Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർദ്ധരാത്രി അടിച്ചു പൂസായി ഊബർ ഈറ്റ്‌സുകാരനെ കാറുകയറ്റി കൊല്ലാൻ ശ്രമിച്ചതും ഡോക്ടർ; ശ്രീറാം വെങ്കിടേശ്വരനും വഫാ ഫിറോസും ഉണ്ടാക്കിയ ദുരന്തം ഒഴിവായത് വിഷ്ണുവിന്റെ ആയുസ് ബലം കൊണ്ട് മാത്രം; അപകട ശേഷം നിർത്താതെ കാറൊടിച്ച കണ്ണുരോഗ വിദഗ്ധനെ പിന്തുടർന്ന് പിടിച്ചതും ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ; പ്രിസൈസ് കണ്ണാശുപത്രിയിലെ ഡോക്ടർ ജയറാം ഒറ്റ രാത്രികൊണ്ട് വില്ലനായപ്പോൾ

അർദ്ധരാത്രി അടിച്ചു പൂസായി ഊബർ ഈറ്റ്‌സുകാരനെ കാറുകയറ്റി കൊല്ലാൻ ശ്രമിച്ചതും ഡോക്ടർ; ശ്രീറാം വെങ്കിടേശ്വരനും വഫാ ഫിറോസും ഉണ്ടാക്കിയ ദുരന്തം ഒഴിവായത് വിഷ്ണുവിന്റെ ആയുസ് ബലം കൊണ്ട് മാത്രം; അപകട ശേഷം നിർത്താതെ കാറൊടിച്ച കണ്ണുരോഗ വിദഗ്ധനെ പിന്തുടർന്ന് പിടിച്ചതും ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ; പ്രിസൈസ് കണ്ണാശുപത്രിയിലെ ഡോക്ടർ ജയറാം ഒറ്റ രാത്രികൊണ്ട് വില്ലനായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം സാക്ഷിയായത് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വണ്ടിയിടിച്ച് കൊന്നതിന് സമാനമായ രംഗങ്ങൾ. ബഷീറിനെ കൊന്നത് ശ്രീറാം വെങ്കിട്ടരാമനും വഫ വിറോസും സഞ്ചരിച്ച കാറായിരുന്നുവെങ്കിൽ പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്‌ത്തിയ ഡോക്ടർ വി.ആർ.ജയറാം പിഎംജിയിലെ പ്രിസൈസ് കണ്ണാശുപത്രിയിലെ ഡോക്ടറും.

കഥയിൽ ചെറിയൊരു വ്യത്യാസമുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിൽ നിന്നും വ്യത്യസ്തമായി ഡോക്ടർ ആദ്യം സമ്മതിച്ചതും വാഹനം ഓടിച്ച സമയത്ത് താൻ മദ്യപിച്ചിരുന്നു എന്ന കാര്യവും. ഇതോടെ കാർ ഓടിച്ചത് ഡോക്ടർ തന്നെയായിരുന്നുവെന്നും ഡ്രൈവിങ് സമയത്ത് മദ്യപിച്ചിരുന്നു എന്ന കാര്യവും പൊലീസിന് തീർച്ചയായി. കന്റോൺമെന്റ് പൊലീസ് പിടികൂടിയ ഡോക്ടറെ സ്റ്റേഷൻ ലിമിറ്റ് പരിഗണിച്ച് മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. എവിടെനിന്നാണ് മദ്യപിച്ചു എന്ന കാര്യവും കൂടെയുണ്ടായിരുന്നവർ ആരെന്നും ഡോക്ടർ പൊലീസിനോട് വെളിപ്പെടുത്തിയില്ല. പൊലീസ് വൈദ്യ പരിശോധനയും നടത്തി. ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ ഇതുണ്ടായില്ല.

പാൽക്കുളങ്ങര സ്വദേശിയായ ഡോക്ടർ മദ്യപിച്ച് എന്ന് പറഞ്ഞതിനാൽ പൊലീസ് ഡോക്ടറെ അപകടം നടന്ന പരിധിയിലുള്ള മ്യൂസിയം പൊലീസിന് കൈമാറി. മ്യൂസിയം പൊലീസ് ഡോക്ടറെയും കൊണ്ട് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് നീങ്ങുകയും ചെയ്തു. ഡോക്ടറിൽ നിന്നും ശേഖരിച്ച രക്തസാമ്പിളുകൾ കെമിക്കൽ ലാബിനു കൈമാറുകയും ചെയ്തു. മൂന്നു നാലു ദിവസത്തിനുള്ളിൽ മാത്രമേ വൈദ്യ പരിശോധന ഫലം ലഭ്യമാവുകയുള്ളൂ. വൈദ്യ പരിശോധനയ്ക്ക് ശേഷം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഡോക്ടറെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച അപകടമുണ്ടാക്കി എന്ന കുറ്റത്തിന് ഐപിസി 279, 185, 337 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. ഭയന്നതിനാൽ ജീവനും കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് ഡോക്ടർ പൊലീസിനെ അറിയിച്ചത്.

ഇന്നലെ രാത്രിയി11.30 നാണ് മദ്യലഹരിയിൽ ഡോക്ടർ ജയറാം ഓടിച്ച കാർ ഇടിച്ച് സമീപം ഓൺലൈൻ ഫുഡ് ഡെലിവറി(ഊബർ) നടത്തുന്ന ആദർശിനാണ്‌ന് പരുക്കേറ്റത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തായിരുന്നു അപകടം. . എൽഎംഎസ് ഭാഗത്തു നിന്ന് പാളയത്തേക്ക് വരികയായിരുന്നു ആദർശ്. നിയമസഭയ്ക്കു മുന്നിലൂടെ പാളയത്തേക്ക് പോകുകയായിരുന്നു കാർ. ബൈക്ക് ഇടിച്ചു തെറിപ്പിച്ച ഡോക്ടർ അതിനു ശേഷം കാർ ബൈക്കിനു മുകളിലൂടെ കയറ്റി ഇറക്കുകയും ചെയ്തു.

പരുക്ക് പറ്റി റോഡിൽ കിടന്ന ആദർശ് കാർ മുന്നോട്ടു വരുന്നത് കണ്ടു ഉരുണ്ടുമാറി രക്ഷപ്പെടുകയായിരുന്നു. അപകടത്തിനു ശേഷം കാറിലുണ്ടായിരുന്നവർ പാളയം സെന്റ് ജോസഫ്‌സ് പള്ളിക്കു സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ ബേക്കറി ജംക്ഷനിലേക്ക് പോയി. അപകടം കണ്ട ആളുകൾ പിന്തുടർന്നാണ് ബേക്കറി ജംക്ഷനു സമീപത്തു വച്ച് കാർ തടഞ്ഞത്. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചിരുന്നു.

ഡോക്ടറും സംഘവും തടഞ്ഞു വയ്ക്കപ്പെട്ടപ്പോൾ സ്ഥലത്തെത്തിയ കന്റോൺമെന്റ് സ്റ്റേഷൻ അധികൃതർ ഡോക്ടറെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപകടസ്ഥലം മ്യൂസിയം സ്റ്റേഷന്റെ പരിധിയിലായതിനാൽ ഡോക്ടറെ മ്യൂസിയം പൊലീസിന് കൈമാറി. ആദർശിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കൈക്കു ചെറിയ പരുക്കു മാത്രമേയൊള്ളൂവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടതിന്റെ മുറിവുണങ്ങും മുൻപ് തന്നെയാണ് സമാന അപകടങ്ങൾ രാത്രിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീറാം വരുത്തിവെച്ച അപകടത്തിനു ശേഷം പൊലീസ് രാത്രിയിൽ പരിശോധന കർക്കശമാക്കിയിരുന്നുവെങ്കിലും പിന്നീട് ഈ പരിശോധനയും കർശനമല്ലാതായി മാറി. ഇതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് പതിവുമായി. രാത്രി പത്തു മണിക്ക് ശേഷം തലസ്ഥാന നഗരിയിലെ റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പരാതികൾ സജീവമാണ്. ബൈക്ക്, കാർ റേസർമാരും മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിക്കുന്നവരുടെയും കൈകളിൽ അമരുകയാണ് തലസ്ഥാന നഗരിയിലെ പല റോഡുകളും. പൊലീസ് കർക്കശമല്ലാത്തതിനാൽ ഈ തേർവാഴ്ച തുടരുകയുമാണ്.

ഇന്നലെ തന്നെ മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ടു അപകടമാണ് സിറ്റിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒന്നും ഡോക്ടർ അഭിലാഷ് വരുത്തി വെച്ച അപകടവും പട്ടം പിഎസ്‌സി ഓഫീസിനു മുന്നിലെ അപകടവും. രാത്രി സിനു 11.30 ഓടെ പിഎസ് സി ഓഫീസിനു മുന്നിലുണ്ടായ അപകടത്തിൽ സ്വിഫ്റ്റ് കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ അപകടം ഉണ്ടാക്കിയ യുവാക്കളും മദ്യലഹരിയിലായിരുന്നു.രാത്രിയിലെ വാഹന പരിശോധന കർക്കശമാക്കേണ്ടതിലേക്ക് ഇരു വാഹനാപകടങ്ങളും വിരൽചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP