Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതീവ സുരക്ഷയിൽ ആരുമറിയാതെ തെളിവെടുപ്പിന് കൊണ്ടു വന്നത് പുലർച്ചെ; ദിശയുടെ കത്തിക്കരിഞ്ഞ ഫോൺ പ്രതികൾ കാട്ടിക്കൊടുത്തതിന് പിന്നാലെ നടന്നത് സംഭവം പുനരാവിഷ്‌കരിക്കാനുള്ള ശ്രമം; ചെയ്ത ക്രൂരതയെ അഭിനയിച്ചു കാട്ടാൻ പറഞ്ഞപ്പോൾ പ്രതികൾ ശ്രമിച്ചത് പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ; തോക്ക് തട്ടിയെടുക്കാനും ആസൂത്രിത ശ്രമം; ഇതോടെ വെടിയുതിർത്ത് പൊലീസും; പരിക്കേറ്റവരിൽ അന്വേഷണ ഉദ്യോഗസ്ഥരും; ദിശയുടെ ഘാതകരെ കൊന്നതിന് തെലുങ്കാന പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ

അതീവ സുരക്ഷയിൽ ആരുമറിയാതെ തെളിവെടുപ്പിന് കൊണ്ടു വന്നത് പുലർച്ചെ; ദിശയുടെ കത്തിക്കരിഞ്ഞ ഫോൺ പ്രതികൾ കാട്ടിക്കൊടുത്തതിന് പിന്നാലെ നടന്നത് സംഭവം പുനരാവിഷ്‌കരിക്കാനുള്ള ശ്രമം; ചെയ്ത ക്രൂരതയെ അഭിനയിച്ചു കാട്ടാൻ പറഞ്ഞപ്പോൾ പ്രതികൾ ശ്രമിച്ചത് പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ; തോക്ക് തട്ടിയെടുക്കാനും ആസൂത്രിത ശ്രമം; ഇതോടെ വെടിയുതിർത്ത് പൊലീസും; പരിക്കേറ്റവരിൽ അന്വേഷണ ഉദ്യോഗസ്ഥരും; ദിശയുടെ ഘാതകരെ കൊന്നതിന് തെലുങ്കാന പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചതിന് വിശദീകരണവുമായി പൊലീസ്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

സംഭവം നടന്ന ഷാദ്നഗറിനടുത്തുള്ള ചതൻ പല്ലിയിൽ പ്രതികളെ ഇന്ന് പുലർച്ചെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്‌ക്കരിക്കാനും പൊലീസ് ശ്രമിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവന്നത്. സംഭവം പുനരാവിഷ്‌ക്കരിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ പ്രതികളെ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാൻ ശ്രമിക്കുകയും, തോക്ക് തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. അതോടെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച് ഷാഡ്‌നഗർ കോടതി കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിന് വന്നത്. തെളിവെടുപ്പിനിടെ ദിഷയുടെ സെൽഫോൺ പൊലീസിന് പ്രതികൾ കാണിച്ചുകൊടുത്തിരുന്നു. അതിനുശേഷമാണ് സംഭവം പുനരാവിഷ്‌ക്കരിക്കാൻ ശ്രമിച്ചതും ഏറ്റുമുട്ടൽ ഉണ്ടായതും. ബുധനാഴ്ച് ഷാഡ്‌നഗർ കോടതി കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിന് വന്നത്. തെളിവെടുപ്പിനിടെ ദിശയുടെ സെൽഫോൺ പൊലീസിന് പ്രതികൾ കാണിച്ചുകൊടുത്തിരുന്നു. തൊട്ട് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

നവംബർ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയിൽ കൊണ്ടുപോയി ഷാദ്നഗറിനടുത്തുള്ള ചതൻ പല്ലി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവം തെലങ്കാനയിലും രാജ്യത്തുടനീളവും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ഈ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടത്.

മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണു സംഭവം. ഷംഷാബാദിലെ ടോൾ പ്ലാസയിൽനിന്ന് 100 മീറ്റർ അകലെ വൈകിട്ട് ആറോടെ സ്‌കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികൾ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു. യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താൻ ഇവർ പദ്ധതിയിട്ടു.

പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു. തുടർന്ന് ജോളു ശിവ സ്‌കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു. തന്റെ സ്‌കൂട്ടർ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്നു വേഗം പോരാൻ നിർദ്ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോൺ വിളിച്ചപ്പോൾ ഓഫായിരുന്നു. ഫോൺ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേർന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനിൽ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേർ ലോറിയിലും മറ്റുള്ളവർ ഡോക്ടറുടെ സ്‌കൂട്ടറിലുമാണുപോയത്. പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങൾ നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതികൾ പിന്നീട് പൊലീസ് കസ്റ്റഡിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP