1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
28
Saturday

പിണറായി വിജയന്റെ തലയിൽ മറ്റൊരു പൊൻതൂവൽ കൂടി! ഏറ്റവും അധികനാൾ ഇന്ത്യയിൽ സസ്പെൻഷനിൽ കഴിയേണ്ടി വന്ന ഐപിഎസുകാരൻ എന്ന റെക്കോർഡ് ജേക്കബ് തോമസിന് സമ്മാനിച്ചു കേരളാ മുഖ്യമന്ത്രി; അഭിപ്രായം പറഞ്ഞതിനും പുസ്തകം എഴുതിയതിനും സസ്പെന്റ് ചെയ്യപ്പെട്ട ഡിജിപിയെ നാലാം തവണയും പുറത്തു നിർത്തുന്നത് തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കും എന്നുപറഞ്ഞ്; ഒന്നര കൊല്ലമായി പുറത്തുനിർത്തിയിട്ടും അനങ്ങാതെ കേരളത്തിന്റെ മനസ്സാക്ഷി

February 10, 2019 | 08:30 AM IST | Permalink



പിണറായി വിജയന്റെ തലയിൽ മറ്റൊരു പൊൻതൂവൽ കൂടി! ഏറ്റവും അധികനാൾ ഇന്ത്യയിൽ സസ്പെൻഷനിൽ കഴിയേണ്ടി വന്ന ഐപിഎസുകാരൻ എന്ന റെക്കോർഡ് ജേക്കബ് തോമസിന് സമ്മാനിച്ചു കേരളാ മുഖ്യമന്ത്രി; അഭിപ്രായം പറഞ്ഞതിനും പുസ്തകം എഴുതിയതിനും സസ്പെന്റ് ചെയ്യപ്പെട്ട ഡിജിപിയെ നാലാം തവണയും പുറത്തു നിർത്തുന്നത് തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കും എന്നുപറഞ്ഞ്; ഒന്നര കൊല്ലമായി പുറത്തുനിർത്തിയിട്ടും അനങ്ങാതെ കേരളത്തിന്റെ മനസ്സാക്ഷി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ നവോത്ഥാന നായകനാണ് പിണറായി വിജയൻ എന്നാണ വെയ്‌പ്പ്. എന്ത് നവോത്ഥാനമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എന്നു ചോദിച്ചാൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ തുരത്തി ഓടിച്ചു സസ്‌പെന്റ് ചെയ്തും പ്രതികാരം തീർക്കുന്നതാണ് ഈ നവോത്ഥാനം എന്നു പറയേണ്ടി വരും. അടുത്തകാലത്തായി സത്യസന്ധമായി നടപടികളുമായി നീങ്ങിയ ഉദ്യോഗസ്ഥർക്കെല്ലാം കേരളത്തിൽ കഷ്ടകാലമാണ്. അപ്രധാന തസ്തികകളിലേക്ക് നീക്കി ചിലരോട് പ്രതികാരം ചെയ്യുമ്പോൾ പിണറായി ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവർക്ക് എന്തു അഴിമതിയും ചെയ്യാവുന്ന അവസ്ഥയും നിലനിൽക്കുന്നു. എന്നാൽ സത്യസന്ധമായി ജോലി ചെയ്തതിന്റെ പേരിൽ ഡിജിപി ജേക്കബ് തോമസ് ഒന്നര വർഷത്തോളമായി സർവീസിൽ നിന്നും പുറത്തു നിൽക്കുകയാണ്. ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുചരവൃന്ദവും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനോട് ഇത്രയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്ന ആദ്യമാകും.

ഉത്തരേന്ത്യയെ നോക്കി കുറ്റംപറയുകയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും ഫാസിസമാണെന്നും വാദിക്കുന്ന കേരള സമൂഹം എന്നാൽ ഈ മനസ്സാക്ഷിയില്ലാത്ത പ്രവർത്തിക്കെതിരെ ഒന്നും പ്രതികരിക്കുന്നില്ലെന്നതും ശ്രദ്ധേയാണ്. പിണറായിയുടെ ഇഷ്ടക്കേട് ഭയന്ന് ജേക്കബ് തോമസിനെ പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നവർ പോലും മൗനം പാലിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. തുടർച്ചയായി നാലാം തവണയും ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തിരിക്കയാണ് കേരള സർക്കാർ. 120 ദിവസത്തേക്കാണ് അദ്ദേഹത്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടിയത്. പുതിയ നീക്കത്തോടെ മുഖ്യമന്ത്രി പിറണായി വിജയന്റെ തലയിൽ ഒരു പൊൻതൂവൽ കൂടി ലഭിച്ചു. ഏറ്റവും കൂടുതൽ കാലം സസ്പെൻഷനിൽ കഴിയുന്ന ഡി.ജി.പിയായി ജേക്കബ് തോമസിനെ മാറ്റിയത് കേരളാ മുഖ്യമന്ത്രിയുടെ ഇടപെടലാണ്..!

വിജിലൻസ് അന്വേഷണം നേരിടുന്ന പലരും സർവീസിൽ തുടരുമ്പോഴും കോടികൾ അനധികൃതമായി സമ്പാദിച്ച ടി ഒ സൂരജനെ പോലുള്ളവർക്ക് ഓശാന പാടുകയും ചെയ്ത സർക്കാറാണ് ഇപ്പോൾ കെട്ടിച്ചമച്ച അഴിമതിക്കഥയുടെ പേരിൽ പുതിയ വിജിലൻസ് റിപ്പോർട്ട് തട്ടിക്കൂട്ടി അദ്ദേഹത്തെ പുറത്തു നിർത്തിയിരിക്കുന്നത്. ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയാൽ അദ്ദേഹത്തിനെതിരായ അഴിമതിക്കേസുകളിലെ തെളിവുകൾ നശിപ്പിക്കുമെന്ന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടിയത്. കഴിഞ്ഞ ദിവസം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സസ്പെൻഷൻ പുനഃപരിശോധനാ കമ്മിറ്റി ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്കുകൂടി നീട്ടി.

ജേക്കബ് തോമസ് സർവീസിൽ മടങ്ങിയെത്തിയാൽ അന്വേഷണരഹസ്യങ്ങൾ ചോർത്തുമെന്നതിനാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ജേക്കബിനെ സർവീസിലെടുക്കരുതെന്നാണ് വിജിലൻസ് ആവശ്യം. തന്റെ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിച്ചിരിക്കെയാണ് വിജിലൻസിന്റെ അപ്രതീക്ഷിത ഇടപെടൽ. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡി.ജി.പി: ജേക്കബ് തോമസിനെ തുടർച്ചയായി മൂന്നാം തവണ സസ്പെൻഡ് ചെയ്തത്. ആ കാലാവധി അവസാനിക്കും മുമ്പാണ് നാലാമൂഴം.

ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആറുമാസത്തേക്കായിരുന്നു ആദ്യത്തെ സസ്പെൻഷൻ. പിന്നീടത് വീണ്ടും നീട്ടി. ആദ്യത്തേത് സർക്കാർവിരുദ്ധ പരാമർശങ്ങളുടെ പേരിലും രണ്ടാമത്തേതു സ്വന്തം പുസ്തകത്തിൽ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന്റെ പേരിലുമായിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കമ്മിഷന്റെ നടപടികളുമായി സഹകരിക്കാൻ തയാറാകാത്തതിന്റെ പേരിലാണ് മൂന്നാമത്തെ സസ്പെൻഷൻ. ഇതിനിടെയാണ് അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജ്ജിങ് ഉപകരണങ്ങൾ വാങ്ങിയതിൽ ഏഴ് കോടി രൂപ നഷ്ടമുണ്ടായെന്ന ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

അധികാരത്തിൽ എത്തിയപ്പോൾ പ്രിയങ്കരൻ, ഇപ്പോൾ കടുത്ത വൈരാഗ്യം

ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. നിലപാടുകളിലെ സത്യസന്ധത കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം ഏത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന നിലപാടുകാരനായിരുന്നു. ജേക്കബ് തോമസിന്റെ വിട്ടുവീഴ്‌ച്ച ഇല്ലാത്ത നിലപാടുകൾ കാരണം അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥർക്കും ചില മന്ത്രിമാർക്കും പണിയായി. ഇതോടെ ഇക്കൂട്ടർ ആസൂത്രിതമായി കരുക്കങ്ങൾ നീക്കി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിപ്പിച്ച് മൂലക്കിരുത്തി. ഇതിന് ശേഷം സർക്കാറിന്റെ കണ്ണിലെ കരായതോടെ നിർദ്ദോഷകരായ പ്രസ്താവനയുടെ പേരിൽ പോലും സസ്‌പെന്റ് ചെയ്ത് പ്രതികാര നടപടി കൈക്കൊള്ളുകയായിരുന്നു.

സർക്കാറിന്റെ കൊള്ളരുതായ്മയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനോടുള്ള സർക്കാറിന്റെ കലിപ്പു തീരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം. ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാർ സർവീസ് ചട്ടങ്ങളും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങളും എല്ലാം കാറ്റിൽ പറത്തുകയാണ്. മുമ്പ് ഒരു കാര്യവുമില്ലെന്ന് കണ്ടെത്തിയ സംഭവം വീണ്ടും കുത്തിപ്പൊക്കിയാണ് വീണ്ടും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.

തേടി വരുന്നത് സമാനകളില്ലാത്ത പ്രതികാര നടപടികൾ

ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഒരു വർഷത്തിനിടെ മൂന്നാമത് സസ്പെൻഷൻ ആണ് കേരളാ കേഡറിൽ ഉള്ള ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ ആയ ജേക്കബ് തോമസിനെ തേടിവരുന്നത്.

ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വീണ്ടും സസ്പെൻഷൻ പുറത്തിറങ്ങിയത്. രണ്ടാമത്തെ സസ്പെൻഷൻ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. കേരളത്തിലെ ഐപിഎസ് കേഡറിൽ ഉള്ള മുതിർന്ന ഐപിഎസ് ഓഫീസർക്ക് നേരെ സസ്പെൻഷൻ എന്ന വജ്രായുധം സർക്കാർ വീണ്ടും പ്രയോഗിക്കുമ്പോൾ ഒട്ടനവധി ചോദ്യങ്ങൾ ആണ് ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാരിന് നേർക്ക് ഉയരുന്നത്.

ഇല്ലാത്ത ഡ്രെഡ്ജർ അഴിമതിയുടെ പേരിലും ക്രൂരത!

ഡ്രെഡ്ജർ അഴിമതിയിലുള്ള അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ നൽകിയത്. എന്നാൽ, ഇങ്ങനെ ഒരു അഴിമതി പോലും ഇല്ലെന്നാണ് പലതവണ അന്വേഷണത്തിൽ വ്യക്തമായത്. എന്നിട്ടും ഈ ആരോപണത്തെ സസ്പെൻഷന് വേണ്ടി ആയുധമാക്കുകയാണ് പിണറായി ചെയ്തത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് നേരത്തെ ഉയർന്ന ആരോപണം. മുമ്പ് ഈ ആരോപണം അന്വേഷിച്ച് ജേക്കബ് തോമസിന് തെറ്റുപറ്റിയി്ട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഇതെല്ലാം തള്ളിയാണ് ജേക്കബ് തോമസിനെ സർക്കാർ സംവിധാനത്തിന് പുറത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ഡ്രെഡ്ജർ ഇടപാടിൽ ചട്ടങ്ങൾ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതെന്നും ഇതുമൂലം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നുമാണ് കെ.എം.അബ്രഹാം ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടാണ് ജേക്കബ് തോമസിന്റെ ഐപിഎസ് ജീവിതത്തിനു വെല്ലുവിളിയായി മാറിയത്.

ഡ്രെഡ്ജർ കാര്യത്തിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം വേണം. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതാവും നല്ലത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം, വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിർത്തൽ അടക്കമുള്ള നടപടികളുടെ തുടക്കം. അതേസമയം വിജിലൻസ് കേസുകളിൽ ആരോപണ വിധേയരായ നിരവധി സർക്കാർ ഉദ്യോഗസ്ഥർതന്നെ സർവീസിൽ തുടരുമ്പോഴാണ് ജേക്കബ് തോമസിനോട് ക്രൂരത കാണിക്കുന്നത്.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പരിഗണിച്ചത് ഇങ്ങിനെ

ഡ്രഡ്ജർ പ്രശ്നത്തിൽ ഐപിഎസ്-ഐഎഎസ് ചേരിപ്പോരിന് ജേക്കബ് തോമസ് ഇരയായെന്നാണ് സർക്കാർ മുൻപ് വിലയിരുത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് ബോധ്യമാവുകയും ചെയ്തു. ഡ്രഡ്ജർ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിജിലൻസ്ഡയറക്ടർ ആയി മാറ്റുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ആണ് സർക്കാർ ആ സമയത്ത് പരിഗണിച്ചത്. ഡ്രെഡ്ജർ പർച്ചേസ് ചെയ്യാൻ ചെയ്യാൻ തീരുമാനമെടുത്തതാര്? ജേക്കബ് തോമസ് ആണോ ഈ തീരുമാനം പൂർണമായി എടുത്തത്. അന്ന് സർക്കാർ വൃത്തങ്ങളിൽ ആലോചന സജീവമായിരുന്നു. സർക്കാർ വൃത്തങ്ങൾ ഈ കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുമ്പോൾ ജേക്കബ് തോമസിന് അനുകൂലമായി സർക്കാർ പരിഗണിച്ച വാദങ്ങൾ ഇപ്രകാരമായിരുന്നു.

ഒരു തുറമുഖ വകുപ്പ് ഡയറക്ടർക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ പർച്ചേസ് നടത്താൻ അനുമതിയുണ്ടോ? ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആണ്. . ഡിജിപിക്ക് തന്നെ 25 ;ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കാൻ അനുമതിയില്ല. പർച്ചേസ് നടത്താൻ സർക്കാർ തല പർച്ചേസ് കമ്മറ്റിയുണ്ട്. ഡിപ്പാർട്ട്മെന്റ് തല പർച്ചേസ് കമ്മറ്റിയുണ്ട്. സർക്കാർ സെക്രട്ടറി ചെയർമാൻ ആയ കമ്മറ്റിയാണ് പർച്ചേസിങ് കാര്യങ്ങൾ നോക്കുന്നത്. സർക്കാരിന് ഡ്രഡ്ജിങ് ന ടത്താൻ കൊച്ചി ആസ്ഥാനമായ മാരിടൈം കമ്പനിയുണ്ട്. കേരളാ സ്റ്റേറ്റ് മാരിടൈം കോർപറേഷൻ. തുറമുഖ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. ആ കമ്പനിയാണ് ഡ്രഡ്ജിങ് നടത്തിക്കൊണ്ടിരുന്നത്, 1970 ലാണ് ഡ്രഡ്ജർ സർക്കാർ ആ കമ്പനിക്ക് വാങ്ങി നൽകുന്നത്. അത് കണ്ടം ചെയ്യാൻ 2009 ൽ അവർ പ്രൊപ്പോസൽ നൽകിയതാണ്.

പുതിയ ഡ്രെഡ്ജർ വാങ്ങിക്കണം എന്നത് അവരുടെ പ്രൊപ്പോസൽ ആണത്. പഴയ ഡ്രെഡ്ജർ മാറ്റി പുതിയൊരെണ്ണം വാങ്ങിക്കണം. അതാണ് ആവശ്യം. പുതുതായി വാങ്ങുമ്പോൾ ഏറ്റവും മികച്ചത് വാങ്ങണം. ഡ്രെഡ്ജർ മിനിമം 30 വർഷമാണ് കാലാവധി. മോട്ടോർ വാഹനങ്ങൾ 15 വർഷമാണ് കാലാവധി. മണ്ണ് നീക്കാൻ വേണ്ടി എത്രയോ കോടികൾ സർക്കാർ മുടക്കുന്നു. കേരളത്തിൽ കഴിഞ്ഞ 15 വര്ഷമായി എത്ര കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. . കൊല്ലം, ബേപ്പൂർ, അഴീക്കൽ, കൊടുങ്ങല്ലൂർ, പൊന്നാനി, വിഴിഞ്ഞം എല്ലാം മണ്ണ് നീക്കൽ പരിധിയിൽപെട്ടതാണ്, ഈ ഡ്രെഡ്ജറിനേക്കാളും കൂടുതൽ തുക സർക്കാർ അതിനായി മുടക്കിയിട്ടുണ്ട്.

ഇനി ഒരു മുപ്പത് വർഷത്തേക്ക് എത്ര മുടക്കണം. ജേക്കബ് തോമസിന്റെ കാലത്ത് ഓർഡർ നൽകിയ ഡ്രെഡ്ജർ ഉൾനാടൻ ജലഗതാഗതത്തിനു ഉപയുക്തമായത് കൂടിയാണ്, ഒരു ഡ്രെഡ്ജർ ഉണ്ടെങ്കിൽ ഏതെല്ലാം നമുക്ക് ചെയ്യാൻ കഴിയും, പഴയത് കണ്ടം ചെയ്യണം എന്നുള്ളത് 2009 ലെ തീരുമാനമാണ് എല്ലാ വർഷവും ഡ്രഡ്ജ് ചെയ്യുന്നുണ്ട്. 2016ൽ ജേക്കബ് തോമസ് തുറമുഖ വകുപ്പ് വിട്ടു. അന്ന് ഡ്രെഡ്ജർ വന്നിട്ടില്ല. ഓർഡർ കൊടുത്തത് മാത്രമാണ് ജേക്കബ് തോമസ് നടത്തിയത്. ജേക്കബ് തോമസിന് ശേഷം പിന്നെ ഷെയ്ക്ക് പരീത് വന്നു. ഹോളണ്ടിൽ പോയി. സൈറ്റ് ഇൻസ്‌പെക്ഷൻ നടത്തിയത് ഷെയിക് പരീതാണ്. . ട്രയൽ റൺ നടത്തിയതും ഷെയിക് പരീത്. ഫൈനൽ സെറ്റിൽമെന്റ് നടത്തിയതും ഷെയ്ഖ് പരീത്. പിന്നെ എങ്ങിനെ ജേക്കബ് തോമസ് ഉത്തരവാദിയാകും. ഇതാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചത്.

ഇത്തരം പരിഗണനകൾക്കിടയിലാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുന്നതും. അന്ന് മുഖ്യമന്ത്രി തന്നെ നടത്തിയ അവലോകനമാണ് ഇപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്‌പെൻഷൻ നൽകുമ്പോൾ മുഖ്യമന്ത്രിയെ തന്നെ തിരിഞ്ഞുകുത്തുന്നത്. ജേക്കബ് തോമസിന് നൽകിയ സസ്‌പെൻഷൻ ഓർഡറിൽ തന്നെ കള്ളക്കളിയും സർക്കാർ നടത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഇഎംല്ലിനെ തള്ളിയാണ് വേറെ കമ്പനിക്ക് ടെൻഡർ നല്കുന്നത് എന്ന്. ഈ പൊതുമേഖലാ കമ്പനിക്ക് അർഹത ഉണ്ടായിരുന്നില്ല. അവർ എൽ വൺ കാറ്റഗറിയിൽ ആയിരുന്നില്ല. അവർ എൽ 2 ആണ്. ഈ കമ്പനി ജീവിതത്തിൽ അതുവരെ ഡ്രെഡ്ജർ ഉണ്ടാക്കിയിട്ടില്ല, അവർ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയുമായി ടൈ ആപ്പ് ആകുകയാണ് ചെയ്യുന്നത്. ടെൻഡറിൽ അവർക്ക് അർഹതയുമില്ല. പക്ഷെ അന്വേഷണം വന്നപ്പോൾ ഐഎഎസ് ലോബി ജേക്കബ് തോമസിനോട് പകപോക്കുകയായിരുന്നു.

ആദ്യ സസ്‌പെൻഷൻ ഇങ്ങിനെ

ഒരു വർഷം മുൻപാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 20 നായിരുന്നു ആദ്യ സസ്‌പെൻഷൻ. സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു അത്. സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞത്. ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും അറിയില്ല. പണക്കാർ ആണ് കടലിൽ പോയതെങ്കിൽ ഇങ്ങിനെ ജീവൻ പൊലിയുമോയെന്നാണ് ഐഎംജി ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് പ്രസ്താവന നടത്തിയത്. സർക്കാർ ഇതിൽ കയറി പിടിക്കുകയായിരുന്നു. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കിതായി സർക്കാർ പ്രതികരിച്ചു. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പുസ്തകത്തിന്റെ പേരിൽ രണ്ടാമതും സസ്‌പെൻഷൻ

ആറുമാസം കഴിഞ്ഞപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്‌പെൻഷൻ. പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിനാണ് രണ്ടാമത്തെ സസ്പെൻഷൻ. ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകൾക്ക് ഒപ്പം നീന്തുമ്പോൾ' പരാമർശങ്ങൾ വിവാദമായിരുന്നു. രണ്ടാമത്തെ പുസ്തമായ കാര്യവും കാരണവും ജേക്കബ് തോമസിന് വിനയായി. ഈ പശ്ചാത്തലത്തിലായിരുന്നു സസ്‌പെൻഷൻ. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തക രചന നടത്തി എന്ന് പറഞ്ഞാണ് വീണ്ടും സസ്‌പെൻഷൻ വന്നത്.

വിജിലൻസ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സർക്കാർ നയങ്ങളെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പുസ്തകങ്ങളിൽ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സസ്‌പെൻഷൻ വന്നത്. പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. പക്ഷെ സമിതിക്ക് മുന്നിൽ ഹാജരായി ജേക്കബ് തോമസ് വിശദീകരണം നൽകിയിരുന്നില്ല.

ഇപ്പോൾ ഡ്രെഡ്ജർ അഴിമതി അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്‌പെൻഷൻ. പ്രതികാരത്തിന്നായി ഏതറ്റം വരെയും ഇടത് സർക്കാർ പോകും എന്നതിന്റെ പ്രകടമായ തെളിവാകുകയാണ് ജേക്കബ് തോമസിന് ഇപ്പോൾ ലഭിച്ചിട്ടുള്ള സസ്‌പെൻഷൻ. പ്രതികാര നടപടികളുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പണി നൽകികൊണ്ടിരിക്കുമ്പോൾ മറുവശത്ത് ഫയലുകൾ വൈകിപ്പിച്ച് , തീരുമാനങ്ങൾ എടുക്കാതെ ഭരണ സ്തംഭനം പതിവാക്കുകയാണ് ഉദ്യോഗസ്ഥർ. പക്ഷെ ജേക്കബ് തോമസിനെ പോലുള്ള ശത്രുക്കളുടെ നേർക്ക് തുടർച്ചയായി കൈക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികൾക്കിടയിൽ ഈ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരുന്നില്ലാ എന്നുമാത്രം.

സ്വോഡ് ഓഫ് ഓണർ നേടി ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാൾ. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസർ; സംസ്ഥാന പൊലീസ് മേധാവി ആകേണ്ടിയിരുന്നയാൾ-ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെയാണ് പിണറായിയുടെ പ്രതികാരം തീർക്കൽ. സസ്‌പെൻഷൻ ചോദ്യംചെയ്തു ജേക്കബ് തോമസ് സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലി(സി.എ.ടി)നെ സമീപിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
പ്രണയ വിവാഹവും 71 ദിവസത്തെ ദാമ്പത്യവും; പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ കലി കയറി; പ്രതികാരം തീർക്കാൻ വാതിലടച്ച് ക്രൂരമായി മർദ്ദിച്ചു; കമ്പി വടി കൊണ്ട് തല്ലി അവശയാക്കി മദ്യം വായിലൊഴിച്ച് അർദ്ധ അബോധാവസ്ഥയിലാക്കി; പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി കൊന്നത് പ്രിയതമൻ; ഏറെ പ്രതീക്ഷയുമായി വീട്ടുകാരെ പിണക്കി ഇറങ്ങിയ രാകേന്ദുവിനെ കൊന്നത് ഭർത്താവായ ആദർശ് തന്നെ; പോത്തൻകോടിനെ നടുക്കി 19കാരിയുടെ കൊലപാക രഹസ്യം പുറത്ത്
മകളുടെ പ്രണയ വിവാഹത്തിൽ പങ്കെടുക്കാത്ത അച്ഛനും അമ്മയും; കല്യാണ ശേഷം സ്വന്തം വീട്ടിലും എത്തിയില്ല; അമ്മയുമായി ഫോൺ വിളിയിൽ ബന്ധം ഒതുങ്ങി; തലേ ദിവസം ഫോണിൽ വിളിച്ചെങ്കിലും ആരോ അതിനെ തടസ്സപ്പെടുത്തി; മരുമകന്റെ ഫോണിൽ റിങ് ചെയ്തപ്പോൾ കിട്ടിയത് മകൾ അബദ്ധം കാട്ടിയെന്ന മറുപടി; നിറമൺകര എൻഎൻഎസ് കോളജിലെ ബിഎ വിദ്യാർത്ഥിനിയുടെ പോത്തൻകോട്ടെ ഭർതൃ വീട്ടിലെ ആത്മഹത്യയിൽ ദുരൂഹത
മതിലിൽ ശക്തിയായി ഇടിച്ച് നെഞ്ചിൽ അടിച്ച് കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയുന്ന അൽക്കാരൻ; നമ്മൾ ഒറ്റയ്ക്കായതു കൊണ്ടല്ലെ അമ്മേ.. ഞാൻ ഇത് പറയാതിരുന്നത്; ഞാൻ ഇക്കാര്യം പറഞ്ഞാൽ അമ്മ ചോദിക്കാൻ പോകുകയും അത് വലിയ പ്രശ്നമാകുകയും ചെയ്യും; അതു കൊണ്ടാ ഞാനിക്കാര്യങ്ങളൊന്നും പറയാതിരുന്നത്; എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കരുത്: മരണക്കിടക്കയിലും അമ്മയോട് ഗോപിക പങ്കുവിച്ചത് ഭീതി മാത്രം; കാഞ്ഞങ്ങാട്ടുകാരൻ സിബിയുടെ ക്രൂരതയിൽ കരഞ്ഞ് തളർന്ന് സിനിയും മകനും
അമേരിക്കയിലെ കോവിഡ്19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത് നോക്കി നിൽക്കുമ്പോൾ; രോഗം വ്യാപിക്കുന്നതും മരണം വർദ്ധിക്കുന്നതും ഇറ്റലിയേപ്പോലും തോൽപ്പിച്ചുകൊണ്ട്; ന്യൂയോർക്കിലെ മരണ സംഖ്യയിലെ വളർച്ച ഇറ്റലിയിലെ എപ്പിസെന്റർ ആയിരുന്ന ലൊംബാർഡിയിലേതിനേക്കാൾ വേഗത്തിൽ; ഒറ്റദിവസം കണ്ടെത്തിയത് 16,000 രോഗികളെ; ആഴ്ചകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഒരു ശവപ്പറമ്പായി മാറും
കൊല്ലത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ജോലി ചെയ്യുന്നത് മലയാളികൾ തിങ്ങിപ്പാർക്കുന്ന ദുബായിലെ ദെയ് രയിൽ; സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരൻ താമസിച്ചിരുന്നത് സഹപ്രവർത്തകരായ എട്ട് മലയാളികൾക്കൊപ്പം; നാലു ജില്ലകളിൽ നിന്നുള്ളവർ ഇതോടെ കോവിഡ് സംശയത്തിൽ; സ്ഥാപനത്തിന്റെ മാനേജരും അഞ്ചാലുംമൂട് സ്വദേശി; പ്രാക്കുളം സ്വദേശി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് ഇകെ 522 എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ മാർച്ച് 18ന് പുലർച്ചെ
27,341 മരണവും 6 ലക്ഷം രോഗികളും! അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കൊറോണ വേൾഡ് മീറ്റർ ഭയാനകം; മരണസംഖ്യയിൽ ഇറ്റലിയും സ്‌പെയിനും മുന്നേറുമ്പോൾ ഭയന്നുവിറച്ച് അമേരിക്കയും ബ്രിട്ടനും; അയർലണ്ട് അടക്കം കൂടുതൽ രാജ്യങ്ങൾ ലോക്ക്ഡൗണിലേക്ക്; ചൈനയിലും വൈറസിന്റെ രണ്ടാം വരവ്; കൊറോണയുടെ തേരോട്ടത്തിൽ ഭയന്ന് വിറയ്ക്കുമ്പോൾ ആർക്കും ഒരു എത്തുംപിടിയുമില്ല; സത്യമായും ഇത് ലോകാവസാനത്തിന്റെ തുടക്കമാണോ?
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു; ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു; തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യർത്ഥിച്ച വിനയ്; കറുത്ത തുണി കൊണ്ട് മുഖം മറയ്ക്കുന്നതിന് തൊട്ടു മുൻപു ജയിൽ അധികൃതരോടു മാപ്പു പറഞ്ഞ മുകേഷ്; ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റുമ്പോൾ സാക്ഷിയായി ഉണ്ടായിരുന്നത് അഞ്ചു പേരും; നിർഭയയ്ക്ക് നീതിയൊരുക്കിയ ലിവർ ആരാച്ചാർ പവൻ ജല്ലാദ് തട്ടിമാറ്റിയത് നാടകീയതകളിലൂടെ
സ്‌കൂളിൽ തുടങ്ങിയ ഇഷ്ടം; പ്ലസ് ടുവിൽ എല്ലാം വീട്ടിൽ അറിഞ്ഞു; ഈഴവനായ കളിക്കൂട്ടുകാരനെ പങ്കാളിയാക്കാൻ അനുവദിക്കില്ലെന്ന വീട്ടുകാരുടെ നിലപാട് മനസ്സിനെ നീറ്റി; ആന്ധ്രയിൽ നേഴ്‌സിംഗിന് മകളെ അയച്ചതും പ്രണയം പൊളിക്കാൻ; ഒരിക്കലും വീട്ടുകാർ വിവാഹത്തെ അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ അത്താഴം കഴിച്ച് മെറിൻ എടുത്ത തീരുമാനത്തിനൊപ്പം കൊന്ത ധരിച്ച് അരവിന്ദും; യാക്കോബയക്കാരിയും കാമുകനും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കൊക്കയിലേക്ക് ഒരുമിച്ച് ചാടി; തട്ടക്കുഴയെ കരിയിപ്പിച്ച് മെറിനും അരവിന്ദും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ