Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രോസ്റ്റേറ്റ് കാൻസർ ഇല്ലാത്ത രോഗികൾക്ക് ചികിത്സ; ട്രീറ്റ്‌മെന്റിൽ ലൈംഗികശേഷിയും നശിച്ചു; ബ്രിട്ടണിലെ ചാനൽ പരിപാടിയിലൂടെ താരമായ മലയാളി ഡോക്ടർക്കെതിരെ 57 രോഗികൾ കേസ് കൊടുത്തു; സസ്‌പെൻഷനിലായ മനുവിന് കോടികൾ നഷ്ടപരിഹാരം നൽകേണ്ടി വരും

പ്രോസ്റ്റേറ്റ് കാൻസർ ഇല്ലാത്ത രോഗികൾക്ക് ചികിത്സ; ട്രീറ്റ്‌മെന്റിൽ ലൈംഗികശേഷിയും നശിച്ചു; ബ്രിട്ടണിലെ ചാനൽ പരിപാടിയിലൂടെ താരമായ മലയാളി ഡോക്ടർക്കെതിരെ 57 രോഗികൾ കേസ് കൊടുത്തു; സസ്‌പെൻഷനിലായ മനുവിന് കോടികൾ നഷ്ടപരിഹാരം നൽകേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ:ചാനൽ 4ലെ ഡോക്ടറോട് ചോദിക്കാം പരിപാടിയായ ഇമ്പറാസിങ് ബോഡീസ് എന്ന പ്രോഗ്രാമിലൂടെ സായിപ്പന്മാർക്കിടയിൽ താരമായ മലയാളി ഡോക്ടർക്കെതിരെ 57 രോഗികൾ കേസുമായി രംഗത്തെത്തി. അറയ്ക്കൽ മനു നായർ എന്നാണീ ഡോക്ടറുടെ മുഴുവൻ പേര്. രോഗികളെ തെറ്റായ രീതിയിൽ ചികിത്സിച്ചതിന്റെ പേരിൽ നേരത്തെ തന്നെ സസ്പെൻഷനിലായ മനുനായർ കോടികൾ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഹിറ്റായ മെഡിക്കൽ ഷോയിൽ ഒരു വിദഗ്ധനെന്ന നിലയിലായിരുന്നു കാൻസർ സർജനായ മനു നായർ അതിലേക്ക് വിളിക്കുന്നവർക്ക് വൈദ്യോപദേശം നൽകിയിരുന്നത്. പ്രോസ്റ്റേറ്റ് കാൻസർ ഇല്ലാത്ത രോഗികൾക്ക് അതിന്റെ ചികിത്സ നൽകിയെന്ന ആരോപണവും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ ഡോക്ടർ തന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ലേസർ ട്രീറ്റ്മെന്റ് നടത്തിയതിന് ശേഷം തനിക്ക് ലൈംഗികശേഷി നശിച്ചുവെന്ന് പരാതിപ്പെട്ടും ഒരു രോഗി രംഗത്തെത്തിയിരുന്നു.

മറ്റുള്ള ചില രോഗികൾക്ക് ഹൈ ഇന്റൻസിറ്റി ഫോക്കസ്ഡ് അൾട്രാസൗണ്ട് (എച്ച്എഫ്ഐയു) എന്ന ലേസർ ട്രീറ്റ്മെന്റ് നൽകിയെന്ന ആരോപണവും മനുവിന് നേരെ ഉയർന്നിട്ടുണ്ട്. ഡ്രഗ്സ് നിരീക്ഷണസമിതിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ എക്സലൻസിന്റെ അംഗീകാരം ലഭിക്കാത്ത ഈ ട്രീറ്റ്മെന്റ് നിരവധി രോഗികളിൽ പരീക്ഷിച്ച ഡോക്ടറുടെ നടപടി ഗുരുതരമായ കുറ്റമായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സർജന്റെ ചികിത്സയെ തുടർന്ന് തങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന പരാതിയുമായി നിരവധി രോഗികളാണ് മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. മനുനായർ ഇതിന് മുമ്പ് നടത്തിയ നിരവധി ചികിത്സകൾ പുനരവലോകനം ചെയ്യുന്നു വെന്നറിയിച്ച് കൊണ്ടുള്ള കത്തുകൾ ബെർമിങ്ഹാമിലെ ഹേർട്ട്ലാൻഡ്സ് ഹോസ്പിറ്റലിൽ നിന്നും വെസ്റ്റ് മിഡ്ലാൻഡ്സിലെ സോളിഹുളിലെ സ്പൈയർ പാർക്ക് വേ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നും നിരവധി രോഗികൾക്ക് വന്ന് കൊണ്ടിരി ക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഈ രണ്ട് ഹോസ്പിറ്റലു കളിലുമായിരുന്നു മനുനായർ ഇതിന് മുമ്പ് ജോലി ചെയ്തിരുന്നത്.

ഈ ഹോസ്പിറ്റലുകളിലെ സഹപ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു നേരത്തെ ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നത്. ശസ്ത്രകക്രിയകളിൽ പിശകുണ്ടെന്ന സൂചനയെ തുടർന്നാണ് ഈ ഡോക്ടറെ 2014 ഏപ്രിലിൽ സസ്‌പെൻഡ് ചെയ്തിരുന്നത്. തുടർന്ന് ഇദ്ദേഹം ശസസ്ത്രക്രിയ നടത്തിയ 170 രോഗികളെ പുന പരിശോധിക്കാൻ ക്ഷണിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം മനുനായർ ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ട്രസ്റ്റിൽ നിന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ രാജി വയ്ക്കുകയായിരുന്നു. ജനറൽ മെഡിക്കൽ കൗൺസിൽ നടത്തുന്ന അന്വേഷണവും അദ്ദേഹത്തിനെതിരെ നടന്നിരുന്നു. സോളിഹുൾ ഹോസ്പിറ്റലിലും സ്‌പൈർ ഹെൽത്ത്‌കെയർഗ്രൂപ്പ് ഹോസ്പിറ്റലിലും 170 റാഡിക്കൽ പ്രോസ്റ്റേറ്റ്‌ക്ടോമി രോഗികളിൽ അദ്ദേഹം നടത്തിയ ട്രീറ്റ്‌മെന്റുകളാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചവരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന സാധാരണ ശസ്ത്ര ക്രിയയാണ് റാഡിക്കൽ പ്രോസ്റ്റേറ്റ്‌ക്ടോമി. പ്രശ്‌നത്തിന്റെയും അന്വേഷണത്തിന്റെയും പ്രാധാന്യ കണക്കിലെടുത്ത് എൻഎച്ച്എസ് ട്രസ്റ്റും സ്‌പൈർ ഹെൽത്ത്‌കെയറും ഈ ശസ്ത്ര കിയകൾക്ക് വിധേയരായ ഓരോ രോഗികളെയു നേരിട്ട് വിളിച്ച് ബന്ധപ്പെട്ട് പുനപരിശോധനയ്ക്ക് വിധേയരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഈ സർജന്റെ ചികിത്സക്ക് വിധേയരായ നിരവധി രോഗികൾ പ്രശ്നങ്ങളെ നേരിടുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്ന കാര്യമാണെന്നാണ് സോളിസിറ്റർ ആദം റൈറ്റ് പ്രതികരിച്ചിരിക്കുന്നത്. എച്ച്ഐഎഫ് യു ട്രീറ്റ്മെന്റിന് ഈ ഡോക്ടർ തന്നെ വിധേയനാക്കിയതിന് ശേഷം തനിക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടുവെന്നാണ് ഒരു രോഗി പരാതിപ്പെട്ടിരിക്കുന്നത്. അതിന് ശേഷം തനിക്ക് കടുത്ത വേദനയുണ്ടാവുകയും ലിംഗത്തിൽ നിന്ന് രണ്ട് കഷണം ടിഷ്യൂകൾ പുറത്ത് പോയിരുന്നുവെന്നും ഇയാൾ ആശങ്കയോടെ വെളിപ്പെടുത്തിയിരുന്നു. രോഗികൾക്ക് അനാവശ്യമായി നെഫ്രെക്ടോമി ചെയ്തുവെന്ന ആരോപണവും മനുവിനെതിരെയുണ്ട്. അതിന് പുറമെ അത്യാവശ്യമല്ലാത്ത ഗ്രീൻ ലൈറ്റ് ലേസർ ട്രീറ്റ്മെന്റ് നടത്തിയെന്ന പരാതികളുമുണ്ട്.

മനുനായർ നൽകിയ ട്രീറ്റ് മെന്റിന് മേൽ സൂക്ഷ്മാവലോകനം നടത്താൻ നിർദ്ദേശിച്ചതായി സ്‌പൈർ ഹെൽത്ത്‌കെയറിലെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറായ ഡോ. ജെജെ. ഡി ഗോർട്ടറും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വെളിപ്പെടുത്തിയിരുന്നു. മനു നായർ സ്‌പൈർ ലിറ്റിൽ ആസ്റ്റൻ ഹോസ്പിറ്റൽ, സ്‌പൈർ പാർക്ക് വേ ഹോസ്പിറ്റർ, ബിഎംഐ പ്രിയോറി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ട്രീറ്റ് മെന്റുകൾ നൽകിയിട്ടുണ്ട്. സ്‌പൈർ പാർക്ക് വേ ഹോസ്പിറ്റലിലെ കൺസൾട്ടന്റുമാരുടെ പ്രാക്ടീസിന് മേൽനോട്ടം നടത്താൻ പുതിയ സിസ്റ്റം ഇതിനെത്തുടർന്ന് ഏർപ്പെടുത്താൻ തീരുമാനിച്ചതായും അദ്ദേഹം കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

മനു നായരുടെ ട്രീറ്റ് മെന്റുകൾ റിവ്യൂ ചെയ്യാൻ സ്‌പൈർ റോയൽ കോളജ് ഓഫ് സർജൻസ്, ദി ഹേർട്ട് ഓഫ് ഇംഗ്ലണ്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ബിഎംഐ ഹെൽത്ത്‌കെയർ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഡോ. ജെജെ. ഡി ഗോർട്ടർ വ്യക്തമാക്കിയിരുന്നു ഇതു സംബന്ധിച്ച അവലോകനം പൂർത്തിയായെന്നും അതിനെ തുടർന്ന് മനുനായർ ചികിത്സിച്ച രോഗികളെ പുന പരിശോധനയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും സ്‌പൈർ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ പറഞ്ഞിരുന്നു. നിലവിൽ സൗത്ത്പോർട്ട് ആൻഡ് ഓംസ്‌കിർക്ക് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിൽ ജിഎംസിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടാണ് മനുനായർ ജോലി ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP