1 usd = 71.23 inr 1 gbp = 93.48 inr 1 eur = 78.95 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.51 inr

Jan / 2020
23
Thursday

43 പേരുടെ ഹൃദയം മാറ്റിവച്ചിട്ട് ഒരു വർഷത്തിലേറെ ജീവിച്ചവർ രണ്ടു പേർ മാത്രം; മസ്തിഷ്‌കമരണം നടക്കാത്തവരെയും പണമുണ്ടാക്കാനായി ആശുപത്രി മാഫിയ കൊല്ലുന്നു; പാവങ്ങളെ ലക്ഷങ്ങളുടെ ചികിത്സാബിൽ കാട്ടി വിരട്ടി കച്ചവടം കൊഴുപ്പിക്കലും; അവയവദാനക്കച്ചവടത്തിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോ ഗണപതി

July 27, 2017 | 11:01 AM IST | Permalink43 പേരുടെ ഹൃദയം മാറ്റിവച്ചിട്ട് ഒരു വർഷത്തിലേറെ ജീവിച്ചവർ രണ്ടു പേർ മാത്രം; മസ്തിഷ്‌കമരണം നടക്കാത്തവരെയും പണമുണ്ടാക്കാനായി ആശുപത്രി മാഫിയ കൊല്ലുന്നു; പാവങ്ങളെ ലക്ഷങ്ങളുടെ ചികിത്സാബിൽ കാട്ടി വിരട്ടി കച്ചവടം കൊഴുപ്പിക്കലും; അവയവദാനക്കച്ചവടത്തിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോ ഗണപതി

കൊല്ലം: നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കാരണമുള്ള തകരാറുകൾ പലപ്പോഴും മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. ശരീരത്തിലെ പല അവയവങ്ങളും വൃക്ക, കരൾ, ശ്വാസകോശം, ഹൃദയം, ചെറുകുടൽ, ആഗ്‌നേയഗ്രന്ഥി (പാൻക്രിയാസ്)- തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാൽ ഇപ്രകാരം തകരാർ സംഭവിക്കാൻ സാധ്യതയുള്ളതാണ്. ഇതിൽ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കർമങ്ങൾ നിർവഹിക്കുന്നതിനാൽ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണകാരണമായിത്തീരാവുന്നതാണ്.

ഈ സാഹചര്യത്തിൽ അവയവം മാറ്റിവയ്ക്കുക എന്നതാണ് പലപ്പോഴും സാധ്യയമായ ഒരേ ഒരു വഴി. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളാണ് ഇപ്രകാരം മാറ്റിവയ്ക്കാൻ സാധ്യമായവ. സാഹചര്യങ്ങൾക്കനുകൂലമായി മാറ്റി വയ്ക്കാൻ സാധ്യമായ മറ്റു അവയവങ്ങൾ ഇവയാണ് കണ്ണുകൾ (കോർണിയ എന്ന നേത്രപടലം), ത്വക്ക്, പാൻക്രിയാസ്, ചെറുകുടൽ, ഗർഭപാത്രം, കൈപ്പത്തി, ചില അസ്ഥികൾ, രക്തക്കുഴലുകൾ, ചെവിക്കുള്ളിലെ അസ്ഥികൾ, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23-ഓളം അവയവങ്ങൾ ദാനം ചെയ്യാൻ പറ്റുന്നതാണ്.

ഒരാളുടെ ശരീരത്തിലെ അവയവങ്ങൾ പ്രവർത്തനസജ്ജമായിരിക്കണമെങ്കിൽ അതിലൂടെയുള്ള രക്തയോട്ടം നടന്നുകൊണ്ടിരിക്കണം. രക്തയോട്ടം നിലച്ച അവസ്ഥയിൽ പുറത്തെടുക്കുന്ന അവയവങ്ങൾ പ്രയോജനരഹിതമാവാനാണ് സാധ്യത. കണ്ണുകൾ, ഹൃദയവാൽവുകൾ തുടങ്ങിയ അവയവങ്ങൾ മരണശേഷവും പരിമിതമായ മണിക്കൂറുകൾക്കുള്ളിൽ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നേത്രദാനം വീടുകളിൽ വച്ചു മരണം സംഭവിക്കുന്നവർക്ക് പോലും സാധ്യമാണ്. പക്ഷെ ആന്തരിക അവയവങ്ങൾ മാറ്റി വയ്ക്കണമെങ്കിൽ ജീവനോടെയുള്ള അവസ്ഥയിൽ ദാതാവിൽ നിന്നും അവ നീക്കം ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്.

വിവിധ കാരണങ്ങളാൽ (പരുക്ക്, രക്തസ്രാവം, ചില മസ്തിഷ്‌ക ട്യൂമർ) മസ്തിഷ്‌കത്തിന് ഏൽക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്‌കമരണം. 'കോമ'യും കടന്നുള്ള അവസ്ഥ, അതായത്, തിരിച്ചുവരവ് സാധിക്കാത്ത രീതിയിൽ മസ്തിഷ്‌കത്തിന് കേട് സംഭവിച്ച് നിർജീവമാകുന്ന അവസ്ഥയ്ക്കാണ് മസ്തിഷ്‌കമരണം എന്നു പറയുന്നത്. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് വിവിധ തരത്തിലുള്ള ടെസ്റ്റുകൾ നിലവിലുണ്ട്. അപ്നിയ, സി.എൻ.എസ് എന്നിവയാണിത്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ ആരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവർത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങൾ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്ഥയിലാണ് അവയവദാനം സാധ്യമാകുന്നത്. ഹൃദയമിടിപ്പ് നിലച്ച് പൂർണ്ണമായി മരണം സംഭവിച്ചാൽ അവയവദാനം സാധ്യമാവുകയില്ല.

അവയവദാനത്തെ പറ്റിയുള്ള ബോധവത്ക്കരണം സജീവമായി നടക്കുന്നതിനാൽ കേരളത്തിൽ ഇപ്പോൾ പലരും ഇതിനായി സ്വമേധയാ മുന്നോട്ടുവരികയാണ്. ഇത് മുതലെടുക്കാനായി കേരളത്തിലെ അവയവദാന ലൈസൻസുള്ളതും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ അനുമതിയുള്ളതുമായ സ്വകാര്യ ഹോസ്പ്പിറ്റലുകൾ മുൻപന്തിയിലാണ്. അവയവദാനത്തെ കോടികളുടെ കച്ചവടമാക്കി മാറ്റുകയാണ് ഇവർ. മനുഷ്യജീവന് പുല്ലുവില കൽപ്പിച്ച് പല ജീവനുകളും മസ്തിഷ്‌ക മരണമായി തള്ളി കൊന്നൊടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ കിരാതമായ പ്രവൃത്തികൾക്കെതിരെ പോരാടാൻ മുന്നിട്ടുനിൽക്കുന്നതുകൊല്ലം മരുത്തടി സ്വദേശി ഡോ.എസ്.ഗണപതിയാണ്. 2016-ൽ തുടങ്ങിയ നിയമ പോരാട്ടങ്ങൾക്കിടയിൽ കേരളത്തിലെ മസ്തിഷ്‌ക മരണനിരക്ക് കുത്തനെ കുറഞ്ഞു. ചട്ടങ്ങൾ ലംഘിച്ച് അവയദാനം നടത്തിയ ഒരു ഹോസ്പിറ്റലിന്റെ അവയവദാനത്തിനുള്ള ലൈസൻസ് റദ്ദാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഡോ. എസ്. ഗണപതിയുമായി നടത്തിയ അഭിമുഖ സംഭാഷണം.

അവയവദാനത്തിന് പിന്നിലുള്ള കള്ളക്കളികൾക്കെതിരെ പോരാടാനുണ്ടായ കാരണം?

* 2016 ലാണ് അവയവദാനത്തിന്റെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഞാൻ നിയമപോരാട്ടം ആരംഭിക്കുന്നത്. അവയവം മാറ്റിവച്ചതിനെ പറ്റി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും കിട്ടിയത്. ട്രാൻസ്പ്ലാന്റേഷൻ നടത്തിയ ഭൂരിഭാഗം പേരും ജീവിച്ചിരിപ്പില്ല. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാന്റേഷന്റെ കണക്കനുസരിച്ച് ഹൃദയം മാറ്റിവെച്ചവരിൽ ഒരു വർഷത്തിലേറെ ജീവിച്ചവർ 84.5 ശതമാനമാണ്. അഞ്ച് വർഷത്തിലേറെ ജീവിച്ചവർ 72.5 ശതമാനവും 20 വർഷത്തിലേറെ ജീവിച്ചവർ 21 ശതമാനവും ആണ്. എന്നാൽ, കേരളത്തിൽ 2016 ഒക്ടോബർ വരെ നടന്ന 43 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഒരു വർഷത്തിലേറെ കാലം ജീവിച്ചവർ വെറും രണ്ടുപേർ മാത്രമാണ്. ഈ സമയങ്ങളിൽ മസ്തിഷ്‌ക മരണങ്ങളുടെ എണ്ണവും കൂടുതലായിരുന്നു. ഇതോടെയാണ് നിയമ പോരാട്ടങ്ങൾക്കായി ഇറങ്ങിത്തിരിച്ചത്.

കോടികളുടെ കച്ചവടം എങ്ങനെ?

* ഓരോ ട്രാൻസ്പ്ലാന്റേഷനും സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത് ലക്ഷങ്ങളാണ്. മരുന്നു കമ്പനികൾ വേറെയും. കിഡ്നി ഒന്നിന് 10 ലക്ഷം രൂപ മുതൽ 20 ലക്ഷം വരെയും പാൻക്രിയാസിന് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുമാണ് അവയവദാനത്തിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. തലച്ചോർ മാറ്റി വയ്ക്കലാണങ്കിൽ 15 - 20 ലക്ഷം, കരൾ മാറ്റിവയ്ക്കലിന് 20 മുതൽ 40 ലക്ഷം. ഹൃദയമാണെങ്കിൽ 40 - 70 ലക്ഷം വരെയാണ് ഈ കച്ചവടത്തിൽ ഈടാക്കുന്ന അവയവങ്ങളുടെ വില. അങ്ങനെ ഒന്നര മുതൽ രണ്ടുകോടിയോളം രൂപ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ വഴി സ്വകാര്യ ആശുപത്രികൾ ഉണ്ടാക്കുന്നുണ്ട്. ഹർജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹൈക്കോടതി ജഡ്ജി വരെ അതിശയം പ്രകടിപ്പിച്ചു, ഒരു മനുഷ്യ ശരീരത്തിന്റെ വില കേട്ട്.

മസ്തിഷ്‌ക മരണത്തിന് പിന്നിലെ കഥ?

* ഏറ്റവും കൂടുതൽ രോഗികൾ വഞ്ചിക്കപ്പെടുന്നതിവിടെയാണ്. ചെറിയൊരപകടം സംഭവിച്ചെത്തിയാലും മസ്തിഷ്‌കമരണം സംഭവിച്ചു എന്ന് വരുത്തിത്തീർത്ത് അവയവങ്ങൾ കച്ചവടം ചെയ്യലാണ് ആശുപത്രികളുടെ പ്രധാനഅജണ്ട. ഇതിൽ ഇരകളാകുന്നത് സാധാരണക്കാരാണ്. ചികിത്സയുടെ പേരിലുള്ള ബില്ലുകൾ കാട്ടിയാണ് ഇവരെ വീഴ്‌ത്തുന്നത്. ലക്ഷങ്ങളുടെ ബില്ല് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഇവരുടെ തന്നെ ഏജന്റുമാർ രോഗിയുടെ ബന്ധുക്കളുടെ അടുത്തുകൂടുകയും അവയവദാനം ചെയ്താൽ ബില്ല് അടക്കേണ്ട എന്നു പറഞ്ഞ് വശത്താക്കുകയും ചെയ്യും. ചട്ടം ലംഘിച്ച് മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർക്ക് 25000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് ആശുപത്രികൾ നൽകുന്നത്.

കേരളത്തിൽ ഏതൊക്കെ ആശുപത്രികളാണ് അവയവകൈമാറ്റവും മാറ്റിവയ്ക്കലും നടത്തുന്നത്?

* കിംസ് തിരുവനന്തപുരം, ട്രാവൻകൂർ മെഡിസിറ്റി കൊല്ലം, എറണാകുളം ലൂർദ് , ലിസി, ലേക് ഷോർ, മെഡിക്കൽ ട്രസ്റ്റ്, ആംസ്റ്റർ, അമൃത, കോഴിക്കോട് മിംസ്, ബേബി മെമോറിയൽ, നാഷണൽ എന്നീ ഹോസ്പിറ്റലുകളാണ് അവയവ കൈമാറ്റത്തിനും ട്രാൻസ്പ്ലാന്റേഷനും മുന്നിട്ടുനിൽക്കുന്നത്.

എറണാകുളം ലൂർദ്ദ് ഹോസ്പിറ്റലിന്റെ അവയവദാന ലൈസൻസ് റദ്ദാക്കാനുണ്ടായ കാരണം?

* 2015 സെപ്റ്റംബർ 15 നാണ് ആദ്യമായി സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. എന്നാൽ ആന്തരിക രക്തസ്രാവവും ന്യൂമോണിയയും ബാധിച്ചതു മൂലം 2015 ഒക്ടോബർ 4 ഞായറാഴ്ച രാത്രി 9.40 ന് പൊടി മോൻ മരണപ്പെടുകയുണ്ടായി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിൽ അപാകത കണ്ടെത്തുകയുണ്ടായി.
നാലു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. നാലു ഡോക്ടർമാരുടെ സംഘം ആറു മണിക്കൂർ ഇടവേളയിൽ രണ്ടുവട്ടം പരിശോധന നടത്തണമെന്നാണു ചട്ടം. പിന്നീട് നാലു ഡോക്ടർമാർ സർട്ടിഫൈ ചെയ്‌തെങ്കിൽ മാത്രമേ മരണം സ്ഥിരീകരിക്കാനാകൂ. ഇതിൽ ഒരു ഡോക്ടർ ഗവൺമെന്റ് പ്രതിനിധിയായിരിക്കണം.
എന്നാൽ ലൂർദ്ദ് ഹോസ്പിറ്റലിൽ മൂന്നു ഡോക്ടർമാർ മാത്രമേ സർട്ടിഫിക്കേറ്റുകളിൽ ഒപ്പുവച്ചിട്ടുള്ളൂ. ഗവൺമെന്റ് ഡോക്ടറുടെ സാക്ഷ്യപത്രമില്ല. ഇത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് സർക്കാർ നടപടി എടുത്തത്.

അവയവം സ്വീകരിച്ചവർ എത്ര നാൾ ജീവിച്ചിരിക്കും?

* ഈ ചോദ്യത്തിന് മറുപടി നൽകാൻ ഞാൻ ആളല്ല. എങ്കിലും മരണനിരക്ക് നോക്കിയാൽ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ 95 ശതമാനം പേരും രണ്ടുവർഷത്തിൽ കൂടുതൽ ജീവിച്ചിട്ടില്ല. അവയവം മാറ്റിവച്ചില്ല എങ്കിൽ അവരൊക്കെ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നേനെ. ഏറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഹൃദ്രോഗവിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൃദയം മാറ്റിവച്ചവർ എത്ര പേർ ജീവിച്ചിരിപ്പുണ്ട്? സ്വകാര്യ ഹോസ്പിറ്റലുകൾക്ക് പണമുണ്ടാക്കാനുള്ള ഒരു വഴി മാത്രമാണിത്. ലക്ഷങ്ങൾ മുടക്കിയിട്ടും ജീവിതത്തിലേക്ക് തിരികെ വരാത്തവർ എത്ര പേർ!

ജീവിച്ചിരിക്കുന്നവർ അവയവദാനത്തിലൂടെ ചതിയിൽ വീഴുന്നതെങ്ങനെ?

* വൃക്കദാനം ചെയ്യുന്നവരാണ് ഏറെയും വഞ്ചിതരാവുന്നത്. പത്രങ്ങളിൽ കൂടി പരസ്യം നൽകുന്നതാണിവരുടെ രീതി. ഒരു വൃക്കയ്ക്ക് അഞ്ചു ലക്ഷം രൂപ തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇവരെ വശത്താക്കുന്നത്. വൃക്കയെടുത്തതിനു ശേഷം ഇടനിലക്കാരൻ ഒരു ലക്ഷം രൂപ മാത്രമേ ഇവർക്ക് നൽകൂ. ഇതിനെതിരെ പരാതി പറയാൻ ദാതാവിന് കഴിയില്ല. കാരണം ഇന്ത്യയിൽ അവയവം വിൽക്കാൻ നിയമമില്ല. ദാനം ചെയ്യാനേ കഴിയൂ. ആദ്യമേ തന്നെ ദാനം ചെയ്യാൻ സന്നദ്ധനാണെന്ന് ഒപ്പിട്ടുവാങ്ങും. അടുത്ത സുഹൃത്തായതിനാലാണ് നൽകുന്നതെന്നാവും എല്ലാവരും സമ്മതപത്രത്തിൽ പറയുക. ഇതുമൂലം പരാതിയുമായി പോകാൻ കഴിയില്ല എന്ന അവസ്ഥയാണ് ഇടനിലക്കാർ ചൂഷണം ചെയ്യുന്നത്.

ഇനിയുള്ള നീക്കം?

* കേരളത്തിൽ അവയവം വിൽപ്പന നടത്താൻ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ മാത്രമായല്ല ഇന്ത്യയിൽ. സാധാരണ ജനങ്ങൾ ഇത്തരം മാഫിയകളുടെ കൈകളിൽപ്പെട്ട് വഞ്ചിതരാകുന്നത് തടയുകയാണ് ലക്ഷ്യം. ഇതിൽ ഇടനിലക്കാരൻ സർക്കാർ ആയിരിക്കണം. നിലവിൽ സർക്കാരിന്റെ മൃതസഞ്ജീവനി വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാക്രമത്തിലാണ് അവയവം നൽകുന്നതെന്ന് പറയുന്നുണ്ടെങ്കിലും ശരിയായ ക്രമത്തിലല്ല. ഇതിനായി പ്രത്യേകം മോണിട്ടറിങ്ങ് സംവിധാനം ഒരുക്കണം. ഓരോ അവയവത്തിനും സർക്കാർ വില നിശ്ചയിക്കണം. കൂടാതെ ജീവിച്ചിരിക്കുന്ന ദാതാവിന്റെ ആരോഗ്യം സാധാരണ നിലയിലാകുന്നത് വരെ എല്ലാ ചെലവും സർക്കാർ വഹിക്കണം. എന്നിവയൊക്കെയാണ് ആവശ്യപ്പെടുന്നത്. ഇറാനിൽ മാത്രമേ അവയവം വിൽക്കാനായി നിലവിൽ നിയമമുള്ളൂ. ഇന്ത്യയിൽ ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സ്വകാര്യ ആശുപത്രികളുടെ കൊള്ളയും കൊലപാതകവും നിലയ്ക്കും.

മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികൾ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികൾക്കെതിരെ നിയമപോരാട്ടങ്ങളുമായി സജീവമാണ് ഡോ.എസ് ഗണപതി. മരുത്തടിയിലെ സ്വന്തം ക്ലിനിക്കിലെ ജോലികൾ പൂർത്തിയാക്കി വീട്ടിലെത്തിയാൽ കൈലിമുണ്ടുടുത്ത് ഷർട്ട് പോലും ധരിക്കാതെ ഡോക്ടറുടെ പൊങ്ങച്ചമില്ലാത്ത ഒരു സാധാരണക്കാരനായി ടെറസിനു മുകളിലും പറമ്പിലുമായി കൃഷി ചെയ്യുന്നതിലാണ് ഡോ ഗണപതിയുടെ താത്പര്യം. പച്ചക്കറികളുടെയും മുന്തിരി, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ ഇനം പഴവർഗ്ഗങ്ങളും ഇവിടെയുണ്ട്. വളർത്തുനായ്ക്കളെ പരിപാലിച്ചും വിരുന്നുകാരായെത്തുന്ന മയിലുകൾക്കും മറ്റു പക്ഷികൾക്കും തീറ്റ നൽകിയും നന്മ വറ്റാത്ത നല്ലൊരു പ്രകൃതി സ്‌നേഹിയായി ഡോ.എസ്. ഗണപതി കഴിയുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ
മുതലാളിമാരുടെ ആട്ടും തുപ്പും കേട്ട് പിടിച്ചു നിന്നവരെ തേടി എത്തിയ ലോട്ടറി; ജീവിക്കാനുള്ള കാശ് ചോദിച്ചിട്ട് കൊടുക്കാതിരുന്ന മുത്തൂറ്റ് അടങ്ങിയ മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വരെയുള്ളവർക്ക് മാന്യമായ ശമ്പളം കൊടുത്തേ മതിയാവൂ; തൂപ്പുകാർക്കും പ്യൂൺമാർക്കും 14650 രൂപ വീതം കിട്ടുമ്പോൾ സെക്യൂരിറ്റിക്കാർക്ക് 20750ഉം ക്ലർക്കുമാർക്ക് 25250 വരെ ശമ്പളം ലഭിക്കും; അസാധാരണമായ ഒരു തൊഴിൽ സമരത്തിന്റെ വിജയഗാഥ ഇങ്ങനെ
ഇവൾ കള്ളമാണ് പറയുന്നത്; എന്റെ ജീവിതം കളഞ്ഞു എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ ആണ് ഇവൾ; എനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ്; ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്; നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്; ചതിയുടെ രണ്ടാം ഭാഗം മറുനാടനോട് വെളിപ്പെടുത്തി സോമദാസിന്റെ ആദ്യ ഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ; ബിഗ് ബോസ് ഷോ തുറന്നു വിട്ട ഭൂതം പുതിയ തലത്തിലേക്ക്; സൂര്യയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ഷീനാ റഹ്മാൻ
ലോകത്തെ ഭീതിയിലാഴ്‌ത്തി പടരുന്ന ചൈനീസ് കൊലയാളി കേരളത്തിലേക്കുമെത്തുമോ? ഫിലിപ്പിനോ നേഴ്‌സിനെ ശുശ്രൂഷിച്ച സൗദിയിലെ മലയാളി നേഴ്‌സിനും കൊറോണ വൈറസ് ബാധ; 10,000 പേർക്ക് രോഗം പിടിപെട്ടതോടെ 11 ദശലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന വുഹാൻ സിറ്റിയെ പൂർണ്ണമായും ഒറ്റപ്പെടുത്തി അധികൃതർ; നഗരത്തിന് പുറത്തേക്ക് പോകാനോ നഗരത്തിലേക്ക് വരാനോ ഇനി ആർക്കും കഴിയില്ല; ചൈനയിൽ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ
'ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണ്'; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ യോഗം അലമ്പിയ സ്ത്രീക്ക് നേരെ ആക്രോശവുമായി ക്ഷേത്രഭാരവാഹികളായ സ്ത്രീകൾ; ഈ യോഗം ഇവിടെ അനാവശ്യമാണെന്ന് പറഞ്ഞ യുവതിയെ യോഗം നിർത്തലാക്കി വെളിയിൽ തള്ളി; ഒറ്റയാൾ പോരാട്ടം നടത്തിയ യുവതിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ സീൻ കോൺട്രാ ആണ്; ജ്യൂസ് ഷോപ്പിലെ ഗ്ലാസ് പാത്രങ്ങൾ ഒരാൾ എറിഞ്ഞുപൊട്ടിക്കുമ്പോൾ പോർവിളിയുമായി കൂടെ രണ്ടുപേരും; പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ബ്ലസി കത്തി തറയിൽ കുത്തി ഒടിച്ച് തെറിയഭിഷകം തുടങ്ങിയത്; ഉടൻ അൽത്താഫ് മറ്റൊരു കത്തി എന്റെ കഴുത്തിൽ വച്ച് പൂളിക്കളയും എന്ന് ഭീഷണി മുഴക്കി; മറൈൻ ഡ്രൈവിൽ യുവാക്കൾ അതിക്രമം കാട്ടിയിട്ടും പൊലീസ് മാറി നിന്നതിന് കാരണം വിശദീകരിക്കുന്നു എഎസ്‌ഐ സുധീർ
ഡോക്ടർ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാൻ അലറിപ്പറഞ്ഞു; 'കൃത്രിമശ്വാസം കൊടുക്കാനുള്ള ഏർപ്പാട് വേഗത്തിൽ ചെയ്യ് ': ഡോക്ടർ നിർവ്വികാരമായി പറഞ്ഞു; 'മരിച്ച ആൾക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല'; എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി; ആരോ പിടിച്ച് എന്നെ ഒരു കസേരയിൽ ഇരുത്തി; പിന്നീട് എത്തിയ ആൾ ഡോക്ടർ ആണെന്ന് അറിയാതെ ഞാൻ പറഞ്ഞു; 'എന്റെ ഭാര്യ മരിച്ചുപോയി, ഇതേ... ഇപ്പോൾ'; ഇസ്ലാമിക മതമൗലികവാദികൾ കൈ വെട്ടിയ ജോസഫ് മാഷിന്റെ ആത്മകഥ വൈറൽ ആവുമ്പോൾ
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ