Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസ്‌നയുടെ ഇച്ഛാശക്തിയിൽ അക്രമ രാഷ്ട്രീയത്തിന് സമ്പൂർണ തോൽവി! കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറിൽ കാലു തകർന്ന അസ്ന ഇനി സ്വന്തം നാടിന്റെ ഡോക്ടർ; ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി അസ്‌ന ഇന്നു ചുമതലയേൽക്കുമ്പോൾ മായുന്നത് ഒരു മുറിപ്പാടു കൂടി; തോളിലെടുത്തു അച്ഛൻ സ്‌കൂളിലെത്തിച്ചതു മുതൽ കൃത്രിമക്കാലിൽ വിജയത്തിന്റെ പടവുകൾ ഓരോന്നായി കീഴടക്കിയപ്പോൾ ഒപ്പം നിന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ

അസ്‌നയുടെ ഇച്ഛാശക്തിയിൽ അക്രമ രാഷ്ട്രീയത്തിന് സമ്പൂർണ തോൽവി! കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറിൽ കാലു തകർന്ന അസ്ന ഇനി സ്വന്തം നാടിന്റെ ഡോക്ടർ; ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി അസ്‌ന ഇന്നു ചുമതലയേൽക്കുമ്പോൾ മായുന്നത് ഒരു മുറിപ്പാടു കൂടി; തോളിലെടുത്തു അച്ഛൻ സ്‌കൂളിലെത്തിച്ചതു മുതൽ കൃത്രിമക്കാലിൽ വിജയത്തിന്റെ പടവുകൾ ഓരോന്നായി കീഴടക്കിയപ്പോൾ ഒപ്പം നിന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ അസ്‌ന എന്ന പെൺകുട്ടിയുടെ ഇച്ഛാശക്തിക്ക് മുന്നിൽ തല കുനിക്കക്കെട്ട..! അക്രമം തൊഴിലാക്കിയവർ രാഷ്ട്രീയ വൈരം തീർക്കാൻ വേണ്ടി കാല് ബോംബെറിഞ്ഞു തകർത്തിട്ടും ആത്മവിശ്വാസം കൈവിടാതെ ജീവിതം തിരികെ പിടിക്കുകയാണ് അസ്‌ന എന്ന പെൺകുട്ടി ചെയ്തത്. ഒരുകാലത്ത് കണ്ണൂരിന്റെ ദുഃഖപുത്രി ആണൈങ്കിൽ ഇന്ന് ആ നാടിന്റെ അഭിമാനമായ മിടുക്കിയാണ്. 2000 സെപ്റ്റംബർ 27 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രവർത്തകരുടെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട പെൺകുട്ടി. ആറാംവയസ് മുതൽ കൃതിമക്കാലിൽ ജീവിതം തള്ളിനിക്കേണ്ടി വന്നവൾ ഇന്ന് ഡോക്ടർ അസ്‌നയാണ്.

സ്വന്തം നാട്ടിൽ, ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി അസ്‌ന ഇന്നു ചുമതലയേൽക്കുമ്പോൾ കണ്ണൂർ അക്രമ രാഷ്ട്രയത്തിന്റെ ഒരു മുറിപ്പാടു കൂടി മായ്ക്കുകയാണ് ചെയയ്ുന്നത്. ഈ പെൺകുട്ടിയുടെ ഇച്ഛാശക്തിയെ എല്ലാവരും നമിച്ചേ മതിയാകൂ എന്ന അവസ്ഥ. 2000 സെപ്റ്റംബർ 27ന്, തദ്ദേശ ഭരണ തിരഞ്ഞെടുപ്പു ദിവസം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ബിജെപി പ്രവർത്തകരുടെ ബോംബേറിലാണ് അസ്‌നയ്ക്കു വലതുകാൽ നഷ്ടപ്പെട്ടത്. മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രിയിൽ. അക്കാലത്തു ഡോക്ടർമാരിൽ നിന്നു ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാകണം എന്ന മോഹം അസ്‌നയിൽ ഉദിക്കാൻ ഇടയാക്കിയത്. പിന്നീട് തന്റെ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു ആ പെൺകുട്ടിക്ക്.

നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. നന്മയുള്ള രാഷ്ട്രീയക്കാരും അടുത്തതോടെ അസ്‌ന വിജയത്തിലേക്ക് കുതിച്ചു. കാല് വയ്യാത്ത അസ്‌നയെ സ്‌കൂളിലേക്ക് ചുമന്നു കൊണ്ടുപോയത് അച്ഛനായിരുനന്ു. മകളെ നോക്കാൻ അച്ഛൻ നാണു കട നിർത്തി വീട്ടിലിരക്കേണ്ടിയും വന്നു. പിന്നീട് കൃത്രിമക്കാലിന്റെ സഹായത്തോടെ ്അവൾ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. ആഗ്രഹം പോലെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം. നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നതായിരുന്നു വെല്ലുവിളി.

കണ്ണൂരിലെ കെഎസ്‌യു നേതാവ് റോബർട്ട് വെള്ളാംവെള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകിയ നിവേദനത്തെ തുടർന്ന്, 38 ലക്ഷം രൂപ ചെലവിൽ കോളജിൽ ലിഫ്റ്റ് സ്ഥാപിച്ചു. പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാർ 15 ലക്ഷം രൂപ സമാഹരിച്ചു നൽകിയിരുന്നു. ഡിസിസി വീടു നിർമ്മിച്ചു നൽകി. ഹൗസ് സർജൻസി പൂർത്തിയാക്കിയ അസ്‌ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരിൽ ഒന്നാം സ്ഥാനം നേടിയ അസ്‌നയ്ക്കു നിയമനം നൽകാൻ ഇന്നലെയാണു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളുവെങ്കിലും അസ്‌നയ്ക്ക് അതു പോലും വലിയ ദൂരമാണ്. എങ്കിലും ആഗ്രഹം സഫലീകരിച്ച സന്തോഷത്തിൽ ആ പെൺകുട്ടി ഇന്നു മുതൽ ഡോക്ടർ ജോലിക്കു കയറും.

ബോംബ് ആക്രമത്തിൽ കാലു നഷ്ടപ്പെട്ട ശേഷം ഇച്ഛാശക്തികൊണ്ടാണ് അസ്‌ന എല്ലാം നേടിയത്. പഠനം നന്നായി പൂർത്തിയാക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. ആ ആഗ്രഹത്തിനു പകരമായി പത്താംക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങുകയാണ് അസ്‌ന ചെയ്തത്. പ്ലസ്ടുവിന് 89 ശതമാനം മാർക്കുകിട്ടി. പിന്നീട് തൃശൂരിൽ എൻട്രൻസ് കോച്ചിങ് പൂർത്തിയാക്കി. മെഡിക്കൽ പ്രവേശന പരീക്ഷയിൽ വികലാംഗ വിഭാഗത്തിൽ18-ാംറാങ്ക് നേടിയാണ് ഡോക്ടർ പഠനത്തിന് അസ്‌ന യോഗ്യത നേടിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ 52ാം ബാച്ചിന്റെ ഭാഗമായി അസ്‌ന വിജയിച്ചു കയറുകയായിരുന്നു.

ചേർത്തുപിടിക്കാനും സഹായം നൽകാനും എത്തിയവർ അനവധിയാണെന്ന് അസ്‌ന പറയുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ചു തന്നു. ചികിത്സയ്ക്കും മറ്റുമായി നാട്ടുകാർ പിരിച്ച പണം അക്കൗണ്ടിൽ ഇട്ടിരുന്നു. അതിൽ നിന്നാണ് ഓരോ തവണയും കാലു മാറ്റിവയ്ക്കാൻ പണമെടുക്കുന്നത്. മെഡിക്കൽ കോളജിൽ ചേർന്ന സമയത്ത് ക്ലാസ്മുറിയിലേക്കുള്ള പടികൾ കയറാൻ പ്രയാസമായതു കൊണ്ട് സം സ്ഥാന സർക്കാർ ലിഫ്റ്റ് നിർമ്മിച്ചുനൽകി.

ഒരിക്കൽ ബോംബ് ആക്‌സിഡന്റിൽപെട്ട് ദേഹത്തൊക്കെ മുറിവുകളുമായി ഒരാളെ കാഷ്വാലിറ്റിയിൽ കൊണ്ടുവന്നു. വിഷമം വന്നെങ്കിലും അന്ന് പേടിയൊന്നും തോന്നിയില്ലെന്നും അസ്‌ന പറയുന്നു. ട്രെയിനപകടത്തിൽ കാൽപോയ നാഗാലാൻഡുകാരൻ വിസാഗോയായിരുന്നു അസ്‌നക്കൊപ്പം സഹപാഠിയായി മെഡിക്കൽ കോളേജിൽ അക്കാലത്തു ഉണ്ടായിരുന്നത്. 2015ലാണ് ഇപ്പോഴുള്ള ജർമൻ നിർമ്മിത കാൽ വച്ചത്. അമേരിക്കയിലുള്ള ജോൺസൺ സാമുവൽ എന്നയാളാണ് ഇത് സ്‌പോൺസർ ചെയ്തത്. നല്ലൊരു ഡോക്ടറായി പേരെടുക്കണം എന്നാണ് അസ്‌നയുടെ ഇപ്പോഴത്തെ ആഗ്രഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP