Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'AMMA should come, and address the issue' എന്ന മുദ്രാവാക്യവുമായി ഇരിക്കുന്ന ആ കുട്ടികൾക്കൊരു വാർത്താമൂല്യവും ഇല്ലെന്നാണ്? അമ്മയുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത് 'ഹാപ്പി ബർത്ത് ഡേ' പാടുന്ന മാധ്യമങ്ങൾ ഈ ആത്മഹത്യ എന്താണ് മൂടിവെക്കുന്നത്? ബാംഗ്ലൂരുള്ള അമൃത കോളേജിന്റെ ആറാം നിലയിൽ നിന്നും വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യാത്ത മലയാള മാധ്യമങ്ങൾക്കെതിരെ ദീപാ നിശാന്ത്

'AMMA should come, and address the issue' എന്ന മുദ്രാവാക്യവുമായി ഇരിക്കുന്ന ആ കുട്ടികൾക്കൊരു വാർത്താമൂല്യവും ഇല്ലെന്നാണ്? അമ്മയുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത് 'ഹാപ്പി ബർത്ത് ഡേ' പാടുന്ന മാധ്യമങ്ങൾ ഈ ആത്മഹത്യ എന്താണ് മൂടിവെക്കുന്നത്? ബാംഗ്ലൂരുള്ള അമൃത കോളേജിന്റെ ആറാം നിലയിൽ നിന്നും വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യാത്ത മലയാള മാധ്യമങ്ങൾക്കെതിരെ ദീപാ നിശാന്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അമൃതാനന്ദമയീ മഠത്തിന് കീഴിലെ ബെംഗളൂരു അമൃത എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമ റിപ്പോർട്ടുകളെ പഴിച്ച് അദ്ധ്യാപിക ദീപാ നിശാന്ത്. സംഭവം കണ്ടില്ലെന്ന് നടിക്കുന്ന മലയാളം മുഖ്യാധാരാ മാധ്യമങ്ങൾക്കെതിരെയാണ് ദീപാ നിശാന്ത് രംഗത്തെത്തിയത്. 

വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടുദിവസമായി കോളേജിന് മുന്നിൽ സമരത്തിലാണ്.'AMMA should come,and address the issue ' എന്ന മുദ്രാവാക്യവുമായി ഇരിക്കുന്ന ആ കുട്ടികൾക്കൊരു വാർത്താമൂല്യവുമില്ലെന്നാണോയെന്ന് ദീപാ നിശാന്ത് പറഞ്ഞു.

അമ്മയുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത് 'ഹാപ്പി ബർത്ത് ഡേ' പാടുന്ന മാധ്യമങ്ങൾ ഈ ആത്മഹത്യ എന്താണ് മൂടിവെക്കുന്നതെന്നും ദീപ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇങ്ങനൊരു സംഭവം നടക്കുന്നുണ്ട്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഏകമാനസരാണ്. അമൃതാനന്ദമയി മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂരുള്ള അമൃത കോളേജിന്റെ ആറാം നിലയിൽ നിന്നും ഒരു വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്തിരുന്നു. ഹോസ്റ്റൽ മെസിലെ മോശം ഭക്ഷണവുമായി ബന്ധപ്പെട്ട സമരം ചെയ്തത് മൂലം പുറത്താക്കപ്പെട്ട വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത് . ക്യാമ്പസ് ഇന്റർവ്യൂ വഴി ആ വിദ്യാർത്ഥിക്ക് ലഭിച്ച ജോലിയും കോളേജ് അധികൃതർ ഇല്ലാതാക്കിയിരുന്നു.

വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടുദിവസമായി കോളേജിന് മുന്നിൽ സമരത്തിലാണ്.'AMMA should come,and address the issue ' എന്ന മുദ്രാവാക്യവുമായി ഇരിക്കുന്ന ആ കുട്ടികൾക്കൊരു വാർത്താമൂല്യവുമില്ലെന്നാണോ? അമ്മയുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത് 'ഹാപ്പി ബർത്ത് ഡേ' പാടുന്ന മാധ്യമങ്ങൾ ഈ ആത്മഹത്യ എന്താണ് മൂടിവെക്കുന്നത്?

ശ്രീ ഹർഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ശക്തമാകുന്നത്. നേരത്തെ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനെതിരെയും സമരം ചെയ്തതിന് ശ്രീ ഹർഷയെ കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ക്യാംപസ് ഇന്റർവ്യൂവിലൂടെ ശ്രീ ഹർഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫർ ലെറ്റർ കോളെജ് അധികൃതർ ഹർഷയുടെ മുന്നിൽ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതിൽ മനംനൊന്താണ് ഹർഷ ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. അമൃത വിശ്വ വിദ്യാപീഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളെജിൽ ഹർഷയ്ക്ക് പുറമേ 15 വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കുകയും 45 പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതെല്ലാം കോളേജ് അധികൃതർ നിഷേധിക്കുകയാണ്. അതിനിടെ കോളേജിനെതിരെ കർണ്ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹർഷയുടെ മരണത്തിൽ പ്രതിഷേധിച്ച് കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. ഇതേ തുടർന്ന് കോളേജ് രണ്ടാഴ്ച ത്തേക്ക് പൂട്ടി. സമരത്തിന് എസ്.എഫ്.ഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനെതിരെയും സമരം ചെയ്തിടത്തു നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ശ്രീ ഹർഷയെ മുൻപ് കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ഈ വൈരാഗ്യം വെച്ച് ക്യാംപസ് ഇന്റർവ്യൂവിലൂടെ ശ്രീ ഹർഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫർ ലെറ്റർ കോളെജ് അധികൃതർ ഹർഷയുടെ മുന്നിൽ വെച്ച് നശിപ്പിച്ചുവെന്നാണ് ആക്ഷേപം.

സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെയും കോളേജ് അധികൃതർക്കെതിരെയും സെക്ഷൻ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ) എന്നീവകുപ്പുകളിൽ പരപ്പാന അഗ്രഹാര പൊലീസ് കേസെടുത്തു. ഹർഷ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് കോളേജ് മാനേജ്മെന്റിനെതിരെ ഉയരുന്നത്. സംഭവം ഉണ്ടായ ഉടനെ കോളേജിലെ ജീവനക്കാർ എത്തി സംഭവ സ്ഥലം വൃത്തിയാക്കി. രക്തക്കറ പോലും കഴുകി കളഞ്ഞു. സംഭവത്തിന്റെ വീഡിയോ എടുത്ത കുട്ടികളെ ഭീഷണിപ്പെടുത്തി. ഫോണുകൾ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിച്ചു. പരാതി കിട്ടിയ സാഹചര്യത്തിലാണ് മാനേജ്മെന്റിനെതിരെ തെളിവ് നശീകരണത്തിന് പൊലീസ് കേസെടുത്തത്.

കോളേജിന്റെ ഏഴാമത്തെ നിലയിൽ നിന്നാണ് ശ്രീ ഹർഷ ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ കുടിവെള്ളം ഇല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് ശ്രീ ഹർഷയുടെ ആത്മഹത്യയെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ശ്രീ ഹർഷയെ കോളേജിൽ വരുന്നതിൽ നിന്ന് വലിക്കി. തിങ്കളാഴ്ച മാതാ പിതാക്കളുമായി കോളേജിൽ വരാനും നിർദ്ദേശിച്ചു. അച്ഛൻ തിങ്കളാഴ്ച തന്നെ കോളേജിൽ എത്തുകയും ചെയ്തു. എന്നിട്ടും ശ്രീ ഹർഷയെ കോളേജിൽ കയറാൻ അനുവദിച്ചില്ല. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വഴുതി വീണ് ശ്രീ ഹർഷ മരിച്ചുവെന്നാണ് കോളേജ് അധികൃതർ കുട്ടിയുടെ അച്ഛനെ അറിയിച്ചത്. ഇതും ദുരൂഹമാണ്. പിന്നീട് കോളേജ് അധികാരികൾ ഈ നിലപാട് മാറ്റുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP