Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സുന്ദരികളായ തരുണികളെ കണ്ടാൽ പിന്നാലെ കൂടും; മദ്യവും മദിരാക്ഷിയും പ്രധാന 'വീക്ക്നെസ്സ്'; മിക്ക ദിവസങ്ങളിലും ഒപ്പം ശയിക്കാൻ രണ്ടിലേറെ യുവതികൾ; നിരവധി സ്ത്രീകളുമായി ബന്ധം പതിവായതോടെ ഉത്തേജനം ലഭിക്കാൻ വയാഗ്ര ഉപയോഗിക്കലും പതിവ്; തീവ്രവാദികൾക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ അടിമുടി ഉല്ലാസ പ്രിയൻ; പണത്തോടും പെണ്ണിനോടുമൊത്തുള്ള ആർത്തിയും ആഡംബര ജീവിതവും ദേവീന്ദറിനെ തീവ്രവാദി സംഘത്തിൽ എത്തിച്ചെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം

സുന്ദരികളായ തരുണികളെ കണ്ടാൽ പിന്നാലെ കൂടും; മദ്യവും മദിരാക്ഷിയും പ്രധാന 'വീക്ക്നെസ്സ്'; മിക്ക ദിവസങ്ങളിലും ഒപ്പം ശയിക്കാൻ രണ്ടിലേറെ യുവതികൾ; നിരവധി സ്ത്രീകളുമായി ബന്ധം പതിവായതോടെ ഉത്തേജനം ലഭിക്കാൻ വയാഗ്ര ഉപയോഗിക്കലും പതിവ്; തീവ്രവാദികൾക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ അടിമുടി ഉല്ലാസ പ്രിയൻ; പണത്തോടും പെണ്ണിനോടുമൊത്തുള്ള ആർത്തിയും ആഡംബര ജീവിതവും ദേവീന്ദറിനെ തീവ്രവാദി സംഘത്തിൽ എത്തിച്ചെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഹിസ്ബുള്ള തീവ്രവാദികൾക്കൊപ്പം പിടിയിലായ ദേവേന്ദറിന്റേത് അത്യാഢംബര പൂർണമായതായിരുന്നു. ഇയാൾ സെക്‌സിന് അടിമയായിരയുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പെണ്ണിങ്ങളോടും മദ്യത്തോടും ആർത്തിയായിരുന്നു ഈ ഭീകരന് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ദേവീന്ദറിന്റെ സെക്‌സ് ജീവിതം തന്നെ ഞെട്ടിക്കുന്നതാണ്. പന്ത്രണ്ടോളം സ്ത്രീകളുമായി ഇയാൾക്ക് ഒരേസമയം ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഡിഎസ്‌പി ദേവീന്ദർ സിങ്ങിന്റെ ജീവിതരീതികൾ ഞെട്ടിക്കുന്നതാണെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ വസതിയിൽ നിന്നടക്കം എൻഐഎ പിടിച്ചെടുത്ത വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇദ്ദേഹത്തിന്റെ ജീവിതരീതി സങ്കീർണ്ണമാണെന്ന് പിടിച്ചെടുത്ത മൊബൈൽഫോൺ സന്ദേശങ്ങളും ചാറ്റുകളും വെളിപ്പെടുത്തുന്നതായി എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കടുത്ത മദ്യപാനിയായ ദേവീന്ദർ സിങിന് സ്ത്രീകൾ ദൗർബല്യമായിരുന്നു. ഡസൻ കണക്കിന് സ്ത്രീകളുമായാണ് ദേവീന്ദറിന് ബന്ധമുണ്ടായിരുന്നത്. ഇതിന്റെ തെളിവുകളും ഫോണിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. താൻ സെക്സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ദേവീന്ദർ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

പ്രത്യേക എൻഐഎ സംഘത്തിന്റെ ജുഡീഷ്യൽ റിമാന്റിലുള്ള ദേവീന്ദർ സിംഗിനെക്കുറിച്ച് 'തനിച്ചുള്ള ചെന്നായ'യെന്നാണ് എൻഐഎ വിലയിരുത്തുന്നത്. മറ്റുള്ളവരുടെ സഹായം കൂടാതെ തനിയെ ആയിരുന്നു തീവ്രവാദികൾക്ക് വേണ്ടിയുള്ള പ്രവർത്തനമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇയാളെ വിവരങ്ങൾക്കായി നേരത്തെ തന്നെ ആശ്രയിക്കാറില്ലായിരുന്നുവെന്നും റിപ്പോർട്ടുകൽ വ്യക്തമാക്കുന്നു. സ്ഥിരമായി മദ്യം ഉപയോഗിച്ചിരുന്ന ദേവീന്ദർ സിംഗിന് പന്ത്രണ്ടോളം സ്ത്രീകളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വിശദമാക്കുന്നു. സെക്‌സിന് താൻ അടിമയായിരുന്നെന്ന് ഇയാൾ പറയാറുണ്ടായിരുന്നെന്നാണ് സഹപ്രവർത്തകരുടെ മൊഴി.

ഇത്തരം ബന്ധങ്ങൾക്കായി എത്ര പണം ചെലവാക്കാനും ദേവീന്ദർ സിംഗിന് മടിയില്ലായിരുന്നു. സ്ഥിരമായി ലൈംഗിക ഉത്തേജന മരുന്നുകളും ഇയാൾ കഴിക്കുമായിരുന്നു. അറസ്റ്റിലായി നാല് ആഴ്ച പിന്നിട്ടതോടെ സിങ് ഏറെ ക്ഷീണിതനാണെന്നും സ്ഥിരമായി പൊലീസുകാരോട് ഭക്തി ഗാനങ്ങൾ കേൾപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. പണത്തോടുള്ള ആർത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ തീവ്രവാദി സംഘത്തിൽ എത്തിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്.

ഇതിന് പുറമെ ശ്രീനഗറിലെ ആർമി കേന്ദ്രത്തോട് ചേർന്ന് ദേവീന്ദർ കോടികൾ വിലവഴിച്ച് മറ്റൊരു വീടും നിർമ്മിക്കുന്നുണ്ട്. കൂടാതെ രണ്ട് പെൺ മക്കൾ ബംഗ്ലാദേശിൽ മെഡിക്കൽ വിദ്യാർത്ഥികളാണ്. മകൻ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്. ഇതിനുള്ള പണം കണ്ടെത്താനുള്ള വഴിയായും ദേവീന്ദർ തീവ്രവാദത്തെ ഉപയോഗിച്ചു. ഏതെങ്കിലും ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടിയല്ല, പകരം സ്വന്തം ഇഷ്ടപ്രകാരമാണ് ദേവീന്ദർ പ്രവർത്തിച്ചത്. തന്റെ ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യമാണ് ഭീകരസംഘവുമായി ബന്ധപ്പെടുത്തിയതെന്നും എൻഐഎ വിലയിരുത്തുന്നു.

ആഡംബര ജീവിതത്തിനായി പണം കണ്ടെത്താനുള്ള എളുപ്പ വഴിയായാണ് ദേവീന്ദർ തീവ്രവാദികളെ സഹായിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദേവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്റെ മാപ്പ് ലഭിച്ചിരുന്നു. കരസേനയുടെ 15 കോപ്‌സ് ഹെഡ്ക്വാർട്ടേഴ്‌സിന്റെ മാപ്പാണ് ദേവീന്ദർ സിംഗിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. 15 കോപ്‌സ് ഹെഡ്ക്വാർട്ടേഴ്‌സിന്റെ മുഴുവൻ വിവരങ്ങളും ഉൾപ്പെട്ടിട്ടുള്ള ഫുൾ ലൊക്കേഷൻ മാപ്പാണ് കണ്ടെത്തിയത്.

ജനുവരി 11 നാണ് ഡിഎസ്‌പി ദേവീന്ദർ സിങ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുൾ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ സഹായിക്കുന്നതിന് ഇടയിലാണ് ദേവീന്ദർ സിങ് പിടിയിലായത്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. വൻതുക പ്രതിഫലം കൈപ്പറ്റിയാണ് ഇയാൾ ഭീകരരെ ഡൽഹിയിലെത്തിക്കാൻ ശ്രമിച്ചത്.

നേരത്തേ ദേവീന്ദർ സിംഗിന്റ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ 47 തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടികൂടിയിരുന്നു. കശ്മീർ താഴ്‌വരയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പൊലീസുകാരനായിരുന്നു ദേവീന്ദർ സിങ്. കൊടിയ പീഡനങ്ങളുടെയും, നിർദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരിൽ മനുഷ്യാവകാശ സംഘടനകൾ എന്നും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ള പൊലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്. എൻഐഎ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ദേവീന്ദർ സിങിനെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ധീരതയ്ക്കുള്ള മെഡൽ കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെ ഹിസ്ബുൽ മുജാഹിദീൻ ഭീകരരോടൊപ്പം അറസ്റ്റ് ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP