Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നമ്മൾ വിഷം കഴിച്ചു ജീവിക്കണം എന്ന് ആർക്കാണ് ഇത്ര നിർബന്ധം? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനെ ചുമതലയിൽ നിന്നും മറ്റി; അനുപമയെ മിണ്ടാതാക്കിയ കീടനാശിനി മാഫിയകൾക്ക് വീണ്ടും വിജയം

നമ്മൾ വിഷം കഴിച്ചു ജീവിക്കണം എന്ന് ആർക്കാണ് ഇത്ര നിർബന്ധം? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനെ ചുമതലയിൽ നിന്നും മറ്റി; അനുപമയെ മിണ്ടാതാക്കിയ കീടനാശിനി മാഫിയകൾക്ക് വീണ്ടും വിജയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളീയർക്ക് എന്നും വിഷം കഴിക്കാൻ തന്നെയാണോ യോഗം? വിഷരഹിത പച്ചക്കറികൾക്ക് വേണ്ടിയുള്ള വാദം ഒരുവശത്ത് ശക്തമാകുമ്പോഴും കീടനാശിനി മാഫിയ മലയാളികളെ തീറ്റിച്ചേ അടങ്ങൂവെന്ന വാശിയിലാണ്. വിഷപച്ചക്കറികൾ അതിർത്തി കടന്നെത്തുന്നവയാണെന്നും ഈ പച്ചക്കറികളിൽ വ്യാപകമായ തോതിൽ വിഷപ്രയോഗം നടക്കുന്നുണ്ട് എന്നുമുള്ള കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഇത് ശാസ്ത്രീയമായ പരിശോധനയിലൂടെ തെളിയിച്ചപ്പോൾ തമിഴ്‌നാട്ടിലെ കർഷകർ എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തു. അതിർത്തിയിൽ പച്ചക്കറി വണ്ടികൾ തടഞ്ഞ് പരിശോധന നടത്തിയ അനുപമ ഐഎഎസിന് നിശബ്ദമാക്കിയ കീടനാശിനി മാഫിയ സംസ്ഥാനത്ത് കൂടുതൽ പിടിമുറുക്കുന്നു എന്ന് വ്യക്തമാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

പച്ചക്കറികളിേലയും മറ്റും കീടനാശിനി വിഷാംശ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുന്ന കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. ബിജു തോമസ് മാത്യുവിനെ കേന്ദ്ര കീടനാശിനി പരിശോധനാ പദ്ധതിയുടെ മേധാവി സ്ഥാനത്തുനിന്ന് മാറ്റി എന്നതാണ് കീടനാശിനി മാഫിയയുടെ പ്രത്യക്ഷത്തിലുള്ള ഇടപെടലിന്റെ തെളിവായി മാറിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. പി.കെ. ചക്രബർത്തിയുടെ നിർദേശപ്രകാരമാണിത്.

കീടനാശിനി കമ്പനികളുടെ സമ്മർദത്തെ തുടർന്നാണ് കേന്ദ്രത്തിൽ നിന്ന് നടപടിയുണ്ടായത്. കേരളത്തിലേക്ക് പച്ചക്കറികൾ എത്തിക്കുന്ന തമിഴ്‌നാട് സർക്കാറും ഇക്കാര്യത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ട്. ഇപ്പോഴത്തെ സംഥലം മാറ്റം പോലും ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ്. പത്ത് വർഷമായി കേന്ദ്ര പദ്ധതിക്ക് ധനസഹായം നൽകുന്ന ഏജൻസി എന്ന നിലയിൽ കൗൺസിലിന്റെ നിർദേശത്തിന് സർവകലാശാല ബിജു തോമസിനെ മാറ്റാൻ വഴങ്ങുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ അഖിലേന്ത്യ കീടനാശിനി പരിശോധനാ പദ്ധതി (ഓൾ ഇന്ത്യ നെറ്റ്‌വർക്ക് പ്രോജക്ട് ഓൺ പെസ്റ്റിസൈഡ് റെസിഡ്യൂസ്)യുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സ്ഥാനത്തുനിന്നാണ് ഡോ. ബിജുവിനെ മാറ്റിയത്.

ആ ചുമതല അദ്ദേഹത്തിന്റെ ജൂനിയറായ മറ്റൊരു ശാസ്ത്രജ്ഞന് നൽകി. എന്നാൽ, വകുപ്പിന്റേയും ലാബിന്റേയും ചുമതല ഡോ. ബിജുവിനു തന്നെയായിരിക്കുമെന്ന് കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര പദ്ധതിക്കു കീഴിലുള്ള കീടനാശിനി വിഷാംശ പരിശോധനാ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സർവകാശാലയ്ക്ക് നേരത്തേ അനുവാദമുണ്ടായിരുന്നില്ല. ഈ അവസ്ഥ മനസ്സിലാക്കിയ സംസ്ഥാന സർക്കാർ 2013ൽ പരിശോധനയ്ക്കായി പ്രത്യേക ഫണ്ട് അനുവദിച്ചു. സർവകലാശാല മൂന്ന് മാസം കൂടുമ്പോൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനും തുടങ്ങി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും അനുവദിക്കപ്പെട്ടതിലും പല മടങ്ങ് കീടനാശിനി വിഷാംശമുണ്ടെന്ന് അങ്ങനെയാണ് ജനം അറിഞ്ഞത്. ഇതിനെത്തുടർന്ന് ഉപയോഗം കുറഞ്ഞു. കുറച്ചെങ്കിലും കൃഷി ചെയ്യാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയർ ഫെഡറേഷൻ പരിശോധനകൾക്കെതിരെ രംഗത്തുവരുന്നത്.

പരിശോധനാ ഫലം പ്രസിദ്ധീകരിച്ചതിന്റേയും മറ്റും പേരിൽ കാർഷിക സർവകലാശാലാ വൈസ്ചാൻസലർ, സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുടങ്ങിയവർക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഡോ. ബിജുവിനെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് അധികൃതർ വിളിപ്പിച്ചിരുന്നു.

കേന്ദ്ര പദ്ധതിയുടെ സഹായമുള്ള പരിശോധനകളുടെ ഫലം അവരുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുത് എന്നേയുള്ളൂ. സംസ്ഥാന സർക്കാരിന്റേയും മറ്റ് ഏജൻസികളുടേയും സഹായത്തോടെ പരിശോധനയും ഫലം പ്രസിദ്ധീകരിക്കലും തുടർന്നും നടത്തുംമെന്ന് ഡോ. ബിജു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രനും പറഞ്ഞു.

നേരത്തെ വിഷപച്ചക്കറിക്കെതിരെ നടപടി കൈക്കൊണ്ട അനുമപ ഐഎഎസിനെതിനെ നിയമനടപടികളുമായി കീടനാശിനി കമ്പനികൾ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിലെ വിഷപച്ചക്കറിക്ക് എതിരെ രംഗത്ത് വന്നത് അനുപമയായിരുന്നു. കീടനാശിനി പ്രയോഗത്തിന്റെ ദുരന്തം ജനങ്ങളിലേക്ക് എത്തിക്ക് അനുപമയ്ക്കായി. ഇതോടെ മലയാളി തന്നെ മട്ടുപാവ് കൃഷിയുമായി സജീവമായി. സിപിഐ(എം) പോലുള്ള പ്രസ്ഥാനങ്ങളും വിഷയം ഏറ്റെടുത്തതോടെ തമിഴ്‌നാട്ടിലെ വിഷപച്ചക്കറി ലോബിക്ക് തിരിച്ചടിയായി. ഇതോടെ അവർ അനുപമയ്‌ക്കെതിരെ രംഗത്ത് വരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP