Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ ഗണേശ് കണ്ടത് ചട്ടങ്ങൾ കാറ്റിൽ പറത്തിയോ? പ്രതിയെ എംഎൽഎ സെല്ലിലെത്തി കണ്ടെന്ന ആരോപണത്തിൽ ജയിൽ സൂപ്രണ്ട് വിശദീകരണം നൽകണം; ആലുവ ജയിലിൽ നിന്ന് ദിലീപിനെ മാറ്റാനുറച്ച് പൊലീസും; കാവ്യാമാധവനും നാദിർഷായും നടത്തിയ കൂടിക്കാഴ്ച ആയുധമാക്കി അന്വേഷണ സംഘം കോടതിയിലേക്ക്: ജയിലിലെ നടന്റെ വിഐപി വാസം അവസാനിച്ചേക്കും

ദിലീപിനെ ഗണേശ് കണ്ടത് ചട്ടങ്ങൾ കാറ്റിൽ പറത്തിയോ? പ്രതിയെ എംഎൽഎ സെല്ലിലെത്തി കണ്ടെന്ന ആരോപണത്തിൽ ജയിൽ സൂപ്രണ്ട് വിശദീകരണം നൽകണം; ആലുവ ജയിലിൽ നിന്ന് ദിലീപിനെ മാറ്റാനുറച്ച് പൊലീസും; കാവ്യാമാധവനും നാദിർഷായും നടത്തിയ കൂടിക്കാഴ്ച ആയുധമാക്കി അന്വേഷണ സംഘം കോടതിയിലേക്ക്: ജയിലിലെ നടന്റെ വിഐപി വാസം അവസാനിച്ചേക്കും

പ്രവീൺ സുകുമാരൻ

ആലുവ. യാതൊരു നിയന്ത്രണവുമില്ലാതെ ആലുവ സബ്ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ജയിൽ സുപ്രണ്ട് ബാബുരാജ് അവസരമൊരുക്കുന്ന സാഹചര്യത്തിൽ അടിയിന്തിരമായി ഇക്കാര്യം കോടതിയെ ധരിപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചു. കഴിഞ്ഞ ഒഴാഴ്ചക്കിടെ ദിലീപിനെ അൻപതോളം പേർ സന്ദർശിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് നൽകിയിരിക്കുന്ന റിപ്പോർട്ട്. കാവ്യ മാധവനും നാദിർഷയും ദിലീപിനെ കണ്ട് സമയത്ത് സി സി ടി വി പോലും വർക്ക് ചെയ്തിരുന്നില്ലന്നും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ദിലീപിനെ ആലുവ സബ് ജയിലിൽ നിന്ന് മാറ്റാനും സാധ്യതകൾ പൊലീസ് ആരായും. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിലേക്ക് ദിലീപിനെ മാറ്റാനാണ് ആലോചന. കോടതിയുടെ അനുമതിയോടെ ഇതിന് സാഹചര്യമൊരുക്കാനാണ് നീക്കം.

കേസിൽ കൂട്ടു പ്രതികളോ മുഖ്യ സാക്ഷികളോ മാപ്പു സാക്ഷികളോ ആയേക്കാവുന്നവരാണ് കാവ്യയും നാദിർഷയും. ഇത് ബോധ്യമായിട്ടും ഇവരെ ദിലീപിനെ കാണാൻ അനുവദിച്ചത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണന്ന് അന്വേഷണസംഘം കരുതുന്നു. ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താനും ദിലീപിനെ ആലുവയിൽ നിന്നും കൂടുതൽ സുരക്ഷയുള്ള തിരുവനന്തപുരം സെന്ററൽ ജയിലിലേക്ക് മാറ്റാനും അന്വേഷണ സംഘം ആവിശ്യപ്പെട്ടേക്കും. ആലുവ ജയിലിലെ സന്ദർശക പ്രവാഹം കണക്കിലെടുത്ത് ദിലീപിനെ കുടുതൽ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റണമെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനും ജയിൽ വകുപ്പിനോടു ആവിശ്യപ്പെട്ടാതായാണ് വിവരം. ദിലീപിനെ കണ്ടിറങ്ങിയ ശേഷമാണ് നാദിർഷ മുൻ കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആശുപത്രിയിൽ അഡ്‌മിറ്റായതും.

ഇതിൻ നിന്നും ജയിലിലെ കൂടിക്കാഴ്ചയിൽ ഗൂഢാലോചന നടന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ആലുവ ജയിൽ സുപ്രണ്ട് ദിലീപിന് വഴിവിട്ടു പല സഹായങ്ങളും ചെയ്തു കൊടുക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ജയിൽ ഓഫീസർമാരുടെ പ്രമുഖ യുണിയന്റെ ഭാരവാഹികൂടിയായ ബാബുരാജ് നേരത്തെ ചില അഴിമതി കേസുകളിൽപ്പെട്ട് അച്ചടക്ക നടപടി നേരിട്ട ആളാണ്.തനിക്ക് സുപ്രണ്ട് എന്ന നിലയിൽ വിവേചന അധികാര ഉണ്ടെന്ന് പറഞ്ഞാണ് ദിലീപിനെ കാണാൻ വരുന്നവർക്ക് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുന്നത്. ഇത് നഗന്മായ ജയിൽ ചട്ടങ്ങളുടെ ലംഘനമാണന്നും സുപ്രണ്ട് നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു..

കെ.ബി ഗണേശ്‌കുമാർ എംഎ‍ൽഎ ഒരു മണിക്കൂറോളം ജയിലിൽ ചെലവഴിച്ചതും വിവാദമായിരിക്കയാണ്. ജയിൽ ചട്ടമനുസരിച്ച് പരമാവധി അരമണിക്കൂറാണ് സന്ദർശകർക്ക് തടവുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. എംഎ‍ൽഎ എന്ന നിലയിൽ ഗണേശ്‌കുമാറിന് ആലുവ സബ് ജയിലിൽ പ്രത്യേക പരിഗണന നൽകിയ സുപ്രണ്ട് ഗണേശനെ ജയിൽ സുപ്രണ്ടിന്റെ മുറിയും കടന്ന് ജയിലിനുള്ളിൽ ദിലീപിന്റെ സെല്ലുവരെ പോകാൻ അനുവദിച്ചതായും വിവരമുണ്ട്.. സ്ഥലം എംഎ‍ൽഎ അല്ലാതിരുന്നിട്ടും ഗണേശിന് പരിഗണന നൽകിയത് അന്വേഷണ സംഘത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അവധി ദിനങ്ങളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയ ജയിൽ സൂപ്രണ്ടിനെതിരെ ജയിൽ വകുപ്പിനുള്ളിലും എതിർപ്പുയരുകയാണ്. മധ്യമേഖല ഡി ഐ ജി സാംതങ്കയ്യൻ ഇത് സംബന്ധിച്ച് സുപ്രണ്ടിനോടു വിശദികരണം തേടിയിരിക്കയാണ്.

ദിലീപിനുള്ള സന്ദർശക പ്രവാഹത്തിൽ അന്വേഷണസംഘം തീർത്തും അതൃപ്തരാണ്. ആലുവ സബ് ജയിലിലേക്ക് ദിലീപിനെ കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. ദിലീപിനെ കാണാനെത്തുന്ന ചില താരങ്ങൾ ജയിൽ ചട്ടങ്ങൾ ലംഘിച്ച് മണിക്കൂറുകൾ ജയിലിൽ ചെലവഴിക്കുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന പരാതി. ഓണക്കാലത്ത് ദിലീപിനെ കാണാൻ ജയിലിലേക്ക് സിനിമാ ലോകത്തുനിന്നുള്ളവരുടെ ഒഴുക്കായിരുന്നു. കെ.ബി ഗണേശ്‌കുമാർ എംഎ‍ൽഎ ഒരു മണിക്കൂറോളം ജയിലിൽ ചെലവഴിച്ചു. ജയിൽ ചട്ടമനുസരിച്ച് അരമണിക്കൂറാണ് സന്ദർശകർക്ക് തടവുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. അവധി ദിനങ്ങളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയ ജയിൽ സൂപ്രണ്ടിനെതിരെ പരാതി നൽകാനും പൊലീസിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചതായും സൂചനയുണ്ട്. സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളും നിർമ്മാതാക്കളും സംവിധായകരും അടക്കം നിരവധി പേരാണ് ഓണക്കാലത്ത് ദിലീപിനെ കാണാൻ ജയിലിൽ എത്തിയിരുന്നത്.

ദിലീപിന് ആലുവ സബ് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ടെന്ന പരാതിക്കുപിന്നിൽ ഗൂഢാലോചനയെന്ന് സംശയവും സജീവമാണ്. ആലുവ സ്വദേശി ടി.ജെ. ഗിരീഷിന്റെ പേരിലാണ് ദിലീപിനെതിരേ ജയിൽ ഡി.ജി.പി.ക്ക് പരാതിലഭിച്ചത്. എന്നാൽ, തന്റെ പേരും ഒപ്പും വ്യാജമായി പരാതിയിൽ ഉപയോഗിച്ചെന്നു കാണിച്ച് ഗിരീഷ് ആലുവ റൂറൽ എസ്‌പി.ക്ക് വ്യാഴാഴ്ച പരാതിനൽകി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി.യോട് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ചതായി റൂറൽ എസ്‌പി. പറഞ്ഞു. ഇതിനിടെ, യഥാർഥ പരാതിക്കാരൻ താനാണെന്ന് അവകാശപ്പെട്ട് ഡിവൈഎഫ്ഐ. നേതാവ് രംഗത്തെത്തി. ആലുവ ബ്ലോക്ക് പ്രസിഡന്റ് കീഴ്മാട് കുന്നുംപുറം മടത്തിപ്പറമ്പിൽ എം.എം. ഗിരീഷാണ് പരാതിക്കാരനാണെന്നുപറഞ്ഞ് രംഗത്തെത്തിയത്. ഡി.ടി.പി. സെന്ററിൽ സംഭവിച്ച പിശകാണ് പേരും മേൽവിലാസവും മാറാൻ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം, ടി.ജെ. ഗിരീഷിന്റെ പേരിലെ പരാതിയിലും എം.എം. ഗിരീഷിന്റെ പേരിലെ പരാതിയിലും ഇട്ടിട്ടുള്ള ഒപ്പുകൾ തമ്മിൽ വ്യത്യാസമുണ്ട്. ടി.ജെ. ഗിരീഷിന്റെ പേരിലുള്ള പരാതി ജയിൽ ഡി.ജി.പിക്കും എം.എം. ഗിരീഷിന്റെ പേരിലുള്ള പരാതി മുഖ്യമന്ത്രിക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്. എം.എം. ഗിരീഷിന്റെ പരാതിയുടെ പകർപ്പ് ഡി.ജി.പി.മാർക്കും നൽകിയിട്ടുണ്ട്. ഒരു അഭിഭാഷകൻ മുഖേനയാണ് പരാതി ജയിൽ ഡി.ജി.പി.ക്ക് അയച്ചതെന്നാണ് അറിയുന്നത്. അഭിഭാഷൻ വ്യാജമായി പേരും ഒപ്പും ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ ബാർ കൗൺസിലിലും പരാതി നൽകിയേക്കും. അഭിഭാഷകനെ പരാതിനൽകാനായി ഉപയോഗിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേ സമയം വീണ്ടും ജയിൽ മാറ്റം ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പളസർ സുനി കോടതിയെ സമീപിച്ചു. വിയ്യൂർ സബ്ജയിലിൽ നിന്നും എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. വിയ്യൂരിൽ മതിയായ ചികിത്സാ സൗകര്യം പോലും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിലിന്റെ അഭിഭാഷകൻ എറണാകുളം സിജെ.എം കോടതിയെ സമീപിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പിടിയിലായ സുനിയെ കാക്കനാട് സബ് ജയിലിലാണ് ആദ്യം പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും സുനിയുടെ ആവശ്യപ്രകാരമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്. കാക്കനാട് ജയിലിൽ തനിക്ക് ചിലരിൽ നിന്നും ഉപദ്രവമുണ്ടായെന്ന് പൾസർ സുനി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ആദ്യ ജയിൽ മാറ്റമെന്നായിരുന്നു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP