Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയമാണ് മുന്നിലുള്ളതെന്നു തന്നെ വരികിലും പ്രണയമാണ് സംഘമന്ത്രമെന്നതോർത്ത സേവകർ ! അമരരാണ് നിങ്ങളെന്റെ അരുമ സോദരങ്ങളെ അണയുകില്ല നിങ്ങൾ തന്ന അലിവിനാർദ്ര ദീപ്തികൾ; സംഘ കവിതകളും ദീപാ നിശാന്ത് മോഷ്ടിച്ചിരുന്നോ? ശബരിമലയിൽ തടവിലായ പരിവാറുകാരെ ട്രോളാൻ ഉപയോഗിച്ചത് ജനം ടിവിയിലെ മനോജ് മനയലിന്റെ കവിത; ശ്രീചിത്രന്റെ ഇടപടെലിൽ വെട്ടിലായ 'ദീപയടി' പരിവാറുകാരും ആഘോഷമാക്കുമ്പോൾ  

പ്രളയമാണ് മുന്നിലുള്ളതെന്നു തന്നെ വരികിലും പ്രണയമാണ് സംഘമന്ത്രമെന്നതോർത്ത സേവകർ ! അമരരാണ് നിങ്ങളെന്റെ അരുമ സോദരങ്ങളെ അണയുകില്ല നിങ്ങൾ തന്ന അലിവിനാർദ്ര ദീപ്തികൾ; സംഘ കവിതകളും ദീപാ നിശാന്ത് മോഷ്ടിച്ചിരുന്നോ? ശബരിമലയിൽ തടവിലായ പരിവാറുകാരെ ട്രോളാൻ ഉപയോഗിച്ചത് ജനം ടിവിയിലെ മനോജ് മനയലിന്റെ കവിത; ശ്രീചിത്രന്റെ ഇടപടെലിൽ വെട്ടിലായ 'ദീപയടി' പരിവാറുകാരും ആഘോഷമാക്കുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘപരിവാർ കവിതകളും ദീപാ നിശാന്ത് മോഷ്ടിച്ചിരുന്നോ? കലേഷിന്റെ കവിതാ മോഷണത്തിൽ തന്നെ ചതിച്ചത് ശ്രീചിത്രനാണെന്ന് പറഞ്ഞ് ദീപാ നിശാന്ത് തലയൂരിയിരുന്നു. അപ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞു മാറാൻ ദീപയ്ക്കായില്ല. മറ്റൊരാളുടെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ അയക്കുന്നതിൽ ധാർമിക ചർച്ചയായി. ഇതിന് പിന്നാലെയാണ് പുതിയ ആരോപണമെത്തുന്നത്.

എഴുത്തുകാരനും പത്രപ്രവർത്തകനുമായ മനോജ് മനയിലാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രളയ കാലത്ത് ഓഗസ്റ്റ് 20നു സമൂഹ മാധ്യമങ്ങളിൽ സംഘപരിവാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് താൻ രചിച്ച കവിതയാണ് ദീപ അടർത്തിയെടുത്ത് ശബരിമല പ്രക്ഷോപങ്ങളെ താഴ്‌ത്തികെട്ടാൻ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ കവിതയും ദീപയടിക്ക് വിധേയമായി എന്നാണ് മനോജിന്റെ പോസ്റ്റ്. എന്നാൽ സംഘപരിവാറിനെതിരെയുള്ള പോസ്റ്റായിരുന്നു അതെന്ന് വ്യക്തമാണ്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് ജയിലിലെ മെനു വിശദീകരിച്ച് ഇട്ട ട്രോളിലാണ് മനോജ് മനയലിന്റെ കവിതയും ഉള്ളത്.

ഇനി ഞാനൊരു സത്യം പറയാം. #ദീപയടി ക്ക് ഞാനും വിധേയനായിരിക്കുന്നു. പ്രളയകാലത്ത് (2018 ഓഗസ്റ്റ് 21) ഞാനെഴുതിയ വരികൾ, ദീപ നിശാന്ത് 2018 ഒക്‌റ്റോബർ 27നു തന്റെ സ്വന്തമെന്ന നിലയിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു! പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇവിടെ കൊടുക്കുന്നു.-ഇതായിരുന്നു മനോജ് മനയിൽ ദിവസങ്ങൾക്ക് മുമ്പിട്ട പോസ്റ്റ്. ഇതോടെ സംഘപരിവാർ ദീപയുടെ മോഷണത്തിലെ പുതിയ വിവാദം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ കലേഷിന്റെ വിഷയം സജീവ ചർച്ചയാക്കാൻ പരിവാറുകാർ മുതിർന്നിരുന്നില്ല. എന്നാൽ മനോജ് മനയിൽ വിഷയമെത്തിയപ്പോൾ ആത് പരിവാറുകാരും ദീപയുടെ മോഷണം ആഘോഷമാക്കി. എന്നാൽ ഇത് മോഷണമല്ലെന്നും ട്രോളിന് ഉപയോഗിച്ചതാണെന്നും ദീപയുടെ അനുകൂലികളും പറയുന്നു.

ഓഗസ്റ്റ് 20നാണ് പ്രളയദുരന്ത സേവനത്തിനിടെയിൽ വീര ചരമം പ്രാപിച്ച സ്വയം സേവകർക്കായി മനോജ് മനയിൽ കവിത എഴുതിയത്. സംഘപരിവാർ നിരയിലെ ചിന്താകേന്ദ്രങ്ങളിൽ പ്രമുഖനാണ് ജനം ടിവിയുടെ പ്രോഗ്രാം ഹെഡ് കൂടിയായ മനോജ് മനയിൽ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന വ്യക്തിയുമാണ്. വിഷയത്തിൽ രാഹുൽ ഈശ്വറുമായി നിരന്തര സംവാദങ്ങളും നടത്തിയിരുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ മനോജ് മനയലിന്റെ കവിത അതേ പോലെ ദീപ ഉപയോഗിച്ചുവെന്ന് വ്യക്തമാണ്. വരികൾ തിരിച്ചിട്ടാണ് ദീപ് നൽകിയത്. ഇത് കോപ്പിയടിയാണെന്നാണ് മനോജ് മനയിൽ പറയുന്നത്.

എന്നാൽ കവിതയിലെ വിരകളെ ക്വാട്‌സിലാണ് ദീപ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റാരുടേയോ വരികളാണ് ഇതെന്ന സൂചനയായി ക്വാട്‌സിനെ ചൂണ്ടിക്കാട്ടുകയാണ് ദീപാ അനുകൂലികൾ. അങ്ങനെയാണെങ്കിൽ എന്തിനാണ് വരികൾ തിരിച്ചെഴുതിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും മോഷണത്തിന് സംഘപരിവാർ കവികളെ പോലും ദീപ ഉപയോഗിക്കുന്നുവെന്ന വാദമാണ് സജീവമാകുന്നത്. അതിനിടെ മറ്റാരെങ്കിലുമാകും ദീപയ്ക്ക് മനോജ് മനയിലിന്റെ കവിത ഇട്ടുകൊടുത്തതെന്ന വാദവും സജീവമാണ്. ഏതായാലും കോപ്പിയടി വ്യക്തമാക്കി മനോജ് ഇട്ട പോസ്റ്റ് വൈറലാണ്.

ശബരിമല പ്രക്ഷോഭത്തിൽ കൂട്ട അറസ്റ്റ് നേരിട്ട സംഘപരിവാർ പ്രവർത്തകർക്ക് പരോക്ഷമായി ജയിലിൽ സുഭിക്ഷ ഭക്ഷണവും സൗകര്യങ്ങളും ലഭ്യമാണെന്ന രീതിയിൽ ജയിൽ ഭക്ഷണ മെനുവിന്റെ ഒപ്പമാണ് ഒക്ടോബർ 27ന് സമൂഹ മാധ്യമങ്ങളിൽ മനോജിന്റെ കവിതയുടെ ഒരു ശകലം ദീപ പകർത്തി വെച്ചിരിക്കുന്നത്. വരികൾ ഇൻവെർട്ടഡ് കോമയുടെ അകത്താണെങ്കിലും കവിതയുടെ ഉറവിടമോ കവിയുടെ പേരോ ദീപ പോസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് കോപ്പിയടിക്ക് കാരണമായി ആരോപിക്കുന്നത്.

സംഘപരിവാർ നിലപാടുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരന്തരം ആഞ്ഞടിച്ചിരുന്ന ഇടതുപക്ഷ പ്രവർത്തകയാണ് ദീപ നിഷാന്ത്. അതുകൊണ്ട് തന്നെ പരിവാറുകാരുടെ കവിതാ മോഷണത്തിന് പുതിയ തലത്തിലെത്തുകയാണ്. യുവകവി എസ് കലേഷിന്റെ കവിതയിലെ വരികൾ മോഷ്ടിച്ചെന്നാണ് ആദ്യം പുറത്തു വന്ന ആരോപണം. എകെപിസിടിഎ മാസികയില് ദീപ പ്രസിദ്ധീകരിച്ച കവിത തന്റേതെന്ന് പറഞ്ഞായിരുന്നു എസ് കലേഷ്് രംഗത്തെത്തിയത്. അതെ സമയം തന്നെ ചതിച്ചു ഇതിൽ പെടുത്തിയതാണെന്നും എങ്കിലും കലേഷിന് ഉണ്ടായ മാനസിക വിഷമത്തിൽ മാപ്പ് ചോദിക്കുന്നതായും ദീപ പറഞ്ഞു. ഇതിന് ശേഷമാണ് ശ്രീചിത്രനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.



അതിനിടെ ബഹ്‌റൈൻ കേരളീയ സമാജവും ഡി.സി ബുക്‌സും സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ ദീപാ നിശാന്തിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്. വിത മോഷണത്തിന്റെ പേരിലുള്ള വിവാദം ഉയർന്ന സാഹചര്യത്തിൽ അവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ലെന്നും സമാജവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. എഴുത്തുകാരെ പങ്കെടുപ്പിക്കാനുള്ള ചുമതല ഡി.സി ബുക്‌സാണ് നിർവഹിക്കുന്നത്. അതുപ്രകാരം സമാജത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം ദീപാനിശാന്തിനെ ക്ഷണിച്ചിരുന്നു. ഇവർക്കുള്ള വിസയും തയ്യാറായിട്ടുണ്ട്.

എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പുയർന്ന കവിതമോഷണ വിവാദം കാരണം ഇവരെ പങ്കെടുപ്പിക്കണോ എന്നുള്ള ചോദ്യം സമാജത്തിൽ ഉയർന്നിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അവർ ബഹ്‌റൈനിലെ സാഹിത്യ പരിപാടിയിലേക്ക് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് പുതിയ മോഷണവിവാദവും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP