Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിക്ക് വോട്ടു ചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ദീപക് ശങ്കരനാരായണനെതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ജോലി ചെയ്യുന്ന എച്ച് പി കമ്പനിക്ക് നിരവധി പേരുടെ പരാതി; ഡിസ് ലൈക് ഭീഷണി ഉയർത്തുമ്പോൾ ഒരാഴ്ചത്തേക്ക് സിപിഎം സൈബർ പോരാളിയെ മാറ്റി നിർത്തി വിദേശ കമ്പനി; കർണ്ണാടകയിൽ സംഘപരിവാറുകാരെ അറിയിച്ച് നേരിടാൻ വേറൊരു കൂട്ടർ

ബിജെപിക്ക് വോട്ടു ചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ദീപക് ശങ്കരനാരായണനെതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ജോലി ചെയ്യുന്ന എച്ച് പി കമ്പനിക്ക് നിരവധി പേരുടെ പരാതി; ഡിസ് ലൈക് ഭീഷണി ഉയർത്തുമ്പോൾ ഒരാഴ്ചത്തേക്ക് സിപിഎം സൈബർ പോരാളിയെ മാറ്റി നിർത്തി വിദേശ കമ്പനി; കർണ്ണാടകയിൽ സംഘപരിവാറുകാരെ അറിയിച്ച് നേരിടാൻ വേറൊരു കൂട്ടർ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: സാമൂഹ്യ പ്രവർത്തകൻ ദീപക് ശങ്കരനാരയണനെതിരെ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ എച്ച് പി കമ്പനി സിപിഎം സൈബർ പോരാളിയെ ജോലിയിൽ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി നിർത്തി. സംഘ പരിവാർ നിലപാട് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്. ദീപക്കിനെതിരെ നിരവധി പരാതികളാണ് കമ്പനിക്ക് ലഭിച്ചത്. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന ദീപക്കിന്റെ പോസ്റ്റാണ് പരാതിക്ക്
അടിസ്ഥാനം.

കത്വ പെൺകുട്ടിയെ ക്രൂരമായി അധിക്ഷേപിച്ച് കമന്റിട്ട ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയർന്നതിന് സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്.പി ഇന്ത്യയുടെ ഫേസ്‌ബുക്ക് പേജിലും സംഘപരിവാർ പ്രവർത്തകർ സൈബർ ആക്രമണം നടത്തിയിരുന്നു. ദീപക്കിനെ പിന്തുണച്ച അദ്ധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാർ പ്രവർത്തകരുടെ സൈബർ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയുമാണ്. ഇതോടെ ദീപക്കിനെ ഒരാഴ്ചത്തേക്ക് കമ്പനി മാറ്റി നിർത്തിയിരിക്കുകയാണ്. കർണ്ണാടകയിലെ സംഘപരിവാർ നേതൃത്വത്തേയും കേരളത്തിലുള്ള ആർ എസ് എസുകാർ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. 

സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖർക്കൊപ്പം #ടീഹശറമൃശ്യേണശവേഉലലുമസ എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. ഇതോടെ കത്വ സംഭവത്തിന്റെ തുടർന്ന് ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട് സോഷ്യൽമീഡിയയിൽ ശക്തമായ പ്രതികരണങ്ങൾ നടത്തുന്ന ദീപക് ശങ്കരനാരായണൻ.

ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്നുമായിരുന്നു ദീപകിന്റെ പോസ്റ്റ്. ഇതേ പോസ്റ്റ് ഷെയർ ചെയ്ത് ദീപ നിശാന്തും ആവേശത്തോടെ രംഗത്തെത്തി. ഇത് പരിവാറുകാരെ പ്രകോപിപ്പിച്ചു. , ദീപക് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് എതിരെയും സോഷ്യൽ മീഡിയ നീങ്ങിയതോടെ വിഷയം പുലിവാലായി. ഒടുവിൽ പോസ്റ്റ് പിൻവലിക്കുന്നതായി അറിയിച്ച് ദീപക് രംഗത്തെത്തി. ദീപയും പോസ്റ്റിൽ നിന്ന് പിന്മാറി.

പക്ഷേ, കുറച്ചുകാലത്തിന് ശേഷം സോഷ്യൽമീഡിയയിൽ വിവാദമായി സജീവ ചർച്ചയായി നിൽക്കുകയാണ് ദീപകിന്റെ പോസ്റ്റ്. എന്നാൽ ദീപകിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവരും ഇടതു ചിന്താഗതിക്കാരും രംഗത്തുവന്നതും ശ്രദ്ധേയമായി. ഇതും പരിവാറുകാരുടെ പ്രകോപനം ഇരട്ടിച്ചു. മുരളി തുമ്മാരുകുടി വിഷയത്തിൽ നടത്തിയ പ്രതികരണം സൈബർ സഖാക്കൾക്കും കൊണ്ടു. അങ്ങനെ ചർച്ച പലവഴിക്ക് പോകുമ്പോഴാണ് ദീപക് ശങ്കരനാരായണനെ ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നത്. കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് കാലമാണ്. അതുകൊണ്ട് തന്നെ അവിടുത്തെ ബിജെപിയും ആർ എസ് എസും പരസ്യ നിലപാട് എടുത്തിട്ടില്ല.

എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഷയത്തിൽ ആർഎസ്എസ് നേരിട്ട് ഇടപെടൽ നടത്തുമെന്നാണ് സൂചന. ഇതോടെ എച്ച് പി കൂടുതൽ പ്രതിരോധത്തിലാകും. കത്വ വിഷയത്തിൽ പെൺകുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട ആർഎസ്എസ് നേതാവ് ഇഎൻ നന്ദകുമാറിന്റെ മകൻ വിഷ്ണുവിനെ സൈബർ സഖാക്കൾ കടന്നാക്രമിച്ചിരുന്നു. വിഷ്ണുവിന് കൊടാക് ബാങ്കിലെ ജോലിയും പോയി. എന്നാൽ ബിജെപിക്കാരെ വെടിവച്ച് കൊല്ലണമെന്ന് പോസ്റ്റിട്ട ദീപക്കിനെ സംരക്ഷിക്കുകയാണ് സൈബർ സഖാക്കൾ. നേരത്തെ വിഷ്ണുവിനെ അനുകൂലിച്ച് പരിവാറുകാരാരും രംഗത്ത് വന്നിരുന്നില്ല.

തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അതാണ് സോഷ്യൽ മീഡിയയിൽ തങ്ങളുയർത്തുന്ന നിലപാടെന്ന് പരിവാറുകാർ പറയുന്നു. അതുകൊണ്ട് തന്നെ ദീപക് മാപ്പ് പറയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

ദീപകിന്റെ പോസ്റ്റ് ഇപ്രകാരം:

പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം.

ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതിൽ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണംവരെ കാക്ക കൊണടുപോകാതെ നോക്കിയ, മറ്റൊരു കാശ്മീരി പണ്ഡിറ്റിനു വേണ്ടി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം.. - ഇതായിരുന്നു ദീപക് നൽകിയ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP