Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലൻസിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസിക്ക് പരാതി നൽകിയിരുന്നുവെന്ന് നടി ദിവ്യ ഗോപിനാഥ്; നടൻ മാപ്പു പറഞ്ഞാൽ ഈ പ്രശ്‌നങ്ങൾ തീരുമോ എന്നാണ് അന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ചോദിച്ചത്; ജസ്റ്റിസ് ഹേമ കമ്മീഷൻ മുമ്പാകെയും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; മറ്റു പല സെറ്റുകളിലും സ്ത്രീകളോട് അലൻസിയർ മോശമായി പെരുമാറിയിട്ടുണ്ടെന്നും ദിവ്യയുടെ വെളിപ്പെടുത്തൽ

അലൻസിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസിക്ക് പരാതി നൽകിയിരുന്നുവെന്ന് നടി ദിവ്യ ഗോപിനാഥ്; നടൻ മാപ്പു പറഞ്ഞാൽ ഈ പ്രശ്‌നങ്ങൾ തീരുമോ എന്നാണ് അന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ചോദിച്ചത്; ജസ്റ്റിസ് ഹേമ കമ്മീഷൻ മുമ്പാകെയും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല; മറ്റു പല സെറ്റുകളിലും സ്ത്രീകളോട് അലൻസിയർ മോശമായി പെരുമാറിയിട്ടുണ്ടെന്നും ദിവ്യയുടെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ അലൻസിയറിനെതിരെ മീടൂ ആരോപണം ഉന്നയിച്ച് യുവനടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തലിൽ വെട്ടിലാകുന്നത് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും. അലൻസിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസി മുമ്പാകെ പരാതി നൽകിയിരുന്നു എന്നാണ് ദിവ്യ ഫേസ്‌ബുക്ക് ലൈവിലൂടെയും പിന്നീട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയത്. എന്നാൽ, അന്ന് നടൻ മാപ്പു പറഞ്ഞാൽ പ്രശ്‌നം തീരുമോ എന്നാണ് സംഘടന ചോദിച്ചതെന്നാണ് ദിവ്യ വെളിപ്പെടുത്തുന്നത്. പിന്നീട് ഡബ്ല്യുസിസിയുടെ കൂടി നിർദ്ദേശപ്രകാരം ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ മുമ്പാകെയും പരാതി നൽകിയിരുന്നെന്നും ദിവ്യ പറഞ്ഞു.

ഡബ്ല്യുസിസിയുമായി ചേർന്നു പ്രവർത്തിക്കുന്ന റിമ കല്ലിങ്കൽ അടക്കമുള്ളവരോടുടെ അടുപ്പക്കാരൻ കൂടിയാണ് അലൻസിയർ. അതുകൊണ്ട് തന്നെ അലൻസിയറെ സംരക്ഷിക്കാൻ ഡബ്ല്യുസിസിയും ശ്രമിച്ചോ എന്ന ആക്ഷേപത്തിനും ഇടയാക്കുന്നതാണ് നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തൽ പ്രത്യക്ഷത്തിൽ സിനിമയുടെ വനിതാ കൂട്ടായ്മയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുന്നതാണ് എന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. എന്നാൽ, ഒരിക്കലും ദിവ്യയുടെ പരാതി തള്ളിക്കളഞ്ഞിട്ടില്ലെന്നും തുടർന്ന് അവരെ സഹായിച്ചതും വനിതാ കൂട്ടായ്മയാണെന്നും അറിയുന്നുണ്ട്.

അതേസമയം അലൻസിയർ പല സ്ത്രീകളോടും മോശമായി പെരുമാറുന്നുണ്ട് എന്ന ആരോപണവും ഉയരുന്നുണ്ട്. മറ്റു സെറ്റുകളിലും സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്ന് പല സ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അയാൾ മാനസികമായുള്ള പ്രശ്‌നം കൊണ്ടാണ് പറ്റിപ്പോയതെന്ന് പറഞ്ഞ് തന്നോട് മാപ്പു പറഞ്ഞിരുന്നു. എന്നാൽ അയാൾ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന രീതിയിൽ സ്ത്രീകൾ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ തന്റെ പക്കലുണ്ടെന്നും ദിവ്യ വീഡിയോയിൽ വ്യക്തമാക്കി. തുറന്നു പറയുന്ന പെൺകുട്ടികൾക്കെതിരെ അസഭ്യം പറയുന്നവർക്കെതിരെയും ദിവ്യ പ്രതികരിച്ചു. ഇത് എല്ലായിടത്തും സംഭവിക്കുന്നതായിരിക്കാം . പക്ഷേ ഇത് നേരിട്ടേ മതിയാകൂ. ഇങ്ങനെയൊന്ന് സംഭവിച്ചാൽ രാജി വച്ച് പോകേണ്ടവരല്ല സ്ത്രീകൾ എന്നും അവർ വ്യക്തമാക്കി.

ഷൂട്ടിംഗിനിടെ അലൻസിയർ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന വിവരം സാമൂഹ്യമാധ്യമത്തിലൂടെ പേരു വെളിപ്പെടുത്താതെയായിരുന്നു നടി പുറത്തു വിട്ടത്. തന്റെ നാലാമത്തെ ചിത്രത്തിൽ വർക്ക് ചെയ്യുന്ന സമയത്താണ് അലൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായത്. നേരിട്ട് പരിചയപ്പെടുന്നത് വരെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലൻസിയർ.ഒരിക്കൽ ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോഴായിരുന്നു ആദ്യ അനുഭവമുണ്ടായത്. അന്ന് ഒരു മനുഷ്യനേക്കാൾ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകൾ അലൻസിയർ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ എന്റെ ശരീരത്തായിരുന്നു.

അതോടെ അദ്ദേഹത്തിന് അടുത്ത് നിൽക്കുന്നത് സേഫ് അല്ലായെന്ന് ബോധ്യമായി. അയാളുടെ കണ്ണുകൾ പലപ്പോഴും എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വൾഗറായി ചിത്രീകരിക്കുന്നതിൽ അയാൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
ആർത്തവ ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് എടുത്ത് റൂമിൽ പോയി. റൂമിലെത്തി വിശ്രമിക്കുന്നതിനിടെ ഡോറിൽ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയർ ആണെന്ന് കണ്ടതും ഷോക്കായി. ഉടൻ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.

അലൻസിയർ ഡോറിൽ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ ഡോർ തുറന്നു. ഉടൻ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വരുന്നതിനിടെ അസിസ്റ്റന്റ് ഡയറക്ടർ വന്നു. അടുത്ത ഷോട്ട് അലൻസിയറുടെ ആണെന്ന് പറഞ്ഞ് അയാൾ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോകുകയായിരുന്നുവെന്നുമാണ് മീ ടൂ വെളിപ്പെടുത്തലിൽ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP