Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചായകുടിക്കാൻ കാശു ചോദിക്കുന്നവർ 50 രൂപ നൽകിയാൽ ചായകുടി കഴിഞ്ഞ് ബാക്കി മടക്കി നൽകും; ടൗണിലെ ഗതാഗതം മുടങ്ങിയാൽ തലയിൽ ചീപ്പു തിരുകി ട്രാഫിക്ക് പൊലീസുകാരനാകും; ഹോട്ടലുകളിൽ വിറകുവെട്ടിയും വെള്ളം കോരിയും ഭക്ഷണം ഉറപ്പാക്കും; വ്യാപാരികൾക്ക് എന്തു സഹായത്തിനും ഓടിയെത്തും; അപരിചിതർക്ക് ഇംഗ്ലീഷിലും മറുപടി നൽകും; ഇൻസേർട്ട് ചെയ്ത മുഷിഞ്ഞ പാൻസ് ഊരിപ്പോകാതിരിക്കാൻ കയറുകൊണ്ടു കെട്ടി മൂന്ന് പതിറ്റാണ്ടോളം മുക്കൂട്ടുതറ നഗരത്തെ കീഴടക്കിയ ശശി കടവരാന്തയിൽ ജീവൻ ഉപേക്ഷിച്ചപ്പോൾ

ചായകുടിക്കാൻ കാശു ചോദിക്കുന്നവർ 50 രൂപ നൽകിയാൽ ചായകുടി കഴിഞ്ഞ് ബാക്കി മടക്കി നൽകും; ടൗണിലെ ഗതാഗതം മുടങ്ങിയാൽ തലയിൽ ചീപ്പു തിരുകി ട്രാഫിക്ക് പൊലീസുകാരനാകും; ഹോട്ടലുകളിൽ വിറകുവെട്ടിയും വെള്ളം കോരിയും ഭക്ഷണം ഉറപ്പാക്കും; വ്യാപാരികൾക്ക് എന്തു സഹായത്തിനും ഓടിയെത്തും; അപരിചിതർക്ക് ഇംഗ്ലീഷിലും മറുപടി നൽകും; ഇൻസേർട്ട് ചെയ്ത മുഷിഞ്ഞ പാൻസ് ഊരിപ്പോകാതിരിക്കാൻ കയറുകൊണ്ടു കെട്ടി മൂന്ന് പതിറ്റാണ്ടോളം മുക്കൂട്ടുതറ നഗരത്തെ കീഴടക്കിയ ശശി കടവരാന്തയിൽ ജീവൻ ഉപേക്ഷിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുക്കൂട്ടുതറ: മുക്കൂട്ടുതറ നഗരത്തിന്റെ ആത്മാവായിരുന്നു ശശി. ഏതു സമയവും നഗരത്തിൽ ഉണ്ടാകുമായിരുന്ന ആ കൊച്ചു പട്ടണമാണ് തന്റെ സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച് ജീവിതം തള്ളിനീക്കിയ വ്യക്തി. നാട്ടുകാരെയും വ്യാപാരികളെയും സഹായിക്കാൻ ഓടി എത്തിയിരുന്ന, മുക്കൂട്ടുതറ ടൗണിന്റെ മകനായി മാറിയ വ്യക്തിയായിരുന്നു ശശി. ഒടുവിൽ സമ്പാദ്യങ്ങളൊന്നും ഇല്ലാതെ ആരോടും യാത്രപറയാതെ കടത്തിണ്ണയിൽ കിടന്നു ശശി കണ്ണടച്ചു. ശശിയുടെ വിയോഗം മുക്കൂട്ടുതറയ്ക്കും കനത്ത വിയോഗമായി മാറി.

പാൻസും ഷർട്ടുമായിരുന്നു ശശിയുടെ ഇഷ്ടവേഷം. ഊരിപ്പോകാതിരിക്കാൻ മുഷിഞ്ഞ പാൻസ് മുറുക്കി കെട്ടിയിരുന്നത് ചരടിൽ കെട്ടിയായിരുന്നു. സ്‌കൂൾ കുട്ടികൾ കളിയാക്കുമെങ്കിലും അതിനൊന്നും മുഖം കൊടുക്കാതെ അവരോടു ചിരിച്ചു കൊണ്ടു പെരുമാറുന്ന ശശിയെ നാട്ടുകാർക്കും ഇഷ്ടമായിരുന്നു. മുക്കുട്ടുതറയിൽ എവിടെയും എപ്പോഴും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുള്ള വ്യക്തി കൂടിയായിരുന്നു ശശി. പാൻസിനൊപ്പം മുഷിഞ്ഞ ഉടുപ്പും തോളിൽ തോർത്തുമായി ശശിയെ കാണാമായിരുന്നു.

ഒരുകാലത്ത് എല്ലാവരെയും പോലെ നല്ലനിലയിൽ ജീവിച്ചയാളാണ് ശശി. ടെലികോം ഡിപ്പാർട്ടമെന്റിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഇടക്കാലം കൊണ്ടാണ് ശശിയുടെ മാനസികാവസ്ഥ താളം തെറ്റിയത്. ഇതോടെ ജോലിക്ക് പോകാതെയായി. ഒടുവിൽ മുക്കൂട്ടുതറയിലെ കടവരാന്തയുടെ വക്കിൽ ജീവിച്ചു തീർക്കാൻ തീരുമാനിച്ചു. ആരെയും ബുദ്ധിമുട്ടിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാവർക്കും വേണ്ടപ്പെട്ടവനായി മാത്രം നിന്നു.

മുക്കൂട്ടുതറയിൽ അലഞ്ഞു തിരിയുമ്പോഴും ആളുകളോട് ചായകുടിക്കാൻ കാശു ചോദിക്കുമായിരുന്നു. നാട്ടുകാരുടെ പരിചയക്കാരനായതു കൊണ്ടു തന്നെ ഇരുപതും അമ്പതും രൂപയും പലരും നൽകും. എന്നാൽ ചായ കുടിച്ചു കഴിയുമ്പോൾ ബാക്കിവുന്ന തുക തിരിച്ചു നൽകുന്ന പ്രകൃതക്കാരനായിരുന്നു ശശി. മുക്കൂട്ടുതറയിലെ വ്യാപാരിൾക്ക് നിഴൽ പോലെ നടന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അവർക്ക് എന്താവശ്യം ഉണ്ടെങ്കിലും സഹായവുമായി എത്തുന്ന വ്യക്തിയുമായിരുന്ന ശശി. അതുകൊണ്ട് തന്നെ ശശിയുടെ വിയോഗം വ്യാപാരികൾക്കും കനത്ത നഷ്ടമായി മാറിയിരുന്നു.

മുക്കൂട്ടുതറയിലെ ടൗണിൽ ട്രാഫിക് ജാമുണ്ടായാൽ അവിടെ ഇടപെടൽ നടത്തിയിരുന്ന ശശിയെയും നാട്ടുകാർ ഓർക്കുന്നു. തലയിൽ ഒരു ചീപ്പു തിരുകി കൈകൾ ഉയർത്തി വാഹനങ്ങളെ നിയന്ത്രിച്ചിരുന്നു അദ്ദേഹം. സഹതാപവും അനുകമ്പയും കലർന്ന സ്‌നേഹമായിരുന്നു ശശിയോട് മുക്കൂട്ടുതറക്കാർക്ക്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരെയും അത്ഭുതപ്പെടുത്തിയിരുന്നു ശശി. വഴിചോദിച്ചും മറ്റു വിദേശികളും മറ്റുള്ളവരും എത്തുമ്പോൾ മുഷിഞ്ഞ വേഷം ധരിച്ച വ്യക്തി ഇംഗ്ലീഷിൽ തന്നെ മറുപടി നൽകും. അപ്പോഴാണ് ആരാണ് ഈ വ്യക്തിയെന്ന് പലരും തിരക്കുക.

ഒറ്റയ്ക്കുള്ള അധ്വാനവും മറ്റു കാരണം രോഗാവസ്ഥയിലായി കിടപ്പിലായിരുന്നു ഏതാനും ദിവസം വരെ ശശി. നാട്ടുകാരും കച്ചവടക്കാരും ആശുപത്രിയിൽ പോകാൻ അദ്ദേഹത്തോടു നിർദ്ദേശിക്കുകയുമുണ്ടായി. എന്നാൽ, വിഷു കഴിയട്ടെ എന്നു പറഞ്ഞ് ചികിത്സക്ക് പോകാൻ അദ്ദേഹം തയ്യാറായില്ല. കടത്തിണ്ണയിൽ കിടന്ന അദ്ദേഹത്തെ എരുമേലി എസ് ഐ വിദ്യാധരനും മറ്റ് രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിനും ശശി കൂട്ടാക്കിയില്ല. ഒടുവിൽ ആരോടും പരിഭവം ഇല്ലാതെ ഈ ലോകത്തു നിന്നു യാത്രയാകുകയായിരുന്നു.

ശശിയുടെ വിയോഗം മുക്കൂട്ടുതറ ടൗണിനെയും വിയോഗത്തിലാക്കുന്നുണ്ട്. ആരെയും ഉപദ്രവിക്കാതെ ജീവിതം തള്ളിനീക്കിയ ഒരു വ്യക്തിയെന്നാണ് നാട്ടുകാർ ശശിയുടെ വിയോഗശേഷം പറയുന്നത്. അസ്വഭാവിക മരണമാണോ എന്ന് മനസ്സിലാക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിനനായി മൃതദേഹം പോസ്റ്റുമോർട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP