Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃതാ എസ് എസ് നായർക്ക് ആറ്റിങ്ങലിൽ ഉള്ളത് മൂന്ന് വോട്ടുകൾ! ആൾമാറാട്ട സാഹചര്യം സൃഷ്ടിച്ച് വോട്ടിങ് അട്ടിമറിക്കാൻ ത്രികോണ ചൂടിൽ പൊരിയുന്ന ആറ്റിങ്ങലിൽ ഗൂഢാലോചന നടത്തിയത് ആര്? മണ്ഡലത്തിൽ ഇതുവരെ 1,12,322 ഇരട്ട വോട്ടുകൾ കണ്ടുപിടിച്ചെന്ന ആരോപണവുമായി അടൂർ പ്രകാശ്; സമ്പത്തിന് ഹാട്രിക് തികയ്ക്കാനായുള്ള കള്ളക്കളിയെന്ന് ആരോപിച്ച് ബിജെപിയും; ബൂത്ത് ലെവൽ ഓഫീസർമാരെ കൂട്ടുപിടിച്ച് നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങൾ മറുനാടന്; ആറ്റിങ്ങലിൽ ജനഹിതത്തെ അട്ടിമറിക്കാൻ കള്ളക്കളിയോ?

അമൃതാ എസ് എസ് നായർക്ക് ആറ്റിങ്ങലിൽ ഉള്ളത് മൂന്ന് വോട്ടുകൾ! ആൾമാറാട്ട സാഹചര്യം സൃഷ്ടിച്ച് വോട്ടിങ് അട്ടിമറിക്കാൻ ത്രികോണ ചൂടിൽ പൊരിയുന്ന ആറ്റിങ്ങലിൽ ഗൂഢാലോചന നടത്തിയത് ആര്? മണ്ഡലത്തിൽ ഇതുവരെ 1,12,322 ഇരട്ട വോട്ടുകൾ കണ്ടുപിടിച്ചെന്ന ആരോപണവുമായി അടൂർ പ്രകാശ്; സമ്പത്തിന് ഹാട്രിക് തികയ്ക്കാനായുള്ള കള്ളക്കളിയെന്ന് ആരോപിച്ച് ബിജെപിയും; ബൂത്ത് ലെവൽ ഓഫീസർമാരെ കൂട്ടുപിടിച്ച് നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങൾ മറുനാടന്; ആറ്റിങ്ങലിൽ ജനഹിതത്തെ അട്ടിമറിക്കാൻ കള്ളക്കളിയോ?

മറുനാടൻ മലയാളി ബ്യൂറോ

കാട്ടക്കട: ആറ്റിങ്ങലിൽ എ സമ്പത്തിന് ഹാട്രിക് ഒരുക്കാൻ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നോ? ഇരട്ട വോട്ടുകളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആറ്റിങ്ങലിൽ ശ്രമം നടക്കുന്നുവെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്. ഒരാൾക്ക് രണ്ട് വോട്ടുകൾ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കി സമ്പത്തിനെ ജയിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം. സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറി നടന്നുവെന്നാണ് ആരോപണം. ഇതിൽ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം. ആൾമാറാട്ടത്തിന് സാധ്യത നൽകുന്ന ഇരട്ട വോട്ട് തെളിയിക്കുന്ന രേഖകൾ മറുനാടന് ലഭിച്ചു.

ആറ്റിങ്ങൽ പാർലമെന്റ മണ്ഡലത്തിൽ വൻ തോതിൽ ആൾ മാറാട്ടത്തിനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. മണ്ഡലത്തിൽ ആകമാനം 1,12,322 ഇരട്ട വോട്ടുകൾ ആണ് കണ്ടെത്താൻ സാധിച്ചിരിക്കുന്നത് . ഇരട്ട വോട്ടുകൾ ചെയ്യുന്നതിനായി രണ്ട് ഇലെക്ഷൻ ഐഡന്റിറ്റി കാർഡുകൾ അനുവദിച്ച് നൽകിയിട്ടുണ്ട് . ഒരാൾ രണ്ട് ഐഡന്റിറ്റി കാർഡുകൾ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം ആണ്. ഇത്തരത്തിൽ ആൾമാറാട്ടം നടത്തുന്നതിനായി വ്യാജ രേഖ ചമക്കുകയാണ് ചെയ്തിരിക്കുന്നത് . ഇത്തരം പ്രവർത്തികൾ സത്യസന്ധവും സുതാര്യവും നീതിപൂര്വവും ആയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിന് ലക്ഷ്യമിട്ടാണെന്നാണ് ഉയരുന്ന ആരോപണം. കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശാണ് ഇതുസംബന്ധിച്ച തെളിവുകൾ പുറത്തു വിട്ടത്.

ഇലക്ഷൻ കമ്മീഷൻ പുറപ്പെടിവിച്ച അന്തിമ വോട്ടർ പട്ടികയിൽ ആണ് ഈ ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത് .വ്യാജ രേഖകൾ ചമച്ചിരിക്കുന്നത് ബൂത്ത് ലെവൽ ഓഫീസർമാരുടെ അറിവോടുകൂടിയാണ്. ഇതിൽ വ്യാജ രേഖകൾ സ്‌ക്രൂട്ടിനിങ് കമ്മിറ്റിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അപ്പ്രൂവൽ നൽകിയാണ് അന്തിമ വോട്ടർ പട്ടികയിൽ കള്ള വോട്ടുകൾ ഇടംപിടിച്ചിരിക്കുന്നത്. അതായത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ആൾ മാറാട്ട മാഫിയ ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി ഈ കുറ്റകൃത്യം നടത്തുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കുകയാണ് ചെയ്തത് എന്നാണ് ആരോപണം. ഈ ആൾ മാറാട്ട സാധ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷനും ചീഫ് ഇലക്ട്‌റൽ ഓഫീസർക്കും വരണാധികാരിക്കും പരാതി നൽകിയെങ്കിലും ആൾമാറാട്ടം തടയുന്നതിന് നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബിജെപിയും കോൺഗ്രസും കുറ്റപ്പെടുത്തുന്നു.

അതിനാൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് നടത്തുന്ന ആൾമാറാട്ടത്തിനും അതിനായി തയാറാക്കിയ വ്യാജ രേഖകളുടെയും ഉത്തരവാദിത്വത്തിൽ നിന്നും ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥനും ഒഴിഞ്ഞ മാറാൻ കഴിയില്ലെന്നാണ് ഉയരുന്ന വാദം. ആൾ മാറാട്ടത്തിന്റെ ഉത്തരവാദികൾ പ്രതികളോടൊപ്പം ഉദ്യോഗസ്ഥരും കൂടിയാണെന്ന് വാദമാണ് സജീവമാകുന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നവരെല്ലാം ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണ്. ആറ്റിങ്ങൽ സിപിഎമ്മിന്റെ കുത്തക മണ്ഡലമാണ്. എന്നാൽ അടൂർ പ്രകാശ് എന്ന അതിശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി കോൺഗ്രസ് അട്ടിമറിക്ക് കോപ്പു കൂട്ടി. ബിജെപിയുടെ ശോഭാ സുരേന്ദ്രനും മണ്ഡലത്തിൽ ചലനമുണ്ടാക്കി. ഇത് സിപിഎമ്മിനെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. എല്ലാ സർവ്വേയിലും ഇഞ്ചോടിഞ്ഞ് പോരാട്ടം ആറ്റിങ്ങലിൽ നടക്കുന്നുവെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ഇത്തരത്തിലൊരു ആരോപണവും.

2014ലെ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 3,92,478 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകൾ മാത്രമാണ് നേടിയത്. സമ്പത്തിന് 63,378 വോട്ടിന്റെ ഭൂരിപക്ഷം. 2009ൽ 18,341 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ആ തെരഞ്ഞെടുപ്പിൽ സമ്പത്ത് 3,28,036 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ പ്രൊഫ. ജി ബാലചന്ദ്രൻ 3,09,695 വോട്ടുകളാണ് നേടിയത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പത്ത് വൻഭൂരിപക്ഷത്തിൽ ഇവിടെ ജയിക്കുമ്പോൾ ഇതിൽ അരുവിക്കര, കാട്ടാക്കട, നെടുമങ്ങാട്, വർക്കല മണ്ഡലങ്ങളിൽ കോൺഗ്രസ് ആണ് ജയിച്ചത്. എന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് സമ്പത്ത് ഇവിടെ ജയിച്ചത്. ബിജെപിയുടെ ഗിരിജ കുമാരി എസ്, എസ്ഡിപിഒഐയുടെ എംകെ മനോജ് കുമാർ എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. ഗിരിജ കുമാരി 90,528 വോട്ടുകൾ നേടിയപ്പോൾ മനോജ് കുമാർ 11,225 വോട്ടുകൾ നേടി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനമാണ് സമ്പത്ത് മുന്നോട്ട് വയ്ക്കുന്നത്. മണ്ഡലത്തിലും പാർലമെന്റിലും സമ്പത്ത് സജീവ സാന്നിധ്യമായിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്ലസ് പോയിന്റുകളാണ്. അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അതിന്റേതായ ഓളമുണ്ടാക്കാൻ അടൂർ പ്രകാശന് സാധിക്കുന്നുണ്ടോയെന്ന് സംശയമാണ്. നേരെ തിരിച്ച് വിവാദങ്ങളിലൂടെ ശ്രദ്ധ നേടാൻ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുമുണ്ട്. ശോഭയുടെ മണ്ഡലം പര്യടനത്തിനിടെ സിപിഎം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചത് വാർത്തയായിരുന്നു. തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എ സമ്പത്ത് ജനകീയ അടിത്തറയുള്ള നേതാവാണ്. അതേസമയം മണ്ഡലത്തിലെ സമുദായ സ്വാധീനം അടൂർ പ്രകാശനും ശോഭാ സുരേന്ദ്രനുമാണ് പ്രതീക്ഷ നൽകുന്നത്.

ഈഴവ-നായർ സമുദായങ്ങളുടെ വോട്ടാണ് ഇവിടെ നിർണായകം. മുസ്ലിം, ക്രിസ്ത്യൻ, നാടാർ സമുദായങ്ങളും മണ്ഡലത്തിലുണ്ട്. എല്ലാ സമുദായങ്ങൾക്കുമിടയിൽ അടൂർ പ്രകാശിന് സ്വാധീനമുണ്ട്. അതിനാലാണ് കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നത്. ഇങ്ങനെ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിലാണ് ആൾമാറാട്ട വിവാദം ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP