Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളാഞ്ചേരി പീഡനക്കേസിൽ സിപിഎം കൗൺസിലറുടെ വക്കീൽ യൂത്ത്ലീഗ് നേതാവെന്നത് പച്ചക്കള്ളം; അന്ന് കുട്ടികളുടെ സംരക്ഷകൻ ഇന്ന് പീഡനക്കേസിലെ വക്കീൽ എന്ന മനോരമ തലക്കെട്ടും നുണ; മലയാള മനോരമയ്‌ക്കെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ് ഫയൽചെയ്ത് യുവ അഭിഭാഷൻ; വളാഞ്ചേരി പീഡനക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അഡ്വ. കെ.വി യാസർ

വളാഞ്ചേരി പീഡനക്കേസിൽ സിപിഎം കൗൺസിലറുടെ വക്കീൽ യൂത്ത്ലീഗ് നേതാവെന്നത് പച്ചക്കള്ളം; അന്ന് കുട്ടികളുടെ സംരക്ഷകൻ ഇന്ന് പീഡനക്കേസിലെ വക്കീൽ എന്ന മനോരമ തലക്കെട്ടും നുണ; മലയാള മനോരമയ്‌ക്കെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ് ഫയൽചെയ്ത് യുവ അഭിഭാഷൻ; വളാഞ്ചേരി പീഡനക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അഡ്വ. കെ.വി യാസർ

ജംഷാദ് മലപ്പുറം

മലപ്പുറം: വളാഞ്ചേരി പീഡനക്കേസിൽ പ്രതിയായ സിപിഎം കൗൺസിലറുടെ വക്കീൽ യൂത്ത്ലീഗ് നേതാവെന്നത് വ്യാജ വാർത്തയാണെന്നും മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ പ്രക്ഷോഭം തിരിഞ്ഞുകുത്തുന്നുവെന്ന പ്രചാരണം വ്യാജമെന്നും യൂത്ത്ലീഗ്. വ്യാജവാർത്ത നൽകിയതിന്റെ പേരിൽ മലയാള മനോരമ പത്രത്തിനെതിരെ 10ലക്ഷംരൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് മലപ്പുറത്തെ യുവ അഭിഭാഷകനും യൂത്ത്ലീഗ് നേതാവുമായ അഡ്വ. കെ.വി യാസർ അറിയിച്ചു.

'പീഡനക്കേസിനെ പ്രതിയായ വളാഞ്ചേരിയിലെ എൽ.ഡി.എഫ് കൗൺസിലർക്കുവേണ്ടി യൂത്ത്‌ലീഗ് നേതാവ് കൂടിയായ താൻ ഹാജരായെന്നാണ് രണ്ടു ദിവസങ്ങളിലായി മനോരമ വാർത്ത നൽകിയത്.എന്നാൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല.അഡ്വ ബി എ ആളൂരിന്റെ പലകേസുകളിലും മലപ്പുറം ജില്ലയിൽ താനാണ് ഹാജരാകാറുള്ളത്. എന്നാൽ ഈകേസിൽ താൻ ഹാജരായിട്ടില്ല'- അഡ്വ. കെ.വി യാസർ പറയുന്നു. ഇതിന് പുറമെ തന്നെ മനഃപൂർവം കരിവാരിത്തേക്കാനും, രാഷ്ട്രീയമായി വിഷയം ചർച്ചയാക്കാനുമാണ് വാർത്ത ബോധപൂർവം സൃഷ്ടിച്ചത്. പീഡനക്കേസിൽ സിപിഎം കൗൺസിലറുടെ വക്കീൽ യൂത്ത്‌ലീഗ് നേതാവ് എന്ന തലക്കെട്ടിലാണ് മെയ്‌ 18ന് മനോരമ വാർത്ത നൽകിയത്. ഈവാർത്തയിൽ പൂൽപ്പറ്റ പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് കൂടിയായ താനാണ് കേസിനായി ജില്ലാ കോടതിയിൽ ഹാജരാകുന്നതെന്ന് പറയുന്നുണ്ട്. എന്നാൽ താൻ കേസിൽ ഹാജരാകുന്നില്ല. കേസുമായി യാതൊരു ബന്ധവുമില്ല. നേരത്തെ അഡ്വ. ആളൂരിന്റെ പലകേസുകളും താൻ മലപ്പുറം ജില്ലയിൽ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഈകേസ് താൻ യൂത്ത്‌ലീഗ് പ്രവർത്തകൻ കൂടിയായതിനാലാണ് ഏറ്റെടുക്കാതിരുന്നതെന്നും യാസർ പറഞ്ഞു.

ഈവാർത്തക്ക് പറമെ ഇന്ന് 18ന് വീണ്ടും സമാനമായ രീതിയിൽതന്നെ മനോരമ വാർത്ത നൽകിയിട്ടുണ്ട്.'അന്ന് കുട്ടികളുടെ സംരക്ഷകൻ, ഇന്ന് പീഡനക്കേസിലെ വക്കീൽ' എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയിട്ടുള്ളത്. താൻ നേരത്തെ ജില്ലാ ബാലസംരക്ഷണ യൂണിറ്റി(ഡി.സി.പി.യു) മുൻഅഭിഷകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ വീണ്ടും വാർത്ത നൽകിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാകേണ്ട കുട്ടികൾക്ക് നിയമ സംബന്ധമായ സഹായങ്ങൾ നൽകുകയും അവരുടെ സാഹചര്യങ്ങൾ പഠിച്ച് ബോർഡിന് വിവരങ്ങൾ നൽകുകയും ചെയ്യുന്ന ലീഗൽ കംപ്രബേഷൻ ഓഫീസറായിരുന്നും യാസറെന്നും വാർത്തയിൽ പറയുന്നു. ഇത്തരത്തിൽ മനഃപൂർവം തന്നെ കരിവാരിത്തേക്കുകയും, രാഷ്ട്രീയമായ തനിക്ക് പ്രയാസം ഉണ്ടാക്കിയതോടൊപ്പം മാനഹാനികൂടി സൃഷ്ടിച്ചതോടെയാണ് ഇത്തരത്തിൽ നിയമനടപടി സ്വീകരിച്ചതെന്നും യാസർ പറഞ്ഞു.

വളാഞ്ചേരി പീഡന കേസിൽ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ഷംസുദ്ധീന് വേണ്ടി മഞ്ചേരി പോക്‌സോ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചത് ഹൈ കോടതി അഭിഭാഷകൻ അഡ്വ ബി എ ആളൂർ ആണ്, ളാഞ്ചേരി പൊലീസ് ക്രൈം നമ്പർ 125/19 ആണ് എഫ്.ഐ.ആർ ഫയൽചെയ്തത്. സിഎംപി 1142/2019 നമ്പർ ആയുള്ള മഞ്ചേരി പോക്സോ കോടതിയിൽ നിലവിലുള്ള മുൻകൂർ ജാമ്യ ഹരജി ബോധിപ്പിച്ചിട്ടുള്ളത് ആളൂർ വക്കീൽ ആണ്, ആയതിൽ മെമ്മെ ഓഫ് ഓഫീസ്സിനസ് ഉള്ളതും അദ്ദേഹത്തിനാണെന്നും ഇതിനാൽ കേസിൽ തനിക്ക് യാതൊരു ബന്ധമില്ലെന്നും യാസർ പറഞ്ഞു.

നോട്ടീസ് കിട്ടി ഏഴു ദിവസത്തിനകം പ്രസിദ്ധീകരിച്ച തെറ്റായ വാർത്ത നിരുപാധികം പിൻവലിച്ച് മാപ്പ് പറഞ്ഞ് സത്യസന്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തി തുല്യപ്രാധാന്യത്തോട് കൂടി വീണ്ടും മനോരമയിൽ അച്ചടിച്ച് പ്രസീദ്ധീകരിച്ച് വിതരണം ചെയ്യണമെന്നും നോട്ടീസിൽ വിശദീകരിക്കുന്നത്.മനോരമയിൽവന്ന തെറ്റായ വാർത്ത കണ്ടു മറ്റു പല ഓൺലൈൻ മീഡിയകളും തനിക്കെതിരെ വാർത്തകൾ നൽകിയെന്നും യാസർ പറയുന്നു.മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ മറ്റൊരു പ്രക്ഷോഭം കൂടി തിരിഞ്ഞുകുത്തുന്നുവെന്ന് പറഞ്ഞാണ് വാർത്തകൾ പ്രചരിക്കുന്നത്. വിവാദ പീഡനക്കേസിൽ പ്രതിയായ ഇടതുപക്ഷ കൗൺസിലറുടെ വക്കീൽ തന്നെ ഇപ്പോൾ യൂത്ത് ലീഗ് നേതാവാണ്. കൗൺസിലറെ മന്ത്രി കെ.ടി ജലീൽ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രക്ഷോഭം നടത്തിയ യൂത്ത്ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാവിന്റെ ഈ ആഗമനമെന്നും പറഞ്ഞ് വാർത്തകൾ പ്രചരിക്കുന്നതായി യാസർ പറയുന്നു.

അതേ സമയം ബാലിക പീഡകനെ സംരക്ഷിച്ച മന്ത്രി കെ.ടി.ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കുക, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാൻ കൂട്ടുനിന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്നാനിപാർലമെന്റ് മണ്ഡം യൂത്ത്‌ലീഗ്, യൂത്ത്‌കോൺഗ്രസ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ദിവസം മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നൃ. കാവുംപുറത്ത്നിന്നും ആരംഭിച്ച മാർച്ച് മീമ്പാറയിലുള്ള മന്ത്രി വസതിക്ക് സമീപം പൊലീസ് തടഞ്ഞു. മാർച്ച് കെ.എം ഷാജി എംഎ‍ൽഎ
ഉദ്ഘാടനം ചെയ്തു. മാന്യതയുടെ ചെറിയ അംശം ബാക്കി ഉണ്ടെങ്കിൽ മന്ത്രി രാജിവെക്കുകയും സ്വതന്ത്രമായ അന്വേഷണത്തിന് തെയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു. പെൺകുട്ടിക്ക് നീതിലഭിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.വൈ. എഫ് പാർലിമെന്റ്മണ്ഡലം പ്രസിഡന്റ് നാസർ പൊട്ടച്ചോല അദ്ധ്യക്ഷനായി.വി.ടി.ബൽറാം എംഎ‍ൽഎ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ, ഡി.സി.സി. പ്രസിഡന്റ് വി.വി പ്രകാശ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇഫ്തികാറുദ്ധീൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബുൽ ഗഫൂർ, വി.ടി സു ബൈർ തങ്ങൾ, അഡ്വ.സിദ്ധീഖ് പന്താവൂർ, വി.കെ.എം.ഷാഫി പ്രസംഗിച്ചു.

വളാഞ്ചേരിയിൽ എൽ.ഡി.എഫ് നഗരസഭാ കൗൺസിലർ പ്രതിയായ ബാലിക പീഡന കേസ് അട്ടിമറിക്കാൻ മന്ത്രി കെ.ടി ജലീലും, പൊലീസുദ്യോഗസ്ഥരും ഇടപെടൽ നടത്തുന്നുണ്ടെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.റംഷാദ് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റക്കും പരാതി നൽകിയിരുന്നു. മന്ത്രിയുടെ ഇടപെടൽ സംബന്ധിച്ചു പെൺകുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിക്കൊപ്പംതന്നെ കേസ് അട്ടിമറിക്കാൻ ഭീഷണിപെടുത്തിയതായി ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ബാലികയുടെ നീതി ഉറപ്പ് വരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദക്കുരുക്കഴിയാതെ വളാഞ്ചേരി പീഡനക്കേസ്

അതേ സമയം വളാഞ്ചേരിയിൽ 16കാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ എൽ.ഡി.എഫ് കൗൺസിലർ ഷംസുദ്ദീൻ കേസിനെ തുടർന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്കാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി നിലവിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കേസിന്റെ അന്വേഷണമെല്ലാം പൂർത്തിയായിട്ടുണ്ടെന്നും ഇനി പ്രതിയെ പിടികൂടിയാൽ ഒരാഴ്‌ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ എസ്‌പി. സുധീരൻ പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യയിലെ ഏതു വിമാനത്തവളങ്ങളിൽ ഇറങ്ങിയാലും പിടികൂടാനുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയിട്ടുണ്ട്, പ്രതി പെൺകുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ്. നേരത്തെ പെൺകുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈൽഡ് ലൈൻകുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നൽകാൻ പെൺകുട്ടി തയ്യാറായിരുന്നില്ല.

പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെൺകുട്ടി പരാതി നൽകിയത്. അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ ആയിരുന്നു. ഇതിനിടയിൽ എടയൂരിലെ വീട്ടിൽ ഷംസുദ്ദീന്റെ സ്ഥിര സന്ദർശനം നാട്ടുകാർ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നൽകിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തിൽ കഴമ്പുള്ളതായി പൊലീസും പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടർന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ ബന്ധുക്കളോടൊപ്പം വാടകക്ക് താമസിച്ചിരുന്ന പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി, പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടു പോയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈനും തുടർന്ന് പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയും നടത്തി.മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

പ്രതിക്ക് പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവർ വഴിയാണ് പെൺകുട്ടിയെ ഷംസുദ്ദീൻ പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീൻ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയതോടെ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സും, ചില വസ്തുവകകളും ഇവരുടെ പേരിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, പല തവണ ഇത്തരത്തിൽ ബന്ധുവായ സ്ത്രീ പ്രതിയിൽ നിന്നും സ്വത്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഇതിനെ സമ്മതിക്കാത്തതിനെ തുടർന്നാണ് പെൺകുട്ടിയെ കൊണ്ടുകേസ് കൊടുപ്പിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP