Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലേഷിന്റെ കവിതയുടെ പേരും ഒട്ടുമിക്ക ലൈനുകളും അതേപടി ഉപയോഗിച്ചു; കവിതയുടെ അന്തസ് കളയുന്ന ചില വാക്കുകൾ കൂടി ചേർത്തു; ദീപാ നിശാന്തിന്റെ കവിതാ മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; സോഷ്യൽ മീഡിയയിലെ ഗർജ്ജിക്കുന്ന പെൺസിംഹത്തിന്റെ മുഖംമൂടി അഴിഞ്ഞതിൽ ആഹ്ലാദിച്ച് സംഘപരിവാർ കൂട്ടായ്മകൾ; ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക എന്ന മറുപടിയുമായി ദീപാ നിശാന്ത്

കലേഷിന്റെ കവിതയുടെ പേരും ഒട്ടുമിക്ക ലൈനുകളും അതേപടി ഉപയോഗിച്ചു; കവിതയുടെ അന്തസ് കളയുന്ന ചില വാക്കുകൾ കൂടി ചേർത്തു; ദീപാ നിശാന്തിന്റെ കവിതാ മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; സോഷ്യൽ മീഡിയയിലെ ഗർജ്ജിക്കുന്ന പെൺസിംഹത്തിന്റെ മുഖംമൂടി അഴിഞ്ഞതിൽ ആഹ്ലാദിച്ച് സംഘപരിവാർ കൂട്ടായ്മകൾ; ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക എന്ന മറുപടിയുമായി ദീപാ നിശാന്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ കേരള വർമ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണവുമായി യുവകവി രംഗത്തെത്തുമ്പോൾ ആത് ആഘോഷമാക്കുന്നത് സംഘപരിവാറുകാരാണ്. 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങൾ വരുത്തി 'അങ്ങനെയിരിക്കെ' എന്ന പേരിൽ കോളേജ് അദ്ധ്യാപകസംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. സോഷ്യൽ മീഡിയയിലെ പെൺസിംഹമാണ് ദീപ. ഇടത് ആശയങ്ങളിലൂടെ പരിവാറുകാരെ കടന്നാക്രമിക്കുന്ന അദ്ധ്യാപിക. ഇതെല്ലാം തന്നെയാണ് ഈ വിവാദത്തെ ആളികത്തിക്കുന്നതും.

2011 ൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പിൽ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിവാദം തുടങ്ങുന്നത്. ദീപാ നിശാന്തിന്റെ പ്രതിരോധങ്ങളെ തകർക്കുന്ന തരത്തിലേക്ക് ചർച്ചകളെത്തിക്കാൻ പരിവാറുകാർക്കായി. ശബരിമല സ്ത്രീ പ്രവേശന വിവാദത്തിലും ആർത്തവത്തിലുമെല്ലാം സ്ത്രീ പക്ഷ നിലപാട് എടുത്തതിലൂടെ പരിവാറിന് തലവേദനകളുണ്ടാക്കായി എഴുത്തുകാരിയാണ് ദീപാ നിശാന്ത്. അതുകൊണ്ട് തന്നെ കലേഷിന്റെ ആരോപണവും അവർക്ക് ആഘോഷമായി. ദീപയുടെ മുഖം മൂടി അഴിഞ്ഞു വീണുവെന്ന പ്രഖ്യാപനവും അവർ നടത്തി.

2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതി തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ അഭിപ്രായ പ്രകാരം സി. എസ്. വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. എകെപിസിറ്റിഎയുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാനെന്നും കലേഷ് പോസ്റ്റിൽ പറയുന്നു.

ഇപ്പോൾ പുറത്തുവന്ന ദീപ നിഷാന്തിന്റെ കവിതയിൽ തന്റെ വരികൾ വികലമാക്കി വെട്ടിമുറിച്ചുന്നും തന്റെ വരികൾ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും കലേഷ് പറഞ്ഞു. കലേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ മറ്റ് സാഹിത്യകാരന്മാരും തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി. 'എനിക്ക് ഇതൊരു സാധാരണ അനുഭവം.'വരികൾ, ബിംബങ്ങൾ, പക്ഷേ മുഴുവൻ കവിതയുടെ അനുഭവമില്ല.. എന്റെ ഒരാദ്യ കാല കവിതയായ രൂപാന്തരം ബാലചന്ദ്രൻ ചുള്ളിക്കാട് വിദ്യാർത്ഥിയായിരിക്കെ അതേപടി തന്റെ പേരിൽ പ്രസിദ്ധീകരിച്ചതായി ഒരു 'പ്രസംഗത്തിൽ അവൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ആരാധനയുടെ കടുത്ത രൂപമാണത്' എന്നായിരുന്നു കവി സച്ചിതാനന്ദന്റെ പ്രതികരണം. കവി അജിത് കുമാറും തന്റെ പുസ്തകത്തിന്റെ പേരിൽ സമാനമായ മോഷണ അനുഭവം ഉണ്ടായതായി പ്രതികരിച്ചു.

കലേഷ് 2011ൽ എഴുതിയ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നത് വസ്തുതയാണ്. ദീപ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേ സമയം താൻ വളരെ നാളുകൾക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാൽ നിസ്സഹായ ആണെന്നും ദീപ നിശാന്ത് പറയുന്നു. ഇതിന് മുമ്പും ദീപാ നിഷാന്തിനെതിരെ ഇതിന് സമാനമായ ആരോപണം ഉയർന്നിരുന്നു. എഴുത്തുകാരനായ അജിത്കുമാർ ആർ. എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമര പെയ്ത്ത് എന്ന പേരിൽ സ്വന്തം കൃതിക്ക് പേര് നൽകിയത് അന്ന് തന്നെ എഴുത്തുകാരനായ അജിത്കുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

പ്രതിരോധിച്ച് ദീപ

വിവാദം കൈവിട്ടു പോയപ്പോൾ പ്രതികരണവുമായി ദീപയും എത്തി. ഫെയ്‌സ് ബുക്കിൽ അവർന നിലപാട് വിശദീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് അവർ പറയുന്നില്ല. കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുകയെന്നാണ് ഫെയ്‌സ് ബുക്കിൽ ദീപ കുറിച്ചത്.

ദീപയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക. ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.

കടന്നാക്രമിച്ച് സംഘപരിവാർ

ദീപയുടെ പോസ്റ്റിന് താഴെ കളിയാക്കൽ വാദങ്ങളുമായി പരിവാറുകാർ നിറയുകയാണ്. ട്രോളുകളും സജീവം. നിങ്ങളിപ്പോ കോപ്പിയടിച്ചോ? സാഹചര്യതെളിവൊക്കെ വച്ച്..... തീവ്രത ഇല്ലാത്ത കോപ്പിയടി ആവും ലേ... എന്തായാലും അന്വേഷിക്കണം????#തീവ്രതകുറഞ്ഞ #ദീപയടി... ഈ പോസ്റ്റോടെ കാര്യം കോപ്പി ആണെന്ന് ഉറപ്പിക്കാമെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇത് ഞാൻ എവിടെ, എപ്പോൾ എഴുതി എന്നൊരു വരിയെങ്കിലും ചേർക്കുമായിരുന്നു. ഈ വിഷയത്തിലെ ഒരു പോസ്റ്റിലും പ്രതികരിക്കാതിരുന്നത് നിങ്ങളെ വിശ്വസിച്ചതുകൊണ്ടാണ്. അത് നഷ്ടപ്പെട്ടു---ഇത്തരം കമന്റുകളാണ് ചർച്ചകളുടെ പൊതു സ്വാഭവം.

ടീച്ചർ കവിത മോഷ്ടിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല. 2018ൽ മറ്റൊരാൾ പ്രസിദ്ധീകരിക്കാനിടയുണ്ടെന്ന് വിചാരിച്ച് കവിത 2011 ൽ കലേഷും എഴുതില്ല. പ്രസിദ്ധീകരിച്ചവയുടെ സത്യം എന്താണെന്നറിയാൻ വായനക്കാർക്ക് അവകാശമുണ്ടെന്ന് കരുതുന്നു. പറയാനാവാതെ പോകുന്ന, അല്ലെങ്കിൽ പറയാത്ത സത്യങ്ങൾ ടീച്ചറുടെ ഇമേജിന്റെ മേൽ തന്നെയാണ് ചെളി തെറിപ്പിക്കുന്നത്. ഇവിടെ വസ്തുതാപരമായ തെളിവുകൾ കലേഷിനൊപ്പമാണ്. ന്യായമായും ആ കവിത, വായനയുള്ള ടീച്ചറും മുമ്പ് ശ്രദ്ധിച്ചിട്ടുണ്ടാവും എന്ന് കരുതുന്നുവെന്ന് കുറിക്കുന്നവരും ഉണ്ട്.

കേരള വർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, നടിമാരായ പാർവതി, റിമ കല്ലിങ്ങൽ, ചലച്ചിത്ര നിരൂപകയും ഗവേഷകയുമായ അപർണ്ണ പ്രശാന്തി, സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര, ഹനാൻ, നോവലിസ്റ്റ് എസ് ഹരീഷ്, സംവിധായകൻ ഡോ. ബിജു, സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പറയുന്ന പ്രീത ജി.പി, അരുന്ധതി... ഇങ്ങനെ പരിവാറുകാരുടെ കണ്ണിലെ കരടായ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകളുടെ നിര തന്നെ ഉണ്ട്.ദീപ നിഷാന്തിന് ഫേസ്‌ബുക് വഴി വധഭീഷണി മുഴക്കിയ കേസിൽ ബിജെപി പ്രവർത്തകൻ ബിജു നായർ അറസ്റ്റിലായെങ്കിലും സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ പലവട്ടം സൈബർ ആക്രമണത്തിന് ഇരയായതാണ് ദീപാ നിശാന്ത്. എന്നാൽ അന്നൊന്നും ഇതുപോലൊകു സുവർണ്ണ വിഷയം കിട്ടിയില്ലെന്ന വിലയിരുത്തലാണ് പരിവാറുകാർക്കുള്ളത്. അതുകൊണ്ട് തന്നെ ആക്രമണം അവർ ശക്തമാക്കുകയും ചെയ്യുന്നു.

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ പോരാടാനിറങ്ങിയ സ്ത്രീകളെ പരിഹസിച്ച് ദീപ നിഷാന്ത് രംഗത്ത് വന്നിരുന്നു. ഇരുട്ടിയാൽ റോഡിലിറങ്ങുന്നത് അപരാധമായി കണ്ടിരുന്ന സ്ത്രീകളൊക്കെ നാമജപ ഘോഷയാത്രയായി ഏത് രാത്രിയിലും റോഡിലിറങ്ങാൻ തുടങ്ങിയെന്നതും ഈ വിധിയുടെ പ്രതിഫലനമാണെന്നും അവർ പറഞ്ഞു വിടി ഭട്ടതിരിപ്പാടിന് പോലും സാധിക്കാതിരുന്ന കാര്യമാണ് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതിയുടെ ചരിത്രപ്രധാനമായ വിധിക്ക് സാധിച്ചതെന്ന് അവർ പരിഹസിച്ചു. പെട്രോളിനും പാചകവാതകത്തിനും വിലകൂടിയപ്പോൾ പോലും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാതിരുന്ന സ്ത്രീകളൊക്കെ തങ്ങൾ അശുദ്ധരാണെന്ന് വിളിച്ചുപറയാനാണെങ്കിൽ പോലും റോഡിലിറങ്ങി എന്നത് സന്തോഷമുണ്ടാക്കുന്നതാണ്.

അമ്പലത്തിൽ കയറുന്നതാണ് വിപ്ലവമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ മറ്റൊരാളെ അമ്പലത്തിൽ കയറ്റാതിരിക്കുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് നിരക്കാത്തതാണ്. ആചാരങ്ങൾ പലതും വഴിയിൽ ഉപേക്ഷിച്ചാണ് നാം ഇന്ന് കാണുന്ന നിലയിലെത്തിയിട്ടുള്ളത്. ആ ചരിത്രമെല്ലാം വിസ്മരിച്ചാണ് പലരും ആചാരങ്ങളും, വിശ്വാസങ്ങളും സംരക്ഷിക്കാനെന്ന വ്യാജേന യാത്ര നടത്തുന്നത്. അഭിപ്രായം പറയുന്ന സ്ത്രീകൾക്കൊക്കെ ലഭിക്കുന്നത് ശകാരവും കൂവലുകളുമാണ്. വിശ്വാസം നല്ലതാണെങ്കിൽ അത് നല്ലതാണ്.

ഹിന്ദുവും രാജ്യവും അപകടത്തിലാണെന്ന ഒരു വിഭ്രാന്തി ജനങ്ങളിൽ ജനിപ്പിച്ച് അവരെ മുതലെടുക്കുന്നതാണ് സംഘപരിവാർകാർ .അത്തരം വിഭ്രാന്തികളിൽ പെട്ട സ്ത്രീകളാണ് ഇന്ന് നിരത്തിലിറങ്ങി തങ്ങൾ അശുദ്ധരാണെന്ന് പ്രഖ്യാപിച്ച് നാമം ജപിക്കുന്നത്. അങ്ങനെയുള്ള സ്ത്രീകളിൽ പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ദീപ നിഷാന്ത് പറഞ്ഞിരുന്നു. ഇങ്ങനെ വീരവാദം പറയുന്ന ആളിന്റെ മോഷണം പുറത്തായതാണ് പരിവാറുകാരുടെ സന്തോഷം ഇരട്ടിയാക്കുന്നത്. എല്ലാം അയ്യപ്പകോപമെന്ന് പറയുന്നവർ പോലും ഉണ്ട്. അടുക്കളയിലെ മോഷണം ഇപ്പോൾ പുറത്തായെന്നാണ് അവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP