Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിയിൽ വച്ച് മനസമ്മതവും അമ്പലത്തിൽ വച്ച് കല്ല്യാണവും നടത്തി വിവാദ നായികയായി; മൂന്ന് കൊല്ലം പ്രണയിച്ചിട്ടും വിവാഹബന്ധം രണ്ട് കൊല്ലം നീണ്ടില്ല; അമലാ പോൾ ഭർത്താവിനെ വഞ്ചിച്ചത് ആരുമായുള്ള ബന്ധം മൂലമെന്ന് തെരഞ്ഞ് പാപ്പരാസികൾ

പള്ളിയിൽ വച്ച് മനസമ്മതവും അമ്പലത്തിൽ വച്ച് കല്ല്യാണവും നടത്തി വിവാദ നായികയായി; മൂന്ന് കൊല്ലം പ്രണയിച്ചിട്ടും വിവാഹബന്ധം രണ്ട് കൊല്ലം നീണ്ടില്ല; അമലാ പോൾ ഭർത്താവിനെ വഞ്ചിച്ചത് ആരുമായുള്ള ബന്ധം മൂലമെന്ന് തെരഞ്ഞ് പാപ്പരാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എല്ലാം ഇന്നലെ പോലെ തോന്നിക്കുന്നു. അച്ഛന്റെ വിരലിൽ തൂങ്ങി നടന്നതും, സ്‌കൂൾ ജീവിതവും, പ്രതിസന്ധിയിലൊരിക്കൽ സഹോദരൻ രക്ഷയ്‌ക്കെത്തിയതും അമ്മയുടെ കൊച്ചു ശിക്ഷകളും പിന്നീട് പിണങ്ങി കുറച്ചു നാൾ നടന്നതും. വീടുമുഴുവൻ ശബ്ദരഹിതമായതും.....ഞാൻ അവരുടെയൊക്കെ കൊച്ചുരാജകുമാരിയായിരുന്നു....ഇനി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് .... ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാൻ എന്റെ പങ്കാളിയും എനിക്കൊപ്പം വെമ്പൽകൊള്ളുന്നു...വിവാഹം ഒരിക്കലും എന്റെ മനസിലുണ്ടായിരുന്നില്ല. അങ്ങിനെയൊരു ആശയം പോലും... അങ്ങിനെ ജീവിതം പോകുമ്പോൾ ..ഞാൻ ഒരാളെ കണ്ടെത്തി... ദൈവത്തിന്റെ മനോഹരമായ ഒരു സൃഷ്ടി. ..ഇദ്ദേഹം എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ...നന്ദി വിജയ്..എന്റെ ജീവിതം മനോഹരമാക്കിയതിന്.- സംവിധായകൻ വിജയുമായുള്ള പ്രണയവും വിവാഹവും ഫേസ്‌ബുക്കിലൂടെ ആരാധകരെ അമലാ പോൾ അറിയിച്ചത് ഇങ്ങനെയായിരുന്നു.

അമലാപോൾ കൊച്ചിയിലെ ക്രിസ്ത്യൻ കുടുംബാംഗവും വരൻ എ.എൽ വിജയ് ചെന്നൈയിലെ ഹിന്ദു ചെട്ടിയാർ സമുദായാംഗവുമാണ്. വിവാഹത്തിനായി മതം മാറേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം നൽകി വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് സിനിമാമേഖലയിലെ തങ്ങളുടെ സുഹൃത്തുക്കൾക്ക് വിവാഹക്ഷണക്കത്ത് നൽകിയത്. വിജയ് സംവിധാനം ചെയ്ത ദൈവതിരുമകൾ, തലൈവ എന്നീ ചിത്രങ്ങളിൽ അമലാപോൾ നായികയായിരുന്നു. ഈ അടുപ്പമാണ് പ്രണയമായി മാറിയത്. എന്നാൽ മൂന്ന് വർഷത്തെ സുന്ദര പ്രണയം രണ്ട് കൊല്ലം കൊണ്ട് അലസിപ്പിരിഞ്ഞു. എല്ലാത്തിനും കാരണം അമലയാണെന്ന് വിജയും കുടുംബാഗങ്ങളും പറയുന്നു. എന്നാൽ നടി മനസ്സ് തുറന്നുമില്ല. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് ഒരു കുറവുമില്ല.

ധനുഷിന്റെ വാടാ ചെന്നൈയാണ് നടിയുടെ ദാമ്പത്യത്തിൽ വില്ലനായതെന്നാണ് സൂചന. രണ്ട് വർഷത്തേക്കാണ് ഈ സിനിമയ്ക്കായി ഡേറ്റ് നൽകിയത്. കല്ല്യാണത്തിന് ശേഷം സിനിമാ അഭിനയത്തിന് അമലാ പോൾ അവധി നൽകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ തുടർച്ചയായി അമലാ പോൾ സിനിമകൾക്ക് ഡേറ്റ് നൽകി. ഇത് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന വികാരം പങ്കുവച്ചത് വിജയിന്റെ മാതാപിതാക്കളായിരുന്നു. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതെ അമല ധനുഷിന്റെ സിനിമയ്ക്ക് രണ്ട് കൊല്ലത്തേക്ക് കരാർ നൽകി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് പരിധി വിട്ടത്. എന്നാൽ ഇതിനുമപ്പുറത്തെ പ്രണയകഥകളാണ് പാപ്പരാസികൾ തേടുന്നത്. അതുകൊണ്ട് തന്നെ നടിക്ക് പിന്നാലെ പാപ്പരാസികളുമുണ്ട്. ഏതോ ഒരു നടനുമായി അമലാ പോളിന് ബന്ധമുണ്ടെന്ന പ്രചരണങ്ങൾ കൊഴുപ്പിക്കാനാണ് നീക്കം. എന്നാൽ അതാകില്ല അമലാ പോളിന്റേയും വിജയുടേയും ജീവിതത്തിൽ വില്ലനായതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു മിന്നു കെട്ടൽ. ഇത് വിവാദവുമായി. ക്ഷേത്രത്തിൽ വച്ച് താലികെട്ടും പള്ളിയിൽ കുർബാനയും നടത്താനായിരുന്നു നീക്കം. ഇതോടെ ഈ വിവാഹം ചർച്ചകളിൽ നിറഞ്ഞു. ആലുവ സെന്റെ് ജൂഡ് പള്ളിയിൽ നടന്നത് അമലയുടെയും വിജയുടെയുംവ ിവാഹ നിശ്ചയം അല്ലെന്ന് അമലപോളിന്റെ പിതാവ് വിശദീകരിക്കുകയും ചെയ്തു. .വിശ്വാസികളിൽ തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് അമലാ പോളിന്റെ പിതാവ് പോൾ വർഗീസ്‌വരാപ്പുഴ അതിരൂപതയ്ക്ക് കത്തയച്ചു.ു.ആലുവ ചൂണ്ടി പള്ളിയിൽ നടന്നത് പ്രാർത്ഥന മാത്രമെന്ന് അതിരൂപതയും അമലയുടെ ബന്ധുക്കളും അറിയിച്ചു.അമല ഈ പള്ളിയുമായി വളരെ അടുപ്പത്തിലാണ്. അതിനാൽ തന്റെ ഭാവി വരനും തമിഴ് സംവിധായകനുമായ എ.എൽ. വിജയുടെ ഒപ്പം പ്രർത്ഥിക്കാനാണ് അവിടെ എത്തിയതെന്നും പോൾ വർഗീസ് കത്തിൽ വ്യക്തമാക്കി. വിവാഹം വരന്റെ ആചാരപ്രകാരം ഹിന്ദു മത പ്രകാരമുള്ള ചടങ്ങുകളോടെയും നടത്താനാണ് തീരുമാനം എന്ന വാർത്ത വന്നിരുന്നു.

അതോടെ ഈയിടെ പള്ളിയിൽ നടന്ന ചടങ്ങിനെതിരെ പ്രതിഷേധം ഉയർന്നു. 'വാരാപ്പുഴ അതിരൂപത കച്ചേരിക്കുവേണ്ടിയും എറണാകുളം അതിരൂപത മുൻപാകെയും എന്റെ മകൾ അമല പോൾ ജനിച്ചുവളർന്നത് എട്ടേക്കർ സെന്റ്. ജൂഡ് പള്ളിയുടെ അടുത്തായതിനാൽ ചെറുപ്പം മുതൽ വലിയ ഭക്തയാണ്. ഏതു പ്രധാനപ്പെട്ട കാര്യം ഉണ്ടായാലും എട്ടേക്കർ പള്ളിയിൽ മുടങ്ങാതെ പ്രാർത്ഥിക്കാറുമുണ്ട്. കുടുംബ ജീവിതം ആരംഭിക്കുന്നതിന് മുൻപ് യൂദാശഌഹായുടെ പള്ളിയിൽ ദാമ്പത്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ക്ഷേമത്തിന് വേണ്ടി ഒരു പ്രാർത്ഥനമാത്രമാണ് എട്ടേക്കർ പള്ളിയിൽ നടത്തിയതെന്നായിരുന്നു വിശദീകരണം. അങ്ങനെ കത്തോലിക്കകാരിയായ അമലാ പോളിന്റെ വിവാഹം മലയാളികളുടെ ചർച്ചകളിൽ നിന്ന് അകന്നു.

എന്നാൽ രണ്ട് കൊല്ലത്തിനിടെ തന്നെ വീണ്ടും ഇവർ വാർത്തകളിലെത്തി. അത് വിവാഹ മോചനത്തിന്റെ പേരിലും. അമലാ പോൾ വിശ്വാസ വഞ്ചന കാണിച്ചുവെന്നാണ് വിജയിന്റെ പ്രധാന ആരോപണം. ഞാനും അമലയും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ കുറേ ദിവസമായി കാണുന്നു. തെറ്റായ വിവരങ്ങളിലും ചിലരുടെയെല്ലാം ഭാവനയിലും ഊന്നിയുള്ളതായിരുന്നു ആ വാർത്തകളെല്ലാം. ഒരുകാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആ വാർത്തകളിൽ ഉണ്ടായിരുന്ന ആകെ സത്യം ഞങ്ങൾ പിരിയുന്നു എന്നതാണ്. മറ്റെല്ലാം അസത്യവും. പിരിയാനുള്ള കാരണം എനിക്കൊഴികെ മറ്റാർക്കുമറിയില്ലെന്നു വിജയ് വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് സിനിമാ, മാദ്ധ്യമ രംഗങ്ങളില സുഹൃത്തുക്കൾ ദിവസങ്ങളായി നിർബന്ധിക്കുന്നുണ്ട്. എന്നാൽ എന്റെ സ്വകാര്യജീവിതത്തെ സംബന്ധിച്ച കാര്യം സമൂഹത്തിൽ ചർച്ചയ്ക്ക് വെക്കേണ്ട കാര്യമില്ലെന്നാണ് തോന്നിയതെന്നും വിജയ് തുറന്നു പറഞ്ഞു കഴിഞ്ഞു. എന്നിട്ടും മൗനം തുടരുകയാണ് അമല.

അമല പോൾഎ എൽ വിജയ് വിവാഹമോചന വാർത്തയിൽ സ്ഥിരീകരണവുമായി നടനും നിർമ്മാതാവും എ എൽ വിജയ്‌യുടെ പിതാവുമായ എ എൽ അളഗപ്പനാണ് ആദ്യം രംഗത്ത് വന്നത്. അമല തുടരെ തുടരെ ചിത്രങ്ങൾ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിർമ്മിച്ച അമ്മ കണക്ക്, ഇപ്പോൾ ധനുഷിന്റെ നായികയായി വട ചൈന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങൾക്കും അമല കരാർ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിജയ്‌യ്ക്കും ഞങ്ങൾക്കും ഒത്തുവന്നില്ലെന്നും വിജയിന്റെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അമലയുടെ ഭാഗത്താണ് ശരിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തിന്റെ പേരിൽ വാദവുമെത്തി. മലയാളിയായ അമലാ പോൾ തന്നെന്ത്യയിൽ തന്നെ ആരാധകർ ഏറെയുള്ള നടിയാണ്.

എഞ്ചിനീയറിങ്ങിന് ചേരാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ഒന്നും അതുകൊണ്ടു വന്നില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി.

2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. ഇതിനിടെയാണ് വിജയുമായുള്ള പ്രണയത്തിലൂടെ താര സുന്ദരി വാർത്തകളിൽ എത്തിയത്. ഇത് ശരിവച്ചായിരുന്നു വിവാഹം. സിനിമാക്കഥപോലെ ഇപ്പോൾ വിവാഹ മോചനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP