Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുധ പൂജയ്ക്ക് മഞ്ജു വാര്യരും ദിലീപും നേർക്കുനേർ! അഴിക്കുള്ളിൽ കിടക്കുന്ന ദിലീപിന്റെ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും റിലീസ് ചെയ്യുന്നത് ഒരേ ദിവസം; ജനപ്രിയനും ലേഡി സൂപ്പർസ്റ്റാറും നേർക്കുനേർ വരുമ്പോൾ ബോക്സോഫീസ് വിജയം ആർക്കൊപ്പം? സിനിമാക്കാർക്കും ആരാധകർക്കും ആകാംക്ഷ മുറുകുന്നു

ആയുധ പൂജയ്ക്ക് മഞ്ജു വാര്യരും ദിലീപും നേർക്കുനേർ! അഴിക്കുള്ളിൽ കിടക്കുന്ന ദിലീപിന്റെ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും റിലീസ് ചെയ്യുന്നത് ഒരേ ദിവസം; ജനപ്രിയനും ലേഡി സൂപ്പർസ്റ്റാറും നേർക്കുനേർ വരുമ്പോൾ ബോക്സോഫീസ് വിജയം ആർക്കൊപ്പം? സിനിമാക്കാർക്കും ആരാധകർക്കും ആകാംക്ഷ മുറുകുന്നു

ഇത്തവണ മലയാള സിനിമയിൽ ആയുധപൂജ ഉണ്ടാവില്ല. കയ്യിലുള്ളതും കടം വാങ്ങിയതുമായ എല്ലാ ആയുധങ്ങളുമായാണ് സിനിമാക്കാരുടെ വരവ്. നാട്ടുകാരെ സിനിമ കാണിച്ചേ അടങ്ങൂ.

നടിയെ വാഹനത്തിൽ പീഡിപ്പിച്ച കേസ് വളർന്ന് ദിലീപിന്റെ അറസ്റ്റുവരെ എത്തിയപ്പോൾ മലയാള സിനിമാക്കാരെയെല്ലാം ജനങ്ങൾ വെറുത്തമട്ടായി. തിയറ്ററിൽ കയറാതെ അവർ മൗനമായി പ്രതിഷേധിച്ചു. ആരാധിച്ചിരുന്ന വിഗ്രഹങ്ങളെല്ലാം വെറും മൺകൂനയോ ചാരമോ ആയി മാറി. വലിയ വലിയ കാര്യങ്ങളൊക്കെ പഠിപ്പിച്ചിരുന്ന വല്ല്യേട്ടന്മാരുടേയും തമ്പുരാക്കന്മാരുടേയും കുഞ്ഞനന്തന്മാരുടയുമൊക്കെ പൂച്ചു തിരിച്ചറിഞ്ഞ കാലം കൂടിയാണ് കഴിഞ്ഞുപോയത്. തിയറ്ററിൽ പ്രേക്ഷകരെ തിരിച്ചെത്തിക്കാൻ ഓണാഘോഷത്തിനും താരപ്രഭയ്ക്കും കഴിയാതെ പോയത് കുറച്ചൊന്നുമല്ല സിനിമാ മേഖലയെ ആശങ്കപ്പെടുത്തുന്നത്്.

ഈ സാഹചചര്യത്തിലാണ് ജയിലിലായ ജനപ്രിയന്റെ പുതിയ ചിത്രത്തിന്റ റിലീസിങ് അനൗൺസ് ചെയ്യുന്നത്. പലവട്ടം നീട്ടിവച്ച രാമലീല സെപ്റ്റംബർ 28ന് തിയറ്ററിൽ പ്രേക്ഷകരെ തേടി എത്തുകയാണ്. ഒരുവട്ടം ഓണത്തിനിന് ഇറക്കാൻ പ്‌ളാൻ ചെയ്ത ചിത്രമാണ് ഭാഗ്യം തേടി പൂജ അവധിക്കാലത്ത് എത്തുന്നത്.

എന്നാൽ ശ്രദ്ധിക്കപ്പെടുന്ന താരപോരാട്ടം ഇത്തവണ ഉണ്ടാവാൻ പോവുകയാണ്. ദിലീപും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളാണ് നേർക്കുനേർ തിയറ്ററുകളിൽ എത്തുന്നത്. രാമലീല റിലീസിനെത്തുന്ന ദിവസം തന്നെ മഞ്ജു വാര്യർ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാത കൂടി എത്തുകയാണ്. ഇതു കൂടാതെ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ പല സിനിമകളും പൂജ അവധിയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. അതിൽ മോഹൻലാലിന്റെ വില്ലൻ , ദുൽഖർ സൽമാന്റ പറവ, ബിജുമേനോന്റെ ഷെർലക് ടോംസ്, സണ്ണി വെയിന്റെ പോക്കിരി സൈമൺ എന്നിങ്ങനെ ഒരു പിടി സിനിമകളാണ് സെപ്റ്റംബർ അവസാന ദിവസത്തോടെ തിയറ്ററുകളിലേക്കെത്തുന്നത്

സൂപ്പർ താരങ്ങളുടേതുൾപ്പടെയുള്ള ചിത്രങ്ങൾ ഒന്നിച്ച് റിലീസിങ് നടത്താറുണ്ടെങ്കിലും ദിലീപ്- മഞ്ജുമാരുടെ ചിത്രങ്ങൾ ഒരുമിച്ച് ഇറങ്ങുന്നതിനെ ശ്രദ്ധേയമാക്കുന്നത് സിനിമയ്ക്കു അപ്പുറമുള്ള കാരണങ്ങൾ കൂടിയാണ്.

മഞ്ജു വാര്യർ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഉദാഹരണം സുജാത. ഫാന്റം പ്രവീൻ സംവിധാനം ചെയ്യുന്ന ചിത്രം ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടുമാണ് നിർമ്മിക്കുന്നത്. സെപ്റ്റംബർ 15 നാണ് റീലിസ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു. അതേസമയം ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് പുറത്തിറങ്ങുന്നത് കാത്തിരിക്കുന്നതിൽ കാര്യമില്ലന്നു മനസ്സിലാക്കിയ നിർമ്മാതാക്കൾ സെപ്റ്റംബർ 28 ന് റിലീസ്് തീരുമാനിക്കുകയായിരുന്നു. പൂജ അവധി കൂടി ലക്ഷ്യം വച്ചാണ് ചിത്രങ്ങൾ റിലീസിനെത്താൻ പോവുന്നത്. പൂജയുടെ അവധികളും ഗാന്ധിജയന്തിയും ഉൾപ്പടെ നാലു ദിവസം തുടർച്ചയായി അവധി വരുന്ന ആഴ്ചയാണത്.

ഉദാഹരണം സുജാതയും സെപ്റ്റംബർ 28 ന് തന്നെ റിലീസ് ചെയ്യുകയാണെങ്കിൽ ദിലീപ് മഞ്ജു ചിത്രങ്ങൾ തമ്മിൽ മറ്റൊരു മത്സരമായിരിക്കും നടക്കാൻ പോവുന്നത്. ഇരുവരുടേയും പൂർവ്വബന്ധവും ഇപ്പോഴത്ത നിലപാടുകളും ചർച്ചയാവും. ഇപ്പോൾ നടക്കുന്ന കേസുകളും ഇരുവരുടെയും സിനിമകളെയും ബാധിക്കാൻ സാധ്യതയുണ്ട്.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകൾ ഒന്നിച്ച് തിയറ്ററുകളിൽ എത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ദിലീപിന്റെ 2 കൺട്രീസ് റിലീസ് ചെയ്ത ദിവസങ്ങളിലായിട്ടാണ് മഞ്ജുവിന്റെ ജോ ആൻഡ് ദ ബോയി റിലീസ് ചെയ്തിരുന്നത്. 2015 ൽ ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തിരുന്നത്. എന്നാൽ 2 കൺട്രീസ് ഹിറ്റായപ്പോൾ മഞ്ജുവിന്റെ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ തകർന്നു.

സാഹചര്യങ്ങൾ കൊണ്ട് പല സിനിമകളും ഒന്നിച്ച് റിലീസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഇത്തവണ സിനിമയ്ക്കു പുറത്തുള്ള കാരണങ്ങളും ചിത്രങ്ങളുടെ വിജയത്തെ തീരുമാനിക്കും. ചിത്രം നന്നെങ്കിൽ വിജയിക്കും എന്നു ലളിതമായി സാഹചര്യങ്ങളെ വിലയിരുത്തുക വയ്യ. കുറ്റാരോപിതനായ ദിലീപിന് ഈ ചിത്രം ജീവിതത്തിലെ ഒരു സുപ്രധാന അഗ്നിപരീക്ഷയാണ്. മാധ്യമങ്ങളുടയും മറ്റു കൂട്ടായ്മകളുടേയും ബഹളങ്ങൾക്കുപരി സാധാരണ ജനങ്ങൾ പിന്തുണ നല്കുമോ. ജനപ്രിയയനെന്ന ബിരുദം ചാർത്തിയവർ തന്നെ അതു തിരുത്തുമോ? പ്രധാന എതിരാളികൾ ദിലീപും മഞ്ജുവുമാകുമ്പോൾ അത് നിലപാടുകളുടെ ശരിതെററുകളും പക്ഷം ചേരലിന്റെ വിലയിരുത്തലുമാണ് നടക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP