Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.പി.എം വിരുദ്ധർക്കൊപ്പം മദ്യഗ്ലാസുകളുമായി പോസ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ; ദേശാഭിമാനി ഡൽഹി ലേഖകൻ എം.പ്രശാന്തിന് സസ്‌പെൻഷൻ; പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ അഴിമതി മറച്ചുവയ്ക്കാൻ ദേശാഭിമാനി ബന്ധം ദുരുപയോഗിച്ചുവെന്നും ആരോപണം; നടപടി യൂണിയനിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെ

സി.പി.എം വിരുദ്ധർക്കൊപ്പം മദ്യഗ്ലാസുകളുമായി പോസ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ; ദേശാഭിമാനി ഡൽഹി ലേഖകൻ എം.പ്രശാന്തിന് സസ്‌പെൻഷൻ; പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ അഴിമതി മറച്ചുവയ്ക്കാൻ ദേശാഭിമാനി ബന്ധം ദുരുപയോഗിച്ചുവെന്നും ആരോപണം; നടപടി യൂണിയനിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഡൽഹി ഘടകത്തിലെ കൈരളി ദേശാഭിമാനി പോരിന്റെ ഭാഗമായി ദേശാഭിമാനി ഡൽഹി ലേഖകൻ എം.പ്രശാന്തിനെ ഒരാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എം.പ്രശാന്ത് ആർഎംപി ആർഎസ്എസ്‌കാരുമൊത്തു മദ്യപിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.

പത്രപ്രവർത്തക യൂണിയനിൽ കൈരളി ദേശാഭിമാനി അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതു സി.പി.എം നേതൃത്വത്തിനു തലവേദനയായിരുന്നു.എം.പ്രശാന്ത് സി.പി.എം വിരുദ്ധർക്കൊപ്പം മദ്യ ഗ്ലാസുകളുമായി പോസ് ചെയ്ത ചിത്രം പ്രചരിച്ചതിനെ തുടർന്ന് ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്റർ പി.എം.മനോജ് തിരുവനന്തപുരത്ത് പത്രത്തിലെ മുതിർന്ന എഡിറ്റർമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

കെയുഡബ്ല്യൂജെ അഴിമതികൾക്ക് എതിരായ വിജിലൻസ് കേസ് ഒതുക്കാനുൾപ്പെടെ എം.പ്രശാന്ത് ദേശാഭിമാനി ബന്ധം ദുരുപയോഗിച്ചുവെന്നു യോഗത്തിൽ ആരോപണമുയർന്നു. യൂണിയൻ താൽപര്യമെന്ന വ്യാജേന എം.പ്രശാന്തിന്റെ അഴിമതി മറച്ചു വയ്ക്കാനായിരുന്നു പാർട്ടിയെയും പത്രത്തെയും ദുരുപയോഗിച്ചതെന്നാണ് ആക്ഷേപമുയർന്നത്.

ദേശാഭിമാനിയിലെ മുതിർന്ന പത്രപ്രവർത്തകനായ വി.ബി.പരമേശ്വരൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ എം വിജയരാജനെ ബന്ധപ്പെട്ടാണ് വിജിലൻസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. സർക്കാർ ഫണ്ട് കൈപ്പറ്റിയ തൃശൂർ, പാലക്കാട് പ്രസ് ക്ലബ്ബുകൾക്കെതിരെ അന്വേഷണം നടത്തിയ വിജിലൻസ് സി.പി.എം ഇടപെടലിനെ തുടർന്ന് ഡൽഹി കെയുഡബ്ല്യൂജെയിലെ സർക്കാർ ഫണ്ട് അഴിമതി തങ്ങളുടെ പരിധിയിലല്ലെന്ന നിലപാടെടുത്ത് ഫയൽ സർക്കാരിലേക്ക ്അയച്ചിരിക്കുകയാണ്.

പ്രശാന്തിന്റെ പിണറായി വിരുദ്ധ നിലപാടുകൾക്കെതിരെ രോഷാകുലനായ പി.എം.മനോജ് വിഷയം ദേശാഭിമാനി ചീഫ് എഡിറ്റർ എം വിഗോവിന്ദന്റെ പരിഗണനയ്ക്കു വിട്ടു. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനായി ഒരാഴ്ചത്തേക്ക് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു. നടപടി തൽക്കാലം പരസ്യപ്പെടുത്തേണ്ടെന്നാണു തീരുമാനമെങ്കിലും ദേശാഭിമാനി വൃത്തങ്ങളിൽ ചർച്ചയാണ്.

എം.പ്രശാന്ത് സെക്രട്ടറിയായിരിക്കെ കെയുഡബ്ല്യൂജെ ഫണ്ടിൽ നടത്തിയ ക്രമക്കേടുകളാണ് സംഘടനയ്ക്കുള്ളിൽ രൂക്ഷമായ ഭിന്നതയുണ്ടാക്കിയത്. ഡൽഹി ഘടകത്തിൽ അഴിമതിക്കെതിരെ നിലയുറപ്പിച്ചവർ കേരള പ്രസ് ക്ലബ് രൂപീകരിച്ചു ഭാവിയിൽ കെയുഡബ്ല്യൂജെ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP