Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫ് തന്നെ: ബ്രോക്കോളി സമൂസ, ഖമൻ, തേനിൽ മുക്കിയ ബിസ്‌കറ്റ് ഗുജറാത്തി വിഭവങ്ങളോട് 'നോ' പറഞ്ഞ് ട്രംപും; സബർമതിയിൽ ഒരുക്കിയത് പൂർണ സസ്യാഹാരം; സ്‌പെഷ്യൽ ഗുജറാത്തി ജിഞ്ചർ ടീ മുതൽ കരിക്കിൻ വെള്ളം വരെ; ഗുജറാത്തി വിഭവങ്ങൾ ഒരുക്കിവെച്ചിട്ടും ഒന്നും രുചിക്കാതെ ട്രംപും മെലനിയയും; ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇത് വെല്ലുവിളി നിറഞ്ഞ മണിക്കൂറുകളോ !

ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫ് തന്നെ: ബ്രോക്കോളി സമൂസ, ഖമൻ, തേനിൽ മുക്കിയ ബിസ്‌കറ്റ് ഗുജറാത്തി വിഭവങ്ങളോട് 'നോ' പറഞ്ഞ് ട്രംപും; സബർമതിയിൽ ഒരുക്കിയത് പൂർണ സസ്യാഹാരം; സ്‌പെഷ്യൽ ഗുജറാത്തി ജിഞ്ചർ ടീ മുതൽ കരിക്കിൻ വെള്ളം വരെ; ഗുജറാത്തി വിഭവങ്ങൾ ഒരുക്കിവെച്ചിട്ടും ഒന്നും രുചിക്കാതെ ട്രംപും മെലനിയയും; ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇത് വെല്ലുവിളി നിറഞ്ഞ മണിക്കൂറുകളോ !

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും ഒരുക്കിയിരുന്നത് വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ. എന്നാൽ ട്രംപും ഭാര്യ മെലാനിയയും അവിടെയൊരുക്കിയ വിഭവങ്ങളൊന്നും കഴിച്ചില്ല. ഗുജറാത്തി വിഭവങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഇരുവർക്കുമായി ഒരുക്കിയിരുന്നത്. എന്നാൽ ഇവർ യാതൊന്നും കഴിച്ചില്ലെന്ന് സബർമതി ആശ്രമം ട്രസ്റ്റിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ട്രംപും ഭാര്യ മെലാനിയയും സബർമതി ആശ്രമം സന്ദർശിച്ചത്. 15 മിനുട്ടോളം ഇവർ ഇവിടെ ചിലവഴിച്ചു. സന്ദർശകസംഘത്തിനു വേണ്ടി ചില ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ യു.എസ്. പ്രസിഡന്റോ ഭാര്യയോ ഒന്നും കഴിച്ചില്ല- ആശ്രമം ട്രസ്റ്റി കാർത്തികേയ സാരാഭായി പറഞ്ഞു. പ്രശസ്ത ഗുജറാത്തി വിഭവമായ ഖമൻ, ബ്രൊക്കോളി കോൺ സമൂസ, ആപ്പിൾ പൈ, കാജു ഖട്‌ലി, സപെഷ്യൽ ചായകൾ തുടങ്ങിയവയായിരുന്നു ട്രംപിനായി തയ്യാറാക്കിയ മെനുവിൽ ഉൾപ്പെട്ടിരുന്നത്.

അതേസമയം, ട്രംപിനൊപ്പം നിരവധി തവണ തീന്മേശ പങ്കിട്ടിട്ടുള്ള അമേരിക്കൻ ഉദ്യോഗസ്ഥൻ സസ്യാഹാരത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയതായി സിഎൻഎന്നിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഭക്ഷണത്തൊടൊപ്പം ട്രംപ് സലാഡ് കഴിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ പച്ചക്കറി കഴിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ട്രംപിന് ഏർപ്പാട് ചെയ്തിരിക്കുന്ന സസ്യാഹാരത്തെ ഉദ്ദേശിച്ച് അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.

ചീസ് ബർഗർ വിളമ്പിയില്ലായെങ്കിൽ അദ്ദേഹം എന്താണ് ചെയ്യാൻ പോകുക എന്ന് അറിയില്ലെന്നും എന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ ചില മാധ്യമങ്ങളെ ഉദ്ധരിച്ച് പറഞ്ഞു. ബർഗർ, ഇറച്ചി കൊണ്ട് തയ്യാറാക്കിയിട്ടുള്ള റൊട്ടി ഉൾപ്പെടെ സസ്യതേര ഭക്ഷണമാണ് ട്രംപ്് പതിവായി കഴിക്കുന്നത്. ട്രംപിന്റെ ഇഷ്ട റെസ്റ്റോറന്റുകളിലൊന്നായ മക്‌ഡൊളാണൾഡ്‌സ് ഇന്ത്യയിൽ ബീഫ് വിതരണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. പകരം ചിക്കൻ ബർഗറുകളാണ് അവർ നൽകുന്നത്. ചുരുക്കത്തിൽ ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇന്ത്യയിൽ 36 മണിക്കൂറുകൾ എളുപ്പമാകില്ല. ഇതിൽ വലിയ മാറ്റങ്ങൾ വരുത്തിയുള്ള ഭക്ഷണക്രമമാണ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് രൂപം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സസ്യാഹാര പ്രിയനാണ്. ട്രംപിനായി വിവിധ തരത്തിലുള്ള സസ്യാഹാരമാണ് ഒരുക്കിയിരിക്കുന്നത്. വെജിറ്റബിൾ ബർഗർ, ബ്രോക്കോളി സമൂസ, കരിക്കിൻ വെള്ളം തുടങ്ങി പ്രത്യേകതരം വിഭവങ്ങളാണ് ട്രംപിനായി ഒരുക്കിയിരിക്കുന്നത്.

ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിനിടെ, നിരവധി തവണ മോദിയൊടൊപ്പം ട്രംപ് തീന്മേശ പങ്കിടുന്നുണ്ട്. രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്ന് ഇതിൽ ഒന്നുമാത്രമാണ്. മുൻപ് മറ്റു രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഭക്ഷണകാര്യത്തിൽ ട്രംപ് പലപ്പോഴും വീട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടുണ്ട്. ബദൽ ഭക്ഷണത്തിൽ തൃപ്തിപ്പെടാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. പ്രസിഡന്റിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷ്യശൃംഖലയായ മക്‌ഡൊണാൾഡിന് ഇന്ത്യയിൽ ശാഖകളുണ്ട്. എന്നാൽ ബീഫ് കൊണ്ട് തയ്യാറാക്കിയ ഭക്ഷണം ഇവർ ഇന്ത്യയിൽ വിതരണം ചെയ്യുന്നില്ല. പകരം ചിക്കൻ ഉപയോഗിച്ചുള്ള പലതരം വിഭവങ്ങളും ഫ്രൈഡ് പനീർ, ചീസ് സാൻഡ് വിച്ച് എന്നിവയാണ് ഇന്ത്യയിലെ മക്‌ഡൊണാൾഡ് സ്റ്റോറുകളിൽ ലഭിക്കുന്നത്.

ആദ്യ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാജകീയ വരവേൽപ്പാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും സബർമതി ആശ്രമത്തിലെത്തി. ട്രംപും ഭാര്യയും ചേർന്ന് ചർക്കയിൽ നൂൽ നൂറ്റു. അതിനുശേഷം ഗാന്ധിചിത്രത്തിൽ ട്രംപ് മാല ചാർത്തി. സബർമതി ആശ്രമത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും പാദരക്ഷകൾ ഒഴിവാക്കിയിരുന്നു. ഏകദേശം 20 മിനുട്ടോളം സബർമതി ആശ്രമത്തിൽ ചെലവഴിച്ച ട്രംപിനും ഭാര്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തിലെ പ്രത്യേകതകൾ വിവരിച്ചുനൽകി. നേരത്തെ വിമാനത്താവളത്തിൽനിന്ന് 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയിൽ ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും ഭാഗമായി. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതുന്ന വാദ്യ കലാപരിപാടികളാണ് ട്രംപിനായി ഒരുക്കിയിരുന്നതും.

സബർമതിയിൽനിന്ന് മൊട്ടേര സ്റ്റേഡിയത്തിൽ എത്തിയ ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വൻ ജനാവലിയെ അഭിസംബോധന ചെയ്തു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി നേടിയ മൊട്ടേരയിൽ സംഘടിപ്പിക്കുന്ന നമസ്തേ ട്രംപ് എന്ന പരിപാടിയിൽ ഏകദേശം ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തത്. ദിവസത്തെ സന്ദർശനത്തിനായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും ഇന്ത്യയിലെത്തിയത്. ഭാര്യ മെലാനിയ, മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ തുടങ്ങി വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പമുണ്ട്. മേരിലാൻഡിലെ ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽനിന്നാണ് ഇവർ പുറപ്പെട്ടത്. 11.40ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്കയുടെ എയർഫോഴ്സ് വൺ വിമാനം ഇറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP