Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദീലീപ് രാജിക്കത്തുകൊടുത്തയച്ച് രണ്ടാഴ്ച മുമ്പ്; വാങ്ങി വച്ച് ആരേയും അറിയിക്കാതെ രഹസ്യമാക്കിയത് ഇടവേള ബാബു; അടുത്ത എക്‌സിക്യൂട്ടീവിൽ ചർച്ച ചെയ്ത് രാജി പിൻവലിപ്പിക്കാനും ശ്രമം നടത്തി; സിനിമയിലെ വനിതാ കൂട്ടായ്മ പൊട്ടിത്തെറിച്ചത് രാജി കത്ത് നൽകിയിട്ടും ഒപ്പം നിൽക്കാൻ കാട്ടിയ താരസംഘടനയുടെ നീക്കം തിരിച്ചറിഞ്ഞ്; രാജി അംഗീകരിക്കാൻ തീരുമാനിച്ച് മോഹൻലാൽ; ദിലീപിനെ സ്വയം ഒഴിയാൻ അനുവദിച്ച് വിവാദമൊതുക്കും

ദീലീപ് രാജിക്കത്തുകൊടുത്തയച്ച് രണ്ടാഴ്ച മുമ്പ്; വാങ്ങി വച്ച് ആരേയും അറിയിക്കാതെ രഹസ്യമാക്കിയത് ഇടവേള ബാബു; അടുത്ത എക്‌സിക്യൂട്ടീവിൽ ചർച്ച ചെയ്ത് രാജി പിൻവലിപ്പിക്കാനും ശ്രമം നടത്തി; സിനിമയിലെ വനിതാ കൂട്ടായ്മ പൊട്ടിത്തെറിച്ചത് രാജി കത്ത് നൽകിയിട്ടും ഒപ്പം നിൽക്കാൻ കാട്ടിയ താരസംഘടനയുടെ നീക്കം തിരിച്ചറിഞ്ഞ്; രാജി അംഗീകരിക്കാൻ തീരുമാനിച്ച് മോഹൻലാൽ; ദിലീപിനെ സ്വയം ഒഴിയാൻ അനുവദിച്ച് വിവാദമൊതുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് താരസംഘടനയായ 'അമ്മ'യിൽനിന്നു രാജിവച്ചത് ആഴ്ചകൾക്ക് മുമ്പേ. ഈ രാജി സ്വീകരിക്കേണ്ടെന്നും ദിലീപിനെ സംഘടനയിൽ തുടരാൻ അനുവദിക്കാനുമായിരുന്നു അമ്മയിലെ ചിലരുടെ തീരുമാനം. അടുത്ത എക്‌സിക്യൂട്ടീവിൽ ഇതു സംബന്ധിച്ച തീരുമാനം എടുക്കാനിരിക്കെയാണ് പ്രതിഷേധവുമായി സിനിമയിലെ വനിതാ കൂട്ടായ്മ എത്തിയത്. ഇതോടെ ദിലീപിന്റെ രാജി അംഗീകരിക്കേണ്ടി വരുമെന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ എക്‌സിക്യൂട്ടീവ് അംഗങ്ങളെ അറിയിച്ചു കഴിഞ്ഞു. രാജിയിൽ ഉറച്ചു നിൽക്കുന്നതായി ദിലീപും അറിയിച്ചു. ഇതോടെ അമ്മയുടെ അംഗത്വം ദിലീപ് ഒഴിയുമെന്നും ഉറപ്പായി.

പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്ന് അദ്ദേഹം സംഘടനയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിനോടാണ് രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് രണ്ടാഴ്ച മുമ്പ് സംഘടനയുടെ ഓഫീസിൽ എത്തിച്ചു നൽകി. ഇത് ഇടവേള ബാബു അതീവ രഹസ്യമായി സൂക്ഷിച്ചു. ആവശ്യമെങ്കിൽ മാത്രം ചർച്ച ചെയ്യാമെന്ന നിലപാടും എടുത്തു. തന്റെ പേരിൽ താരസംഘടന പ്രതിസന്ധിയിലാകരുതെന്ന ആഗ്രം അറിയിച്ചാണ് ദിലീപ് സംഘടനയിൽ നിന്ന് രാജി വച്ചത്. സംഘടനാ എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്നു ദിലീപിന്റെ രാജിക്കാര്യം ചർച്ചചെയ്യും. രാജി അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽ ബോഡിയിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. നടി ഊർമിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തിൽ അവതരിപ്പിച്ചത്.

ദിലീപിനെ തിരിച്ചെടുത്തതിനെതിരേ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തിൽ നടിമാർ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്നു പ്രഖ്യാപിച്ചു ദിലീപ് മാറിനിൽക്കുകയായിരുന്നു. ദിലീപിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മോഹൻലാൽ നിയമോപദേശം തേടി.. ഇതിൽ ദിലീപിനെ പുറത്താക്കാൻ എക്‌സിക്യൂട്ടിവിന് ഇനിയാകില്ലെന്ന ഉപദേശമാണ് ലഭിച്ചത്. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച പേരെടുത്ത ജസ്റ്റീസാണ് ഈ ഉപദേശം കൊടുത്തത്. ദിലീപിനെ പുറത്താക്കാൻ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ഇത് ജനറൽ ബോഡി അസാധുവാക്കി. അതുകൊണ്ട് തന്നെ ഇനി ദിലീപിനെ പുറത്താക്കാൻ എക്‌സിക്യൂട്ടീവിന് കഴിയില്ല. ജനറൽ ബോഡിക്ക് മാത്രമേ ഇത് പുനപരിശോധിക്കാനാകൂവെന്നായിരുന്നു ആ നിയമോപദേശം.

അതുകൊണ്ട് തന്നെ ദിലീപിനെ സംരക്ഷിക്കാനായിരുന്നു അമ്മയുടെ തീരുമാനവും. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കവുമായി നടിമാർ എത്തിയത്. ദിലീപ് വിഷയത്തിൽ അമ്മയ്ക്ക് നിയമോപദേശം നൽകിയത് പൊതു സമൂഹം അംഗീകരിച്ച ജഡ്ജിയാണ്. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് സമൂഹം ഏറെ അംഗീകരാവും നൽകുന്നുണ്ട്. ഈ ഒറ്റ നിയമോപദേശം കൊണ്ട് മാത്രം എല്ലാവരേയും കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും കരുതി. തിലകൻ വിഷയത്തിൽ എക്‌സിക്യൂട്ടീവ് നടപടി എടുത്തു. അത് ജനറൽ കൗൺസിൽ അംഗീകരിച്ചു. അങ്ങനെ നടപടി എടുക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ ജനറൽ ബോഡി തീരുമാനത്തെ മറികടക്കാൻ എക്‌സിക്യൂട്ടീവിന് കഴിയില്ലെന്നതാണ് ഉയർത്താനിരുന്ന വാദം.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷമായി തുറന്നടിക്കലായിരുന്നു ഇന്നലെ ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കി. 'ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം '- ദിലീപിനെതിരെ നടപടിയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അമ്മയ്ക്കു കത്തു നൽകിയ അംഗങ്ങളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവർ പറഞ്ഞു.

തങ്ങളുടെ സിനിമാ പശ്ചാത്തലം വിശദീകരിച്ച് സ്വയം പരിചയപ്പെടുത്തി പത്രസമ്മേളനം തുടങ്ങിയ ഇവർ അമ്മ പ്രസിഡന്റ് നേരത്തേ തങ്ങളുടെ പേരു പറയാതെ നടിമാർ എന്നു മാത്രം പറഞ്ഞതിന്റെ പ്രതിഷേധമാണിതെന്നും വ്യക്തമാക്കി. ദീലിപിനെതിരായ നടപടി ജനറൽബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂവെന്ന അമ്മ നിർവാഹക സമിതി യോഗ നിലപാടിനെ തുടർന്നാണ് ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഡബ്ല്യുസിസി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത്. അമ്മയിൽ നിന്നു രാജിവച്ച റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സംവിധായിക അഞ്ജലി മേനോൻ, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ, സജിത മഠത്തിൽ, ദിദീ ദാമോദരൻ തുടങ്ങിയവരും പങ്കെടുത്തു. ഏറെപ്പേരും കറുത്ത വസ്ത്രങ്ങളണിഞ്ഞാണെത്തിയത്.

അതിനിടെ നടി അർച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. അർച്ചനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു അർച്ചനയുടെ വാദം. ഇതേക്കുറിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് താൻ നേരിട്ട് പരാതി നൽകി. എന്നാൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോൾ അവസരങ്ങൾ ഒന്നുമില്ല എന്നാൽ ആരോപണവിധേയൻ സിനിമയിൽ സജീവമാണെന്നായിരുന്നു അർച്ചന പത്മിനിയുടെ ആരോപണം. ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനത്തിനിടെയായിരുന്നു അർച്ചന പത്മിനി ഇത് വ്യക്തമാക്കിയത്.

ഈ ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രവർത്തകനെതിരെ ഫെഫ്ക നടപടിയെടുത്തെന്നുമാണ് ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്. സാങ്കേതിക പ്രവർത്തൻ ഇപ്പോഴും സസ്‌പെൻഷനിലാണ്. കുറ്റാരോപിതനായ ദിലീപിനെ വച്ച് സിനിമയെടുക്കാമെന്ന് പറഞ്ഞ ബി ഉണ്ണികൃഷണനെതിരെ റിമ കല്ലിങ്കലും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ദിലീപ് കുറ്റാരോപിതൻ മാത്രമാണ്,കുറ്റക്കാരനല്ല. ദിലീപിനെ വച്ച് സിനിമ ചെയ്യുന്നതിൽ തെറ്റില്ലെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP