1 usd = 71.69 inr 1 gbp = 86.92 inr 1 eur = 79.44 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 235.67 inr

Aug / 2019
22
Thursday

മഞ്ഞപ്പിത്ത ബാധിതനായ ആളുടെ രക്തം കുടിച്ച് പുലിവാല് പിടിച്ച് മോഹനൻ വൈദ്യർ! പിന്നാലെ തന്റെയും രോഗിയുടെയും വിരൽ മുറിച്ച് രക്തം കലർത്തുന്നു; ഫെയർ ഫാർമ മജീദ് എയ്ഡ്‌സ് പടർത്തിയതുപോലെയുള്ള സാമൂഹിക ദ്രോഹമാണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം; എച്ച്‌ഐവി ബാധിതനിൽ നിന്നും രക്തം കുത്തിവെച്ചുവെന്ന് അവകാശപ്പെടുന്ന വൈദ്യൻ എച്ച്ഐവി പേസിറ്റീവ് തന്നെയല്ലേ എന്ന് ആരോഗ്യ വിദഗ്ദ്ധർ; കപട ചികിൽസകർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം ശക്തം

November 10, 2018 | 07:06 AM IST | Permalinkമഞ്ഞപ്പിത്ത ബാധിതനായ ആളുടെ രക്തം കുടിച്ച് പുലിവാല് പിടിച്ച് മോഹനൻ വൈദ്യർ! പിന്നാലെ തന്റെയും രോഗിയുടെയും വിരൽ മുറിച്ച്  രക്തം കലർത്തുന്നു; ഫെയർ ഫാർമ മജീദ് എയ്ഡ്‌സ് പടർത്തിയതുപോലെയുള്ള സാമൂഹിക ദ്രോഹമാണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം; എച്ച്‌ഐവി ബാധിതനിൽ നിന്നും രക്തം കുത്തിവെച്ചുവെന്ന് അവകാശപ്പെടുന്ന വൈദ്യൻ എച്ച്ഐവി പേസിറ്റീവ് തന്നെയല്ലേ എന്ന് ആരോഗ്യ വിദഗ്ദ്ധർ; കപട ചികിൽസകർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കപട ചികിൽസകരുടെ പല രൂപഭാവങ്ങൾ കേരളം കണ്ടിട്ടുണ്ടെങ്കിലും ഇത് ശരിക്കും ഭയാനകമായ ഒരു വേർഷൻ തന്നെയായിപ്പോയി. ഹെപ്പറ്റെറ്റിസസ് രോഗമുണ്ടെന്ന ലാബ് റിപ്പോർട്ടുകളുമായി വന്ന ഒരാളുടെ രക്തം കുടിച്ച് രോഗാണുവില്ലെന്ന് മോഹനൻ വൈദ്യർ പറയുന്ന വീഡിയോയാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറലാകുന്നതത്. ഒരു ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതൻ ആ രോഗത്തിന് മരുന്നുണ്ടോ എന്ന് അനേഷിച്ചു മോഹനനെ കാണാൻ എത്തുന്നു. രോഗബാധിതൻ ആണെന്ന് തെളിയിക്കാനായി ലാബ് ടെസ്റ്റിന്റെ റിപ്പോർട്ടും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി എന്നൊരു രോഗമേയില്ല എന്ന് തെളിയിക്കാനായി മോഹനൻ രോഗിയുടെ വിരൽ മുറിച്ച് രക്തം സ്വന്തം നാക്കിൽ വീഴ്‌ത്തി കൂടി നിൽക്കുന്ന എല്ലാവരെയും കാണിക്കുന്നു! അതിനുപിന്നാലെ മോഹനന്റെയും വിരൽ മുറിച്ച് രണ്ട് പേരുടെയും രക്തം കലർത്തുന്നു. ഒരു രോഗവുമില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലെ എന്ന് പറഞ്ഞ് രോഗിയെ, ഇനി ഗൾഫിലൊ എവിടെ വേണമെങ്കിലും പോയ്‌ക്കോളൂ എന്ന് പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്.

അങ്ങേയറ്റം അശാസ്ത്രീയമായ രീതിയാണ് മോഹനൻ വൈദ്യർ അവലംബിച്ചിരിക്കുന്നതെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നുമാണ് ഇൻഫോക്ലിനിക്ക് പോലുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അടിയന്തരമായ ചികിൽസ വേണ്ടിവരുന്ന രോഗമാണ് ഹെപ്പറ്റെറ്റിസ് ബി പോലുള്ളവ. അതിന് ഈ രീതിയിൽ കാണിക്കുന്നത് സമൂഹത്തെ പിറകോട്ട് വലിക്കുന്നതിന് തുല്യമാണെന്ന് ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതാടെ മോഹൻ വൈദ്യർക്കെതിരെ ആരോഗ്യവകുപ്പ് കേസ് എടുക്കാൻ ഒരുങ്ങുകയാണ്. ഇൻഫോ ക്ലിനിക്കിലെ ഡോ ജിനേഷ് ഇത്തരം മനോഭാവമുള്ള വൈദ്യർ സ്‌കൂൾ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകുന്നതിനെ നിശിതമായി വിമർശിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. ശാസത്ര ഗവേഷകനും പ്രഭാഷകനുമായ കൃഷ്ണപ്രസാദും വൈദ്യരെ പൊളിച്ചടുക്കുകയാണ്.

നിപ്പാകാലത്ത് വവ്വാൽ ചപ്പിയ മാങ്ങ തിന്ന മനുഷ്യൻ

നേരത്തെ നിപ്പ പനിബാധക്കാലത്ത് വവ്വാലുകൾ കടിച്ചതെന്ന് സംശയമുള്ള പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയ സമയത്തും മോഹനൻ വൈദ്യർ പ്രശ്നമുണ്ടാക്കി. വവ്വാലുകൾ കടിച്ചതെന്ന് പറയുന്ന മാങ്ങയും പഴങ്ങളും പച്ചക്ക് തിന്നുന്ന വീഡിയോ പുറത്തുവിട്ടായിരുന്നു, മോഹനൻ വൈദ്യർ ഇതെല്ലാം തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത്തരം വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചതിനെ തുടർന്ന് മോഹനൻ വൈദ്യർ വീഡിയാ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇദ്ദേഹം കേസ് അടക്കമുള്ള നടപടികളിൽനിന്ന് ഒഴിവായത്. എന്നാൽ ഇതുപോലെ തന്നെ കുപ്രചാരണം നടത്തിവന്ന ജേക്കബ് വടക്കൻചേരി, വീരവാദങ്ങൾ തുടരുകയാണ് ചെയ്തത്. ഇതേതുടർന്നാണ് ജേക്കബ്് വടക്കൻചേരിയെ പൊലീസ് അറസ്റ്റ്‌ചെയ്ത് റിമാൻഡ് ചെയതത്.

രോഗാണു എന്നൊരു സാധനമില്ല, വാക്‌സിൻ ആവശ്യമില്ല, പ്രമേഹം തൊട്ട് കാൻസർ വരെ എല്ലാം പച്ചമരുന്നുകൊണ്ടു മാറും തുടങ്ങിയ അശാസ്ത്രീയ ധാരണകൾ നിരന്തമായി സമൂഹത്തിലേക്ക് കടത്തിവിടാനും മോഹനൻ വൈദ്യർക്ക് കഴിഞ്ഞു. സ്‌കാനിങ്ങ് വെറും തട്ടിപ്പാണെന്ന മോഹനൻ വൈദ്യരുടെ വീഡിയോ കണ്ടാൽ പ്രബുദ്ധതയുടെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളികൾ നാണിച്ചുപോവും. നേരത്തെ തന്നെ റെക്കോർഡ് ചെയ്തുവെച്ച ഇമേജുകളാണത്രേ സ്‌കാനിങ്ങിലൂടെ ലഭിക്കുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ ഒരുപേന വെച്ച് ഷർട്ടൂരാതെ സ്‌കാൻ എടുത്താൽ ആ പേന പോലും ഇമേജിൽ വരുമെന്ന് പറഞ്ഞാണ് ഇൻഫോക്ലിനിക്കിലെ ഡോക്ടർമാരൊക്കെ ഈ വാദങ്ങളെ പരിഹസിച്ച് തള്ളിയത്. പക്ഷേ ആയിരക്കണക്കന് ആളുകളാണ് അപ്പാഴേക്കും ആ വീഡിയോ കണ്ടത്. ആയുർവേദം ആർഷഭാരതം എന്നൊക്കെ പറഞ്ഞ് കേന്ദ്രസർക്കാറിന്റെ ഗുഡ് ബുക്കിൽ കയറാനും മോഹനൻ വൈദ്യർ ശ്രമിക്കുന്നുണ്ട്.

എയ്ഡ്‌സ് പരത്തിയ ഫെയർഫാർമ മജീദ് എവിടെ

എതാണ്ട് 20 വർഷംമുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയ കപടചികിൽസകനായിരുന്നു എയ്ഡ്‌സിന് മരുന്നു കണ്ടുപിടിച്ചുവെന്ന അവകാശപ്പെട്ട സാക്ഷാൽ ഫെയർഫാർമ മജീദ്. ഇമ്യൂണോക്യൂർ എന്ന മജീദിന്റെ എയ്ഡ്‌സ് മരുന്നുവേണ്ടി വാദിക്കാനെത്തിയവരിൽ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ളയെപ്പോലുള്ള സാഹിത്യകാരന്മ്മാരും, പ്രൊഫസർ എം.എൻ വിജയനെപ്പോലുള്ള ചിന്തകരും ഉണ്ടായിരുന്നു. മരുന്നുമാഫിയക്കും ആഗോള സാമ്രാജ്വത്വത്തിനും കുത്തകകൾക്കും എതിരെ പൊരുതുന്ന വ്യക്തിയായാണ് ഫെയർഫാർമ മജീദിനെപ്പോലുള്ള ഒരു തട്ടിപ്പുവീരനെ സാക്ഷാൽ എം.എൻ വിജയൻ മാഷ്് വിലയിരുത്തിയത്. മജീദിന്റെ മരുന്നു കഴിച്ച് എയ്ഡ്‌സ് മാറിയതായി പലർക്കും ലാബ് പരിശോധനക്കുശേഷം മജീദ് തന്നെ റിപ്പോർട്ടുകൊടുത്തു. ഇതെല്ലം മജീദും ലാബുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് പിന്നീടാണ് ജനം മനസ്സിലാക്കുന്നത്. ഇങ്ങനെ എയ്ഡസ്്് ഇല്ലെന്ന് മജീദ് റിപ്പോർട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ വിവാഹം കഴിച്ച പലരും കുട്ടികൾ പോലും എച്ച്ഐവി പോസറ്റീവാണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. മജീദ് ധൈര്യമായി സർട്ടിഫിക്കറ്റ് കൊടുത്തതോടെ പലരും വീണ്ടും ലൈംഗിക ബന്ധം തുടരുകയും അതിന്റെ ഫലമായി അവരുടെ പങ്കാളികളും കുട്ടികളും കൂടി എയ്ഡ്‌സ്രോഗികൾ ആയി. മജീദ് എയ്ഡ്‌സ് മാറി എന്ന് അവകാശപ്പെട്ട ചിത്ര അതേ രോഗം ബാധിച്ച് മരിക്കുകകൂടി ചെയ്തതോടെ ജനരോഷം ഈ കപട ചികിൽസകന് എതിരായി.

ഇതോടെ സർക്കാർ ഇമ്യൂണോകെയർ നിരോധിച്ചു. മജീദ് പിടികൊടുക്കാതെ ശ്രീലങ്കയിലേക്ക് മുങ്ങി. അപ്പോഴേക്കും മജീദിന്റെ ഉറപ്പുവിശ്വസിച്ച് നൂറുകണക്കിനാളുകൾ എയ്ഡ്‌സ് രോഗികളായി കഴിഞ്ഞിരുന്നു! ഓർക്കണം സർക്കാർ കോടിക്കണക്കിന് രൂപ തടയാനായി ചെലവിടുമ്പോഴാണ്, എയ്ഡ്‌സ് പരത്തിക്കൊണ്ട് മജീദ് കോടികൾ ഉണ്ടാക്കിയത് എന്നുനോക്കണം. ഇതിന്റെ എല്ലാം സ്മാരകമായി അന്നത്തെ ഒരുകോടി രൂപ ചെലവിൽ മജീദ് ഉണ്ടാക്കിയ വൈറസ് എന്ന വീട് ഇപ്പോഴും എറണാകുളത്തുണ്ട്. മജീദിനെ പൊക്കിക്കൊണ്ട് നടന്ന എം.എൻ വിജയൻ മാസ്റ്ററുടെ അധിനിവേശ പ്രതിരോധ സമിതിയൊക്കെ ഇപ്പോൾ പുതിയ പുതിയ സാമ്രാജ്വത്വ ആശയങ്ങളുമായി നടക്കുകയാണ്. ( സമാനമായ രീതി ഇപ്പോഴും കാണാം. വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ ഡോക്ടർ ആണെന്നാണ് ജേക്കബ് വടക്കുംചേരി പറയുന്നത്. വടക്കുംചേരിയുടെ അറസ്റ്റിനെ വിമർശിച്ച് വി എസ് രംഗത്ത് എത്തുകയും ചെയ്തിരുന്നു) ശ്രീലങ്കയിൽ ഇപ്പോഴും നിയമത്തിന്റെ മറവിൽ നിന്നുകൊണ്ട് മജീദ് ഈ മരുന്നു വിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്.

മോഹനൻ വൈദ്യർ എച്ച്‌ഐവി ബാധിതനോ?

സമാനമായ അവസ്ഥയാണ് മോഹനൻ വൈദ്യരുടേതുമെന്ന് പറയാതെ വയ്യ. ഇതുപോലെ എത്ര ഹെപ്പറ്റൈറ്റിസ് രോഗികളെ വൈദ്യർ ചികിൽസ നിഷേധിച്ച് കൊന്നിട്ടുണ്ടാവുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഗവേഷകനും പ്രഭാഷകനും ശാസ്ത്രലേഖകനുമായ കൃഷ്ണപ്രസാദ് തന്റെ ഫേസ്‌ബുക്ക് പോസ്‌ററിലുടെ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.

'മോഹനൻ ഇതുവരെ ചെയ്തു എന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ ആത്മാർത്ഥവും സത്യവുമാണെന്ന് അംഗീകരിക്കുകയാണെങ്കിൽ തന്റെ ശരീരത്തിൽ HIV രോഗബാധിതനിൽ നിന്ന് സ്വീകരിച്ച രക്തം കുത്തിവെച്ചു എന്നുള്ള കാര്യവും നിഷേധിക്കാനാവില്ല. HIV രോഗാണു ഒരു യാഥാർഥ്യമായതുകൊണ്ട് മോഹനൻ HIV പോസിറ്റീവ് ആണ്. രോഗാണു ശരീരത്തിൽ കയറിയാൽ ആദ്യ രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നതുവരെ ഉള്ള സമയത്തെയാണ് Incubation period എന്ന് വിളിക്കുന്നത്. HIVപത്ത് വർഷമെടുക്കും രോഗലക്ഷണങ്ങൾ കാണിക്കാൻ. മോഹനന് ഇതുവരെയും കുഴപ്പമില്ലാത്തത് ഈ കാരണംകൊണ്ടാകാം. ചുരുക്കി പറഞ്ഞാൽ ഹെപ്പറ്റൈറ്റിസിന് മരുന്നന്വേഷിച്ചു വന്ന യുവാവിനെ രോഗമില്ലെന്നു തെറ്റിരിപ്പിച്ചു ചികിത്സയിൽ നിന്ന് പിന്തിരിപ്പിച്ചു. കൂടാതെ അതിനേക്കാൾ ഭീകരമായ ശാസ്ത്രീയ മനോഭാവമില്ലാത്ത സമൂഹം അറപ്പോടും വെറുപ്പോടും കാണുന്ന HIVയെ കൊടുത്ത് തിരികെവിട്ടു. ഇത് വീഡിയോയിൽ ഉള്ളത്‌കൊണ്ട് ജനങ്ങൾ അറിയുന്നു. ഇങ്ങനെ എത്ര എത്ര പാവപ്പെട്ട മനുഷ്യരുടെ ജീവിതം കുട്ടിച്ചോറാക്കിയിട്ടുണ്ട് എന്നത് അവ്യക്തമാണ്. എന്തുതന്നെയായാലും മോഹനൻ വീഡിയോയിൽ കാണിച്ച പ്രവൃത്തി ക്രിമിനൽ കുറ്റമാണ്. രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്ന 'IPC 270 : Malignant act likely to spread infection dangerous to life' കുറ്റമാണ്.'- പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധിപേർ കമന്റുചെയ്യുന്നുമുണ്ട്.

കൃഷ്ണ പ്രസാദിന്റെ പോസ്‌ററ് ഇങ്ങനെ

ഉണരാത്ത ഭരണകൂടങ്ങൾ

ക്യാൻസർ എന്നൊരു രോഗമില്ല, വാക്സിനുകൾ പ്രവർത്തിക്കില്ല, 'വൈറസ് ' എന്നത് ഭൂലോക തട്ടിപ്പാണ്. ഇതൊക്കെ ഏതെങ്കിലും ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ പരീക്ഷ കടലാസിലെ തെറ്റുത്തരങ്ങളാണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഇത് സ്വയംപ്രഖ്യാപിത പ്രബുദ്ധ മലയാളികളുടെ ദൈനംദിന ജീവിതത്തിലെ ഏതാനും പ്രയോഗങ്ങൾ മാത്രമാണ്. സമീപകാലത്തായി കേരള സമൂഹത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ പാളിച്ച സൃഷ്ടിച്ച കുപ്രസിദ്ധരായ രണ്ട് കപട ചികിത്സകരിൽ ഒരാളാണ് ചേർത്തല സ്വദേശിയായ മോഹനൻ വൈദ്യർ. സോഷ്യൽ മീഡിയയിലൂടെ ഇത്രെയും ഭീമാകാരമായ അളവിൽ തെറ്റായ അറിവ് ആരോഗ്യ മേഖലയിൽ പ്രചരിപ്പിച്ച മറ്റൊരാൾ കേരള ചരിത്രത്തിൽ ഇല്ല. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് കേരള ജനതയെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ നിപ വൈറസിനെതിരെ തെറ്റായ അറിവുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലാകുമെന്ന സാഹചര്യം എത്തിയപ്പോൾ മാപ്പ് ഇരന്ന് തടിയൂരിയ വ്യക്തിയാണ് മോഹനൻ. 'അഭിപ്രായസ്വാതന്ത്ര്യം' എന്ന കുപ്പായം അണിയിപ്പിച്ച് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന തെമ്മാടിത്തരങ്ങളെ 'കുഴപ്പമില്ല' എന്ന് ഭരണകൂടം മുദ്രകുത്തുന്നത് തന്നെ ഇവർക്ക് കിരീടത്തിലെ പൊൻതൂവലായിട്ടാണ് തോന്നുന്നത്.

കുറച്ച് ദിവസമായി നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മോഹനന്റെ ഒരു വീഡിയോ അക്ഷരാർത്ഥത്തിൽ പബ്ലിക്ക് ഹെൽത്തിനെ കുലുക്കി നിലംപതിപ്പിക്കുന്നതാണ്. വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ : ഒരു ഹെപ്പറ്റൈറ്റിസ് B രോഗബാധിതൻ ആ രോഗത്തിന് മരുന്നുന്നുണ്ടോ എന്ന് അനേഷിച്ചു മോഹനനെ കാണാൻ എത്തുന്നു. രോഗബാധിതൻ ആണെന്ന് തെളിയിക്കാനായി ലാബ് ടെസ്റ്റിന്റെ റിപ്പോർട്ടും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് B എന്നൊരു രോഗമേയില്ല എന്ന് തെളിക്കാനായി മോഹനൻ രോഗിയുടെ വിരൽ മുറിച്ച് രക്തം കുടിക്കുന്നു! അതിനുപിന്നാലെ മോഹനന്റെയും വിരൽ മുറിച്ച് രണ്ട് പേരുടെയും രക്തം കലർത്തുന്നു.

ഹെപ്പറ്റൈറ്റിസ് B രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും പകരുന്ന കരളിനെ ബാധിക്കുന്ന വളരെ മാരകമായ വൈറൽ രോഗമാണ്. ലോകരോഗ്യ സംഘടനയുടെ റിപോർട്ടുകൾ പറയുന്നത് 2015-ൽ മാത്രം ലോകത്ത് ഹെപ്പറ്റൈറ്റിസ് B രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ഏതാണ്ട് ഒൻപത് ലക്ഷത്തിനടുത്താണെന്നാണ്. കാലക്രമേണ ഉണ്ടാകുന്ന കരൾ വീക്കവും അർബുദവുമാണ് ഭൂരിഭാഗവും മരണത്തിന് കാരണം.

മോഹനൻ കാണിച്ച ഈ നികൃഷ്ടമായ പ്രവർത്തി കാരണം ആ രോഗി തെറ്റിദ്ധരിപ്പിക്കപ്പെടുകയും അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്ന ചികിത്സ നിഷേധിക്കപെടുകയും ചെയ്തു. മാത്രമല്ല, ഈ വീഡിയോ നവ മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ജനങ്ങളിലേക്ക് തെറ്റായ അറിവ് പ്രചരിപ്പിക്കാൻ ഇടയാക്കി. ഈ വീഡിയോ കണ്ടിട്ടുള്ളവർ ഭാവിയിൽ അവർക്കോ അവരുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ, പരിചയക്കാർക്കോ ഈ രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ ഇതിന് ചികിത്സ ആവശ്യമില്ലെന്നും അന്താരാഷ്ട്ര മരുന്നു കമ്പനികളുടെ ലാഭം കൊയ്യാനുള്ള ഒരു അജണ്ട മാത്രമാണെന്നും പറഞ്ഞു ഓരോ മനുഷ്യ ജീവനും അർഹിക്കുന്ന ചികിത്സ എന്ന അവകാശത്തെ അറുത്ത് മാറ്റും. ഇതൊക്കെ കണ്ട് ഈ നാട്ടിൽ ശാസ്ത്രബോധമില്ലാത്ത ഒരു തലമുറ വളർന്നു വരും. അവർ അടുത്ത ഭരണാവകാശികൾ ആകുമ്പോൾ ഇതുപോലെയുള്ള സാമൂഹ്യദ്രോഹം പൊട്ടിയൊലിക്കുന്ന പ്രവൃത്തികൾ കണ്ടില്ലെന്നു നടിക്കും. ഈ നാട്ടിൽ വൈറൽ രോഗങ്ങളുടെ നിരക്ക് വർദ്ധിക്കും. വിരൽ മുറിച്ചു രക്തം കലർത്തിയിട്ട് രോഗം പിടിപെട്ടില്ലെങ്കിൽ പിന്നെ ജീവനില്ലാത്ത ഒരു സിറിഞ്ചിലൂടെ എങ്ങനെ രോഗം പകരും എന്നുള്ള പരിഹാസജനകമായ ചോദ്യത്തിന് സ്വീകാര്യത ഏറും. തെറ്റിദ്ധാരണകളും അശാസ്ത്രീയമായ വാദങ്ങളും കാരണം കഴിഞ്ഞ 11 വർഷം കൊണ്ട് ഒൻപത് മടങ്ങ് വർധനവാണ് എയ്ഡ്സ് രോഗികളുടെ എണ്ണത്തിലുണ്ടായത് എന്ന് ഇറാൻ ആരോഗ്യ മന്ത്രിയായ ഹസൻ ഹാശിമിക്ക് 2013-ൽ പറയേണ്ടിവന്നത് സമൂഹങ്ങളിൽ പ്രചരിക്കുന്ന അശാസ്ത്രീയമായ വാദങ്ങൾ കാരണം ഉണ്ടാകുന്ന അനന്തരഫലത്തിന് നമ്മൾ കൊടുക്കേണ്ട വില എത്രയെന്ന് എടുത്ത് കാട്ടുന്നു.

മോഹനൻ ചെയുന്ന ചിത്സയിലൂടെ ഒരു കാര്യം വ്യക്തമാണ്. ഒന്നുകിൽ, സ്വയംതാല്പര്യത്തിന് വേണ്ടി ഒരു തെരുവ് നാടകം കളിച്ചു പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു. ഇല്ലെങ്കിൽ ആത്മാർത്ഥമായി ചികിത്സ നടത്തുന്നു. മോഹനൻ ഇതുവരെ ചെയ്തു എന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ ആത്മാർത്ഥവും സത്യവുമാണെന്ന് അംഗീകരിക്കുകയാണെങ്കിൽ തന്റെ ശരീരത്തിൽ HIV രോഗബാധിതനിൽ നിന്ന് സ്വീകരിച്ച രക്തം കുത്തിവെച്ചു എന്നുള്ള കാര്യവും നിഷേധിക്കാനാവില്ല. HIV രോഗാണു ഒരു യാഥാർഥ്യമായതുകൊണ്ട് മോഹനൻ HIV പോസിറ്റീവ് ആണ്. രോഗാണു ശരീരത്തിൽ കയറിയാൽ ആദ്യ രോഗലക്ഷണം പ്രത്യക്ഷപെടുന്നതുവരെഉള്ള സമയത്തെയാണ് Incubation period എന്ന് വിളിക്കുന്നത്. HIVക്ക് പത്ത് വർഷമെടുക്കും രോഗലക്ഷണങ്ങൾ കാണിക്കാൻ. മോഹനന് ഇതുവരെയും കുഴപ്പമില്ലാത്തത് ഈ കാരണംകൊണ്ടാകാം. ചുരുക്കി പറഞ്ഞാൽ ഹെപ്പറ്റൈറ്റിസിന് മരുന്നന്വേഷിച്ചു വന്ന യുവാവിനെ രോഗമില്ലെന്നു തെറ്റിദ്ധരിപ്പിച്ചു ചികിത്സയിൽ നിന്ന് പിൻന്തിരിപ്പിച്ചു. കൂടാതെ അതിനേക്കാൾ ഭീകരമായ ശാസ്ത്രീയ മനോഭാവമില്ലാത്ത സമൂഹം അറപ്പോടും വെറുപ്പോടും കാണുന്ന HIVയെ കൊടുത്ത് തിരികെവിട്ടു. ഇത് വീഡിയോയിൽ ഉള്ളത്‌കൊണ്ട് ജനങ്ങൾ അറിയുന്നു. ഇങ്ങനെ എത്ര എത്ര പാവപ്പെട്ട മനുഷ്യരുടെ ജീവിതം കുട്ടിച്ചോറാക്കിയിട്ടുണ്ട് എന്നത് അവ്യക്തം. എന്തുതന്നെയായാലും മോഹനൻ വീഡിയോയിൽ കാണിച്ച പ്രവൃത്തി ക്രിമിനൽ കുറ്റമാണ്. രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ലഭികാവുന്ന 'IPC 270 : Malignant act likely to spread infection dangerous to life' കുറ്റമാണ് മോഡേൺ മെഡിസിനോടുള്ള തന്റെ വിദ്വേഷം കാരണം ചെയ്തത്. ഒരു ഉളുപ്പുമില്ലാതെ ക്രിമിനൽ കുറ്റം ചെയ്യുകയും അതിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ തന്റെ ഒഫീഷ്യൽ പേജിലൂടെ ലൈവായി പ്രക്ഷേപണവും ചെയ്തു. വർഷങ്ങൾ കൊണ്ട് ആർജിച്ച അറിവ് ഉപയോഗിച്ച് ഗവേഷണം നടത്താനൊരുങ്ങുന്ന ഒരു ശാസ്ത്രജ്ഞനെ നൈതികതയും, നിയമവും, നിയന്ത്രണവും ചൂണ്ടികാണിച്ച് മുൾമുനയിൽ നിറുത്തുന്ന ഭരണകൂടങ്ങൾക്ക്, ഒരു ജനതയെ പോലും അപകടപെടുത്തുന്ന പ്രവർത്തികൾ കാട്ടുന്ന വെറും ഒരു സാധാരണക്കാരന്റെ തെമ്മാടിത്തരങ്ങൾക്കെതിരെ നടപെടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ അക്ഷരാർത്ഥത്തിൽ ഒരു 'പരാജയം' ആണ്.

ഡോ. ജിനേഷിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

അമൃത വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിയാൻ, ഹെപ്പറ്റൈറ്റിസ്-ബി പോസിറ്റീവ് റിസൾട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യിൽ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവിൽ പറ്റിക്കുന്നു...

മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്. വളരെ മാരകമായ സങ്കീർണ്ണതകൾ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്-ബി. സിറോസിസും Hepatocellular carcinomaയും ഉണ്ടാവാൻ സാധ്യതയുണ്ട്. അതായത് സങ്കീർണതകൾ മൂലം മരണമടയാൻ സാധ്യത വളരെ കൂടുതലാണ് എന്ന്.

രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ രോഗം പകരാൻ സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്. അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തിൽ കയറ്റണമെങ്കിൽ ഒന്നുകിൽ അയാൾ കൃത്യമായ വാക്സിൻ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ. അതല്ലെങ്കിൽ അയാൾക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം. അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല. പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാൾ ആരോഗ്യ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ക്ലാസെടുക്കുന്നു എങ്കിൽ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല.

കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങൾ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസിൽ. ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാൾ സ്‌കൂൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാൻ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളർത്തുന്ന അദ്ധ്യാപകരാണ് അത് ചെയ്യേണ്ടത്.

വൈറസ് എന്ന ഒന്നില്ല, പുള്ളുവൻ പാട്ട് ആന്റിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാൽ കാൻസർ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളിൽ ക്ലാസ്സെടുക്കുന്ന അദ്ധ്യാപകരുടെ തലച്ചോർ പരിശോധിപ്പിക്കേണ്ടതുണ്ട്. ആ അദ്ധ്യാപകരോട് ഒരഭ്യർത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയിൽ ചാണകം നിറയ്ക്കാൻ കൂട്ടുനിൽക്കരുത്. പേരിനെങ്കിലും സയൻസ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ ? ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
യുഎഇയിലേക്ക് പോയത് മോദി വരുമെന്ന കോൺഫിഡൻസിൽ; ഇനി ജാമ്യം കിട്ടിയാലും കേരളത്തിലേക്ക് വരാനാകില്ല; പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള ശ്രമവും ഫലം കണ്ടില്ല; കിട്ടാനുള്ളത് കിട്ടിയാൽ മാത്രമേ പരാതി പിൻവലിക്കൂവെന്ന നിലപാടിൽ ഉറച്ച് തുശൂരുകാരൻ; നാസിൽ അബ്ദുള്ളയ്ക്ക് 20 കോടി കൈമാറി മകനെ രക്ഷിക്കാൻ നിർദ്ദേശം നൽകി എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി; പത്ത് മില്യൺ യുഎഇ ദിർഹം കൊടുക്കാമെന്ന് സമ്മതിച്ച് പ്രവാസി വ്യവസായിയും; തുഷാർ വെള്ളാപ്പള്ളിക്ക് ഉടൻ ജയിൽ മോചനമുണ്ടാകും
സൗദിയിലെ വാഹന ഷോറൂം ജീവനക്കാരൻ നാട്ടിലെത്തിയത് നിക്കാഹിന്; കൂട്ടൂകാരുമായി ആഘോഷിക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട ബാർ; അടിച്ചു പൂസായി എത്തിയവരോട് ഇന്ന് തുറക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബിയറു കുപ്പിക്ക് അടിച്ച് കാർ തലയിലൂടെ ഓടിച്ചു കയറ്റി കൊന്നത് പ്രതിശ്രുത വരനെ; കാറിലെ ജിപിഎസ് വഴി കാട്ടിയായപ്പോൾ പ്രതികളെ പിന്തുടർന്ന് പൊലീസ് എത്തിയത് കിളിമാനൂരും; പൊന്തക്കാട്ടിൽ പെട്ട ഗുണ്ടാതലവനെ പൊക്കിയത് കൂട്ടുകാരന്റെ സഹായത്താൽ; ഷിയാസ് കുടുങ്ങിയത് ഇങ്ങനെ
ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയെ സിബിഐ മൂന്ന് മാസം അഴിക്കുള്ളിലാക്കിയത് ഒൻപതുകൊല്ലം മുമ്പ്; അതിതീവ്ര നിലപാട് കാരണം സുപ്രീംകോടതി ജാമ്യം നൽകിയിട്ടും സ്വന്തം വീട്ടിൽ പോലും പോകാനായില്ല; വ്യാജ ഏറ്റുമുട്ടൽ കേസിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി ചിദംബരമെന്ന് ആരോപിച്ച് രാഷ്ട്രീയം ചർച്ചയാക്കി; കോടതി വെറുതെ വിട്ടപ്പോൾ സകല അടവും പയറ്റി മോദിയെ പ്രധാനമന്ത്രിയാക്കി; രണ്ടാമൂഴത്തിൽ ആഭ്യന്തരം ഏറ്റെടുത്ത് പകവീട്ടൽ; ചിദംബരത്തിന്റെ അറസ്റ്റിന് പിന്നിൽ അമിത് ഷായുടെ പ്രതികാരമോ?
തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ
'അമ്മ' കൊടുത്തത് അഞ്ച് കോടി 90 ലക്ഷം രൂപയെന്നും പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നും ടിനി ടോം; തന്റെ നിലപാടുകളുടെ പേരിൽ തെറിവിളി കേൾക്കേണ്ടി വരുന്നത് വീട്ടിലിരിക്കുന്ന അമ്മ വരെ; കണക്കു പറയുകയല്ലെന്നും പ്രവർത്തനം ഇനിയും തുടരുമെന്നും താരം ലൈവ് ചെയ്തത് പ്രളയബാധിതർക്കായുള്ള കളക്ഷൻ സെന്ററിൽ നിന്ന്
നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്