Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയദശമി ദിനത്തിൽ ദൈവം സമ്മാനിച്ച മഹാലക്ഷ്മി; പ്രതിസന്ധികളിൽ നിന്നും ജനപ്രിയന് സന്തോഷം നൽകിയ ഭാഗ്യദേവത; പൊന്നോമനെയെ കയ്യിലെടുത്ത് ഓമനിച്ച് കുടുംബനാഥനായി ദിലീപ്; വിചരണയ്ക്കും സിനിമയ്ക്കും ഇടയിൽ കുടുംബത്തിനൊപ്പം നിമിഷങ്ങൾ പങ്കുവച്ച് ദിലീപ്; കേശു ഈ വീടിന്റെ നാഥനായി രൂപമാറ്റം നടത്തിയ താരം അവധി ആഘോഷത്തിലോ? കേസും സിനിമയുമായി മുന്നോട്ട് പോകുമ്പോഴും മകളേയും കാവ്യയേയും ചേർത്ത് പിടിച്ച് ദിലീപ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികളുടെ പ്രിയ താര ജോഡിയാണ് ദിലീപും കാവ്യ മാധവനും. 2018 ലായിരുന്നു താരങ്ങൾ പെൺകുഞ്ഞിന് ജന്മം നൽകിയത്. വിജയദശമി നാളിൽ തന്റെ കുഞ്ഞോമലിന് കാവ്യ ജന്മം നൽകിയപ്പോൾ പെൺകുട്ടി പിറന്ന വിവരം ദിലീപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

കുഞ്ഞുമകളുടെ ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മഹാലക്ഷ്മിയുമൊത്തുള്ള ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മകളെ കൈയിലെടുത്തിരിക്കുന്ന ദിലീപിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.

മകളുടെ ഒന്നാം പിറന്നാളിനായിരുന്നു മകളെ ആരാധകർക്ക് താരദമ്പതികൾ പരിചയപ്പെടുത്തിയത്. അതേസമയം, ദിലീപ് നായകനാകുന്ന ചിത്രം കേശു ഈ വീടിന്റെ നാഥൻ റിലീസിന് തയ്യാറെടുക്കുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവ്വശിയാണ് നായികയായെത്തുന്നത്.

60 വയസുകാരനെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്രിസ്തുമസിന് റിലീസ് ചെയ്ത മൈ സാന്റാ എന്ന ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറിയത്. വിചാര നേരിടുന്ന വേളയിലും സിനിമ തിരക്കുകളിൽ നിന്ന് താരം കുടുംബത്തിനൊപ്പം ചിലവഴിച്ചിരുന്നു.2016 നവംബർ 25 നായിരുന്നു ദിലീപ്കാവ്യ മാധവൻ വിവാഹം നടന്നത്. വിവാഹത്തിന്റെ അന്ന് രാവിലെയാണ് ഇരുവരുടെയും വിവാഹം പുറംലോകം അറിഞ്ഞത്.

നടി ആക്രമിക്കപ്പെട്ട സംഭവം വിവാദത്തിലായതോടെ ദിലീപിന്റെ സിനിമാ ജീവിതവും കുടുംബ ജീവിതവും തകിടം മറിയുന്ന അവസ്ഥയിലായിരുന്നു. എന്നാൽ മഹാലക്ഷമി ജീവിതത്തിലേക്ക് എത്തിയതോടെയാണ് ദിലീപിന്റെ ചിരി വീണ്ടെടുത്തത്. എന്നാൽ നിട ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് ഇന്നും വിചാരണ നേരിടുകയാണ്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട നടൻ തന്നെ രംഗത്തെത്തിയതോടെ കേസിന്റെ വിചാരണ പിന്നീട് കോടതി പരിഗണനയിലാണ് പിന്നീട് മുന്നോട്ട് പോയത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും സാക്ഷിമൊഴികളും ഒന്നാം പ്രതിക്ക് എതിരായി തീർന്നപ്പോൾ കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ദിലീപ് അകത്തായത്.

ഇതേ വേളയിൽ തന്നെ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രവും, കമ്മാരസംഭവം എന്ന ചിത്രവും നടനെ പ്രേക്ഷകർ അകറ്റിയിട്ടില്ല എന്നതിന്റെ ശക്തമായ തെളിവുകൾ തന്നെയായിരുന്നു. 2018 നവംബറിലെ വിജയദശമി ദിനത്തിലാണ് കാവ്യ മഹാലക്ഷ്മിക്ക് ജന്മം നൽകിയത്. ഈ വേളയിൽ തന്നെ ദിലീപ് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയിരുന്നു. വിചാര നേരിടുന്ന വേളയിലാണ് ദിലീപ് സിനിമകളുയി മുന്നോട്ട് പോകുന്നതും. വിവാഹത്തിന് മുന്നിൽ നിന്നത് മകൾ മീനാക്ഷിയായിരുന്നു. ദിലീപ് ജയിലിലായപ്പോഴും മീനാക്ഷി ഒപ്പം നിന്നു. മഹാലക്ഷ്മിയെ പൊന്നുപോലെ നോക്കുന്നത് മീനാക്ഷിയാണെന്നാണ് അടുപ്പക്കാർ പറയുന്നത് പോലും.

കേശു ഈ വീടിന്റെ നാഥൻ, പ്രഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പകുതിയിലേറെ പൂർത്തീകരിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇപ്പോൾ ജനപ്രിയൻ. കേസും കോടതിയുമായി നടൻ മുന്നോട്ട് പോകുമ്പോഴും മുൻഭാര്യയും നടിയുമായ മഞ്ജുവും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒപ്പത്തിനൊപ്പമുണ്ട്.


നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് നായക വേഷത്തിൽ എത്തുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തു വപ്പോൾ അതിൽ 'Dileep' എതിനു പകരം 'DILIEEP' എാണ് എഴുതിയിരുത്. ഇതോടെ പുറത്തുവന്നത് ദിലീപ് കഷ്ടകാലം മാറാൻ പേര് മാറ്റുകയാണോ എന്നായിരുന്നു. ജയിൽ വാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ദിലീപിന്റെ 'രാമലീല' എന്ന ഒറ്റച്ചിത്രം മാത്രമാണ് തിയറ്ററുകളിൽ മികച്ച പ്രകടനം നടത്തിയത്.

ക്രിസ്മസ് റിലീസായി എത്തിയ 'മൈ സാന്റ' എന്ന ചിത്രം ആദ്യ ദിനത്തിൽ മികച്ച അഭിപ്രായങ്ങൾ നേടിയിട്ടു പോലും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയില്ല. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷയാണ് നാദിർഷ ചിത്രത്തിൽ ദിലീപിനുള്ളത്. 60 വയസുകാരനായിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP