Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി ജനതയുടെ വിധിയെഴുത്ത് മോദിസർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ; തൊഴിൽ നഷ്ടം പതിവായതോടെ പരിവാറുകാർ പോലും ബിജെപിയെ കൈവിട്ടു; കോർപ്പറേറ്റ് താത്പര്യങ്ങളിൽ ശ്രദ്ധയൂന്നിയ മോദിസർക്കാറിനെ നിലംപരിശാക്കിയ കെജ്രിവാൾ വിജയിച്ചത് സൗജന്യ വൈദ്യുതിയും കുടിവെള്ള വിതരണവും നടത്തി; തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ നേർവഴിയിലാക്കിയില്ലെങ്കിൽ മോദി ഷാ കൂട്ട് കെട്ടിനെ കാത്തിരിക്കുന്നത് വൻ തോൽവികൾ

വി മുബഷീർ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിപതറിയത് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം അരവിന്ദ് കെജ്രിവാളിന് മുൻപിൽ നിലംപരിശായി. കോർപ്പറേറ്റിന്റെ ഇംഗിതത്തിന് അനുസരിച്ച് നിൽക്കുന്ന, മധ്യവർഗത്തെ കൂടുതലായി പരിഗണിക്കുന്ന മോദിസർക്കാരിൽ യാതൊരു പ്രതീക്ഷക്കും വക നൽകാതെ ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിനും, ആംആദ്മി പാർട്ടിക്കും വിശ്വാസമർപ്പിച്ച് വോട്ട് ചെയ്തു.

താഴേതട്ടിൽ നിൽക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി അഹോരാത്ര പ്രയത്നിച്ച കെജ് രിവാളിന് വോട്ട് ചെയ്യാതെ തങ്ങൾക്ക് നിലനിലക്കാനാകില്ലെന്ന ഭീതി ജനങ്ങൾക്കിടയിലുണ്ടായി. മാത്രമല്ല, ഡൽഹിയെ ഒരുകാലത്ത് അടക്കിവാണ കോൺഗ്രസിനെ പോലും ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പരിഗണിച്ചില്ല.

കേന്ദ്രസർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും, നോട്ട് നിരോധനത്തിന്റെ കെടുതികൾ മൂലവും നഗരത്തിലെ ചെറുകിട ഇടത്തരം സംരഭങ്ങളെല്ലാം തകർച്ചയിലേക്കെത്തിയപ്പോൾ അതിനെ കൈപിടിച്ച് കരയകയറ്റിയത് തന്നെ കെജ്രിവാളിന്റെ ഇടപെടലാണ്. നഗരത്തിലെ തെരുവുകളിൽ തൊഴിലില്ലാതെ, വെള്ളം കിട്ടാതെ അലഞ്ഞുനടന്ന സാധാരണ ജനവിഭാഗത്തിന് കെജ്രിവാൾ സൗജന്യ വൈദ്യുതിയും, കുടിവെള്ളവും നൽകി.

അങ്ങനെ എണ്ണിയാൽ തീരാത്ത വൻ പദ്ധതികളായിരുന്നു ആംആദ്മി ഡൽഹി നിവാസികൾക്ക് നൽകിയത്. കോർപ്പറേറ്റ് നോട്ടമിട്ട നഗരത്തിൽ കെജ്രിവാൾ സാധാരണ വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് നിലയുറച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുപക്ഷേ ആംആദ്മി പാർട്ടി തകർന്നാൽ ബിജെപി അവിടെ കോർപ്പറേറ്റിന് കൂടുതൽ പരിഗണന നൽകുമായിരുന്നു. കോർപ്പറേറ്റിന്റെ താത്പര്യത്തിന് മാത്രം നിലനിൽക്കുന്ന സർക്കാറിനെ എന്തിന് പരിഹരിക്കണമെന്നായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ചോദ്യങ്ങളായി ഉയർന്നത്. തൊഴിലിടങ്ങളിൽ സാധാരണ ജനവിഭാഗത്തെ പരിഗണിക്കുന്നതിലാണ് ആംആദ്മിയുടെ മുഖ്യലക്ഷ്യം.

ഡൽഹി നഗരത്തെ പിടികൂടിയ വിലക്കയറ്റം

കേന്ദ്രസർക്കാറിന്റെ ചില നയങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി നഗരത്തിൽ വിലക്കയറ്റം ഉണ്ടായി. എണ്ണ വില ഉയർന്നു, ജിഎസ്ടി മൂലം നഗരത്തിലെ വിവിധ ബിസിനസ് സംരംഭങ്ങൾ തകർച്ചയുടെ പടിവാതിൽക്കൽ എത്തി. എന്തിന് ഉള്ളിയുടെയും തക്കാളിയുടെയും വില വർധിച്ചു. 2019 ഒക്ടോബറിൽ ഡൽഹി നഗരത്തിലെ ഉള്ളിയുടെയും തക്കാളിയുടെയും വില കിലോയ്ക്ക് 60 രൂപ മുതൽ 70 രൂപ വരെയാണ് വർധിച്ചത്.

പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഉള്ളി തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്‌തെങ്കിലും നഗരം വിലക്കയറ്റം കൊണ്ട് വീർപ്പുമുട്ടി. ഉള്ളിവില കുതിച്ചുയരുമ്പോഴാണ് ധനമന്ത്രി നിർമ്മല സീതാരമാൻ ഉള്ളിവില എന്നെ ബാധിക്കില്ലെന്ന രീതിയിൽ പ്രസ്താവന ഇറക്കിയത്. ഇത് രാജ്യത്താകെ പ്രതിഷേധത്തിന് ഇടയാക്കി. ഞാൻ ഉള്ളി അധികം കഴിക്കാറില്ലെന്നും, വിലക്കയറ്റം എന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നും ധനമന്ത്രി നിർമ്മല സീതാമാൻ മുൻപ് പ്രതികരിച്ചത്. ഉള്ളിയുടെ വിലക്കയറ്റത്തെ പറ്റി പാർലമെന്റിൽ പരാമർശിക്കവെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഞാൻ അധികം ഉള്ളിയോ വെളുത്തിയോ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുബത്തിൽ നിന്നാണ് ഞാൻ വരുന്നതെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ പരാമർശം ലോക്സഭ പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ധനമന്ത്രിയുടെ പ്രസ്താവന സഭയിലെ ചിലർക്കിടയിൽ ചിരിപടർത്തുകയും ചെയ്തു. മാത്രമല്ല ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം വർധിച്ചതോടെ രാജ്യത്ത് പണപ്പെരുപ്പ സമ്മർദ്ദവും ശക്തമായി. ഇതൊന്നും കണ്ണുതുറന്നു കാണാൻ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവർ ശ്രമിച്ചില്ല.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ( Retail inflation )ഡിസംബറിൽ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയർന്നിരിക്കുകയാണ്. നവംബറിൽ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ൽ എത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്.

നവംബറിൽ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കിൽ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകൾ.

നവംബറിൽ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കിൽ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകൾ.2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014- ജൂലൈയിൽ ഉണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പൊതുവിൽ ഉണ്ടായ തളർച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികൾ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവർധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയ അജണ്ടകളിൽ മാത്രം ശ്രദ്ധ/ സാമ്പത്തിക വളർച്ചയെ പോലും ഗൗരവത്തിൽ എടുക്കുന്നില്ലെന്ന ആക്ഷേപം

രാജ്യം സാമ്പത്തിക പ്രതിസന്ധികൊണ്ട് വീർപ്പുമുട്ടുമ്പോഴും മോദിസർക്കാർ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള തിടുക്കമാണ് കാട്ടുന്നത്. പൗരത്വ ഭേദഗതി നിയമം, ഏക സിവിൽ കോഡ്, സ്വകാര്യവത്ക്കരണ നയം തുടങ്ങിയ എല്ലാ അജണ്ടകളും നടപ്പിലാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. നടപ്പുവർഷത്തെ ഒന്നാം പാദത്തിലെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങാൻ കാരണം രാജ്യത്തെ കാർഷിക നിർമ്മാണ,വ്യാപാര മേഖലയുടെ തളർച്ച മൂലമാണ്.

രണ്ടാം പാദത്തിലെ വളർച്ചാ നിരക്ക് 4.5 ശതമാനമായതും രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയുടെ തളർച്ചയാണ്. മാത്രമല്ല തൊഴിൽ പ്രതിസന്ധിയും ശക്തമായ. അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയിലൂന്നിയ നയങ്ങൾ കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും തലസ്ഥാന നഗരിയായ ഡൽഹിയിൽ ആത്മഹത്യകളുടെ എണ്ണവും പെരുകുന്നു. അതും തൊഴിലില്ലായ്മയുടെ പേരിൽ. കഴിഞ്ഞ ദിവസം തന്നെ കണ്ടില്ല, ആറ് മാസം മുൻപ് തൊഴിൽ നഷ്ടപ്പെട്ട ഒരു യുവാവ് സ്വന്തം മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നത് ചർച്ചയായിരുന്നു.

ഡൽൽഹി ഷാലിമാറിലാണ് രാജ്യത്തെ ഒന്നാകെ നടുക്കിയ സംഭവം നടന്നത്. മാധൂർ മലാനി എന്നയാളാണ് 14 വയസ്സുള്ള മകളെയും ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തി ഹൈദർപുർ ബാദ്‌ലിയിൽ ഡൽഹി മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജിവൻ കളഞ്ഞത്. സാൻഡ്‌പേപ്പർ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു മാധൂർ മലാനി. കമ്പനി സാമ്പത്തി പ്രതിസന്ധി മൂലം പൂട്ടിയതോടെ യുവാവ് തൊഴിൽ രഹിതനായി. അങ്ങനെ തൊഴിൽ രഹിതരുടെ എണ്ണം കൂടി.

അതേസമയം കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ പിഴുതെറിയുകയാണ്. ഖജനാവിൽ പണമില്ലെന്ന പരാതി പറയുന്ന ഭരണകർത്താക്കൾക്ക് താക്കീതാണ് കെജ്രിവാൾ. സാധാരണ ജനവിഭാഗത്തിന് അടിസ്ഥാന സൗകര്യ വികസങ്ങളിൽ കൂടുതൽ പരിഗണന നൽകുകയെന്നതാണ് ലക്ഷ്യം.

എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് കുത്തനേ ഉയരുമ്പോഴാണ് 200 യൂണിറ്റ് വരെയുള്ള വൈദ്യുത ഉപഭോഗം സൗജന്യമായിരിക്കുമെന്ന് അരവിന്ദ് കെജ് രിവാളിന്റെ പ്രഖ്യാപന രാജ്യത്ത് വലിയ ചർച്ചയായിരുന്്നു. മാത്രമല്ല 201 മുൽ 400 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പകുതി വില നൽകിയാൽ മതി എന്നും പ്രഖ്യാപനത്തിലുണ്ട്. മാത്രമല്ല ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നത് തലസ്ഥാനത്താണ്. അങ്ങനെ സാധാരണ ജനവിഭാഗത്തെ പരിഗണിച്ചുകൊണ്ടുള്ള അജണ്ടകളാണ് ആംആദ്മി സർക്കാർ നടപ്പിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP