Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയോട് ഒരു വാക്ക് പറയാതെ പോയില്ലെ മോളേ.... മകളുടെ ചേതനയറ്റ ശരീരത്തിൽ നിറകണ്ണുകളോടെ ചുംബിച്ച് അമ്മ ധന്യ; കണ്ണീര് തോരാതെ മാതാവ് പൊട്ടിക്കരഞ്ഞപ്പോൾ ഹൃദയം നുറുങ്ങി ആയിരങ്ങൾ; പൊന്നുമോളുടെ മൃതദേഹം കണ്ട് നെഞ്ചുതകർന്ന് പിതാവ് പ്രദീപും; ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ആദ്യം എത്തിച്ചത് അമ്മവീട്ടിലേക്ക്; സരസ്വതിവിദ്യാലയം സ്‌കൂളിൽ പൊതുദർശനം പൂർത്തിയാക്കിയ ശേഷം പിതാവിന്റെ വീട്ടിൽ സംസ്‌കരിച്ചു

ആർ പീയൂഷ്

കൊല്ലം; ' അമ്മയോട് ഒരു വാക്ക് പറയാതെ പോയില്ലെ മോളോ' കുഞ്ഞോമനയുടെ ചേതനയറ്റ ശരീരം ഇന്നലവരെ ഓടിക്കളിച്ച വീട്ടുമുറ്റത്തുകൊണ്ടുവന്നപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ട് മാതാവ് ധന്യ പറഞ്ഞ വാക്കുളാണ്. കണ്ടുനിൽക്കുന്നവർ കണ്ണീരണിയുന്ന രംഗമായിരുന്നു സാക്ഷ്യം വഹിച്ചത്. ഇത്തിക്കരയറാറിൽ മുങ്ങി മരിച്ച ആറ് വയസുകാരി ഇളവരൂർ കിഴക്കേക്കരയിൽ പ്രദീപ്-ധന്യാ ദമ്പതികളുടെ മകൾ ദേവനന്ദ(6)യുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചപ്പോഴായിരുന്നു നാട് മുഴുവൻ കണ്ണീരണിഞ്ഞ രംഗം. ഒരുനാടിന്റെ മുഴുവൻ പ്രാർ്തഥന വിഫലമാക്കിയാണ് ഇന്ന് രാവിലെയോടെ ദേവനന്ദയുടെ മൃതദേഹം വീടിനോട് 70 മീറ്റർ ചേർന്നുള്ള ഇത്തിക്കരയാറിൽ നിന്ന് കണ്ടെത്തിയത്. 

അപകടം നടന്ന അമ്മ വീട്ടിലേക്കാണ് പൊലീസ് സാന്നിധ്യത്തിൽ ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ദേവനന്ദയെ ഒരുനോക്ക് കാണാനായി എത്തിച്ചത്.

പൊലീസ് കനത്ത കാവലാണ് ഒരുക്കിയിരുന്നത്. മൃതശരീരം ജന്മഗൃഹത്തിലേക്ക് എത്തിച്ചപ്പോൾ ബന്ധുക്കൾ ചേർന്ന് ഏറ്റുവാങ്ങി. . മൃതദേഹം കാണാനായി ആളുകൾ തിങ്ങി ഞെരുങ്ങിയതിനാൽ പൊലീസും നന്നേ പണിപ്പെട്ടിരുന്നു, വൈകിട്ട നാലോടെ അമ്മവീട്ടിലെത്തിച്ച മൃതദേഹം ഇവിടെ അര മണിക്കൂർ വച്ചശേഷമാണ് പിന്നീട് ദേവനന്ദ പഠിച്ചിരുന്ന സ്‌കൂളിളായ വാക്കനാട് സരസ്വതി വിദ്യാലയം സ്‌കൂളിലേക്ക് മകൊണ്ടുപോയത്.കുഞ്ഞിനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് വീട്ടിലേക്ക് തടിച്ചുകൂടിയത്. ഇനി ഞാൻ ആരെ മോള എന്ന് വിളിക്കും മെന്നായിരുന്നുപൊട്ടിക്കരഞ്ഞ് കൊണ്ട് മാതാവ് പറഞ്ഞത്.

കുഞ്ഞിന്റെ ചേതനയറ്റ മൃതദേഹത്തിൽ ചുംബിച്ച ശേഷം വാരിപുണർന്നായിരുന്നു അമ്മ കുഞ്ഞോമലിനെ അവസാനമായി കണ്ടത്. രാവിലെയോടെ കുവൈറ്റിൽ നിന്നെത്തിയ പിതാവ് പ്രദീപും നിറകണ്ണുകളോടെയാണ് കുഞ്ഞിന്റെ ശരീരത്തെ കണ്ടത്. സുഹൃത്തുക്കൾ ചേർന്നാണ് കുഞ്ഞിന്റെ ്അടുത്തേക്ക് എത്തിച്ച് മൃതദേഹം കാണിച്ചത്. അരമണിക്കൂർ അമ്മവീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം വാക്കനാട് സരസ്വതി വിദ്യാലയം സ്‌കൂളിലേക്ക് മൃതദേഹം പൊതുദർശനത്തിനായി കൊണ്ടുപോയി. ഇവിടുത്തെ ചടങ്ങുകൾക്ക് ശേഷം കുടവട്ടൂരിലെ പിതാവിന്റെ വസതിയിലേക്ക് മൃതദേഹം എത്തിച്ചു. സംസ്‌കാര ചടങ്ങുകൾ ആറുമണിയോടെ നടക്കും.

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയെന്നും മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടി കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം. പോസ്റ്റ്‌മോർട്ടത്തിൽ ചെളിയും വെള്ളവും കുട്ടിയുടെ ആന്തരികാവയവങ്ങളിൽ കണ്ടെത്തി. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽച്ചൂണ്ടുന്നത്.

ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നേരത്തെ ഇൻക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തിൽ, മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ കണ്ടെത്താനായിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പരിശോധനയിൽ കണ്ടെത്തിയില്ല.

വസ്ത്രങ്ങൾ എല്ലാം മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടിയിരുന്നു. ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാറിന്റെ ഏഴു വയസുള്ള മകൾ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച രാ വിലെ പത്തരയോടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതായത്.

കുടവട്ടൂർ വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂൾ വാർഷികാഘോഷത്തിന് കൃഷ്ണവേഷത്തിൽ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാൻസിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു. ബുധനാഴ്ച സ്‌കൂൾ വാർഷികമായതിനാൽ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടിൽ. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുൻവശത്തെ ഹാളിൽ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേർന്നുള്ള അലക്കുകല്ലിൽ തുണി അലക്കാൻ പോയത്. തുണി അലക്കുന്നതിനിടെ മകൾ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാൽ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയൽവീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്.

പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയൽവീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നെ എത്തിയത് നാടിനെ നടുക്കിയ മരണ വാർത്തയും. ഇതിനിടെ ആറുവയസുകാരി ദേവനന്ദയെ കാണാൻ അച്ഛൻ പ്രദീപ് എത്തി. വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടിൽ എത്തിയത്. കുട്ടിയെ കാണാതായ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രദീപ് നാട്ടിലേക്ക് ഇന്നലെ തിരിക്കുകയായിരുന്നു. മകളുടെ മരണവാർത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാർ ചേർത്ത്പിടിച്ചുകൊണ്ട് മൃതദേഹത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു.

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. 20 മണികൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP