1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
19
Sunday

'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'

December 09, 2019 | 01:31 PM IST | Permalink'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തങ്ങൾക്ക് നേരിട്ട് അതിക്രൂരമായ പീഡനങ്ങളുടെ നേർ സാക്ഷ്യമായി മലബാർ കലാപത്തിലെ ഇരകളുടെ വെളിപ്പെടുത്തലുകൾ. എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ ഡോ മനോജ് ബ്രൈറ്റ് ഫേസ്‌ബുക്കിൽ എഴുതുന്ന മാപ്പിള കലാപം സീരീസ് എന്ന ലേഖന പരമ്പരയിലെ പുതിയ ലക്കത്തിലാണ് ഇരകളുടെ മൊഴികൾ അവതരിപ്പിച്ചിരിക്കുന്നത്. കൊള്ളയും കൊലയും അമ്പലം തകർക്കലും മതം മാറ്റവും വ്യാപകമായി നടന്നുവെന്നും, തീയ്യരും, ദലിതരും പോലും ആക്രമിക്കപ്പെട്ടുവെന്നും, ദ മാപ്പിള റെബല്ല്യൻ,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ  എന്ന അദ്ധ്യായത്തിന്റെ വിവർത്തനത്തിൽ ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

1921ൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്ന മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് ലഹള എന്നൊക്കെ പേരിട്ട കലാപത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്, അക്കാലത്തെ രേഖകളും പുസ്തങ്ങളും തർജ്ജമചെയ്യുമ്പോൾ കിട്ടുന്നത്. കേരളത്തിൽ ഇഎംഎസ് അടക്കമുള്ള ഇടത് എഴുത്തുകാർ തൊട്ട് ലിബറൽ ബുദ്ധിജീവികൾ വരെ മലബാർ കലാപത്തെ വിലയിരുത്തിയത്, ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ കലാപമായും സ്വാതന്ത്ര്യ സമരമായിട്ടുമായിരുന്നു.

അതിനിടിയിൽ കുറെ അക്രമപ്രവർത്തനങ്ങൾ ഉണ്ടായെന്നുമാണ് അവർ വിലയിരുത്തിയത്. എന്നാൽ ഡോ മനോജ് ബ്രൈറ്റ്. 'മലബാർ കലാപം സീരീസ്' വായിച്ചാൽ ഇതിന് ഘടകവിരുദ്ധമായ അഭിപ്രായമാണ് ഉണ്ടാവുക.മലബാർ കലാപം അടിമുടി വർഗീയമായിരുന്നെന്നും ഹിന്ദു വംശഹത്യതന്നെയായിരുന്നു അതിൽ ലക്ഷ്യമിട്ടിരുന്നതെന്നും ഈ തർജ്ജമ വായിച്ചാൽ വ്യക്താമാവും. ഡോ മനോജ് ബ്രൈറ്റ് ചരിത്ര രേഖകൾ ഉദ്ധരിച്ച് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നത്. രേഖകളുടെ തർജ്ജമ നടത്തുന്നു എന്നല്ലാതെ ഒരു കമന്റും അദ്ദേഹം പങ്കുവെക്കുന്നില്ല.

ഇടതുപക്ഷ ചരിത്രകാരന്മാരുടെ വീക്ഷണത്തിന് നേർ വിപരീതമാണ് ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയുടെ ഉള്ളടക്കം. ജന്മിത്വത്തിനെതിരായ പ്രതിഷേധവും ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരവുമാണ് ഖിലാഫത്ത് സമരത്തിന്റെ അടിസ്ഥാന ഘടകമെന്ന ഇവരുടെ വിലയിരുത്തലല്ല, ഡോ ബ്രൈറ്റിന്റെ തർജജമ വായിക്കുമ്പോൾ കിട്ടുക. കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാബത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.ഇസ്ലാമിലേക്കുള്ള മതം മാറ്റം കലാപകാരികളുടെ പ്രധാന അജണ്ടയായത് എങ്ങനെയെന്ന കോടതിയുടെ നിരീക്ഷണവും ഉദ്ധരിക്കുന്നണ്ട്. സമാനതകളില്ലാത്ത ക്രൂരതയെ മറച്ചുവെച്ചുകൊണ്ട് ഉള്ളവനും ഇല്ലാത്താവനും തമ്മിലുള്ള കലാപമാക്കി ഇതിനെ മാറ്റിയത് ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സീരീസ് വായിക്കുമ്പോൾ വ്യക്തമാവും.

 ഡോ മനോജ് ബ്രൈറ്റിന്റെ പുതിയ പോസ്റ്റ്    ഇങ്ങനെയാണ്:-

മാപ്പിള കലാപം സീരീസ് (ഭാഗം 20)

The Moplah Rebellion,1921എന്ന പുസ്തകത്തിലെ അതിക്രമങ്ങൾ  എന്ന അദ്ധ്യായത്തിന്റെ -വിവർത്തനം തുടരുന്നു.

അഭയാർഥികളുടെ മൊഴികൾ:-

14. വെള്ളക്കരി കുറ്റിപ്പുറത്ത് ഗോപാലൻ നായർ, പുത്തൂർ, ഏറനാട്:- കന്നിമാസം പതിനാലാം തീയ്യതി (1921 സെപ്റ്റംബർ 21) രാത്രി ഏകദേശം എട്ടുമണിക്ക് മുന്നൂറോളം മാപ്പിളമാർ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ഇതിനിടക്ക് കരുണാകരൻ നായർക്ക് ഒരു വെട്ടുകത്തിയും, വടിവാളുമായി പുറത്തെത്താൻ കഴിഞ്ഞു. അദ്ദേഹം മാപ്പിളമാരുമായി ഏറ്റുമുട്ടി നാലു പേരെ വധിക്കുകയും, ഏതാനും പേരെ മുറിവേൽപ്പിക്കുകയും ചെയ്തു. ഉടനെ അദ്ദേഹം പടിക്കലേക്കു ഓടിപ്പോയി. ആ സമയം ഒരു മാപ്പിള ഒരു കുന്തം അദ്ദേഹത്തിന്റെ തലക്കെറിയുകയും, അത് കഴുത്തു തുളച്ച് കയറി അദ്ദേഹം മരിച്ചു വീഴുകയും ചെയ്തു. മാപ്പിളമാർ എല്ലാം കൊള്ളയടിച്ചു. എന്റെ മൂന്നു വീടുകൾ കൊള്ളയടിക്കുകയും, ഒരു വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. ഞങ്ങളുടെ വക ഒരു അമ്പലമുണ്ട്. ഈ അമ്പലവും നശിപ്പിക്കപ്പെട്ടു. വേങ്ങര അംശത്തിലെ ഏതാണ്ട് ഇരുപതു പേർ കൊല്ലപ്പെട്ടു. ഏതാണ്ട് അറുപതു ഹിന്ദുക്കളെ മതം മാറ്റി. എന്റെതു കൂടാതെ വേങ്ങരയിൽ വേറെ രണ്ട് അമ്പലങ്ങളുണ്ട്. എല്ലാം നശിപ്പിക്കുകയും, വിഗ്രഹങ്ങൾ തകർക്കുകയും,പശുക്കളെ കൊല്ലുകയും ചെയ്തു.


16. കൈപ്പടത്ത് കുഞ്ഞുണ്ണി നായർ, കൊടുവായൂർ, ഏറനാട്:- ഇവിടെ ഏതാണ്ട് അമ്പതു ഹിന്ദു വീടുകളുണ്ട്. ഇതിൽ മൂന്നെണ്ണത്തിനു തീ വയ്ക്കുകയും, ബാക്കി ഏതാണ്ടെല്ലാ വീടുകളും മിക്കവാറും നശിപ്പിക്കപ്പെടുകയും ചെയ്തു. ഏഴു പേർ കൊല്ലപ്പെടുകയും, അമ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് ബലമായി മതം മാറ്റപ്പെടുകയും ചെയ്തു. ആ അംശത്തിൽ ചെറുതടക്കം അഞ്ച് അമ്പലങ്ങളുണ്ട്. എല്ലാം മലിനമാക്കുകയും, നശിപ്പിക്കുകയും ചെയ്തു. എന്റെ അറിവിൽ അഞ്ചു സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്.

17. മണിയിൽ പാലോളി കൃഷ്ണൻ നായർ, തൃപ്പനച്ചി,ഏറനാട്:- എനിക്ക് എഴുപത്താറു വയസ്സുണ്ട്. മാപ്പിളമാർ എന്റെ കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എന്നെക്കൊണ്ട് നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു. മുഹമ്മദൻ ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. ഞങ്ങളാരെങ്കിലും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് മാപ്പിളമാർ ഭീഷണിപ്പെടുത്തി.

18. ചെമ്പാഴി കുട്ടികൃഷ്ണൻ നായർ, അധികാരി, പെരുവല്ലൂർ,ഏറനാട്:- എന്റെ അംശത്തിൽ മൊത്തം ഏതാണ്ട് ഇരുന്നൂറ് ഹിന്ദു വീടുകളുണ്ട്. എല്ലാ വീടുകളും കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും, കുട്ടികളുമടക്കം അൻപതിലധികം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടു. ഏതാണ്ട് എട്ടു ഹിന്ദുക്കൾ കൊല്ലപ്പെട്ടു. എന്റെ അംശത്തിൽ നാല് അമ്പലങ്ങളുണ്ട്. എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു.

19. തിരുത്തിയിൽ നടുവഞ്ചേരി നാരായണൻ മൂസത്, അധികാരി, വള്ളിക്കുന്ന്, ഏറനാട്:- എന്റെ അംശത്തിൽ നൂറിൽ കുറയാത്ത വീടുകൾ കൊള്ളയടിക്കപ്പെടുകയും, അറുപതിൽ കുറയാത്ത വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ആ അംശത്തിൽ എനിക്ക് രണ്ട് അമ്പലങ്ങളുണ്ട്. രണ്ടും നശിപ്പിക്കപ്പെട്ടു. എന്റെ അംശത്തിൽ അനേകം പുരുഷന്മാരും,സ്ത്രീകളും, കുട്ടികളും മാപ്പിളമാരാൽ കൊല്ലപ്പെട്ടിട്ടുണ്ട്. പുരുഷന്മാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും ശവശരീരങ്ങൾ പുഴയിൽ പൊങ്ങിക്കിടക്കുന്നുണ്ട്. എഴുപതു വയസ്സുള്ള ഒരു ഹിന്ദു സ്ത്രീ അവരുടെ ഓല മേഞ്ഞ വീട് തീ പിടിച്ച് അതിൽ പെട്ടു മരിച്ചു. ആവീട്ടിൽ ഇരുപതിനായിരം തേങ്ങ ഉണ്ടായിരുന്നു. അത് മൊത്തത്തിലാണ് കത്തിച്ചത്. വയസ്സായ സ്ത്രീ ഒഴിച്ച് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു. അവർക്ക് ഓടാൻ കഴിഞ്ഞില്ല. അതിനാൽ തീയിൽപ്പെട്ടു മരിച്ചു.

20. പുതുക്കോട്ടെ ചാത്തുണ്ണി നായർ, പുത്തൂർ,കോഴിക്കോട്:- സെപ്റ്റംബർ ഇരുപത്തെട്ടാം തീയ്യതി കലാപകാരികൾ എന്റെ വീട്ടിൽ വന്നു. ഞാനൊഴിച്ച് എന്റെ കുടുംബക്കാരെല്ലാം ഭയന്ന് ഓടി രക്ഷപ്പെട്ടു. അവർ വന്ന ഉടനെ എന്റെ കൈകൾ കൂട്ടിക്കെട്ടി. എന്റെ അയൽക്കാരനായ തീയ്യർതൊടിയിൽ ഗോപാലനെയും ഇപ്രകാരം തന്നെ ചെയ്തു. അടുത്ത ദിവസം ഗോപാലൻ അമ്മയെ കാണാനായി ദയനീയമായി നിലവിളിക്കാൻ തുടങ്ങി. അപ്പോൾ അവർ അദ്ദേഹത്തെ മുതുമന ഇല്ലത്തതിന്റെ പടിഞ്ഞാറു വശത്തുള്ള നാഗലിക്കാവു പറമ്പിലെ ഒരു കിണറിന്റെ അടുത്തു കൊണ്ടുപോയി. കലാപകാരികളിൽ ഒരാൾ ഗോപാലനെ വാളുകൊണ്ട് വെട്ടി, ശരീരം കിണറ്റിലെറിഞ്ഞു. ഇത് ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ഞാൻ ഇസ്ലാമിലേക്കു മാറാൻ സമ്മതിച്ചു. അവർ കൊറാനിലെ ചില വരികൾ എന്നെക്കൊണ്ടു ചൊല്ലിച്ച ശേഷം എനിക്ക് കുറച്ചു ഭക്ഷണം തന്നു.

എന്നെ മതം മാറ്റിയ ദിവസം പെരുവയൽ, ചാത്തമംഗലം അംശങ്ങളിലെ ആറു പേരെയും മതം മാറ്റിയിരുന്നു. നീലേശ്വരത്തു നിന്ന് പിടിച്ച രണ്ടു നായന്മാരെയും, കൊടുവള്ളിയിൽ നിന്നു പിടിച്ച നാലു തീയ്യരെയും വാളുകൊണ്ടു വെട്ടി, നേരത്തെ പറഞ്ഞ കാവിലെ കിണറ്റിലിടുന്നത് ഞാൻ കണ്ടു.

21. തേലപ്പുറത്ത് രാമ കുറുപ്പ്:- ചിങ്ങം എട്ടാം തീയ്യതി (സെപ്റ്റംബർ 24) മാപ്പിളമാർ എന്റെ വീട്ടിൽ അതിക്രമിച്ചു കയറി. അവർ അറുപതോ, എഴുപതോ മാപ്പിളമാരുണ്ടാകും. മിക്കവരും ആ പ്രദേശത്തുള്ളവരും, കുടിയാന്മാരുമാണ്. അപ്പോൾ ഉച്ചക്ക് പന്ത്രണ്ടു മണിയായിക്കാണണം. അവരെന്നെ പിടികൂടി മലർത്തികിടത്തി എന്റെ ദേഹത്ത് പലഭാഗത്തും വാളുകൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ കരഞ്ഞു കൊണ്ട് പലതവണ മമ്പുറത്തെ തങ്ങളെ വിളിച്ചു. അപ്പോൾ വയസായ ഒരു മാപ്പിള എന്നെ വെറുതെ വിടാൻ പറഞ്ഞു. എന്റെ ജംഗമ വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. എനിക്ക് ഏതാണ്ട് പതിനൊന്നായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ അമ്പലങ്ങളിലൊന്നും തകർക്കപ്പെട്ടു. എന്റെ അംശത്തിലെ അഞ്ച് അമ്പലങ്ങൾ നശിപ്പിക്കപ്പെട്ടു. നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്കു മാറ്റപ്പെട്ടു. എന്റെ ഒരു അനന്തിരവളെയും മതം മാറ്റി. മാപ്പിളമാർ എന്റെ അംശത്തിലെ പതിനഞ്ചു പേരെ കൊലപ്പെടുത്തി. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. ഈ മൊഴി നൽകിയ ശേഷം ഈ മനുഷ്യൻ ആത്മഹത്യ ചെയ്തു.

22. കെ. ഗോവിന്ദൻ നായർ, അധികാരി, താഴ്ക്കോട്, മനഃശ്ശേരി, കോഴിക്കോട്. ഈ രണ്ടു അംശങ്ങളിലുമായി മുന്നൂറു ഹിന്ദു വീടുകളും, ചെറുമ കുടിലുകളും ഉണ്ട്. ഒന്നൊഴിയാതെ എല്ലാ വീടുകളും കൊള്ളയടിക്കപ്പെടുകയും, കലാപകാരികൾ എല്ലാ ജംഗമ വസ്തുക്കളും കടത്തിക്കൊണ്ടു പോകുകയും ചെയ്തു. ഏതാണ്ട് നാൽപതോളം വീടുകൾ കത്തിച്ചു ഭസ്മമാക്കി. രണ്ടു അംശങ്ങളിലുമായി ഇരുപത്തഞ്ചോളം അമ്പലങ്ങളുണ്ട്. ഇതിൽ ചിലതെല്ലാം കത്തിക്കുകയും, മറ്റുള്ളവ നശിപ്പിക്കുകയും,വിഗ്രഹങ്ങൾ തകർക്കുകയും, അതിനുള്ളിൽ പശുക്കളെ കശാപ്പു ചെയ്യുകയും ചെയ്തു. നവംബർ മാസത്തിന്റെ അവസാനത്തിൽ ഒരൊറ്റ ദിവസത്തിൽ മാപ്പിളമാർ ഇരുപത്തിരണ്ടു ഹിന്ദുക്കളെ കൊലപ്പെടുത്തി.


23. ശങ്കുണ്ണി ഉണ്ണി നായർ, കണ്ണമംഗലം, ഏറനാട്:- ഈ അംശത്തിലെ എല്ലാ ഹിന്ദു വീടുകളും പൂർണ്ണമായി കൊള്ളയടിക്കപ്പെട്ടു. ഈ പരിസരത്തെ പ്രധാനപ്പെട്ട കുടുംബം എന്റേതായതുകൊണ്ട്, കലാപകാരികൾക്ക് അവരെ മതം മാറ്റണമെന്നുണ്ടായിരുന്നു. അവർ കുപ്പായങ്ങളും, ക്ഷൗരക്കാരും മറ്റുമായി മതം മാറ്റാൻ വന്നു. പക്ഷെ എന്റെ കുടുംബത്തിന് ഒരു നായർ ഭൃത്യനിൽ നിന്ന് സമയത്തിന് മുന്നറിയിപ്പു കിട്ടി. നിരാശരായ മാപ്പിളമാർ എന്റെ വീടിന്റെ ഒരു ഭാഗം തകർക്കുകയും, മുന്നറിയിപ്പു തന്ന ഭൃത്യന്റെ വീടിനു തീയിടുകയും ചെയ്തു. എന്റെ തറവാടിന് മൊത്തം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങലത്ത് വിഷ്ണു ക്ഷേത്രം നശിപ്പിക്കുകയും, ഭാഗികമായി അഗ്നിക്കിരയാക്കുകയും ചെയ്തു. വിഗ്രഹം പല കഷ്ണങ്ങളാക്കി.

24. മഠത്തിൽ വിഷ്ണു നമ്പൂതിരി, വിളയിൽ, ഏറനാട്:- ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയ്യതി കാലത്ത് ഒമ്പതുമണിക്ക് പത്തു മാപ്പിളമാർ എന്റെ വീട്ടിൽ വന്നു. മിക്കവരും എന്റെ അയൽക്കാരോ, കുടിയാന്മാരോ ആണ്.പതുക്കെപ്പതുക്കെ കലാപകാരികളുടെ എണ്ണം കൂടാൻ തുടങ്ങി, ഉച്ചയോടെ അഞ്ഞൂറിൽ കുറയാതെ മാപ്പിളമാർ എത്തിച്ചേർന്നു. ഞാൻ സ്ത്രീകളെയും, കുട്ടികളെയും പുറകിലെ വാതിലിലൂടെ പുറത്തേക്കയച്ചിരുന്നു. മാപ്പിളമാർ വീട്ടിനകത്തു കടക്കാൻ തുടങ്ങിയതോടെ ഞാനും ഓടിപോയി. ആദ്യം എനിക്ക് പതിനയ്യായിരം രൂപയുടെ നഷ്ടമുണ്ടായി. പിന്നീട് ഇരുപതിനായിരം രൂപയുടെ മൂല്യമുണ്ടായിരുന്ന വീട് തീയിട്ടു നശിപ്പിച്ചു. എന്റെ മിക്കവാറും രേഖകളും തീയിൽ നശിച്ചു. ഞാൻ ഇതുവരെ വൈക്കത്തായിരുന്നു. നാലു ദിവസം മുൻപാണ് കോഴിക്കോട്ടു വന്നത്. ക്യാമ്പിൽ അരി വാങ്ങാൻ വന്നതാണ്. ഞാൻ ഇപ്പോൾ ചാലപ്പുറത്തെ വട്ടൂർ ഇല്ലത്താണ് താമസിക്കുന്നത്.

25. രാമുണ്ണി നായർ, അധികാരി, ഓലക്കര, ഏറനാട്:- ഒക്ടോബർ പന്ത്രണ്ടാം തീയ്യതി കലാപം വളരെ ഗൗരവകരമായ തരത്തിൽഎന്റെ അംശത്തിലേക്കു പടർന്നു. എല്ലാ ഹിന്ദു ഗൃഹങ്ങളിലെയും വിലപിടിപ്പുള്ളതെല്ലാം കവർച്ച ചെയ്യപ്പെട്ടു. ഓടാൻ കൂട്ടാക്കാതിരുന്ന എന്റെ അംശം കോൽക്കാരനായ (പ്യൂൺ) ചാത്തു നായരുടെ തല വെട്ടി. ഏതാണ്ട് അര ഡസൻ ആളുകൾ കൊല്ലപ്പെടുകയും, മുപ്പതിലധികം ആളുകൾ മതം മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അംശത്തിലെ എല്ലാ കന്നുകാലികളും കശാപ്പു ചെയ്യപ്പെട്ടു. എനിക്കു തന്നെ കാളകളും, എരുമകളും കൂടാതെ മുപ്പതോളം പശുക്കൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്.

26. മംഗലശ്ശേരി വിഷ്ണു നമ്പൂതിരി, പെരുവല്ലൂർ, ഏറനാട്:- എനിക്ക് നാല് ക്ഷേത്രങ്ങളുണ്ട്. കെരവല്ലൂർ ഭഗവതി ക്ഷേത്രം,കരിംകാളി കാവ്,ഏട്ടപ്പറമ്പിൽ വിഷ്ണു ക്ഷേത്രം, അയ്യപ്പൻ കാവ്. ഈ അമ്പലങ്ങളെല്ലാം ഭാഗികമായി നശിപ്പിക്കുകയും, വിഗ്രഹങ്ങൾ എടുത്തുകൊണ്ടു പോകുകയും ചെയ്തു. എന്റെ ആശ്രിതരിൽ അഞ്ചു സ്ത്രീകളേയും, രണ്ടു പുരുഷന്മാരേയും വെട്ടിക്കൊന്നു. രണ്ടു നായന്മാരെയും, മൂന്നു തീയ്യരെയും,മൊത്തം അഞ്ചു പേരെ ബലമായി ഇസ്ലാമിലേക്കു മതംമാറ്റി.

27. വിളയിൽ ചെന്താമര പിഷാരടി, അധികാരി, വിളയിൽ, ഏറനാട്:- ആ അംശത്തിൽ ഒൻപത് നമ്പൂതിരി ഇല്ലങ്ങളുണ്ട്. മാപ്പിളമാർ എല്ലാ വീടുകളിലും അതിക്രമിച്ചു കയറി നമ്പൂതിരി സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിച്ചു. നായർ സ്ത്രീകളുടെ കാര്യത്തിലും മാപ്പിളമാർ അങ്ങനെതന്നെ ചെയ്തു. എല്ലാ സ്ത്രീകൾക്കും കാട്ടിൽ അഭയം പ്രാപിക്കേണ്ടി വന്നു. മാപ്പിളമാർ അവരെ കാട്ടിൽ നിന്ന് പുറത്തുചാടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

മൂന്നാം ദിവസം ചെറുവായൂർ അംശം അധികാരിയുടെ ആളുകൾ വന്ന് ഈ സ്ത്രീകളെ രക്ഷിച്ചു. അംശത്തിൽ ആറ് അമ്പലങ്ങളുണ്ട്.എല്ലാം തകർക്കുകയും, മലിനപ്പെടുത്തുകയും ചെയ്തു. പശുക്കളെ കശാപ്പു ചെയ്ത് അതെടുത്ത് വിഗ്രഹങ്ങളിൽ ചാർത്തുകയും, തലയോട്ടികൾ അമ്പലത്തിന്റെ പല ഭാഗങ്ങളിലും തൂക്കുകയും ചെയ്തു. അക്രമികൾ ആറു ഹിന്ദുക്കളെ വധിക്കുകയും, പതിനഞ്ചോളം വീടുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ഏതാണ്ട് അറുപതോളം പേരെ ബലമായി മതം മാറ്റി.ഈ മൊഴി നൽകിയ ശേഷം സ്വന്തം അംശത്തിലേക്കു പോയ ഇദ്ദേഹം അവിടെവച്ച് കൊല ചെയ്യപ്പെട്ടു.

28. ഗോപാലൻ എന്ന പാറക്കാട്ട് മൂപ്പിൽ നായർ, ചേറൂർ, ഏറനാട്:- മാപ്പിളമാർ എന്റെ വീട്ടിൽ കടന്ന് എടുക്കാവുന്നതെല്ലാം എടുത്തുകൊണ്ടു പോയി. അവർ എന്റെ ഉടമസ്ഥതയിലുള്ള, അടുത്തുള്ള അമ്പലത്തിൽ കടന്ന്, അവിടെയുണ്ടായിരുന്ന എമ്പ്രാന്തിരിയെ ഇസ്ലാമിൽ ചേർക്കുകയും, അമ്പല പരിസരത്തുണ്ടായിരുന്ന എട്ടു പേരെ, മൂന്നു സ്ത്രീകളെയും, അഞ്ചു പുരുഷന്മാരെയും കൊല്ലുകയും ചെയ്തു. വിഗ്രഹങ്ങളെല്ലാം തകർക്കുകയും, പശുക്കളെ അമ്പലത്തിൽ കശാപ്പു ചെയ്യുകയും ചെയ്തു. എനിക്ക് പശുക്കളും, കിടാക്കളുമടക്കം നാൽപ്പതു കന്നുകാലികളുണ്ട്. ചിലതിനെ കൊല്ലുകയും, ബാക്കിയുള്ളതിനെ കടത്തിക്കൊണ്ടു പോകുകയും ചെയ്തു. മാപ്പിള കലാപത്തിൽ എനിക്ക് മൊത്തം പന്ത്രണ്ടായിരം രൂപയുടെ വസ്തുവകകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആ അംശത്തിലെ നാൽപ്പതിൽ കുറയാത്ത ആളുകൾ ഇസ്ലാമിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. എന്റെ അംശത്തിൽ അഞ്ച് അമ്പലങ്ങളുണ്ട്.എല്ലാം നശിപ്പിക്കപ്പെടുകയും, മലിനപ്പെടുത്തുകയും ചെയ്തു.
-----------------------------

(ഈ പോസ്റ്റുകൾ വായിച്ച് അസ്ഥാനത്ത് തേള് കുത്തിയ പോലെ ചാടുന്നവർ ശ്രദ്ധിക്കുക. ഇത് ഞാനെഴുതിയതല്ല. ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. ഒരു നൂറ്റാണ്ടാകാറായി. കലാപത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളുടെയും റഫറൻസ് സെക്ഷനിൽ ഈ പുസ്തകത്തിന്റെയും പേര് കാണും. അതായത് ഇത് നിലവാരമില്ലാത്ത ചരിത്രമാണ് എന്ന് അവർക്കൊന്നും അഭിപ്രായമില്ല എന്നർത്ഥം. നിങ്ങൾ എന്തുകൊണ്ട് ഈ പുസ്തകത്തെക്കുറിച്ച് കേട്ടില്ല എന്നത് എന്റെ വിഷയമല്ല. സന്ദർഭം കിട്ടിയാൽ നമ്മുടെ ''ടെക്സ്റ്റ് ബുക്ക് ചരിത്രകാരന്മാരോടു തന്നെ ചോദിക്കുക.- ഡോ. മനോജ് ബ്രൈറ്റ് )

(മാപ്പിള കലാപം സീരീസ്)

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അതിവേഗത്തിൽ വന്ന ലോറി ഇടിച്ചു തെറുപ്പിച്ചത് സ്‌കൂട്ടർ യാത്രക്കാരെ; ലോറിക്ക് അടിയിലേക്ക് തെറിച്ച് വീണ ഹരിയുടേയും മഞ്ജുവിന്റേയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറി തെറിച്ചു; സ്ത്രീയുടെ കാൽ അറ്റുപോയി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി പൊലീസ്; ഗതാഗതം പുനഃസ്ഥാപിച്ചത് അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി; ഇന്നലെ രാത്രിയിലെ അപകടത്തിൽ നടുങ്ങി ഏറ്റുമാനൂർ സെൻട്രൽ ജംക്ഷൻ
അഫ്‌സൽ ഗുരു പറഞ്ഞതെല്ലാം ശരിയോ? ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്തകളും ഇന്റലിജൻസിന്; പുറത്തായത് തീവ്രവാദികൾക്ക് പിസ്റ്റളും വയർലെസ് സെറ്റും കൈവശം വയ്ക്കാൻ അനുമതി നൽകുന്ന അതിവിചിത്ര ഉത്തരവ്; പരിശോധന കൂടാതെ ഭീകരർക്ക് സഞ്ചരിക്കാൻ കുറിപ്പെഴുതിയത് ഔദ്യോഗിക ലെറ്റർ പാഡിൽ; കാക്കിക്കുള്ളിലെ ഭീകരനെ കുടുക്കി കൂടുതൽ വിവരങ്ങൾ; പാർലമെന്റ് ആക്രമണത്തിൽ അഫ്‌സൽ ഗുരുവിനെ ഈ തീവ്രവാദ ഓഫീസർ കുടുക്കിയതോ?  
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
ദൈവത്തെ സ്മരിക്കാതെ വിവാഹം നായർക്കല്ലാതെ വേറെ ആർക്കെങ്കിലുമുണ്ടോ? ഇപ്പോൾ എങ്ങനെയാ..വിവാഹം കഴിക്കാത്ത ഗണപതിയുടെ പടമൊക്കെ കൊണ്ടു വച്ചേച്ച്.. ഒരുപോറ്റിയെ എവിടുന്നേലും കൊണ്ടുവരും...പോറ്റി അവിടെ നിന്ന് ശാശു ..ശാശു..അപ്പുറത്തിരിക്കുന്ന പഴത്തിലൊരു പൂജ; നിറപറയിലിരിക്കുന്ന പൂക്കുലയിൽ ഒരുപൂജ.. ദൈവത്തെ സ്മരിക്കുന്നുണ്ടോ? നായർ സമുദായത്തിന്റെ വിവാഹച്ചടങ്ങിനെതിരെ എൻഎസ്എസ് കരയോഗവേദിയിൽ തുറന്നടിച്ച് ഗണേശ് കുമാർ
ഒരിക്കൽ അമ്മ തന്റെ കാറിനോടുള്ള ഇഷ്ടം അറിയിച്ചത് മനസ്സിൽ കൊണ്ടു നടന്ന മകൻ; എന്നെങ്കിലും അമ്മയ്ക്ക് ഈ കാർ വാങ്ങി നൽകും എന്ന വാഗ്ദാനം പാലിച്ച് മകനും; അമ്മയുടെ ആഗ്രഹം സഫലമാക്കി മകന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ: പിറന്നാൾ ദിനത്തിൽ അമ്മയക്ക് മുപ്പത്തെട്ട് ലക്ഷം രൂപയുടെ മിനി കൂപ്പർ സമ്മാനായി നൽകി താരം; കാർത്തിക് ആര്യന് കൈയടിച്ച് ബോളിവുഡ്
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്