Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോളിയോ വാക്‌സിൻ വിതരണം ചെയ്യാൻ ആരോഗ്യ വകുപ്പ് ജീവനക്കാർ വീട്ടിൽ എത്തിയപ്പോൾ കൂടുപൊളിച്ച് പുറത്തുചാടി വളർത്ത് നായ; ആശാവർക്കർക്ക് നായയുടെ കടിയേറ്റു; സാരമായി പരിക്കേറ്റ യുവതി പത്തനംതിട്ട ജന.ആശുപത്രിയിൽ ചികിത്സയിൽ

എസ്.രാജീവ്

തിരുവല്ല : പോളിയൊ വാക്‌സിൻ വിതരണം ചെയ്യാനെത്തിയ ആശാവർക്കർക്ക് നായയുടെ കടിയേറ്റു. ചെറുകോൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ആശാവർക്കായ അനിലയ്ക്കാണ് നായയുടെ കടിയേറ്റത്. പോളിയൊ വാക്‌സിൻ വിതരണത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വീടുകളിലെത്തി പോളിയോ വാക്‌സിൻ വിതരണം ചെയ്യുന്നതിനിടെ രാവിലെ 10 മണിയോടെ മേലുകരയിലെ സ്വകാര്യ വ്യക്തിയുടെ വളർത്ത് നായ കുട് പൊളിച്ച് പുറത്ത് ചാടി പോളിയൊ വാക്‌സിൻ നൽകാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

അനിലയുടെ കാലിൽ നായയുടെ കടിയേറ്റ് ആഴത്തിൽ മുറിവേറ്റു. സാരമായി പരിക്കേറ്റ അനിലെയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടികൾ ചിലവഴിച്ച് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം സംഘടിപ്പിക്കുമ്പോഴും ഫീൽഡ് സ്റ്റാഫുകൾക്ക് തുച്ഛമായ തുക മാത്രമാണ് നൽകുന്നത്. ശീതീകരിച്ച പോളിയെ വാക്‌സിൻ കിറ്റുകളുമായി രണ്ട് ദിവസം കൊണ്ട് ഒരു വാർഡിലെ മുഴുവൻ വീടുകളിലും കയറി ഇറങ്ങി വാക്‌സിൻ നൽകുന്നതിന് അംഗനവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും പ്രതിദിനം 75 രൂപ മാത്രമാണ് പ്രതിഫലമായി നൽകുന്നത്.

നൂറ് ശതമാനം പേരും ബൂത്തുകളിലെത്തി വാക്‌സിൻ സ്വീകരിക്കുന്നതിനാൽ വീടുകളിലെത്തി വാക്‌സിൻ വിതരണം ചെയ്യേണ്ട ആവശ്യകത ഇല്ല എന്നാണ് ഫീൽഡ് സ് റ്റാഫുകൾ പറയുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് തുച്ഛമായ പ്രതിഫലം പറ്റി ആശാവർക്കർമാരും അംഗനവാടി ജീവനക്കാരും ഭവന സന്ദർശനത്തിന് ഇറങ്ങുന്നത്.

ചെറുകോൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ആശാവർക്കായ അനിലയ്ക്കാണ് നായയുടെ കടിയേറ്റത്. പോളിയൊ വാക്‌സിൻ വിതരണത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വീടുകളിലെത്തി പോളിയോ വാക്‌സിൻ വിതരണം ചെയ്യുന്നതിനിടെ രാവിലെ 10 മണിയോടെ മേലുകരയിലെ സ്വകാര്യ വ്യക്തിയുടെ വളർത്ത് നായ കുട് പൊളിച്ച് പുറത്ത് ചാടി പോളിയൊ വാക്‌സിൻ നൽകാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

അനിലയുടെ കാലിൽ നായയുടെ കടിയേറ്റ് ആഴത്തിൽ മുറിവേറ്റു. സാരമായി പരിക്കേറ്റ അനിലെയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടികൾ ചിലവഴിച്ച് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം സംഘടിപ്പിക്കുമ്പോഴും ഫീൽഡ് സ്റ്റാഫുകൾക്ക് തുച്ഛമായ തുക മാത്രമാണ് നൽകുന്നത്. ശീതീകരിച്ച പോളിയെ വാക്‌സിൻ കിറ്റുകളുമായി രണ്ട് ദിവസം കൊണ്ട് ഒരു വാർഡിലെ മുഴുവൻ വീടുകളിലും കയറി ഇറങ്ങി വാക്‌സിൻ നൽകുന്നതിന് അംഗനവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും പ്രതിദിനം 75 രൂപ മാത്രമാണ് പ്രതിഫലമായി നൽകുന്നത്.

നൂറ് ശതമാനം പേരും ബൂത്തുകളിലെത്തി വാക്‌സിൻ സ്വീകരിക്കുന്നതിനാൽ വീടുകളിലെത്തി വാക്‌സിൻ വിതരണം ചെയ്യേണ്ട ആവശ്യകത ഇല്ല എന്നാണ് ഫീൽഡ് സ് റ്റാഫുകൾ പറയുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് തുച്ഛമായ പ്രതിഫലം പറ്റി ആശാവർക്കർമാരും അംഗനവാടി ജീവനക്കാരും ഭവന സന്ദർശനത്തിന് ഇറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP