Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഡിഎച്ച് വില്ലേജിലെ ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ വിവാദ ഭൂമി കയ്യേറ്റം: താൻ സിപിഎം-സിപിഐ വടംവലിയുടെ ഇരയെന്ന് ഉടുമ്പൻചോല ഡെപ്യൂട്ടി തഹസീൽദാർ; പ്രദേശത്തെ താമസക്കാരനെന്ന രേഖകൾ കാട്ടിയപ്പോഴാണ് മണിക്ക് കൈവശാവകാശ രേഖ നൽകിയത്; സത്യാവസ്ഥ എന്തായാലും പുറത്തുകൊണ്ടുവരുമെന്നും സനൽകുമാർ മറുനാടനോട്

കെഡിഎച്ച് വില്ലേജിലെ ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ വിവാദ ഭൂമി കയ്യേറ്റം: താൻ സിപിഎം-സിപിഐ വടംവലിയുടെ ഇരയെന്ന് ഉടുമ്പൻചോല ഡെപ്യൂട്ടി തഹസീൽദാർ; പ്രദേശത്തെ താമസക്കാരനെന്ന രേഖകൾ കാട്ടിയപ്പോഴാണ് മണിക്ക് കൈവശാവകാശ രേഖ നൽകിയത്; സത്യാവസ്ഥ എന്തായാലും പുറത്തുകൊണ്ടുവരുമെന്നും സനൽകുമാർ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

 മൂന്നാർ: കെ ഡി എച്ച് വില്ലേജ് പരിധിയിലെ വിവാദമായ സ്ഥലം കയ്യേറ്റ വിഷയത്തിൽ ഭരണപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള വടംവലിയിൽ താൻ ബലിയാടാവുകയായിരുന്നെന്ന് ഉടുമ്പൻചോല ഡെപ്യൂട്ടി തഹസീൽദാർ സനൽകുമാർ പ്രതികരിച്ചു. പ്രദേശത്ത് താമസക്കാരനായ മണിക്കാണ് കൈവശവകാശ സർട്ടിഫിക്കറ്റ് നൽകിയത്. ഇയാൾ ഇവിടുത്തെ താമസക്കാരനാണെന്ന് തെളിക്കുന്ന രേഖകൾ കാണിച്ചിരുന്നു. സ്ഥലത്തെ സ്ഥിരതാമസക്കാരനാണെങ്കിൽ ലൈഫ് പദ്ധതിയുടെ വീട് നിർമ്മാണത്തിന് കൈവശരേഖ നൽകാമെന്ന് ഇത് സംമ്പന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംമ്പന്ധിച്ച് തഹസീൽദാർ ഓഫീസിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ട് .കൈവശ രേഖ നൽകുമ്പോൾ സ്ഥലത്തിന്റെ ഏദേശ പ്ലാനും ഇതിൽ വരച്ചുചേർക്കാറുണ്ട്. ഈ സ്ഥലത്തുതന്നെയാണോ നിർമ്മാണം നടന്നിട്ടുള്ളത് എന്നാണ് ഇനി അറിയേണ്ടതുള്ളത്.സസ്പെൻഷൻ ആയതിനാൽ സ്വന്തം നിലയ്ക്ക് ഇക്കാര്യത്തിൽ അന്വേഷണം നടത്തി സത്യവസ്ഥ പുറത്തുകൊണ്ടുവരും. സനൽകുമാർ വ്യക്തമാക്കി.

ദേവികുളത്ത് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ മുൻ കെ ഡി എച്ച വില്ലേജ് ഡെപ്യൂട്ടി തഹസീൽദാരായിരുന്ന സനൽകുമാറിനെ സസ്പെന്റ് ചെയ്തുകൊണ്ട് ഇന്ന് രാവിലെ ഇടുക്കി ജില്ലാകളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.സംഭവം സംമ്പന്ധിച്ച് ദേവികുളം എൽ ആർ തഹസീൽദാർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.മൂന്നാർ സ്‌പെഷ്യൽ തഹസീൽദാർ, സ്ഥലം കയ്യേറ്റത്തിൽ സനൽകുമാറിന്റെ പങ്ക് വ്യക്തമാക്കി ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ വിശദമായ റിപ്പോർട്ടിന്റെ പകർപ്പ് സഹിതം മറുനാടൻ മലയാളി ഈ വിഷയത്തിൽ വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന് പിന്നാലെ ദേവികുളം എൽ ആർ തഹസീദാരോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവികുളം സബ്ബ് കളക്ടർ പ്രേം കൃഷ്ണൻ മറുനാടനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇടപെട്ട് സിപിഐയുടെ പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് താൻ റവന്യൂവകുപ്പ് മന്ത്രിക്കും ഇടുക്കി ജില്ലാ കളക്ടർക്കും കത്ത് നൽകിയിതായി സിപിഐ ദേവികളം മണ്ഡലം സെക്രട്ടറി പി പളനിവേൽ നേരത്തെ മറുനാടനോട് പ്രതികരിച്ചിരുന്നു.

ദേവികുളം സബ്ബ്കളക്ടർ ഓഫീസിൽ നിന്നും കഷ്ടി 300 മീറ്റർ അകലെ ,നേരത്തെ കെ എസ് ആർ ടി ബസ്സുകൾ ഇറക്കിയിട്ടിരുന്ന പ്രദേശത്താണ് ഇപ്പോൾ അനധികൃത നിർമ്മാണം നടന്നതെന്നും ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്ന കാര്യത്തിൽ സംശയമില്ലന്നുമായിരുന്നു പളനിവേലിന്റെ വാദം.

നേരത്തെ വി എസ് അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിൽ 120-ളം പേർക്ക് പട്ടയം നൽകിയിരുന്നു.പട്ടയം കയ്യിലുണ്ടെങ്കിലും ഇവരിൽ പലർക്കും ഇപ്പോഴും സ്ഥലം തിരിച്ച് കിട്ടിയിട്ടില്ല.നിലവിൽ കയ്യേറ്റം നടന്നതുൾപ്പെടെയുള്ള പ്രദേശത്ത് സർക്കാർ കൈവശമുള്ള ഭൂമി ഈ അവശ്യത്തിലേയ്ക്ക് ഉപയോഗിക്കണമെന്നുള്ള ആവശ്യം പാർട്ടി നേരത്തെ ഉന്നയിച്ചിരുന്നെന്നും പളനിവേൽ വിശദീകരിച്ചിരുന്നു.

കെ ഡി എച്ച് വില്ലേജ് ഓഫീസിൽ നിന്നും 200 മീറ്റർ അകലത്തിലാണ് കയ്യേറ്റം സ്ഥിരീകരിച്ച സ്ഥലം സ്ഥിതിചെയ്യുന്നത്.മുൻ ആരോഗ്യവകുപ്പ് ജീവനക്കാരനാണ് വീട് നിർമ്മിച്ചിട്ടുള്ളതെന്നും ഇയാൾ താമസിച്ചുവന്നിരുന്ന സർക്കാർ ക്വാർട്ടേഴ്‌സിന് പിന്നിലെ 4 സെന്റ് സ്ഥലം വെട്ടിത്തെളിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളതെന്നുമാണ് മൂന്നാർ സ്‌പെഷ്യൽ തഹസീൽദാർ ഇടുക്കി ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.റിപ്പോർട്ടിന്റെ കോപ്പിയും പുറത്തുവന്നിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന സൂചന.കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി പ്രത്യേക അധികാരം നൽകി നിയമിച്ചിട്ടുള്ള കെ ഡി എച്ച് വില്ലേജ് ഡെപ്യൂട്ടി തഹസീൽദാർ ഈ ഭൂമിക്ക് കൈവശരേഖ നൽകിയിട്ടുള്ളത് ഗുരുതരമായ കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP