Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട് ജാമ്യത്തിൽ കഴിയുമ്പോഴും ദിലീപിന് വിദേശ യാത്ര ഹരം; ഡിസംബർ 15മുതൽ ജനുവരി 30വരെ ജർമ്മനിക്ക് പോകണം എന്നാവശ്യപ്പെട്ടുള്ള നടന്റെ അപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും; വിചാരണ നീട്ടാനുള്ള കുതതന്ത്രമെന്ന് ആരോപിച്ച് എതിർപ്പുമായി പ്രോസിക്യൂഷനും

ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട് ജാമ്യത്തിൽ കഴിയുമ്പോഴും ദിലീപിന് വിദേശ യാത്ര ഹരം; ഡിസംബർ 15മുതൽ ജനുവരി 30വരെ ജർമ്മനിക്ക് പോകണം എന്നാവശ്യപ്പെട്ടുള്ള നടന്റെ അപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും; വിചാരണ നീട്ടാനുള്ള കുതതന്ത്രമെന്ന് ആരോപിച്ച് എതിർപ്പുമായി പ്രോസിക്യൂഷനും

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: വിദേശത്ത് സിനിമാ ചിത്രീകരണത്തിൽ പങ്കെടുക്കാൻ അനുമതി തേടി നടൻ ദിലീപ് നടി അക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ വെള്ളിയാഴ്ച വാദം തുടങ്ങും ഡിസംബർ 15 മുതൽ ജനുവരി 30 വരെ വിദേശയാത്രക്ക് അനുമതി വേണമെന്നാണ് ആവശ്യം. കേസിലെ വിചാരണ തടസപ്പെടുത്താനാണ് അപേക്ഷയെന്ന് പ്രോസിക്യൂഷൻ എതിർപ്പ് ഉന്നയിച്ചു. മുമ്പ് മൂന്നു തവണ വിദേശയാത്രക്ക് ഉപാധികളോടെ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തവണ ഒന്നരമാസത്തേക്കാണ് വിദേശ യാത്രയ്ക്കുള്ള അനുമതി തേടൽ. അതുകൊണ്ട് തന്നെ കോടതി എന്ത് നിലപാട് എടുക്കുമെന്നത് നിർണ്ണായകമാണ്.

സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്ത് പോകനാണ് അനുമതി തേടിയിരിക്കുന്നത്. ഒന്നര മാസത്തെ യാത്രയ്ക്കായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അടുത്ത മാസം 15 മുതൽ ജനുവരി 30വരെ ബാങ്കോക്കിൽ് പോകുന്നതിനായി പാസ്‌പോർട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്.

കേരളത്തിലും വിദേശത്തുമായാണ് പ്രൊ ഡിങ്കൻ ചിത്രം ചിത്രീകരിക്കുന്നത്. ഇതിനു വേണ്ടിയാണ് ദിലീപ് ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയിലേക്ക് കടക്കുന്ന കേസിൽ പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വർഷം നവംബറിൽ കോടതിയിൽ സമർപ്പിച്ചുവെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല. ദിലീപ് അടക്കമുള്ള പ്രതികൾ വിവിധ ആവശ്യങ്ങളുമായി കോടതിയിൽ നൽകുന്ന നിരന്തര ഹർജികളാണ് ഇതിന് തടസമാകുന്നത്. എന്നാൽ ഇതുമാത്രമല്ല ദീലിപിന്റെ യാത്രയിൽ കൂടെയുള്ളവരെക്കുറിച്ചും താമസം എവിടെയാണെന്നതിനെക്കുറിച്ചും വിവരങ്ങൾ മറച്ചുവയ്ക്കുന്നുണ്ട്.

കോടതി നിർദേശിക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നു ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. സിനിമ ചിത്രീകരണത്തിനെന്ന പേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. ബലാത്സംഗ കേസിലെ പ്രതിയാണ് ദിലീപ്. അതുകൊണ്ട് തന്നെ ഒന്നരമാസം മാറി നിൽക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന വാദം സജീവമാണ്. ഡിങ്കൻ എന്ന ത്രിഡി സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ദിലീപിന്റെ യാത്ര. കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിരുന്നു. എന്നാൽ കേസിൽ പ്രതിയാക്കപ്പെട്ടതോടെ ദിലീപ് അഴിക്കുള്ളിലായി. ഇതോടെ സിനിമ മുടങ്ങി. അതിന് ശേഷം ഡിങ്കന്റെ ഒരു ഷെഡ്യൂളിൽ ദിലീപ് അഭിനയിച്ചു. എന്നാൽ ത്രിഡി സിനിമയായതു കൊണ്ട് തന്നെ വിദേശത്ത് ചിത്രീകരണവും മറ്റും നടത്തേണ്ടതുണ്ടെന്നാണ് അണിയറ പ്രവർത്തകരുടെ നിലപാട്.

നിലവിൽ ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. അതിന് ശേഷം നിവിൻ പോളിയെ നായകനാക്കി വടക്കൻ സെൽഫി ഒരുക്കിയ ജി പ്രജിത്തിന്റെ ചിത്രത്തിൽ അഭിനയിക്കും. ഇതിനുള്ള ഇടവേളയിലാണ് പ്രശസ്ത കാമറാമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ പൂർത്തിയാക്കാൻ ദിലീപ് ശ്രമിക്കുന്നത്. 3 ഡി ഫോർമാറ്റിലൊരുങ്ങുന്ന ചിത്രം ചിത്രത്തിൽ മജീഷ്യനായാണ് താരം എത്തുന്നത്. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP