Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കപിൽ ദേവിന്റെ കഥ പറയുന്ന '83'യിൽ സുനിൽ ഗവാസ്‌കറുടെ ഭാര്യയായി വേഷമിടുന്ന പാർവതി നായർക്ക് ലണ്ടൻ ഷൂട്ടിങ്ങിനിടയിൽ തകർപ്പൻ മെയ്ക്ക് ഓവർ; സീക്രട്ട് ഗാർഡനിൽ ഫെയറി ടെയ്ൽ വേഷത്തിൽ കിടിലൻ ലുക്ക്; 53 കാരിയായ അമ്മയ്ക്ക് യുവതിയുടെ ഭാവം നൽകിയ ദിവ്യ കൃഷ്ണന് സ്വപ്ന സാഫല്യം

കപിൽ ദേവിന്റെ കഥ പറയുന്ന '83'യിൽ സുനിൽ ഗവാസ്‌കറുടെ ഭാര്യയായി വേഷമിടുന്ന പാർവതി നായർക്ക് ലണ്ടൻ ഷൂട്ടിങ്ങിനിടയിൽ തകർപ്പൻ മെയ്ക്ക് ഓവർ; സീക്രട്ട് ഗാർഡനിൽ ഫെയറി ടെയ്ൽ വേഷത്തിൽ കിടിലൻ ലുക്ക്; 53 കാരിയായ അമ്മയ്ക്ക് യുവതിയുടെ ഭാവം നൽകിയ ദിവ്യ കൃഷ്ണന് സ്വപ്ന സാഫല്യം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ആരും കൊതിക്കുന്ന ഒരു വേഷമിടുകയാണ് മലയാളിയുടെ പ്രിയ നടി പാർവതി നായർ. അതും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ കഥപറയുന്ന' 83 എന്ന ബോളിവുഡ് പടത്തിൽ. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ നടന്നപ്പോൾ പാർവതിയും എത്തിയിരുന്നു. ചിത്രത്തിൽ സുനിൽ ഗവാസ്‌കറുടെ ഭാര്യയുടെ വേഷമാണ് പാർവതിക്ക്. മലയാളത്തിൽ മോഹൻലാലിനൊപ്പം നീരാളിയിൽ ശ്രദ്ധേയ വേഷം ചെയ്ത പാർവതി 83 ലെ റോളിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.

മാത്രമല്ല രൺവീർ സിങ്ങും ദീപിക പദുക്കോണും മുഖ്യ കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ മോശമല്ലാത്ത വേഷം കിട്ടിയതും പാർവതിയെ ആവേശം കൊള്ളിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ലണ്ടനിൽ ഏറെ ആഹ്ലാദവതിയായ പാർവതി ഇടയ്ക്കു ലഭിച്ച ഇടവേളയിൽ കിടിലൻ മെയ്ക്ക് ഓവർ നടത്തിയതാണ് പുതിയ വിശേഷം, അതും ലണ്ടൻ മലയാളിയായ ദിവ്യ കൃഷ്ണന്റെ മെയ്ക്കപ്പിൽ കിടിലൻ ലൂക്കിലാണ് പാർവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ലണ്ടൻ ഷൂട്ടിങ് കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ് പാർവതിയും സംഘവും. ഇതിനിടയിൽ ലഭിച്ച ഇടവേളയിലാണ് ലണ്ടൻ മലയാളിയായ ദിവ്യ കൃഷ്ണന്റെ അഭ്യർത്ഥനയിൽ പാർവതി സങ്കൽപ കഥയിലെ സുന്ദരിയായി വേഷമിടാൻ സീക്രറ്റ് ഗാർഡനിൽ എത്തിയത്. ലണ്ടനിൽ ലൊക്കേഷനിൽ നിന്നും ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് സത്യത്തിൽ പാർവതി പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ചിത്രങ്ങൾ പുറത്തു വന്നതോടെ ഏറെ ആഹ്ലാദത്തിലാണ് നടി. തന്റെ ഭാവമേ മാറിപ്പോയതായാണ് പാർവതി പറയുന്നത്, അത്രയ്ക്ക് സന്തോഷമാണ് ഇവർ പങ്കിടുന്നത്. ദിവ്യ കൃഷ്ണനോടൊപ്പം വിഡിയോഗ്രാഫർ ലിതിൻ കൃഷ്ണൻ കൂടി ചേർന്നപ്പോളാണ് പാർവതിയുടെ ഫോട്ടോ ഷൂട്ട് ഏറെ മനോഹരമായിരിക്കുന്നത്.

ലണ്ടനിൽ ചെലവിട്ട നിമിഷങ്ങളിൽ താൻ ആലീസ് ഇൻ വണ്ടർലാന്റ് പെൺകുട്ടിയെ പോലെയാണെന്ന് പലവട്ടം പാർവതി പറഞ്ഞതായി ദിവ്യ ഓർമ്മിക്കുന്നു. എങ്കിൽ പിന്നെ ഇതിനൊപ്പം നിൽക്കുന്ന ഒരാശയം ആകട്ടെ എന്നുകരുതി. അതിൽ തന്നെ വെറും സിംപിൾ ആയ മെയ്‌ക്കപ് ആണ് ഉപയോഗിച്ചതെന്നും ദിവ്യ പറയുന്നു. ചിത്രങ്ങൾ പുറത്തുവരുമ്പോൾ തങ്ങൾ ഉദ്ദേശിച്ച അതെ റിസൾട്ട് ലഭിച്ചതായി ദിവ്യ പറയുന്നു. തൊഴിൽ മേഖലയിൽ ദിവ്യയും ലിതിനും എഞ്ചിനിയർമാരാണെങ്കിലും ഫാഷനോടും മെയ്‌ക്കപ് രംഗത്തോടും ഉള്ള അഭിനിവേശം കാരണമാണ് ഈ രംഗത്ത് എത്തിയിരിക്കുന്നത്. കൺസ്ട്രക്ഷൻ മേഖലയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ദിവ്യ കൃഷ്ണൻ.

കൃഷ് മെയ്ക്ക് ഓവർ എന്ന പേരിൽ സ്വന്തമായി ഫാഷൻ സ്ഥാപനവുമുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഈ രംഗത്ത് സജീവമാണ് ദിവ്യ. സെലിബ്രിറ്റികളെ വച്ച് ഫാഷൻ ഷൂട്ടുകൾ അവസരം ലഭിക്കുമ്പോൾ മാത്രമാണ് ചെയ്യുന്നത്. അടുത്ത നാളിൽ പ്രയാഗ മാർട്ടിനെ വച്ച് ചെയ്ത ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷൻ രംഗത്തോട് സാവധാനം വിട പറഞ്ഞു ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ നൽകാനാണ് ദിവ്യ ശ്രദ്ധിക്കുന്നത്. ഫാഷൻ രംഗത്ത് നിൽക്കുമ്പോൾ കൂടുതൽ ശ്രദ്ധ കിട്ടുമെങ്കിലും ബിസിനസ് രംഗത്ത് കൂടുതൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാം എന്നതാണ് ആകർഷണീയ ഘടകം എന്നും ഈ യുവതി കൂട്ടിച്ചേർക്കുന്നു.

അടുത്തിടെ 53 കാരിയായ അമ്മയെ മേക്കപ് ചെയ്യിച്ചു തീരെ ചെറുപ്പമാക്കിയത് മാധ്യമങ്ങളുടെ ഫാഷൻ പേജിലും മറ്റും വലിയ കൗതുകത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. മേക്കപ്പിലൂടെ ഒരാളെ എത്ര വിദഗ്ധമായി മാറ്റിയെടുക്കാം എന്ന പരീക്ഷണം കൂടിയാണ് ദിവ്യ ചെയ്യുന്നത്. ഈ രംഗത്ത് കാര്യമായ വെല്ലുവിളികൾ ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നു എന്നതും സന്തോഷം നൽകുന്ന കാര്യമാണെന്ന് ദിവ്യ പറയുന്നു. വളരെ ചെറുപ്പം മുതൽ ഫാഷനോട് തോന്നിയ താൽപ്പര്യമാണ് എഞ്ചിനിയർ ആയി ജോലി ചെയ്യുമ്പോഴും ദിവ്യയെ ഫാഷന്റെയും മേക്കപ്പിന്റെയും ലോകത്തു എത്തിച്ചത്.

ഇപ്പോൾ വീക്കെന്റുകൾ ഫാഷൻ ഇവന്റുകൾ മുതൽ കല്യാണ വേദികൾ വരെ ദിവ്യയെ തേടി എത്തുന്നുണ്ട്. മെയ്‌ക്കപ് ചെയ്യാൻ പ്രത്യേകം കോഴ്‌സ് ചെയ്തതിലൂടെ ഈ രംഗത്തെ മുഴുവൻ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ദിവ്യ ജോലി ചെയ്യുന്നത്. എന്തിനേറെ ലണ്ടനിൽ പോലും വിവാഹ വേദിയിൽ കരയുന്ന പെൺകുട്ടികൾ ധാരാളം ആയതിനാൽ വാട്ടർ പ്രൂഫ് എന്ന പേരിൽ എത്തുന്ന മെയ്‌ക്കപ് സാധനങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എത്ര കരഞ്ഞാലും മെയ്‌ക്ക്പ് ഒരൽപം പോലും പൊടിയില്ല.

ഫാഷൻ ആവശ്യപ്പെടുന്നവർക്കു ഡിസൈനർമാരെ വച്ച് അളവെടുത്തു പാകമായ ഡ്രെസ് അടക്കം നൽകുന്നത് കൃഷ് മേക്കോവറിന്റെ പ്രത്യേകതയാണ്. ചിത്രങ്ങൾ കള്ളം പറയില്ല എന്നത് മാത്രമാണ് മെയ്‌ക്കപ് ആർട്ടിസ്റ്റായി ജോലി ചെയ്യുമ്പോൾ മനസ്സിൽ കരുത്താറുള്ളത്. അതിനാൽ ഓരോ വക്തിക്കും അവർക്ക് ഇണങ്ങുന്ന മെയ്‌കപ്കൾ മാത്രമാണ് തൻ റെക്കമന്റു ചെയ്യരുളൂ എന്നും ദിവ്യ കൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.

മേക്കോവർ സെക്ഷനുകളിൽ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നതിലും ദിവ്യ ശ്രദ്ധ നൽകുന്നുണ്ട്. ലണ്ടൻ ഫാഷൻ വീക് ഉൾപ്പെടെയുള്ള വേദികളിൽ സ്ഥിരം സന്ദർശകയുമാണ്. മെയ്‌ക്കപ് വേദികളിൽ ഒരു വർഷത്തെ പരിചയമേ ഉള്ളുവെങ്കിലും ഇതിനകം അന്താരാഷ്ട്ര വേദികളിലെ സാന്നിധ്യമായ മിസ് മൊണാകൊ ലില്ലി ലഷെൽസിക് അടക്കമുള്ള പ്രതിഭകളെ അണിനിരത്താൻ കഴിഞ്ഞിട്ടുണ്ട്. സിംപിൾ മേക്കപ്പിലൂടെ ആരെയും സന്ദരികൾ ആക്കിമാറ്റാം എന്ന കുട്ടിക്കാലത്തെ ചിന്തയും അനുഭവവും കൂടിയാണ് ദിവ്യയെ ഈ രംഗത്ത് തിരക്കുള്ള ആർട്ടിസ്റ്റ് ആക്കി മാറ്റുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP