Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെ മഞ്ജു വാര്യരും സിദ്ദിഖും ബിന്ദു പണിക്കരും; അടുത്ത ദിവസം ഗീതു മോഹൻ ദാസും സംയുക്താ വർമ്മയും കുഞ്ചാക്കോ ബോബനും; പിന്നെ ശ്രീകുമാർ മേനോൻ; മാർച്ച് നാലിന് ബിന്ദു പണിക്കരും; ഇവരുടെ മൊഴി എതിരായാൽ ദിലീപിന് പണി കിട്ടുമെന്ന് ഉറപ്പ്; സിനിമാ താരങ്ങൾ മൊഴി മാറ്റുമെന്ന ആശങ്കയിൽ പ്രോസിക്യൂഷൻ; ഇരയ്‌ക്കൊപ്പം നിന്ന് പൊലീസിന് നൽകിയ പഴയ മൊഴിയെ തള്ളിപ്പറയില്ലെന്ന നിലപാടിലേക്ക് ലേഡി സൂപ്പർ സ്റ്റാർ എത്തിയെന്നും റിപ്പോർട്ട്; മലയാള സിനിമ കണ്ണും കാതും കൂർപ്പിച്ച് കോടതി ഹാളിലേക്ക്

നാളെ മഞ്ജു വാര്യരും സിദ്ദിഖും ബിന്ദു പണിക്കരും; അടുത്ത ദിവസം ഗീതു മോഹൻ ദാസും സംയുക്താ വർമ്മയും കുഞ്ചാക്കോ ബോബനും; പിന്നെ ശ്രീകുമാർ മേനോൻ; മാർച്ച് നാലിന് ബിന്ദു പണിക്കരും; ഇവരുടെ മൊഴി എതിരായാൽ ദിലീപിന് പണി കിട്ടുമെന്ന് ഉറപ്പ്; സിനിമാ താരങ്ങൾ മൊഴി മാറ്റുമെന്ന ആശങ്കയിൽ പ്രോസിക്യൂഷൻ; ഇരയ്‌ക്കൊപ്പം നിന്ന് പൊലീസിന് നൽകിയ പഴയ മൊഴിയെ തള്ളിപ്പറയില്ലെന്ന നിലപാടിലേക്ക് ലേഡി സൂപ്പർ സ്റ്റാർ എത്തിയെന്നും റിപ്പോർട്ട്; മലയാള സിനിമ കണ്ണും കാതും കൂർപ്പിച്ച് കോടതി ഹാളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിവിസ്താരം ബുധനാഴ്ച പുനരാരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും മഞ്ജു വാര്യരിലേക്ക്. അതിനിടെ പ്രോസിക്യൂഷന് നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന സൂചന മഞ്ജു പൊലീസിന് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിൽ ദിലീപിന് ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ. പൾസർ സുനിയ്‌ക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. ദൃശ്യ തെളിവാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഗൂഡോലോചന വാദം സജീവായി നിലനിൽക്കാൻ മഞ്ജു അടക്കമുള്ളവരുടെ മൊഴി അതിനിർണ്ണായകമാകും.

ഈ മാസം 27 ന് മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ, 28 ന് ഗീതു മോഹൻ ദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ, 29 ന് സംവിധായകൻ ശ്രീകുമാർ മേനോൻ, അടുത്ത മാസം 4ന് റിമി ടോമി എന്നിവരാണ് മൊഴി നൽകാൻ എത്തുന്നത്. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വർഷങ്ങൾ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങൾ. ആദ്യം പൾസർ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്. പിന്നീട് ദീലീപും കേസിൽ പ്രതിയായി. ഈ സാഹചര്യത്തിൽ സിനിമാക്കാരുടെ മൊഴി നിർണ്ണായകമാണ്.

താരങ്ങളിൽ പലരും മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവർ ഇതേ മൊഴി ആവർത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികൾ കൂറുമാറിയതായി പ്രോസിക്യുഷൻ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചന യാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. ''അമ്മ''യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന പ്രതിഷേധപരിപാടിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഇതേതുടർന്നാണു ദിലീപിലേക്ക് അന്വേഷണസംഘം എത്തിയതും അറസ്റ്റിലാകുന്നതും.

കുറ്റകൃത്യത്തിനുശേഷം കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) കോയമ്പത്തൂരിൽ തങ്ങിയ താവളത്തിനുസമീപത്തെ നാലുപേരെയാണ് കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചത്. ഇവർ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സുനിയുടെ കൂട്ടുപ്രതി മണികണ്ഠൻ മൊബൈൽഫോൺ വാങ്ങിയ കടക്കാരൻ, സ്വർണമാല പണയപ്പെടുത്തിയ ധനകാര്യസ്ഥാപനത്തിന്റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലം പൾസർ സുനിക്ക് എതിരാണ്.

നിർണായകസാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചിരുന്നു. പൾസർ സുനി ഏൽപ്പിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ച അഭിഭാഷകനെയാണ് വിസ്തരിച്ചത്. 2017 ഫെബ്രുവരി 17-നാണു പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ്. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോൾ നടിയെ ആക്രമിച് കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തിൽ നിർണ്ണായകമാണ്. രഹസ്യവിചാരണയാണ് ഈ കേസിൽ നടക്കുന്നത്.


2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂർത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടേക്കണ്ടിയിരുന്നത്. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് ജഡ്ജി ഹണി വർഗ്ഗീസിന് മുമ്പിലെത്തി. 27 നാണ് മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുക. മുൻ ഭർത്താവിനെതിരായ കേസിൽ സാക്ഷിയായി മഞ്ജു ഇതേ കോടതിയിൽ വീണ്ടും എത്തുന്നത് തികച്ചും യാദൃശ്ചികമാണ്. ഇതേ കോടതി മുറിയുടെ പ്രതിക്കൂട്ടിലാണ് ദിലീപും നിൽക്കുന്നത്.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നത്. ഇതിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രോസിക്യൂഷൻ. എന്നാൽ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തിൽ ഉറപ്പില്ല. മഞ്ജു മൊഴി മാറ്റിയാൽ പോലും കേസിൽ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മിൽ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവർ ഏറെയാണ്. എന്നാൽ ഇരയ്‌ക്കൊപ്പമാണ് താനെന്ന് തന്നെയാണ് മഞ്ജു ഇപ്പോഴു പറയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യർ മൊഴി നൽകിയിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മഞ്ജു വാര്യർ നൽകിയ മൊഴിയിലുണ്ട്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നുവെന്നും സമ്മതിക്കുന്നു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞുവെന്നും മഞ്ജു ദിലീപിനെതിരെ മൊഴി നൽകിയിട്ടുണ്ട്.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നുവെന്നും മഞ്ജു പറയുന്നു. ഈ മൊഴി തന്നെയാകും ഇനിയും മഞ്ജു നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP