Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്! മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനായി കോപ്പിയടി നായിക എത്തിയത് കണ്ട് നെറ്റിചുളിച്ച് മത്സരാർത്ഥികളും; ലക്ഷ്യമിടുന്നത് വിവാദ നായികയെ വെള്ളപൂശാനുള്ള ഇടതു അദ്ധ്യാപക സംഘടനകളുടെ നീക്കങ്ങൾ തന്നെ; ക്ഷണിച്ചതിൽ അപാകത ഇല്ലെന്ന് ഡിപിഐ; ഒരൽപ്പം ഉളുപ്പുണ്ടോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്! മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനായി കോപ്പിയടി നായിക എത്തിയത് കണ്ട് നെറ്റിചുളിച്ച് മത്സരാർത്ഥികളും; ലക്ഷ്യമിടുന്നത് വിവാദ നായികയെ വെള്ളപൂശാനുള്ള ഇടതു അദ്ധ്യാപക സംഘടനകളുടെ നീക്കങ്ങൾ തന്നെ; ക്ഷണിച്ചതിൽ അപാകത ഇല്ലെന്ന് ഡിപിഐ; ഒരൽപ്പം ഉളുപ്പുണ്ടോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് നാണംകെട്ട് മാപ്പു പറഞ്ഞ ദീപാ നിശാന്ത് വീണ്ടും വിവാദത്തിൽ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധികർത്താവായി ദീപാ നിശാന്ത് എത്തിയതാണ് വിവാദത്തിന് ആധാരമായത്. ഇന്ന് രാവിലെ ആലപ്പുഴയിലാണ് അവർ എത്തിയത്. മലയാള ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് ദീപാ നിശാന്ത് എത്തിയത്. കോപ്പിയടി വിവാദം കത്തിനിൽക്കെയാണ് ദീപാ നിശാന്ത് ഇവിടെ എത്തിയത് എന്നതും ശ്രദ്ധേയാണ്. ദീപയുടെ ഫേസ്‌ബുക്കിലെ രാഷ്ട്രീയ ലേഖനങ്ങൾ അടക്കം ശ്രീചിത്രൻ എഴുതി നൽകിയതാണെന്ന ആരോപണം നിലനിൽക്കേയാണ് ദീപാ നിശാന്ത് കലോത്സവ വേദിയിലെത്തിയത്.

ദീപാ നിശാന്ത് എത്തിയത് കണ്ട് മാധ്യമപ്രവർത്തകർ ചുറ്റും കൂടി. എന്തിനാണ് എത്തിയതെന്ന ചോദിച്ചപ്പോഴാണ് ഉപന്യാസത്തിലെ വിധികർത്താവായി എത്തിയതാണെന്ന് അവർ പറഞ്ഞ്. അതേസമയം കോപ്പിയടി വിവാദം കത്തി നിൽക്കുന്ന വേളയിൽ തന്നെ ദീപയെ വിധിനിർണയത്തിന് ഏൽപ്പിച്ച നടപടിയാണ് വിവാദത്തിന് ഇടയാക്കുന്നത്. ദീപയെ വിധി നിർണയിക്കാൻ ഏൽപ്പിച്ചതിൽ അപാകത ഇല്ലെന്ന് ഡിപിഐയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി.

തൃശ്ശൂർ കേരള വർമ്മ കോളേജിലെ മലയാളം അദ്ധ്യാപികയാണ് ദീപാ നിശാന്ത്. ഇടതു പക്ഷത്തിന് വളരെയേറെ വേണ്ടപ്പെട്ടവളുമാണ്. അതുകൊണ്ട് തന്നെയാണ് ദീപയെ വിധികർത്താവാക്കി നിയമിച്ചത്. എന്നാൽ, ഇടതു അദ്ധ്യാപക സംഘടനകളുടെ പ്രത്യേക താൽപ്പര്യം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നും അറിയുന്നു. കോപ്പയടി വിവാദത്തിൽ മുഖം പോയ ഇടതു പ്രവർത്തകയെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഇതോടെ നടക്കുന്നതെന്ന് വ്യക്തമാണ്.

ദീപ നിശാന്ത് എത്തിയത് സോഷ്യൽ മീഡിയയിലും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തെറ്റായ സമയത്താണ് ദീപയെ വിധികർത്താവാക്കി നിയമിച്ചതെന്നാണ് ഉയരുന്ന വിമർശനം. യുവകവി കലേഷ് എഴുതിയ കവിത സ്വന്തം പേരിൽ ദീപ അദ്ധ്യാപകസംഘടനാ മാഗസിനിൽ പ്രസിദ്ധീകരിക്കാൻ നൽകുകയായിരുന്നു. കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച് അയച്ചുനൽകിയത്. സാംസ്‌കാരിക പ്രവർത്തകൻ ശ്രീചിത്രനായിരുന്നു. ഇക്കാര്യം ദീപ തുറന്നു പറയുകയും ചെയത്ു.

ഇടതുസാംസ്കാരിക മേഖലയിൽ കണ്ടുമുട്ടിയ ശ്രീചിത്രനെ സുഹൃത്തായി വിശ്വസിച്ചതാണ് തെറ്റിപ്പോയതെന്ന് തൃശൂർ കേരളവർമ കോളജിലെ മലയാളം അദ്ധ്യാപിക ദീപ നിശാന്ത് പറയുന്നു. യുവകവി എസ്.കലേഷിന്റെ കവിത വാട്‌സാപ്പിൽ അയച്ചുതന്നു. ഇടയ്ക്കിടെ പല കവിതകളും അയച്ചു തന്നിട്ടുണ്ട്. ഇത്രയും നല്ല കവിതകൾ പ്രസിദ്ധീകരിക്കാൻ ശ്രീചിത്രനെ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. തന്നോട് പ്രസിദ്ധീകരിക്കാൻ ശ്രീചിത്രൻ പറഞ്ഞതായി ദീപ നിശാന്ത് ചൂണ്ടിക്കാട്ടി.

കവിത മോഷണ വിവാദം പുറത്തുവന്ന അന്നും ശ്രീചിത്രൻ പച്ചക്കളങ്ങൾ ആവർത്തിച്ചതായി ദീപ പറയുന്നു. സ്വന്തം വരികളാണെന്ന് ഉറച്ചുനിന്നു. ആ സാഹചര്യത്തിലാണ് കലേഷിനോട് തെറ്റുഏറ്റുപറയാൻ തയാറാകാതിരുന്നത്. പിന്നീട് തെറ്റ് ബോധ്യപ്പെട്ടപ്പോൾ മാപ്പു പറഞ്ഞു. കവിത വിവാദത്തിനു ശേഷം ഇടതു സാംസ്കാരിക പരിപാടികളിൽ നിന്ന് ദീപ നിശാന്തിനേയും ശ്രീചിത്രനേയും അകറ്റി നിർത്തുകയാണ്. കോളജ് അദ്ധ്യാപക സംഘടന ദീപയോട് വിശദീകരണം ആവശ്യപ്പെടാൻ മുറവിളി കൂട്ടുന്നുണ്ട്.

തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന പേരിൽ 2011 മാർച്ച് 4നാണ് കലേഷ് ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത 'അങ്ങനെയിരിക്കെ' എന്നപേരിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകർത്തി നൽകിയതെന്നും ആരോപണം ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP