Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കാലത്ത് യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ വിമാന കമ്പനികൾക്ക് പിടിപ്പത് പണി; എല്ലാ യാത്രക്കാർക്കും എയർലൈനുകൾ സുരക്ഷാ കിറ്റുകൾ നൽകണം; കിറ്റിൽ ത്രീ ലെയർ മാസ്‌കും ഫേസ് ഷീൽഡുകളും സാനിറ്റൈസറും; മധ്യസീറ്റ് കഴിവതും ഒഴിച്ചിടാൻ ശ്രമിക്കണം; സാധിക്കാത്ത സാഹചര്യത്തിൽ മധ്യസീറ്റിലിരിക്കുന്ന യാത്രക്കാരന് സുരക്ഷാ ഗൗൺ നൽകണം; ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഒരുമിച്ച് ഇരിക്കാം; സിവിൽ വ്യോമയാന ഡയറക്ടറേറ്റിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

കോവിഡ് കാലത്ത് യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ വിമാന കമ്പനികൾക്ക് പിടിപ്പത് പണി; എല്ലാ യാത്രക്കാർക്കും എയർലൈനുകൾ സുരക്ഷാ കിറ്റുകൾ നൽകണം; കിറ്റിൽ ത്രീ ലെയർ മാസ്‌കും ഫേസ് ഷീൽഡുകളും സാനിറ്റൈസറും; മധ്യസീറ്റ് കഴിവതും ഒഴിച്ചിടാൻ ശ്രമിക്കണം; സാധിക്കാത്ത സാഹചര്യത്തിൽ മധ്യസീറ്റിലിരിക്കുന്ന യാത്രക്കാരന് സുരക്ഷാ ഗൗൺ നൽകണം; ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഒരുമിച്ച് ഇരിക്കാം; സിവിൽ വ്യോമയാന ഡയറക്ടറേറ്റിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഞ്ചാം ഘട്ട ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിമാന കമ്പനികൾക്ക് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാർക്കും എയർലൈനുകൾ സുരക്ഷാ കിറ്റുകൾ നൽകണം. സുരക്ഷാ കിറ്റിൽ മൂന്നു ലെയറുള്ള മാസ്‌ക്, ഫേസ് ഷീൽഡുകൾ, സാനിറ്റൈസർ എന്നിവ ഉണ്ടാകണം. വിമാനത്തിലെ മധ്യസീറ്റ് കഴിവതും ഒഴിച്ചിടാൻ ശ്രമിക്കണം. അത് സാധ്യമല്ലെങ്കിൽ സുരക്ഷയ്ക്കായി ദേഹം മൂടുന്ന ഗൗൺ നൽകണം. ഓരോ സർവീസിലെയും യാത്രക്കാരുടെ എണ്ണം അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ഒരേ കുടുംബത്തിൽനിന്ന് ഉള്ളവരാണെങ്കിൽ മധ്യ ഭാഗത്തെ സീറ്റ് ഉൾപ്പെടെ നൽകി ഒരുമിച്ച് ഇരിക്കാൻ അനുവദിക്കാം.

യാത്രക്കാരുടെ എണ്ണം കൂടുതൽ ആണെങ്കിൽ മതിയായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കി മധ്യസീറ്റിൽ യാത്ര അനുവദിക്കാം. കേന്ദ്ര ടെക്സ്‌റ്റൈൽ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ വസ്ത്രമാണ് നൽകേണ്ടത്. മാസ്‌ക് , ഫേസ് ഷീൽഡ് എന്നിവയ്ക്കു പുറമേയാണ് സുരക്ഷാ വസ്ത്രം നൽേണ്ടതെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. എല്ലാ യാത്രക്കാർക്കും മാസ്‌കും ഫെയ്സ് ഷീൽഡും സാനിറ്റൈസറും അടങ്ങിയ സെഫ്റ്റി കിറ്റ് നൽകണം.

ആരോഗ്യ അടിയന്തരാവസ്ഥയിൽ ഒഴികെ വിമാനത്തിൽ ഭക്ഷണമോ കുടിവെള്ളമോ നൽകരുത്. വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോഴും കയറുമ്പോഴും ക്രമം പാലിക്കണം. എൻട്രി-എക്‌സിറ്റ് ഗേറ്റുകളിലേക്ക് പോകാൻ തിരക്ക് കൂട്ടരുത്. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് വിമാന കമ്പനിയാണ്.

എത്രയും വേഗം വായു ശുദ്ധീകരിക്കുന്ന രീതിയിൽ എയർ കണ്ടീഷനിങ് സംവിധാനം വിമാനത്തിൽ ഒരുക്കണം. ഓരോ യാത്രയും കഴിയുമ്പോൾ വിമാനം അണുവിമുക്തമാക്കണം. ട്രാൻസിറ്റ് ഫ്‌ളൈറ്റുകളിൽ യാത്രക്കാർ ഒഴിഞ്ഞ സീറ്റുകളും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സീറ്റുകളും അണുവിമുക്തമാക്കണം. ഓരോ ദിവസവും യാത്രാവസാനം വിമാനം ഡിജിസിഎ നേരത്തെ നൽകിയ മാർഗ്ഗനിർദ്ദേശപ്രകാരം പൂർണമായി അണുവിമുക്തമാക്കണം. സീറ്റ് ബെൽറ്റും, മറ്റ് കോണ്ടാക്റ്റ് പോയിന്റുകളും അണുവിമുക്തമാക്കാൻ പ്രത്യേക ശ്രദ്ധ വേണം.

ഫ്‌ളൈറ്റിൽ ഇടയ്ക്കിടെ വിമാനത്തിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുകയും, അണുവിമുക്തമാക്കുകയും വേണം. എല്ലാ വിമാനജാവനക്കാരുടെയും ആരോഗ്യ പരിശോധന പതിവായി നടത്തണം. ക്യാബിൻ ക്രൂ അടക്കം എല്ലാ ജീവനക്കാർക്കും സുരക്ഷാ വസ്ത്രങ്ങൾ നൽകണം.

കോവിഡ് 19 നുമായി ബന്ധപ്പെട്ട ആരോഗ്യ അടിയന്തരാവസ്ഥ യാത്രയ്ക്കിടെ ഉണ്ടായാൽ, രോഗിയുടെ സീറ്റും തൊട്ടടുത്ത് സീറ്റുകളും പൂർണമായി അണുവിമുക്തമാക്കണം. യാത്രക്കാർക്ക് പൂർണസുരക്ഷ ഉറപ്പാക്കി കൊണ്ട് എയർപോർട്ടുകളും, എയർലൈനുകളും ഡിസ്ഇൻഫക്ഷൻ ടണലിന്റെ സാധ്യത പരിശോധിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെടുന്നു.

ജൂൺ 3 മുതലാണ് മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വരികയെന്നും സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ഉത്തരവിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP