1 usd = 71.53 inr 1 gbp = 93.32 inr 1 eur = 77.47 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 234.60 inr

Feb / 2020
17
Monday

ദാവൂദിനെ വീഴ്‌ത്താൻ വാജ്‌പേയിയും ഡോവലും ചേർന്നൊരുക്കിയ കെണി പൊളിച്ചത് മുംബൈ പൊലീസ്; ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവൽ എത്തിയത് ദാവൂദ് വേട്ടയിൽ ഉറച്ച്; പകിസ്ഥാന്റെ ഭയം മുഴുവൻ ഒറ്റയാനെ തന്നെ

August 24, 2015 | 10:54 AM IST | Permalinkദാവൂദിനെ വീഴ്‌ത്താൻ വാജ്‌പേയിയും ഡോവലും ചേർന്നൊരുക്കിയ കെണി പൊളിച്ചത് മുംബൈ പൊലീസ്; ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവൽ എത്തിയത് ദാവൂദ് വേട്ടയിൽ ഉറച്ച്; പകിസ്ഥാന്റെ ഭയം മുഴുവൻ ഒറ്റയാനെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എന്തുവന്നാൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പിടിക്കുമെന്ന ദൃഡനിശ്ചയത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യയുമായി പാക്കിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറാകാത്തതും ദാവൂദിന്റെ അഭിപ്രായം അനുസരിച്ചാണെന്ന വാദവും ശക്തമാണ്. ഈ സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകും. ഇസ്രയേൽ ചാര സംഘടനയായ മോസാദുമായി സഹകരിച്ച് ഇതിനുള്ള പദ്ധതി ഡോവൽ തയ്യറാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ ഈ ചർച്ചകൾ അവസാന ഘട്ടത്തിലാകും. പ്രധാനമന്ത്രിയും ഡോവലുമല്ലാതെ മറ്റാരും ഈ പദ്ധതിയുടെ വിശദാംശങ്ങൾ അറിയുകയുമില്ല.

ഇന്ത്യയിൽ എല്ലാ മേഖലയിലും ദാവൂദിന്റെ ചാരന്മാരുണ്ടെന്നാണ് ഡോവലിന്റെ വിലയിരുത്തൽ. ഇന്ത്യയിലെ കമാണ്ടോകൾക്ക് ദാവൂദിനെ പിടിക്കാനുള്ള ശേഷിയുമുണ്ട്. എന്നാൽ ഒറ്റുകാർ വിവരം ചോർത്തി നൽകുമെന്നതിനാൽ ഇന്ത്യൻ കമാണ്ടോ സംഘത്തെ ഇത് അറിയിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ക്യാപ്ച്ചർ ദാവൂദ് ഓപ്പറേഷന് ഇസ്രയേൽ പിന്തുണ തേടുന്നത്. ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ മൊസാദിന് കറാച്ചിയിൽ നല്ല സ്വാധീനമുണ്ട്. ഡോവലും മൊസാദിലെ ചില ഉന്നതരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. മുമ്പൊരിക്കൽ ദാവൂദിനെ പിടികൂടാൻ ഡോവൽ രണ്ട് പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഇതു രണ്ടു പൊളിച്ചത് ഇന്ത്യയിലെ പൊലീസ് സംവിധാനമാണ്. മുംബൈ പൊലീസിലെ പല ഉന്നതരും ദാവൂദിന്റെ അടുത്ത അനുയായികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിന് പ്രധാനമന്ത്രിയും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ എൻ.ഡി.എ ഗവൺമെന്റ് ദാവൂദിനെ പിടികൂടാൻ രഹസ്യ പദ്ധതി തയാറിക്കിയെങ്കിലും വിജയിച്ചില്ല. ഇത്തരമൊരു ഓപ്പേഷന് ഒരുക്കം നടക്കുന്നതായും ചിലരെ അതിനു വേണ്ടി പരിശീലിപ്പിക്കുന്നതായും കേട്ടിരുന്നു. പക്ഷേ, മുംബൈ പൊലീസിൽ ദാവൂദിന്റെ പണം പറ്റിയിരുന്ന ചിലർ ഈ പദ്ധതി പൊളിക്കുകയായിരുന്നു. ചോട്ടാരാജൻ സംഘത്തിലെ ചിലരെ അടർത്തിയെടുത്തായിരുന്നു ദാവൂദിനെതിരെ നീക്കം നടത്തിയത്. അന്ന് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയിലായിരുന്നു ഡോവൽ. ഓപ്പറേഷനായി ഒരുക്കിയ രഹസ്യ കേന്ദ്രത്തെ കുറിച്ച് മുംബൈ പൊലീസിലെ ചിലർ ദാവൂദിന് വിവരം നൽകി. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അറസ്റ്റ് വാറണ്ടുമായി പൊലീസുകാർ ക്യാമ്പിലെത്തി. ഇതോടെ ഓപ്പറേഷൻ തന്നെ ഉപേക്ഷിക്കേണ്ടിയും വന്നു.

ഇതിന് പുറമേ അക്കാലത്ത് കറാച്ചിയിൽ ദാവൂദിനെ വകവരുത്താൻ ഇന്ത്യൻ കമാണ്ടോകളും എത്തി. എന്നാൽ അവസാന നിമിഷം അതിൽ നിന്നും പിന്മാറി. ഇതിന് പിന്നിലും ഒറ്റുകാർ ഉണ്ടെന്നാണ് വിലയിരുത്തൽ. ഈ പദ്ധതിയുടെ സൂത്രദാരനും ഡോവലായിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയെ കുടുക്കാൻ വേണ്ട മുൻകരുതലുകൾ ഇത്തവണ അതുകൊണ്ട് കൂടിയാണ് ഡോവൽ എടുക്കുന്നത്. ചെറിയ പാളിച്ച പോലും ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ വില ഇടിക്കുമെന്ന് ഡോവലിന് അറിയാം. പാക്കിസ്ഥാനിൽ നിന്ന് അൽ ഖൈയ്ദാ നേതാവ് ഉസാമാ ബിൻ ലാദനെ അമേരിക്ക കുടുക്കിയ അതേ തന്ത്രം പുനരവതരിപ്പിക്കണം. അബട്ടബാദിൽ ലാദൻ ഒളിവ് ജീവതമാണ് നയിച്ചിരുന്നത്. എന്നാൽ കറാച്ചിയിൽ ദാവൂദ് സുഖ ജീവിതവും.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ എല്ലാ പിന്തുണയും പരസ്യമായി തന്നെ ദാവൂദ് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെറിയ മാറ്റത്തോടെ മാത്രമേ ക്യാപ്ച്ചർ ദാവൂദ് ഓപ്പറേഷന് രൂപം നൽകാൻ കഴിയൂ. ഇസ്രയേലിന്റെ സഹായത്തോടെ ഉടൻ അന്തിമ രൂപരേഖ തയ്യാറാകും. ദാവൂദിനെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കത്തിന് അധോലോക സംഘത്തിൽ നിന്ന് തന്നെ പിന്തുണ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ദാവൂദിനെതിരെ ഇന്ത്യ നീക്കം ശക്തമാക്കിയെന്ന് ഉറപ്പുള്ളതിനാൽ കരുതലോടെയാണ് അവരുടെ ഓരോ നീക്കം. ഇനിയുള്ള കുറച്ചു കാലത്തേക്ക് ദാവൂദിനോട് കറാച്ചി വിടരുതെന്ന നിർദ്ദേശം പാക് സർക്കാർ നൽകിയെന്നാണ് സൂചന. യുഎഇയിൽ നിത്യ സന്ദർശകനായ ദാവൂദിനെ അവിടെ വച്ച് ഇന്ത്യ കുടുക്കുമെന്നാണ് പാക്കിസ്ഥാന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് ഈ നിർദ്ദേശം നൽകിയത്. ഈ സ്ഥിതി ഗതികളെല്ലാം ഡോവൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

രഹസ്യാന്വേഷണ വിഭാഗത്തിനായി അജിത് ഡോവൽ പ്രവർത്തിക്കുമ്പോഴേ ദാവൂദ് അദ്ദേഹത്തിന്റെ പ്രധാന നിരീക്ഷണ വിഷയമായിരുന്നു. വർഷങ്ങൾ പാക്കിസ്ഥാനിൽ രഹസ്യ ജീവിതം നയിച്ചപ്പോഴും ഡോവലിന്റെ ചാരക്കണ്ണുകൾ തിരക്കിയത് ദാവൂദിനെ തന്നെയായിരുന്നു. പലതും അദ്ദേഹം മനസ്സിലാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവൽ എത്തിയതിനെ ഗൗരവത്തോടെ തന്നെയാണ് പാക്കിസ്ഥാൻ കണ്ടതും. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ഇന്ത്യ എല്ലാ അർത്ഥത്തിലും തെളിയിച്ചു. ഇന്ത്യയ്ക്ക് എതിരെ യുദ്ധം ചെയ്യുന്നവരുടെ സുരക്ഷിത താവളമാണ് പാക്കിസ്ഥാനെന്ന് ലോകത്തോട് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ സഹായത്തോടെ പലതും ഡോവൽ സംഘടിപ്പിച്ചു. മോദിയുടെ യുഎഇ സന്ദർശനത്തോടെ എല്ലാം പൂർത്തിയായി. അറബ് ലോകത്ത് യുഎഇയിൽ പുതിയ പങ്കാളിയെ കണ്ടെത്തിയതോടെ ദാവൂദിന്റെ നീക്കവും വിശദാംശങ്ങളും ഡോവലിന്റെ കൈയിലെത്തി.

ഇന്റർപോളും ഇന്ത്യൻ അന്വേഷണ ഏജൻസികളും തേടുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഇപ്പോഴും കറാച്ചിയിൽ ഉണ്ടെന്ന് വ്യക്തമാകുന്ന തെളിവുകളാണ് രണ്ടുദിവസമായി പുറത്തുവരുന്നത്. ദാവൂദിന്റെ ഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖ 'ടൈംസ് നൗ'വാണ് ശനിയാഴ്ച പുറത്തുവിട്ടത്. ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ ഫോൺബില്ലും യാത്രാരേഖകളും ഏറ്റവും പുതിയ ചിത്രവും കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യപാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ച കശ്മീരിനെച്ചൊല്ലി അലങ്കോലപ്പെടുന്നതിന് തൊട്ടുമുമ്പാണ് നാടകീയമായി പുതിയ തെളിവുകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെല്ലാം പിറകിൽ ഡോവലാണെന്ന് പാക്കിസ്ഥാനും അറിയാം.

ദാവൂദിന് പാക്കിസ്ഥാനിൽ ഒൻപത് വീടുണ്ടെന്നാണ് ഡോവൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഒരെണ്ണം മുൻ പാക്ക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോയുടെ വീടിനടുത്താണ് എന്നുമാണ് റിപ്പോർട്ട്. ദാവൂദിന് മൂന്ന് പാക്കിസ്ഥാൻ പാസ്‌പോർട്ടുകൾ ഉണ്ടെന്നും അദ്ദേഹവും കുടുംബവും നിരന്തരം യാത്ര ചെയ്യുന്നുണ്ടെന്നും പാക്കിസ്ഥാന് കൈമാറാനുള്ള രേഖയിൽ ഇന്ത്യ വ്യക്തമാക്കുന്നു. ദാവൂദ്, ഭാര്യ മെഹ്ജാബീൻ ഷെയ്ഖ്, മകൻ മൊയീൻ നവാസ്, പെൺമക്കളായ മഹ്‌റൂക്, മെഹ്‌റീൻ, മാസിയ എന്നിവർ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് നിലവിൽ താമസമെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ദാവൂദിന്റെ മകളായ മഹ്‌റൂകിനെ വിവാഹം കഴിച്ചിരിക്കുന്നത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദാണ്. ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള 2015 ഏപ്രിൽ മാസത്തിലെ ടെലഫോൺ ബില്ലും ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.

ഈ വിവരങ്ങളെല്ലാം പുറത്ത് വിട്ട് ദാവൂദിന് വളരെ അടുത്താണ് താനെന്ന് ഡോവൽ പറയുകയാണ്. ദാവൂദിനെ പിടികൂടുന്നതിൽ ഡോവലിന് എല്ലാ അധികാരവും സംവിധാനവും മോദി നൽകിയിട്ടുമുണ്ട്. എന്ത് തീരുമാനവും ഡോവലിന് എടുക്കാം. അതുകൊണ്ട് തന്നെയാണ് ദാവൂദിന്റെ നാളുകൾ എണ്ണി തുടങ്ങിയെന്ന സംശയവും ശക്തമാകുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീതനിശ നടത്തിയതെന്ന ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളം; റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടു നൽകാൻ ആവശ്യപ്പെട്ടു നൽകിയ കത്തിൽ അടിവരയിട്ടു പറഞ്ഞത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാനെന്ന് തന്നെ; കത്തിന്റെ പകർപ്പ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു ഹൈബി ഈഡൻ; കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണല്ലോ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് പരിഹാസം; വിശദീകരണവും പൊളിഞ്ഞതോടെ സംവിധായകന് സോഷ്യൽ മീഡിയയുടെ പൊങ്കാല
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ബിജെപി അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായ എം ടി രമേശിന് കടുത്ത നിരാശ; കെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിയായി തുടരാൻ താൽപ്പര്യമില്ല; സമാന നിലപാടുള്ള എ എൻ രാധാകൃഷ്ണനും നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കും; എല്ലാവരും തന്റെ ടീമിൽ ഉണ്ടാകുമെന്ന് പറഞ്ഞ് സമവായ ലൈനിൽ സുരേന്ദ്രനും; കുമ്മനം രാജശേഖരന് അർഹമായ സ്ഥാനം നൽകണമെന്ന ആവശ്യവുമായി ആർഎസ്എസും; 'കേരളത്തിൽ സർക്കാർ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം'; ട്രോളുകൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
'പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല; അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണ്; മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നു; ശാസ്ത്രം പറയുന്നതും ലോകത്തുള്ള ഒന്നിനും ഒരു ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്; ഈ വാക്കുകൾ നാസയുടേത് ആണോ? മരണാനന്തജീവിതം ഉണ്ടെന്ന് നാസ കണ്ടെത്തിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാം
വി എസ് ശിവകുമാറിനും ഇബ്രാഹിംകുഞ്ഞിനെയും വിജിലൻസ് പൂട്ടിട്ട പിണറായി കക്ഷത്തിലുള്ള വെള്ളാപ്പള്ളി ചാടിപ്പോകാതിരിക്കാൻ തയ്യാറാക്കി ഒരു കരുതൽ പൂട്ടും; കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തിരിമറി നടത്തിയ കേസിൽ വെള്ളാപ്പള്ളിക്കെതിരായ അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചു; കേസിൽ കുറ്റപത്രം നൽകണോ കൂടുതൽ അന്വേഷണം വേണമോ എന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും; പന്ത് സർക്കാർ കോർട്ടിലേക്ക് നീങ്ങിയതോടെ ബിജെപി പാളയത്തോടെ അകലം പാലിക്കാൻ വെള്ളാപ്പള്ളി
നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങൾ; ഇന്ത്യയിലെ മുഴുവൻ നിയമസഭാ സാമാജികരുമായും താരതമ്യം ചെയ്യുമ്പോഴും തിളക്കം കൂടുതൽ കെ എസ് ശബരീനാഥിന്; രാജ്യത്തെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡ് പ്രഖ്യാപിച്ചത് മുൻ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ ചെയർമാനായ അവാർഡ് നിർണയ സമിതി
സ്വത്ത് കൈക്കലാക്കിയ ശേഷം വ്യാജപരാതി നൽകി ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയെന്ന് വീട്ടമ്മ; കോടതി ഉത്തരവിനെ തുടർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ട ലിസി അലമുറയിട്ടു കരഞ്ഞു കൊണ്ട് കടമുറിതിണ്ണയിൽ അഭയം പ്രാപിച്ചു; വീട്ടമ്മയുടെ നിലവിളികേട്ട് പൊലീസിൽ വിവരം അറിയിച്ചു നാട്ടുകാർ; സ്ഥലത്തെത്തിയ പൊലീസുകാർ ഇറക്കിവിട്ട വിട്ടിൽ തിരികെ എത്തിച്ചു മടങ്ങി; തന്റെ പേരിലുണ്ടായിരുന്ന ഭൂമി കൈക്കലാക്കിയ ശേഷം ഭർത്താവ് 15 സെന്റ് സ്ഥലം വിൽക്കുകയായിരുന്നു എന്ന് ആരോപിച്ചു വീട്ടമ്മ
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ ബുർഖ ധരിച്ച് മാത്രം പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് എന്തിന്? അവരെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടലും അസ്വസ്ഥതയുമുണ്ടാക്കുന്നു എന്ന് തസ്ലീമ നസ്രീൻ; തന്റെ വീട്ടിലെ സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് എന്ന് റഹ്മാൻ; ശരിയായ ഫെമിനിസം എന്താണ് എന്ന് നിങ്ങൾ ഗൂഗിളിൽ സർച്ച് ചെയ്തുനോക്കൂ എന്ന് തിരിച്ചടിച്ച് ഖദീജ റഹ്മാനും; എ ആർ റഹ്മാൻ കുടുംബത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
അമിത രക്തസ്രാവം കാരണം ഗർഭപാത്രം എടുത്തു മാറ്റിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെ പൊലീസ്; കല്യാണത്തിന് മുമ്പുള്ള സർജറിയുടെ പിന്നിലെ ദുരൂഹത നീക്കാൻ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യും; മകളുടെ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നത് കടുത്ത കുറ്റബോധം കൊണ്ടെന്ന് മതാപിതാക്കൾ; ഗർഭപാത്രം ഇല്ലാതിരുന്നത് മറച്ചു വച്ചുള്ള കല്യാണത്തിന് പിന്നിലെ സത്യം തേടി അന്വേഷണം തുടരും; കൊടുങ്ങല്ലൂരിലെ ടെൽവിന്റെ ഭാര്യ ടാൻസിയുടെ തൂങ്ങി മരണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു