Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീനാക്ഷിക്ക് നേരിയ വിഷമം പോലും ഉണ്ടാകാതിരിക്കാൻ മുൻകരുതലുമായി ദിലീപ്; ഹണിമൂണിന് ദുബായിലെത്തിയപ്പോഴും മീനാക്ഷിയെ ഒപ്പം കൂട്ടി; മകളുടെ വിളികാത്ത് മഞ്ജു വാര്യർ; മുൻ ഭർത്താവിന്റെ വിവാഹം മകളെ വീണ്ടെടുക്കാൻ ഗുണകരമാകുമെന്ന് കരുതി മഞ്ജു

മീനാക്ഷിക്ക് നേരിയ വിഷമം പോലും ഉണ്ടാകാതിരിക്കാൻ മുൻകരുതലുമായി ദിലീപ്; ഹണിമൂണിന് ദുബായിലെത്തിയപ്പോഴും മീനാക്ഷിയെ ഒപ്പം കൂട്ടി; മകളുടെ വിളികാത്ത് മഞ്ജു വാര്യർ; മുൻ ഭർത്താവിന്റെ വിവാഹം മകളെ വീണ്ടെടുക്കാൻ ഗുണകരമാകുമെന്ന് കരുതി മഞ്ജു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മകൾ കൈവിട്ടു പോകാതിരിക്കാൻ അച്ഛനും മകളെ തിരിച്ചു കൊണ്ടു വരാൻ അമ്മയും... മലയാള സിനിമയിൽ കഥയെ വെല്ലുന്ന കാര്യമായി ഇനിയുള്ള ദിവസങ്ങളിൽ ഇത് മാറും. മീനാക്ഷിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൊണ്ടു വരാൻ ഇനി കഴിയുമെന്നാണ് മഞ്ജു വാര്യരുടെ വിലയിരുത്തൽ. ഇതിനുള്ള കരുനീക്കങ്ങൾ അവർ തുടങ്ങി കഴിഞ്ഞു. ദിലീപും ഇത് മനസ്സിലാക്കി തന്നെയാണ് നീങ്ങുന്നത്. മകളെ ഒപ്പം നിർത്താൻ നടനും ഉറച്ചു തന്നെയാണ്. മകളുടെ ആവശ്യപ്രകാരമാണ് കാവ്യാ മാധവനെ വിവാഹം ചെയ്‌തെന്ന് ദിലീപ് വ്യക്തമാക്കുന്നത് ഇതു കൊണ്ട് കൂടിയാണ്. മീനാക്ഷിയുടെ സമ്മതം ശേഷം മാത്രം രണ്ടാം വിവാഹം നടത്തിയതും ഈ ലക്ഷ്യത്തിനാണ്.

ദിലീപും കാവ്യാ മാധവനും ഹണിമൂൺ ആഘോഷിക്കാൻ ദുബായിൽ എത്തിയപ്പോൾ മീനാക്ഷിയേയും ഒപ്പം കൂട്ടിയിരുന്നു. ഇവിടെ ഒരാഴ്‌ച്ചത്തെ ഹണിമൂൺ ആഘോഷത്തിനു ശേഷം ഇരുവരും അടുത്തയാഴ്ച തിരിച്ചെത്തും. അതുവരെ മകളും ഒപ്പമുണ്ടാകും. വിവാഹം മീനാക്ഷിക്ക് യാതൊരു വിഷമവും ഉണ്ടാക്കില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഇത്. മകളെ ഒപ്പം കൂട്ടിയതിലൂടെ ബാഹ്യസമ്മർദ്ദങ്ങളും ചോദ്യം ചെയ്യലുകളും ഒഴിവാക്കാൻ കഴിയുമെന്നും ദിലീപ് കരുതുന്നു. ഇന്നലെ രാവിലെ 9.45ന് എറണാകുളം നോർത്തിലെ പിജിഎസ് വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. വിവാഹ ചടങ്ങുകൾക്കു ശേഷം ഉച്ചക്ക് 12.30 ഓടെ വധൂവരന്മാർ ആലുവയിലെ ദിലീപിന്റെ വീടായ സരോജത്തിലെത്തി. കുടുംബക്കാരെയും അടുത്ത സുഹൃത്തുക്കളെയും മാദ്ധ്യമപ്രവർത്തകരെയും സാക്ഷിയാക്കി ദിലീപിന്റെ അമ്മ സരോജം നിലവിളക്ക് നൽകി മരുമകളെ വീട്ടിലേയ്ക്ക് ആനയിച്ചു. ഇവിടെയെല്ലാം മീനാക്ഷിയെ ദിലീപ് ചേർത്ത് നിർത്തിയിരുന്നു.

ഇതിനിടെയാണ് മകളെ കൊണ്ട് തന്റെ ആവശ്യ പ്രകാരമാണ് രണ്ടാം വിവാഹമെന്ന് ദിലീപ് പറയി്‌ച്ചെന്ന വേദന പങ്കുവയ്ക്കലുമായി മഞ്ജു വാര്യർ എത്തിയത്. ഇനിയെങ്കിലും മകളെ താൻ കൊണ്ടു വ്ന്നില്ലെങ്കിൽ അതിന്റെ ജീവിതം എന്താകുമെന്ന ആശങ്കയാണ് മഞ്ജുവാര്യർക്ക്. അതുകൊണ്ട് തന്നെ നിയമ പോരാട്ടത്തിന് പോലും മഞ്ജു തയ്യാറാണ്. പക്ഷേ മീനാക്ഷിക്ക് പതിനെട്ട് വയസ്സ് തികയാറായി. അതുകൊണ്ട് തന്നെ കോടതിയിൽ പോയാലും മകളുടെ അഭിപ്രായത്തിനാകും വില. അത് അനുകൂലമാണോ എന്ന് അറിയാൻ ശ്രമിക്കുകയാണ് മഞ്ജു. അമ്മയോട് മകളുടെ താൽപ്പര്യം ഇനി കൂടുമെന്ന് തന്നെയാണ് മഞ്ജു വാര്യരുടെ പ്രതീക്ഷ.

മഞ്ജു വാര്യർ എറണാകുളത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. മഞ്ജുവിന് മറ്റാരുമായും യാതൊരു ബന്ധവുമില്ല. സിനിമയിൽ പൂർണസമയവും ശ്രദ്ധ കേന്ദ്രീകരിച്ചാണ് മഞ്ജുവാര്യർ കഴിയുന്നത്. അതുകൊണ്ട് തന്നെ മകളെ ഒപ്പം നിർത്തി ഏകാന്തത കുറയ്ക്കാനാണ് മഞ്ജു ആഗ്രഹിക്കുന്നത്. ദിലീപ്-കാവ്യവ വിവാഹത്തിന്റെ ദിവസം അതിരാവിലെ തൃശ്ശൂർ ജില്ലയിലെ ആലപ്പാടിനടുത്തുള്ള പുള്ളുവിലെ വീട്ടിലെത്തിയ നടി, താൻ ലൈവിൽ എല്ലാം കണ്ടിരുന്നു. താനാണ് അച്ഛനെ വിവാഹത്തിന് നിർബന്ധിച്ചതെന്ന് തന്റെ മോളെക്കൊണ്ട് മാദ്ധ്യമങ്ങളോട് പറയിപ്പിച്ചതാണെന്നും മഞ്ജു സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം. സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും പലരും അഭിനയിക്കുകയായിരുന്നു എന്നും, ഏതാണ് അഭിനയം, ഏതാണ് ജീവിതമെന്നും തിരിച്ചറിയാൻ സാധിക്കാതെവന്നത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം. ഇനി മകൾക്കായി ജീവിക്കുമെന്നും മഞ്ജു പറഞ്ഞതായി സൂചനയുണ്ട്.

കാവ്യ എത്തിയതോടെ ദിലീപിന്റെ ഭാഗത്ത് നിന്നുള്ള ചെറിയ പ്രശ്‌നങ്ങൾ പോലും മീനാക്ഷിയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഇത് ഒഴിവാക്കാനും അച്ഛനും മകളും തമ്മിലെ സ്‌നേഹം നിലനിർത്താൻ പോലും അമ്മയോട് ചേർന്ന് മകൾ നിൽക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മഞ്ജുവിനുള്ളത്. എന്നാൽ ഇത്തരം കളികൾക്കൊന്നും മകളെ കിട്ടില്ലെന്നാണ് ദിലീപിന്റെ നിലപാട്. ഒരു പ്രശ്‌നവും മീനാക്ഷിക്കുണ്ടാകില്ലെന്നും പറയുന്നു. കാവ്യയും തന്റെ അമ്മയും മീനാക്ഷിയെ പൊന്നു പോലെ നോക്കുമെന്നാണ് ദിലീപ് പറയുന്നത്. ഇതോടെ മകളെ ചൊല്ലിയുള്ള തർക്കം ഉടനൊന്നും തീരില്ലെന്നും വ്യക്തമായി.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് കെയർ ഓഫ് സൈറ ബാനുവിന്റെ ഷൂട്ടിംഗിനിടയിൽ മഞ്ജു ദിലീപിന്റേയും കാവ്യയുടേയും വിവാഹ വിവരം അടുത്ത സുഹൃത്തുക്കൾ വഴി അറിഞ്ഞത്. ദിലീലിന്റെ വിവാഹത്തിന് ശേഷം മഞ്ജുവിനെ അനുകൂലിച്ച് #കടൗുുീൃങേമിഷൗ എന്ന ഹാഷ് ടാഗിൽ ആയിരകണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ അനുകൂലിച്ച മീനാക്ഷി മാതൃത്വത്തിന്റെ വില അറിയാൻ പോകുന്നതേയുള്ളുവെന്നും മഞ്ജുവിന്റെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നു. വലിയ ചർച്ചയാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നതും.

രണ്ട് ദിവസം മുമ്പാണ് ഏറെ ഊഹാവോഹങ്ങൾക്ക് ശേഷം വളരെ നാടകീയമായി എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ വച്ച് ദിലീപ് കാവ്യമാധവനെ താലി ചാർത്തിയത്. മകൾ മീനാക്ഷിയും ദിലീപിന്റേയും കാവ്യയുടേയും അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയ ഇരുവരും വൈകിട്ടോടെ ദുബായിലേക്ക് യാത്രതിരിച്ചു. +2 വിദ്യാർത്ഥിനിയായ ദിലീപിന്റെ മകൾ മീനാക്ഷിയും ഇരുവർക്കൊപ്പം ദുബായിലെത്തി.ദിലീപ്-കാവ്യ വിവാഹത്തിനുള്ള അണിയറ ഒരുക്കങ്ങൾ നടന്നത് അതീവ രഹസ്യമായാണ്. സിനിമാ പൂജയ്‌ക്കെന്ന് പറഞ്ഞായിരുന്നു ഹോട്ടലിൽ ഹോൾ പോലും ബുക്ക് ചെയ്തത്. കല്ലൂർ വേദാന്താ ഹാളിൽ സിനിമയുടെ പൂജയ്ക്കായയി അടുത്ത സുഹൃത്തുക്കളേയും നേരത്തെ ക്ഷണിച്ചിരുന്നു.

നവംബർ 25ന് സിനിമയുടെ പൂജയെന്ന് കരുതി കാത്തിരുന്നവർക്കാണ് അർദ്ധ രാത്രിയിൽ അപ്രതീക്ഷ എസ് എം എസുകളെത്തിയത്. സിനിമയിൽ അപൂർവ്വം ചിലാരോട് മാത്രമേ കാര്യങ്ങൾ പങ്കുവച്ചിരുന്നുള്ളൂ. അടുത്ത സുഹൃത്തുക്കളോട് പോലും നവംബർ 25ന് കൊച്ചിയിലെത്തണമെന്ന് മാത്രമേ ദിലീപും കാവ്യയും പറഞ്ഞിരുന്നുള്ളൂ. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബർ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് വിവാഹമോചനം നേടിയത്. ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്ത്. കാവ്യയുടേതും രണ്ടാം വിവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP