Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളെ കുറിച്ചുള്ള നല്ല വാർത്ത കേൾക്കുമെന്ന പ്രതീക്ഷയിൽ മസ്‌കറ്റിൽ നിന്ന് വിമാനം കയറി; അച്ഛൻ വീട്ടിലെത്തുന്നതിന് തൊട്ട് മുമ്പ് പൊലീസ് കണ്ടെത്തിയതുകൊച്ചു ദേവനന്ദയുടെ മൃതദേഹം; മകളുടെ വിയോഗം അറിഞ്ഞ് പൊട്ടിക്കരഞ്ഞ അച്ഛനെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളം; മകളുടെ മൃതദേഹത്തിന് അടുത്ത് എത്തി പൊട്ടിക്കരഞ്ഞ് തളർന്ന് വീണ അച്ഛനെ കണ്ട് നെഞ്ചുപൊട്ടി ഇളവൂരുകാർ; മലയാളിയുടെ മനസിൽ നീറുന്ന വിതുമ്പലായി ദേവനന്ദ മാറുമ്പോൾ

മകളെ കുറിച്ചുള്ള നല്ല വാർത്ത കേൾക്കുമെന്ന പ്രതീക്ഷയിൽ മസ്‌കറ്റിൽ നിന്ന് വിമാനം കയറി; അച്ഛൻ വീട്ടിലെത്തുന്നതിന് തൊട്ട് മുമ്പ് പൊലീസ് കണ്ടെത്തിയതുകൊച്ചു ദേവനന്ദയുടെ മൃതദേഹം; മകളുടെ വിയോഗം അറിഞ്ഞ് പൊട്ടിക്കരഞ്ഞ അച്ഛനെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളം; മകളുടെ മൃതദേഹത്തിന് അടുത്ത് എത്തി പൊട്ടിക്കരഞ്ഞ് തളർന്ന് വീണ അച്ഛനെ കണ്ട് നെഞ്ചുപൊട്ടി ഇളവൂരുകാർ; മലയാളിയുടെ മനസിൽ നീറുന്ന വിതുമ്പലായി ദേവനന്ദ മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയുടെ തിരോധാനം ഇളവൂരിൽ എത്തുന്ന ആരുടേയും കണ്ണ് നയിപ്പിക്കുകയാണ്. കൊല്ലം നെടുമൺകാവ് പുലിയില ഇളവൂർ തടത്തിൽ മുക്ക് ധനേഷ് ഭവനിൽ പ്രദീപ്കുമാർ-ധന്യ ദമ്പതികളുടെ മകളാണ് ഏഴു വയസ്സുകാരി ദേവനന്ദ. ഒമാനിലായിരുന്നു പ്രദീപിന് ജോലി. മകളുടെ തിരോധാനം അറിഞ്ഞപ്പോൾ തന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് അച്ഛൻ വിമാനം കയറി. മകളെ ആരെ തട്ടിക്കൊണ്ടു പോയെന്നും തിരിച്ചു കിട്ടുമെന്നുമുള്ള പ്രതീക്ഷയിൽ തെരച്ചിലിന് നേതൃത്വം നൽകാനായിരുന്നു അച്ഛന്റെ അതിവേഗ വരവ്. എന്നാൽ വിമാനം ഇറങ്ങിയ അച്ഛനെ തേടിയെത്തിയത് മകളുടെ വിയോഗ വാർത്തയാണ്. കരഞ്ഞ് തളർന്ന അച്ഛൻ വീട്ടിലേക്ക് കയറി. പിന്നെ പൊട്ടിക്കരച്ചിൽ.

രാവിലെ 9 മണിയോടെയാണ് അച്ഛൻ കൊല്ലത്തെ വീട്ടിലെത്തിയത്. അതിന് ഒന്നര മണിക്കൂർ മുമ്പ് വിമാനവും ഇറങ്ങി. ഏതാണ്ട് ഇതേ സമയത്താണ് ദേവനനന്ദയുടെ മൃതദേഹം പുഴയിൽ കണ്ടതും നാട് തന്നെ വേദനയിലേക്ക് നീങ്ങിയതും. അങ്ങനെ ദുഃഖം തളം കെട്ടിയ വീട്ടിലേക്കായിരുന്നു പ്രദീപിന്റെ വരവ്. രണ്ട് ബന്ധുക്കൾ താങ്ങി പിടിച്ചാണ് വീട്ടിലേക്ക് കൊണ്ടു വന്നത്. ഉള്ളിൽ ഭാര്യയെ കെട്ടിപിടിച്ച് പൊട്ടിക്കരച്ചിൽ. പിന്നെ പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹത്തിന് അടുത്തേക്കും. മൃതദേഹം കണ്ട അച്ഛനെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. പിന്നെ തിരികെ വീട്ടിലേക്കും. മരണ വീടായി അത് മാറിയിരുന്നു. നാടിനെയാകെ കണ്ണീരിലാഴ്‌ത്തി ഏഴുവയസ്സുകാരിക്ക് വേണ്ടിയുള്ള തെരച്ചിൽ 20 മണിക്കൂർ പിന്നിടുമ്പോൾ വീട്ടിൽ നിന്നും 70 മീറ്റർ മാത്രം അകലെയുള്ള പള്ളിമൺ ആറ്റിൽ നിന്നും മുങ്ങിമരിച്ച നിലയിൽ ദേവനന്ദയുടെ മൃതദേഹം മുങ്ങൽ വിദഗ്ദ്ധർ കണ്ടെത്തുകയായിരുന്നു.

കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ തന്നെയാണ് പുഴയിൽ നിന്നും കിട്ടിയ മൃതദേഹത്തിലുള്ളതും. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ബാക്കി നടപടികൾ പൊലീസ് തുടങ്ങി. ഇതിനിടെയാണ് അച്ചൻ മസ്‌കറ്റിൽ നിന്ന് എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കുട്ടിയെ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കാണാതായത്. ഇന്നലെ മുതൽ കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും പൊലീസും ചേർന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പൊലീസും നടത്തിയത്. അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങൽ വിദഗ്ദ്ധർ പുഴയിൽ ഒരു മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ കുട്ടിയെ കാണാതായത് മുതൽ സംസ്ഥാന, ജില്ലാ അതിർത്തികളിലും റെയിൽവേ, ബസ് സ്റ്റാന്റുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനയില്ല. െസെബർ വിദഗ്ധരടക്കം വിപുലമായ സംഘവുമായി പൊലീസ് വിപുലമായ അന്വേഷണത്തിനിടെ നാടാകെ പ്രാർത്ഥനയോടെയുള്ള കാത്തിരിക്കുകയായിരുന്നു. അച്ഛനും പ്രതീക്ഷയിൽ തന്നെയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷനും മൊഴിയെടുത്തിരുന്നു. കുടവട്ടൂർ വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണു ദേവനന്ദ. ഇന്നലെ സ്‌കൂളിൽ പോയിരുന്നില്ല.

കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP