Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രാഫിക്ക് പൊലീസ് നോക്കി നിന്നപ്പോൾ ഒരു മണിക്കൂർ റോഡിൽ കിടന്നു; മെഡിക്കൽ കോളേജിലെ ലിഫ്റ്റ് തകരാറിലായപ്പോൾ നഷ്ടമായത് വിലയേറിയ കുറേ സമയം കൂടി; ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ മരണം ഉറപ്പിച്ചു; വിദേശ ജോലിക്ക് മെഡിക്കൽ എടുക്കാൻ എത്തി നടുറോഡിൽ കുഴഞ്ഞു വീണു മരിച്ച ഹതഭാഗ്യന് വില്ലനായി എല്ലാവരും

ട്രാഫിക്ക് പൊലീസ് നോക്കി നിന്നപ്പോൾ ഒരു മണിക്കൂർ റോഡിൽ കിടന്നു; മെഡിക്കൽ കോളേജിലെ ലിഫ്റ്റ് തകരാറിലായപ്പോൾ നഷ്ടമായത് വിലയേറിയ കുറേ സമയം കൂടി; ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ മരണം ഉറപ്പിച്ചു; വിദേശ ജോലിക്ക് മെഡിക്കൽ എടുക്കാൻ എത്തി നടുറോഡിൽ കുഴഞ്ഞു വീണു മരിച്ച ഹതഭാഗ്യന് വില്ലനായി എല്ലാവരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ പോരായ്മയും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്നതാണ് കരുനാഗപ്പള്ളി തൊടിയൂർ കല്ലേലി ഭാഗം സോപാനത്തിൽ(കുഞ്ഞുവേലിൽ) രാജീവ് ഗോപാലകൃഷ്ണന്റെ മരണം.

കുടുംബത്തിന് താങ്ങാവാൻ വിദേശ ജോലി സ്വപ്‌നവുമായി തലസ്ഥാനത്ത് എത്തിയതായിരുന്നു രാജീവ്. എന്നാൽ വിദേശത്തു പോകാൻ വൈദ്യ പരിശോധന നടത്തി മടങ്ങുമ്പോൾ നഗരത്തിൽ കുഴഞ്ഞു വീണ രാജീവിനെ രക്ഷിക്കേണ്ടവർ സഹായിച്ചില്ല. വൈകി കിട്ടിയ ചികിൽസ രാജീവിന്റെ ജീവനെടുത്തു. വിമുക്ത ഭടനായിരുന്നു രാജീവ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കുറവൻകോണം ജംക്ഷനിൽ ആയിരുന്നു രാജീവ് കുഴഞ്ഞു വീണത്. കുറവൻകോണത്തുള്ള ലാബിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു.

ഒരു മണിക്കൂറോളം റോഡരികിൽ കിടന്ന രാജീവിനെ ആശുപത്രിയിൽ എത്തിക്കാതെ ജംക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസും വഴിയാത്രക്കാരും കാഴ്ചക്കാരായി നിന്നു. മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സ്ഥിതി ചെയ്യുന്നത് കുറവൻകോണത്തിന് അടുത്താണ്. എപ്പോഴും തിരിക്കുള്ള ജംഗ്ഷൻ. പൊലീസ് പെട്രോളിങ്ങും സജീവം. എന്നിട്ടും രാജീവിന് ആരും തുണയായില്ല.

പിന്നീട് ചിലർ സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ വാഹനത്തിൽ രണ്ട് മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. അവിടേയും അനാസ്ഥയുടെ കാഴ്ചകളായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ സിടി സ്‌കാൻ എടുക്കാൻ നിർദ്ദേശം നൽകി. ലിഫ്റ്റ് തകരാറായതിനാൽ അരമണിക്കൂറോളം വൈകി. ലാബിൽ എത്തിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസ് വിളിച്ചെങ്കിലും ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. അര മണിക്കൂർ കഴിഞ്ഞ് ഡ്രൈവർ എത്തി ആംബുലൻസിൽ കൊണ്ടു പോയി സ്‌കാനിങ്ങിന് വിധേയമാക്കി.

തുടർന്ന് ഒന്നാം വാർഡിൽ രാജീവിനെ പ്രവേശിപ്പിച്ചെങ്കിലും നാലരയോടെ മരിച്ചു. ആശുപത്രിയിൽ രാജീവിന്റെ നില കൂടുതൽ മോശമായെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ മതിയായ ചികിൽസ നൽകിയില്ലെന്നു രാജീവിനെ ആശുപത്രിയിൽ എത്തിച്ചവർ ആരോപിച്ചു. കുറവൻകോണത്ത് കുഴഞ്ഞു വീണ ഉടനെ തന്നെ മതിയായ ചികിൽസ രാജീവിന് ലഭിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വയർലെസിൽ ആംബുലൻസിനെ അറിയിച്ചെങ്കിൽ പോലും രാജീവിന് ജീവൻ തിരിച്ചു കിട്ടുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP