Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗ ദീപമായ് പ്രകാശിക്കുമെന്ന പോസ്റ്റുമായി ദിലീപ്; സോഷ്യൽ മീഡിയയും അന്തിചർച്ചയും കണ്ടുപിടിക്കാത്ത കാലമായതുകൊണ്ട് നമ്പി നാരായണൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്ന് കമന്റിട്ട് ഫാൻസുകാർ; താങ്കളുടെ ഭാഗത്താണ് ശരിയെങ്കിൽ ഒരുനാൾ സത്യം വിജയിക്കുമെന്നും ആശംസാ വചനം; ചാരക്കേസ് ചാരമാകുമ്പോൾ നടിയെ ആക്രമിച്ച കേസ് വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗ ദീപമായ് പ്രകാശിക്കുമെന്ന പോസ്റ്റുമായി ദിലീപ്; സോഷ്യൽ മീഡിയയും അന്തിചർച്ചയും കണ്ടുപിടിക്കാത്ത കാലമായതുകൊണ്ട് നമ്പി നാരായണൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെന്ന് കമന്റിട്ട് ഫാൻസുകാർ; താങ്കളുടെ ഭാഗത്താണ് ശരിയെങ്കിൽ ഒരുനാൾ സത്യം വിജയിക്കുമെന്നും ആശംസാ വചനം; ചാരക്കേസ് ചാരമാകുമ്പോൾ നടിയെ ആക്രമിച്ച കേസ് വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നീതി തേടിയുള്ള പോരാട്ടത്തിൽ തനിക്ക് മാർഗദീപമാണ് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെന്ന് നടൻ ദിലീപ്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സുപ്രീം കോടതി വിധിയിൽ നമ്പി നാരായണനെ അഭിനന്ദിച്ചും, തന്റെ നയം വ്യക്തമാക്കിയും ദിലീപ് രംഗത്തെത്തിയത്. 'അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗ ദീപമായ് പ്രകാശിക്കും' ഇതായിരുന്നു ദിലീപിന്റെ വാക്കുകൾ.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ കുടുക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിൽ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സർക്കാർ 50 ലക്ഷം നഷ്ടപരിഹാരമായി നമ്പി നാരായണന് നൽകണമെന്നായിരുന്നു കോടതി വിധി. കേസിൽ 24 വർഷങ്ങൾക്ക് ശേഷമാണ് നമ്പി നാരായണന് നീതി കിട്ടുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പ്രതിയാണ്. ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടാൻ പോവുകയുമാണ്. എന്നാൽ താൻ ഇരയാണെന്നും സിനിമയിലെ ചില ഗൂഢാലോചനക്കാർ കുടുക്കിയതാണെന്നും ദിലീപ് പറയുന്നത്. ഈ സാഹചര്യത്തിലാണ് നിയമ പോരാട്ടം താൻ ജയിക്കുമെന്നും തന്നെ കുടുക്കിയവർക്കെതിരെ പോരാട്ടം തുടരുമെന്ന പരോക്ഷ സൂചനയുമായി ദിലീപ് രംഗത്ത് വന്നത്.

ദിലീപിന്റെ പോസ്റ്റിന് താഴെ ഫാൻസുകാരുടെ നിരവധി കമന്റുകളും എത്തുന്നു. എല്ലാം നമ്പി നാരായണന്റെ പോരാട്ടത്തെ വാഴത്തുന്നതാണ്. അതുപോലെ ദിലീപിന് പ്രാർത്ഥനയും ആശംസകളും. നമ്പി നാരായണനുണ്ടായ ജയം ഒരുനാൾ ദിലീപും നേടുമെന്നാണ് കമന്റുകൾ. അങ്ങനെ ഫാൻസുകാർ മാധ്യമങ്ങളേയും പൊലീസിനേയും കടന്നാക്രമിച്ച് ചർച്ച തുടരുകയാണ്. ദിലീപ് ഏട്ടാ ..സത്യത്തിനു വെണ്ടി ധൈര്യം ചോരാതെ പോരാടുക ...സത്യം ജയിക്കുന്ന കാലം വിദൂരമല്ല . ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം . ഇനി മറ്റൊരു നമ്പി നാരായണനെയൊ ദിലീപ് നെയോ പൊളിറ്റീഷ്യൻസ് സും ഉദ്യോഗസ്ഥരും,മാധ്യമങ്ങളും ചേർന്ന് സൃഷ്ടിക്കാൻ പാടില്ല..വിമർശനങ്ങള ചെവികൊളത്തെ തല ഉയർത്തിപിടിച് മുന്നോട് പോകുക .സത്യം എന്നത് എത്ര മൂടി വച്ചാലും ഒരുനാൾ പുറത്തു വരും ..ദൈവവും ഞങളുടെ പ്രാത്ഥനകളും എന്നും ഏട്ടനും കുടുംബത്തിനും ഒപ്പം ഉണ്ടാകും ..എല്ലാ നന്മകൾ ഉണ്ടാകട്ടെ-ഇതാണ് ദിലീപിന്റെ കമന്റിന് താഴയുയരുന്ന കമന്റുകളുടെ പൊതു സ്വാഭാവം. അതേ നീതി ദിലീപേട്ടനും ലഭിക്കും അധികം വൈകാതെ. #നീതിക്കൊപ്പം #സത്യത്തിനൊപ്പം #ദിലീപേട്ടനൊപ്പം-അങ്ങനെ ദിലീപേട്ടനൊപ്പം ഹാഷ് ടാഗ് വീണ്ടും സജീവമാവുകയാണ്.

സത്യം... ?????????? കള്ളക്കേസുകളിൽ കുടുക്കി മാനസികമായി തകർക്കപ്പെടുന്ന നമ്മുടെ രാജ്യത്തിനും നാടിനും ഉപകാരപ്പെടേണ്ട എത്രയോ ജീവിതങ്ങളാണ് ചില മനുഷ്യജന്മങ്ങളാൽ നശിപ്പിക്കപ്പെടുന്നത്..
നമ്മുടെ ദിലീപേട്ടനും സത്യം തെളിയിക്കുക തന്നെ ചെയ്യും. നമുക്കു കാത്തിരിക്കാം... God bless you ദിലീപേട്ടാ. ?-എന്നും ഫാൻസുകാർ പറയുന്നു. കാത്തിരുക്കുന്നു ദിലീപേട്ടാ, നിങ്ങളുടെ സത്യസന്ധമായ നിയമപോരാട്ടത്തിൽ നീതി ദേവത കടാക്ഷിക്കുന്ന ആ ദിവസത്തിനായി???? ?? ഒരു ദിവസം നമുക്കും ഉണ്ട് ഏട്ടാ.... അന്ന് എല്ലാവരും ഏട്ടനെ വാഴ്‌ത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ?????????????????? സത്യത്തിനും നീതിക്കും വേണ്ടി ധൈര്യം ചോരാതെ പോരാടുക... നീതി ലഭിക്കും കാലവും, സത്യം ജയിക്കും കാലവും വിദൂരമല്ല.... ദൈവം ഏട്ടന്റെ കൂടെ ഉണ്ട്.. ഒപ്പം ഏട്ടനെ സ്നേഹിക്കുന്ന ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയും. ഏട്ടന്റെ ദിവസത്തിന് ആയിട്ട് ഈ അനിയത്തിയും കാത്തിരിക്കുന്നു.

ഏട്ടനും നീതി കിട്ടും... ഏട്ടനെ തകർക്കാൻ കളിച്ചവർ ക്ക് ഒക്കെ കാലം മാപ്പ് കൊടുക്കില്ല ...ദൈവം ചില പരീക്ഷണങ്ങൾ തന്നു.... അതിനെ ചങ്കൂറ്റത്തോടെ നേരിട്ട ഏ ട്ടനും കുടുംബത്തിനും ദൈവം എല്ലാ നന്മകളും തരട്ടെ.... നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകണം ദിലീപേട്ട .... ചതിച്ചവരെ വഞ്ചിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം ... ഏട്ടനെ കല്ലെറിഞവരെ കൂകി വിളിച്ചവരെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല... എല്ലാത്തിനെയും നിയമപരമായി നേരിടാൻ ഏട്ടനെ കൊണ്ട് സാധിക്കട്ടെ... നല്ല പ്രേക്ഷകർ എന്നും ഏട്ടനോടൊപ്പം

സോഷ്യൽ മീഡിയയും അന്തിചർച്ചയും കണ്ടുപിടിക്കാത്ത കാലമായതുകൊണ്ട് നമ്പി നാരായണൻ ഇന്ന് ജീവിച്ചിരിപ്പുണ്ട്... #ഇന്നാണെങ്കിൽ_കൊന്ന്_കുടലെടുത്തേനേ. താങ്കളുടെ ഭാഗത്താണ് ശരിയെങ്കിൽ ഒരുനാൾ സത്യം വിജയിക്കുക തന്നെ ചെയ്യും-ഇങ്ങനെയൊക്കെ പോകുന്നു ചർച്ചകൾ.

ദിലീപിന്റെ പോസ്റ്റിന് താഴെ എത്തിയ ഏറ്റവും ചർച്ചയായ കമന്റ് ഇങ്ങനെ

ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നുണക്കഥ ആദ്യം കൊടുത്ത പത്രം തനിനിറമാണ്. 1994 നവംബർ 18. ജയചന്ദ്രനായിരുന്നു റിപ്പോർട്ടർ. ഇയാൾ പിന്നെ മംഗളത്തിലേക്ക് പോയി. ദേശാഭിമാനിയാണ് തനിനിറത്തെ പിന്തുടർന്നത്. ചന്ദ്രമോഹനായിരുന്നു റിപ്പോർട്ടർ. പിന്നെ മംഗളവും മനോരമയും ത്രില്ലറുകളുടെ പരമ്പര തന്നെ എഴുതി. എല്ലാം പച്ചനുണ. ''എട്ടാമൻ അമ്പോ ഭയങ്കരൻ, ഒർമാനിയ, മാലിക്കാരിയുടെ ബാഗിൽ രഹസ്യരേഖകൾ, മറിയം റഷീദ മാജിക്കും പഠിച്ചു, പ്രധാനമന്ത്രിക്കും നമ്പിയുടെ ക്ലാസ്സ്'' എന്നതൊക്കെ മനോരമയുടെ തലക്കെട്ടുകളായിരുന്നു. അന്നു മനോരമക്കു വേണ്ടി മഷിയിൽ ഉലക്ക മുക്കി കഥകളുണ്ടാക്കിയത് ജോൺ മുണ്ടക്കയമാണ്. മാലിയിൽനിന്ന് ലൈവായി എഴുതുന്ന പോലെയായിരുന്നു ജോണിന്റെ വിവരണം. ഈ സാമദ്രോഹി ഇപ്പോഴും മനോരമയിലുണ്ടെന്നാണ് അറിവ്. സുപ്രീംകോടതിയും രാജ്യമൊന്നാകെയും മാപ്പുപറഞ്ഞിട്ടും പ്രായശ്ചിത്തം ചെയ്തിട്ടും ഈ പത്രമൊക്കെ ഇപ്പോഴും ഉളുപ്പില്ലായ്മയുടെ പരകോടിയിൽനിന്ന് നമ്പി നാരായണന്റെ കദനകഥ അടിച്ചിറക്കി വിൽക്കുന്നുണ്ട്.
.
ചന്ദ്രിക പത്രം മാത്രമാണ് അന്ന് ഈ ആക്രമണത്തെ പ്രതിരോധിച്ച് വാർത്തകൾ നൽകിയത്. ചന്ദ്രികയുടെ തിരുവനന്തപുരം റിപ്പോർട്ടറായിരുന്ന (ഇപ്പോൾ മലയാളം ന്യൂസ് എഡിറ്റർ) ടി.പി കുഞ്ഞമ്മദ് വാണിമേലാണ് ചാരക്കേസിന്റെ ചാരംമൂടിയ സത്യങ്ങൾ തുറന്നെഴുതിയത്. നമ്പി നാരായണനെ പിന്തുണച്ച് ചന്ദ്രിക മുഖപ്രസംഗമെഴുതിയപ്പോൾ ''ചാരസുന്ദരിയുടെ സമുദായ പക്ഷം'' എന്നു പറഞ്ഞ് ദേശാഭിമാനി പരിഹസിച്ചു. വാർത്ത വന്ന പത്രം നിയമസഭയിൽ ഉയർത്തിപ്പിടിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ ചോദ്യം ഇങ്ങനെയായിരുന്നു. ''മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം..........'' ഇങ്ങിനെ കത്തികയറുന്നതിനടക്ക് ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. ''മറിയം റഷീദ മുസ്ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്'' എന്നായിരുന്നു ആ ചോദ്യം.

ചന്ദ്രിക പത്രത്തിൽ ഒരു ദിവസത്തെ 8 കോളം ഒന്നാം പേജ് വാർത്ത 'മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ല' എന്നായിരുന്നു. പിറ്റേ ദിവസം ഇറക്കിയ ദേശാഭിമാനി യുടെ തലക്കെട്ട് 'ചാരവൃത്തി; മുസ്ലിംലീഗിന്റെ പങ്കും അന്വേഷിക്കണം എന്ന്. എങ്ങനെയുണ്ട്? മേമ്പൊടിയായി തലേ ദിവസത്തെ ചന്ദ്രികയുടെ പത്ര കട്ടിങ്ങും. എഴുത്തുകാരൻ സക്കറിയ, മാധ്യമപ്രവർത്തകരായ കെ.എം റോയ്, റഹീം മേച്ചേരി തുടങ്ങിയവർ മാത്രമേ നമ്പി നാരായണനെതിരായ ആക്രമണത്തെ പ്രതിരോധിക്കാൻ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെയും അന്ന് രാജ്യദ്രോഹിക്കു വേണ്ടി സംസാരിക്കുന്നവരായി. നമ്പി നാരായണനെ പോലെ ഫാബ്രിക്കേറ്റഡ് കേസുകളുടെ നിഴലിൽ കഴിയുന്ന, ചെയ്ത തെറ്റ് എന്തെന്നറിയാതെ വർഷങ്ങളായി ജയിലുകളിൽ കിടക്കുന്ന നൂറുകണക്കിന് നിരപരാധികളെ ഓർക്കുമ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥയോട് വല്ലാത്ത അറപ്പു തോന്നുന്നു. നാണംകെട്ട വിചാരണക്കു വിധേയരാകുന്നതിനേക്കാൾ തൂക്കിക്കൊല്ലുന്നതായിരിക്കും അവരോടു ചെയ്യാവുന്ന നീതി. അപരാധികൾ ഏറെ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ. നമ്പി നാരായണന്റെ നോവുകൾക്കൊപ്പം. ആ മഹാ മനുഷ്യനു നഷ്ടമായ വാഴ്‌വുകൾക്കൊപ്പം. മാപ്പ്...! കെട്ടിപ്പിടിച്ച് കണ്ണീരുമ്മകൾ....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP