Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമലീല റിലീസിന് മുമ്പ് ജനപ്രിയ നായകനെ പുറത്തിറക്കും; 'അടവുനയം' രൂപപ്പെടുത്താൻ 'കാര്യക്കാർ' അരയും തലയും മുറുക്കി രംഗത്ത്; ജ്യുഡീഷ്യറിയെ സ്വാധീനിക്കാൻ കരുക്കൾ നീക്കി വമ്പൻ സ്രാവിന്റെ ബന്ധുവും; പഴുതുകളടച്ച് ജാമ്യ ഹർജിയെ എതിർക്കാൻ അന്വേഷണ സംഘവും: അങ്കമാലി കോടതിയിലെ ജാമ്യഹർജി കൃത്യമായ ആസുത്രണത്തോടെ; ദിലീപിനേയും നാദിർഷായേയും കാവ്യയേയും രക്ഷിച്ചെടുക്കാൻ അണിയറയിൽ കളികൾ

രാമലീല റിലീസിന് മുമ്പ് ജനപ്രിയ നായകനെ പുറത്തിറക്കും; 'അടവുനയം' രൂപപ്പെടുത്താൻ 'കാര്യക്കാർ' അരയും തലയും മുറുക്കി രംഗത്ത്; ജ്യുഡീഷ്യറിയെ സ്വാധീനിക്കാൻ കരുക്കൾ നീക്കി വമ്പൻ സ്രാവിന്റെ ബന്ധുവും; പഴുതുകളടച്ച് ജാമ്യ ഹർജിയെ എതിർക്കാൻ അന്വേഷണ സംഘവും: അങ്കമാലി കോടതിയിലെ ജാമ്യഹർജി കൃത്യമായ ആസുത്രണത്തോടെ; ദിലീപിനേയും നാദിർഷായേയും കാവ്യയേയും രക്ഷിച്ചെടുക്കാൻ അണിയറയിൽ കളികൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യഹർജി നൽകിയിത് കൃത്യമായ ആസൂത്രണത്തോടെയെന്ന് സൂചന. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി സമർപ്പിക്കുന്നതിന് അവസരം ലഭിക്കും.ഇങ്ങിനെ സമർപ്പിക്കുന്ന ജാമ്യഹർജി പരിഗണിക്കുക നാദിർഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിലായിരിക്കുമെന്നാണ് ദിലീപിന്റെ അടുപ്പക്കാരുടെ കണക്കുകൂട്ടൽ. എന്നാൽ സുപ്രീംകോടതി ഉത്തരവ് ഇതിന് തടസ്സമാകുമെന്നും സൂചനയുണ്ട്. ഒരാളുടെ ജാമ്യഹർജി പരിഗണിച്ച ബഞ്ച് തന്നെയാകണം വീണ്ടും അത് പരിഗണിക്കേണ്ടതെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യ ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ചിലേ എത്തുവെന്നും വിലയിരുത്തലുണ്ട്.

നാദിർഷയുടെ കാര്യത്തിൽ പ്രൊസിക്യൂഷനെ വിമർശിക്കുന്ന തരത്തിൽ ജസ്റ്റീസ് ഉബൈദിന്റെ ഭാഗത്തുനിന്നും പരാമർശമുണ്ടായതിൽ ദലീപ് പക്ഷം സന്തുഷ്ടരാണ്. തങ്ങളുടെ കാര്യത്തിലും കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാവുമെന്ന് തന്നെയാണ് ഈ വിഭാഗം കരുതുന്നത്. ദിലീപ് പക്ഷം ഉന്നതതലത്തിൽ ചില നീക്കുപോക്കുകൾ ഉണ്ടാക്കിയതായി ഊഹാഭോഗങ്ങളും പ്രചരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ഏറെ പഴികേട്ട ഒരു നടൻ ഇടപെടൽ നടത്തിയെന്നാണ് സൂചന. ഈ മാസം 28ന് രാമലീല റിലീസ് ചെയ്യും. ്അതിന് മുമ്പ് ദിലീപിനെ പുറത്തു കൊണ്ടു വരാനാണ് നീക്കം. നാദിർഷാ കേസിലെ പരാമർശങ്ങൾ മുഖവിലയ്‌ക്കെടുത്താൽ ദിലീപിന് ജാമ്യം കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. വമ്പൻ സ്രാവിന്റെ ബന്ധുവിന്റെ ചില കള്ളക്കളിലും അണിയറയിൽ സജീവമാണ്. ഇതും കാര്യങ്ങൾ അനുകൂലമാക്കുമെന്ന് ദിലീപിന്റെ അടുപ്പക്കാർ പറയുന്നു.

ജാമ്യഹർജിയിൽ സ്വീകരിക്കേണ്ട 'അടവുനയം' രൂപപ്പെടുത്താൻ കൊച്ചിയിലും കോഴിക്കോട്ടും ദിലീപിന്റെ 'കാര്യക്കാർ' പലവട്ടം യോഗം ചേർന്നതായും പറയപ്പെടുന്നു. ഇതിനിടെ നാദിർഷയ്‌ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത നീക്കങ്ങൾക്ക് തയിടാൻ കോടിക്കോട് സ്വദേശീയായ വ്യാപാരി സംഘടന നേതാവും ശക്തമായി രംഗത്തുണ്ടെന്നുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് വാർത്ത പ്രചരിച്ച ഉടനെ നാദിർഷ ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ കഴിയവേ നേതാവിനെ ബന്ധപ്പെട്ട് നാദിർഷ സഹായം തേടിയെന്നും ഇക്കാര്യത്തിനായി ഭരണതലത്തിലെ സ്വാധീനം പ്രയോജനപ്പെടുത്തണമെന്ന് നാദിർഷ ഇദ്ദേഹത്തോട് അഭ്യർത്ഥിച്ചുവെന്നും മറ്റുമുള്ള പ്രാചാരണങ്ങളും സിനിമവൃത്തങ്ങളിൽ വേരുന്നിയിട്ടുണ്ട്.

നേതാവിന്റെ ഇടപെടലിനെത്തുടർന്ന് ദിലീപിന് ജാമ്യം ലഭ്യമാക്കുന്നതിനും നാദിർഷയെ കേസിൽ നിന്നും രക്ഷിച്ചെടുക്കുന്നതിനുമായി പ്രമുഖരുടെ ഒരുനിര തന്നെ രംഗത്തിറങ്ങിയതായും അല്പം ചുറ്റിവളഞ്ഞിട്ടാണെങ്കിലും ലക്ഷ്യം നേടാൻ ഈ വിഭാഗം ശക്തമായ നീക്കങ്ങൾ ആരംഭിച്ചതായും പറയപ്പെടുന്നു. പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ ദിലീപിന് ജാമ്യം ലഭിക്കുന്നതിനുള്ള സാദ്ധ്യത കുറയുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിലാണ് സർവ്വതന്ത്രവും പയറ്റി ദിലീപിനെ പുറത്തെത്തിക്കാൻ വിവിധകോണുകളിൽ നിന്നുള്ള നീക്കം ശക്തിപ്പെട്ടിട്ടുള്ളതെന്നാണ് പൊതുവേയുള്ള നിഗമനം. അതിനിടെ നാദിർഷായുടെ ജാമ്യ ഹർജിയിൽ പ്രോസിക്യൂഷൻ നിറം മങ്ങിയാണ് പ്രവർത്തിച്ചതെന്ന പരാതി അന്വേഷണ സംഘത്തിനുണ്ട്.

രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രൊസിക്യൂഷൻ കഴിഞ്ഞ ദിവസം നാദിർഷയുടെ ജാമ്യഹർജി പരിഗണിച്ചപ്പോൾ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ദിലീപ് മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകി. അപേക്ഷ നാളെ പരിഗണിക്കും. റിമാൻഡിൽ 60 ദിവസം കഴിഞ്ഞതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്ന് ദിലീപ് അപേക്ഷയിൽ പറയുന്നു. പ്രതിയെ 90 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ചു തെളിവുകൾ ശേഖരിക്കാനും സാക്ഷി മൊഴികൾ രേഖപ്പെടുത്താനും അന്വേഷണ സംഘത്തിനു നിയമപരമായ അവകാശമുണ്ടെന്നാണു പൊലീസിന്റെ നിലപാട്. കാവ്യമാധവന്റേയും നാദിർഷായുടേയും അറസ്റ്റ് ഒഴിവാക്കാനാണ് നീക്കങ്ങളെന്നും പൊലീസ് തിരിച്ചറിയുന്നു.

കെ.ബി. ഗണേശ്‌കുമാർ എംഎൽഎ അടക്കമുള്ളവർക്കു ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ചട്ടം ലംഘിച്ചു അനുവാദം നൽകിയെന്ന പൊലീസിന്റെ പരാതിയിൽ മജിസ്‌ട്രേട്ട് ആലുവ സബ്ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് വാങ്ങിയിരുന്നു. സന്ദർശനങ്ങൾ ജയിൽ നിയമങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് സൂപ്രണ്ട് സമർപ്പിച്ചത്. നടിയെ ഉപദ്രവിച്ച കേസ് സംബന്ധിച്ചു ഗണേശ്‌കുമാർ ജയിൽ സന്ദർശനശേഷം സംസാരിച്ചിട്ടില്ലെന്നാണു സൂപ്രണ്ടിന്റെ റിപ്പോർട്ട്. സബ്ജയിൽ സന്ദർശക ഡയറി വരുത്തി കോടതി പരിശോധിച്ചു. ഈ മാസം രണ്ടു മുതൽ അഞ്ചുവരെ ദിലീപിനെ ജയിലിൽ സന്ദർശിച്ചവരുടെ പട്ടിക കോടതി വാങ്ങി. ജയിൽ സന്ദർശനശേഷം പുറത്തിറങ്ങിയ ഗണേശ്‌കുമാർ എംഎൽഎ നടത്തിയ പ്രസ്താവനകൾ വിവാദമായത് അന്വേഷണസംഘം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വക്കറ്റ് ഫിലിപ്പ് ടി ജോൺ മുഖേനയാണ് ദിലീപ് ജാമ്യഹർജി നൽകിയത്. നേരത്തെ രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. നടിയുടെ നഗ്‌നചിത്രം എടുത്ത് നൽകാൻ പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ പറയുന്നു. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം നൽകാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേണവുമായി പൂർണമായും സഹകരിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഗൂഢാലോചനയുടെ ഫലമാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തിങ്കളാഴ്ച നാദിർഷായുടെ ജാമ്യഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ദിലീപ് ജാമ്യാപേക്ഷ നൽകുന്നത് നീട്ടിവയ്ക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ ദിലീപ് ജാമ്യഹർജി നൽകി മുന്നോട്ടുപോവുകയായിരുന്നു.

ഇതുകൂടാതെ ദിലീപിനെ ആലുവ ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ചു. ഗണേശ് കുമാർ എംഎൽഎ അരമണിക്കൂർ ദിലീപുമായി ജയിലിൽ വെച്ച് സംസാരിച്ചു. അവരുടെ സംസാരത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ജയിലിന് പുറത്തുവന്നിട്ട് ഗണേശ് നടത്തിയ പ്രസ്താവനകൾ തങ്ങളുടെ പരിധയിൽ വരുന്നതല്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നു. അതിനിടെ രാമലീല സിനമയുടെ പ്രദർശനത്തിന് പൊലീസ് സംരക്ഷണം നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസ് അവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരുന്നാൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ജൂലൈ 21നായിരുന്നു രാമലീലയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP