Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരിസ്ഥിതി ദിനത്തിൽ കുഞ്ഞു കൈകൾ കൊണ്ട് അവൾ സ്‌കൂൾ മുറ്റത്തു നട്ട നന്ത്യാർവട്ടം നിറയെ വെള്ളപ്പൂക്കൾ; വരയ്ക്കാനും നിറം കൊടുക്കാനും പാടാനും നൃത്തം ചെയ്യാനും ഉത്സാഹമായിരുന്നു ദേവനന്ദയുടെ ഓർമ്മകളിൽ സരസ്വതീ വിദ്യാനികേതനിലെ ഒന്നാംക്ലാസ് മുറി; ഭഗവദ് ഗീതയുടെ ഒന്നാം അധ്യായം മുഴുവൻ കാണാതെ പറയുമായിരുന്നു അവളെന്ന് അദ്ധ്യാപിക; ആറ്റിൽ ജീവൻ മറഞ്ഞ പിഞ്ചോമനയുടെ ഓർമ്മകൾക്കായി ഒന്നാംക്ലാസ് മുറിക്ക് 'ദേവനന്ദ' എന്ന് പേരിടുമെന്ന് വിദ്യാനികേതൻ അധികൃതർ

പരിസ്ഥിതി ദിനത്തിൽ കുഞ്ഞു കൈകൾ കൊണ്ട് അവൾ സ്‌കൂൾ മുറ്റത്തു നട്ട നന്ത്യാർവട്ടം നിറയെ വെള്ളപ്പൂക്കൾ; വരയ്ക്കാനും നിറം കൊടുക്കാനും പാടാനും നൃത്തം ചെയ്യാനും ഉത്സാഹമായിരുന്നു ദേവനന്ദയുടെ ഓർമ്മകളിൽ സരസ്വതീ വിദ്യാനികേതനിലെ ഒന്നാംക്ലാസ് മുറി; ഭഗവദ് ഗീതയുടെ ഒന്നാം അധ്യായം മുഴുവൻ കാണാതെ പറയുമായിരുന്നു അവളെന്ന് അദ്ധ്യാപിക; ആറ്റിൽ ജീവൻ മറഞ്ഞ പിഞ്ചോമനയുടെ ഓർമ്മകൾക്കായി ഒന്നാംക്ലാസ് മുറിക്ക് 'ദേവനന്ദ' എന്ന് പേരിടുമെന്ന് വിദ്യാനികേതൻ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പരിസ്ഥിതി ദിനത്തിൽ ദേവനന്ദ തന്റെ കുഞ്ഞിക്കൈകൾ കൊണ്ടു നട്ട ആ നത്യാർവട്ടം നിറയെ വെള്ളപ്പൂക്കളാണ്. കൊടും ചുടേറ്റ് ഇവയിൽ ചില പൂക്കൾ കരിഞ്ഞും കൊഴിഞ്ഞും തുടങ്ങിയിട്ടുണ്ട്. എങ്കിലും ഈ വെള്ളപ്പൂക്കൽ കാണുമ്പോൾ അദ്ധ്യാപകർക്ക് കണ്ണു നിറയുന്നു. ഇത്തിരക്കരയാറിൽ മൺമറഞ്ഞു പോയ ദേനനന്ദയെ പോലെ ചിരിക്കുന്ന പൂക്കളാണ് ഇതെന്ന് അദ്ധ്യാപകർ പറയുന്നു. അവളുടെ ഓർമ്മകളിൽ വിങ്ങുകയാണ് സരസ്വതീ വിദ്യാനികേതൻ സ്‌കൂളും ഒന്നാം ക്ലാസ് മുറിയും.

ക്ലാസ്മുറിയിൽ അവളെ കൊണ്ടുള്ള ഓർമ്മകൾ നിറയ്ക്കാനാണ് അദ്ധ്യാപകരുടെ തീരുമാനം. ദേവനന്ദ ബാക്കിവെച്ചുപോയ ഒന്നാംക്ലാസിലെ ചിത്രപുസ്തകം ആ കുഞ്ഞുമാലാഖയുടെ ഓർമയ്ക്കായി വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ അദ്ധ്യാപകർ ഈ പുസ്തകം ഹൃദയത്തോട് ചേർക്കുകയാണ്. ക്ലാസ് മുറിയുടെ ചുമരിൽ കുഞ്ഞിക്കൈകൊണ്ട് അവൾ വരച്ച നമ്പർ ചാർട്ട്. മുറ്റത്ത് പരിസ്ഥിതി ദിനത്തിൽ അവൾ നട്ട നന്ത്യാർവട്ടം. അതിൽ നിറയെ വെള്ള പൂക്കൾ ''വരയ്ക്കാനും നിറം കൊടുക്കാനും പാടാനും നൃത്തംചെയ്യാനുമൊക്കെ വലിയ ഉത്സാഹമായിരുന്നു. എല്ലാ കാര്യങ്ങൾക്കും മുമ്പിലുണ്ടാവും. ഭഗവദ് ഗീതയുടെ ഒന്നാം അധ്യായം മുഴുവൻ കാണാതെ പറയുമായിരുന്നു അവൾ''- അദ്ധ്യാപിക ഗീതാമണി പറഞ്ഞു.

ഓരോ ഓർമത്തുണ്ടുകളും സൂക്ഷിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ്. സരസ്വതീ വിദ്യാനികേതനിലെ ഒന്നാംക്ലാസ് മുറിക്ക് 'ദേവനന്ദ' എന്ന് പേരിടുമെന്ന് വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് സി. വിജയകുമാർ, സെക്രട്ടറി അരുൺ പട്ടാഴി എന്നിവർ പറഞ്ഞു. 'മൈ നെയിം ഈസ് ദേവനന്ദ. ഐ ആം സിക്‌സ് ഇയേഴ്‌സ് ഓൾഡ്. ഐ ആം സ്റ്റഡിയിങ് ഇൻ ഫസ്റ്റ് സ്റ്റാൻഡേർഡ്.' സ്വന്തം കൈപ്പടയിൽ പെൻസിൽ ഉപയോഗിച്ച് അവൾ നോട്ട്ബുക്കിൽ എഴുതിപ്പഠിച്ചതൊക്കം അദ്ധ്യാപകർ ഓർക്കുന്നു.

കൗതുകങ്ങൾ ഏറെയുള്ള ആ നോട്ട്ബുക്കിൽ അദ്ധ്യാപകർ നടത്തിയ പരീക്ഷകൾക്കു മിക്കതിനും ദേവനന്ദയ്ക്കു മുഴുവൻ മാർക്കാണ്.'പരീക്ഷയുള്ള ദിവസങ്ങളിലെല്ലാം അവൾ എല്ലാം പഠിച്ചിട്ടായിരിക്കും എത്തുന്നത്. എന്തെങ്കിലും കാരണത്താൽ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ലാസ്സിൽ എത്തുമ്പോൾ തന്നെ ഇക്കാര്യം ടീച്ചറിനോടു പറയും. ളഠിച്ചിട്ട് എത്തുന്ന ദിവസം ടീച്ചർ ക്ലാസ്സിൽ എത്തുമ്പോഴേ പറയും, ടീച്ചറേ ഇന്നു പരീക്ഷയുണ്ടെന്ന്.' അദ്ധ്യാപകർ പറയുന്നു. തന്റെ നോട്ട്ബുക്കിൽ എല്ലാ ദിവസവും ഡേറ്റ് ഉൾപ്പെടെയാണു ദേവനന്ദ എഴുതാറുള്ളത്. അതിൽ അവസാന ദിവസമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഈ മാസം 24. അന്നവൾ ഹിന്ദിയുടെ ആദ്യക്ഷരങ്ങളാണ് എഴുതി തുടങ്ങിയത്.

ദേവനന്ദ ഉറങ്ങുന്ന പെട്ടി മണ്ണിലേക്ക് വയ്ക്കുമ്പോൾ കണ്ടുനിന്നവരുടെ ഹൃദയം നിറുങ്ങുന്ന കാഴ്ചയായ വളകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് അവളുടെ പ്രിയപ്പെട്ട വളകൾ ആ പെട്ടിയിലേക്ക് ബന്ധു എടുത്തുവച്ചത്. മരിക്കുന്നത് മുൻപ് സ്‌കൂൾ വാർഷികത്തിന് നൃത്തം ചെയ്യാൻ പോയപ്പോൾ അമ്മ ധന്യയാണ് ഈ വളകൾ വാങ്ങി നൽകിയത്.വാർഷികം കഴിഞ്ഞു മടങ്ങിയെത്തിയ ഉടൻ വെള്ളിനിറത്തിലുള്ള വളകളും ആഭരണങ്ങളും ദേവനന്ദ പിന്നീട് ഇടാൻ സൂക്ഷിച്ചു വയ്ക്കുകയും ചെയ്തിരുന്നു.

സ്‌കൂൾ വാർഷികത്തിനു നൃത്തം ചെയ്യുന്ന വിദ്യാർത്ഥികൾക്കായി കൊല്ലത്തുനിന്നാണ് അദ്ധ്യാപകർ വസ്ത്രമെടുത്തത്. അതിനു ചേരുന്ന വെള്ളിനിറത്തിലുള്ള വളകളും മറ്റ് ആഭരണങ്ങളും മാതാപിതാക്കൾ വാങ്ങി നൽകിയത്. ദേവനന്ദ പഠിക്കുന്ന വാക്കനാട് സരസ്വതീ വിദ്യാനികേതനിൽ എല്ലാ വിദ്യാർത്ഥികളുടെയും ജന്മദിനം ആരതിയുഴിഞ്ഞും മംഗളാശംസകൾ ചൊല്ലിയും ആഘോഷിക്കുമായിരുന്നു. കഴിഞ്ഞ വർഷം വരെ ദേവനന്ദയുടെ ജന്മദിനവും സ്‌കൂളിൽ ആഘോഷിച്ചിരുന്നു. ഇംഗ്ലിഷ് മാസം അനുസരിച്ച് ഫെബ്രുവരി 3 ആണു ദേവനന്ദയുടെ പിറന്നാൾ. മലയാള മാസം അനുസരിച്ചുള്ള പിറന്നാൾ അവധിദിനമായിരുന്നതിനാൽ ഇത്തവണ ദേവനന്ദയ്ക്കു സ്‌കൂളിൽ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇനിയൊരു പിറന്നാൾ ആഘോഷിക്കാൻ ദേവനന്ദ എത്തുകയുമില്ല.

കുടവട്ടൂർ നന്ദനത്തിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദ (പൊന്നു) യെ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. വ്യാഴാഴ്ച പകലും രാത്രിയും മലയാളികൾ കുഞ്ഞിനുവേണ്ടി പ്രാർത്ഥനയോടെ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് 300 മീറ്റർ അകലെ പള്ളിമൺ ആറിൽ മൃതദേഹം കണ്ടെത്തിയതോടെ ദേവനന്ദ കേരളത്തിന്റെ നൊമ്പരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP