഭിനയം നിർത്താൻ എല്ലാവരും പറഞ്ഞെങ്കിലും കമ്പം കാരണം കൂട്ടാക്കിയില്ല; ഷൂട്ടിങ്ങിന് ശേഷം ആറുകീമോ എടുത്തുകഴിഞ്ഞപ്പോൾ കാൻസറിന്റെ ഒരുലക്ഷണവും ഇല്ലെന്ന് റിപ്പോർട്ട്; കോട്ടയത്തെ പോലെ കൊച്ചി ആശുപത്രിയിലും കീമോ കൊടുത്തത് ഇല്ലാത്ത കാൻസറിനെ തുരത്താനോ? നാലുമാസം മുമ്പുള്ള ഭർത്താവിന്റെ മരണത്തിൽ സത്യം തേടി നടൻ കുഞ്ഞൂഞ്ഞിന്റെ ഭാര്യ മേഴ്‌സി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആരെയും കുറ്റപറയാനില്ല.എന്റെ ഭർത്താവിന്റെ മരണത്തിന് കാരണം എന്തായിരുന്നെന്ന് പുറത്തുവരണം.ഇനിയാർക്കും ഇങ്ങിനെ സംഭവിക്കരുത്.ഈ പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കാണ്. മക്കളെയൊ ബന്ധുക്കളെയോ എന്റെ ഈ നീക്കത്തിൽ ആരും പങ്കാളിയാക്കരുത്.അവരുടെ നല്ലഭാവിയെക്കരുതി ചികിത്സിച്ച പള്ളുരുത്തിയിലെ സ്വകാര്യ ആശുപത്രിയുടെ പേരും വെളിപ്പെടുത്താനും ഒരുക്കമല്ല. ഭർത്താവിന്റെ മരണത്തിൽ സംശയം ഉണ്ടെന്ന് വെളിപ്പെടുത്തിയ നടൻ കുഞ്ഞുഞ്ഞിന്റെ ഭാര്യ മേഴ്സി ഇതേക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത് ഇങ്ങിനെ.

നാല് മാസം മുമ്പാണ് നിരവധി സിനിമകളിൽ വേഷമിട്ട് കുഞ്ഞുഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികത്സയിലിരിക്കെ മരണമടഞ്ഞത്.ഭർത്താവിന്റെ മരണത്തിനു കാരണം തെറ്റായ രോഗ നിർണയത്തെ തുടർന്നുള്ള കീമോ തെറാപ്പിയുടെ അനന്തര ഫലമാണെന്നാണ് താൻ ഉറച്ച് വിശ്വസിക്കുന്നതെന്നും ഇത് സ്ഥിരീകരിക്കുക മാത്രമാണ് മുന്നിലുള്ള ലക്ഷ്യമെന്നും ഇതല്ലാതെ ഈ വിഷയത്തിൽ ആരെയും കരിവാരിതേയ്ക്കുന്നതിനോ നഷ്ടപരിഹാരം വാങ്ങുന്നതിനോ ഒന്നും തന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടാവില്ലന്നും അവർ കൂട്ടിച്ചേർത്തു.

ചുമയെത്തുടർന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞൂഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. പരിശോധന റിസൽട്ടിൽ ക്യാൻസർ മൂന്നാം സ്റ്റേജിലേയ്ക്ക് കടന്നിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതു പ്രകാരം തുടർ ചികിത്സ നടത്തിയതാണ് ഭർത്താവിന്റെ മരണത്തിന് കാരണമായതെന്നുമാണ് താൻ ഇപ്പോൾ വിശ്വസിക്കുന്നതെന്നും മേഴ്സി മിഴിനീരോടെ വ്യക്തമാക്കി.ചുമയുമായി പലതവണ കൊച്ചി കരുവേലിപ്പടി ജനറൽ ആശുപത്രിയിൽ ഡോക്ടറെ കണ്ടിരുന്നു. അപ്പോൾ നടത്തിയ പരിശോധനകളിൽ ഒന്നും ക്യാൻസറിന്റെ ലക്ഷണങ്ങളില്ലായിരുന്നു. നിക്കോട്ടിന്റെ അംശം കൂടുതലാണെന്നും പുകവലി നിർത്തണമെന്നും മാത്രമാണ് അവിടുത്തെ ഡോക്ടർ നിർദ്ദേശിച്ചിരുന്നത്.

ഈ മ യൗ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെല്ലാനത്ത് നടക്കുമ്പോൾ മൂന്നുതവണ നെഞ്ചിടിച്ച് വീഴുന്നത് മരുമകനടക്കമുള്ളവർ കണ്ടിരുന്നു. ഇത് കണ്ടപ്പോൾ സിനിമ അഭിനയം നിർത്താൻ ഞങ്ങളെല്ലാവരും ആവശ്യപ്പെട്ടു. എങ്കിലും അഭിനയത്തോട് ഉള്ള താൽപര്യം കാരണം അഭിനയം തുടരുകയായിരുന്നു. കുറച്ചുകാലം പുകവലി നിർത്തുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തിരുവനന്തപുരത്ത് പോയിട്ട് വരുമ്പോൾ ചുമ വല്ലാതെ കൂടിയിരുന്നു. രാസപദാർത്ഥം ഉപയോഗിച്ച് സിനിമയ്ക്കായി സൃഷ്ടിച്ച പുക ശ്വസിച്ചതുകാരണമായിരിക്കാം ചുമ കൂടിയതെന്നാണ് അന്ന് സംശയം പറഞ്ഞത്. തുടർന്ന് മരുന്ന് വാങ്ങി. ചുമയ്ക്കുള്ള മരുന്നല്ലാതെ മറ്റൊന്നും നൽകിയില്ല. നെഞ്ചിടിച്ച് വീണതിനാലുള്ള പരിക്കായിരിക്കാം എന്ന സംശയത്തിലാണ് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനും പരിശോധനയ്ക്ക് തയ്യാറായത്.

പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണുകയും കീമോ നടത്തുകയുമായിരുന്നു.ആരോഗ്യ സ്ഥിതി മോശമായതിനാൽ 18 ദിവസം കൊണ്ടാണ് 6 കിമോ പൂർത്തിയാക്കിയത്. ഓരോ കീമോ കഴിയുമ്പോഴും ആളെ ഊർജ്ജസ്വലനായിട്ടാണ് കാണപ്പെട്ടത്. കീമോയുടെ അനുബന്ധ അസ്വസ്ഥതകളൊന്നും ആളിൽ കാണാനുണ്ടായിരുന്നില്ല. ആറ് കീമോ കഴിഞ്ഞിട്ട് പരിശോധന നടത്തിയപ്പോൾ ക്യാൻസറിന്റെ ഒരു ലക്ഷണവും ശരീരത്തിലില്ലെന്നായിരുന്നു റിപ്പോർട്ട്. പ്രതിരോധശേഷി കുറവാണെന്നും സൂക്ഷിക്കണമെന്നും ജനറൽ ആശുപത്രിയിലെ ഡോാക്ടർ അറിയിച്ചിരുന്നെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഈ മ യൗ വിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം വിറച്ചുകൊണ്ടാണ് വീട്ടിൽ വന്നതെന്നും തുടർന്ന് ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റാക്കുകയും 23- ന് മരണപ്പെടുകയുമായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ ഇല്ലാത്ത യുവതിക്ക് കീമോ നൽകിയതായുള്ള വാർത്ത പുറത്തുവന്നപ്പോഴാണ് മനസ്സിൽ ഇത്തരത്തിലൊരു സംശയം ബലപ്പെട്ടതെന്നും തുടർന്ന് ബയോപ്സി ടെസ്റ്റ് റിസൽട്ട് പരിശോധിച്ചപ്പോൾ ഹരിയാനയിലെ ഡോക്ടറാണ് രോഗം നിർണ്ണയം നടത്തിയതെന്ന് വ്യക്തമായെന്നും ഇത് സംശയം വർദ്ധിപ്പിച്ചു എന്നും മേഴ്സി പറയുന്നു. ഈ.മ.യൗ, സ്വാതന്ത്ര്യം അർധരാത്രിയിൽ ,ഫ്രഞ്ച് വിപ്ളവം തുടങ്ങിയ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടനാണു കുഞ്ഞുകുഞ്ഞ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP