Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീധനപീഡന മൂലമുള്ള കേസുകൾ കേരളത്തിൽ വർദ്ധിക്കുന്നു: കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സംസ്ഥാനത്ത് മരിച്ചത് 205 സ്ത്രീകൾ; കൂടുതൽ മരണങ്ങൾ നടന്നത് തിരുവനന്തപുരത്തും കുറവ് കാസർകോടും; സ്ത്രീധന സമ്പ്രദായത്തിനെതിരെ പോരാടാൻ മുന്നോട്ട് ഇറങ്ങിയ സർക്കാർ പദ്ധതികൾ വിഫലമോ!

സ്ത്രീധനപീഡന മൂലമുള്ള കേസുകൾ കേരളത്തിൽ വർദ്ധിക്കുന്നു: കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സംസ്ഥാനത്ത് മരിച്ചത് 205 സ്ത്രീകൾ; കൂടുതൽ മരണങ്ങൾ നടന്നത് തിരുവനന്തപുരത്തും കുറവ് കാസർകോടും; സ്ത്രീധന സമ്പ്രദായത്തിനെതിരെ പോരാടാൻ മുന്നോട്ട് ഇറങ്ങിയ സർക്കാർ പദ്ധതികൾ വിഫലമോ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 205 സ്ത്രീകൾ മരിച്ചതായി കണക്കുകൾ പുറത്തു വന്നു. ഏറ്റവും കുടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. പിന്നിൽ കാസർകോടുമാണ്. കഴിഞ്ഞ പത്ത് വർഷത്തിടയിൽ അതായത് 2009 മുതൽ 2019 വരെയുള്ള കണക്കുകളാണ് ഇത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരത്ത് 49 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ, കാസർകോട്ട് മൂന്നുകേസുകളും. ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനംമൂലമുള്ള കേസുകൾ കേരളത്തിൽ വർധിക്കുന്നതായി കഴിഞ്ഞ റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്. 2019-ൽ മാത്രം ഇതുമായി ബന്ധപ്പെട്ട് 2991 പരാതികളിൽ കേസെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. പത്തുവർഷത്തെ കണക്കെടുത്താൽ ഇത് 44,114 വരുമെന്നാണ് സൂടന. വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് സ്ത്രീകൾ മരിച്ചാൽ ചുമത്തുന്ന വകുപ്പാണ് ഐ.പി.സി. 304-ബി. പ്രതിക്ക് ചുരുങ്ങിയത് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം.

എന്നാൽ,2018 ൽ സ്ത്രീപീഡനക്കേസുകളിൽ പരാതികിട്ടായാലുടൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പൊലീസിനുള്ള അധികാരം സുപ്രീംകോടതി പുനഃസ്ഥാപിച്ചു സുപ്രീം കോടതി ഉത്തരവ് പരിക്ഷരിച്ചിരുന്നു. സുപ്രീം കോടതിയുടെതന്നെ 2017-ലെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അന്ന് പരിഷ്‌ക്കരിച്ചിരുന്നത്. എല്ലാ ജില്ലകളിലും കുടുംബക്ഷേമ സമിതികളുണ്ടാക്കണമെന്നും ഈ സമിതി പരിശോധിച്ച് അനുമതി നൽകിയാലേ സ്ത്രീധനപീഡന കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാവൂ എന്നുമായിരുന്നു കഴിഞ്ഞവർഷം കോടതി വിധിച്ചത്. അതിനെ തിരുത്തിയുള്ള ഉത്തരവാണ് അന്നുണ്ടായത്,

ജസ്റ്റിസ് എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർകൂടി അംഗങ്ങളായ ബെഞ്ചാണ് അന്ന് ഈ വിധി പരിഷ്‌കരിച്ചത്. ഇത്തരം സമിതികൾക്ക് നിലവിലെ ക്രിമിനൽ നിയമത്തിൽ സ്ഥാനമില്ലെന്നും അവ ക്രിമിനൽ നടപടിച്ചട്ടത്തിന് അതീതമായി പ്രവർത്തിക്കുന്നവയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹിത സ്ത്രീധനപീഡന പരാതി നൽകിയാൽ പൊലീസിന് ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാമെന്ന് ബെഞ്ച് വിധിച്ചത്.

സ്ത്രീധന സമ്പ്രദായത്തിനെതിരെ പോരാടാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വന്നിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി അടുത്ത അഞ്ച് വർഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമ്മാർജനം ചെയ്യാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നിയമം കർശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. അന്ന് ആരോഗ്യമന്ത്രി തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയതും. എന്നാൽ, സർക്കാർ ബോധവത്ക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും കണക്കുകൾ പുറത്ത് വന്നതോടെ സംസ്ഥാനത്തെ സ്ത്രീധനവുമായി ബന്ധപ്പെട്ട് മരണങ്ങൾ കൂടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്ത്രീധനപീഡന മരണങ്ങൾ

വർഷം-മരണം

2009- 21

2010 -21

2011- 15

2012- 32

2013 -21

2014- 28

2015 -8

2016 -25

2017 -12

2018- 16

2019- 6

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP