Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി ഗ്രാമത്തിൽ കോൺഗ്രസിനുവേണ്ടി മത്സരിച്ച അമ്മ തോറ്റിട്ടും അയുർവേദ ഡോക്ടറായ മകളോടു പ്രതികാരം ചെയ്തു സി.പി.എം; എല്ലാം ശരിയാക്കാനായി പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റ ദിനം തന്നെ കല്യാശ്ശേരിയിലെ ഡോ. നീതയുടെ ക്ലിനിക് പാർട്ടിക്കാർ പൂട്ടിച്ചു; പിണറായിയുടെ ജില്ലയിലും നായനാരുടെ ഗ്രാമത്തിലും പിറന്നതിന്റെ ദുരിതം പേറി ഒരു കുടുംബം

പാർട്ടി ഗ്രാമത്തിൽ കോൺഗ്രസിനുവേണ്ടി മത്സരിച്ച അമ്മ തോറ്റിട്ടും അയുർവേദ ഡോക്ടറായ മകളോടു പ്രതികാരം ചെയ്തു സി.പി.എം; എല്ലാം ശരിയാക്കാനായി പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റ ദിനം തന്നെ കല്യാശ്ശേരിയിലെ ഡോ. നീതയുടെ ക്ലിനിക് പാർട്ടിക്കാർ പൂട്ടിച്ചു; പിണറായിയുടെ ജില്ലയിലും നായനാരുടെ ഗ്രാമത്തിലും പിറന്നതിന്റെ ദുരിതം പേറി ഒരു കുടുംബം

രഞ്ജിത് ബാബു

കണ്ണൂർ: പാർട്ടി ഗ്രാമത്തിൽ സിപിഐ.എം. വിലക്കു കാരണം ആയുർവേദ വനിതാ ഡോക്ടർക്ക് ജോലി നഷ്ടമായിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം മെയ് 25 നാണ് കല്ല്യാശ്ശേരിയിലെ ആയുർവേദ ഡോക്ടറായ നീതാ പി.നമ്പ്യാറുടെ ക്ലിനിക്ക് രാഷ്ട്രീയ പക മൂലം പൂട്ടിയിടപ്പെട്ടത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി അമ്മ ഭാനുമതി മത്സരിച്ചതോടെയാണ് ഈ കുടുംബം സിപിഐ.എമ്മിന്റെ കണ്ണിൽ കരടായത്.

കല്ല്യാശ്ശേരി 11 ാം വാർഡിൽ പത്രിക സമർപ്പിച്ചതോടെ ഭാനുമതിക്കും ഭർത്താവ് വിദ്യാധരനും മകൾ നീതിക്കും നേരെ ഭീഷണി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഭാനുമതി ഇറങ്ങിയതോടെ ഭീഷണി ശക്തമായി. വീടിനു നേരെ കല്ലേറും അക്രമവും ഒപ്പം തെറി വിളിയും പതിവായി. തെരഞ്ഞെടുപ്പിൽ ഭാനുമതി പരാജയപ്പെട്ടിട്ടും എതിരാളികളുടെ കലി അടങ്ങിയില്ല. വീടിനു നേരെ പടക്കമെറിഞ്ഞു. അതോടെ പ്രശ്നം അവസാനിച്ചെന്ന് കരുതിയെങ്കിലും ആയുർവേദ ഡോക്ടറായ മകൾ നീതിയുടെ നേർക്കാണ് പിന്നീട് പരാക്രമം.

തെരഞ്ഞെടുപ്പ് ഏത് വന്നാലും ഈ കുടുംബത്തിന് പിന്നീട് സ്വസ്ഥതയുണ്ടായിരുന്നില്ല. കോൺഗ്രസ്സ് നേതൃത്വം ജില്ലാ കലക്ടർക്കും പൊലീസ് ചീഫിനും പരാതി നൽകിയപ്പോഴാണ് അല്പകാലമെങ്കിലും പൊലീസ് നടപടിയുണ്ടായത്. എന്നാൽ കഴിഞ്ഞ വർഷം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ദിവസം തന്നെ ഡോക്ടർ നീതിയുടെ ആയുർവേദ ക്ലിനിക്കിന് ഷട്ടറിടേണ്ടി വന്നു. ആദ്യം ബോർഡ് പറിച്ചെറിഞ്ഞു. പിന്നീട് രോഗികൾക്ക് കാത്തിരിപ്പിനായി ഒരുക്കിയ കസേരകളെല്ലാം എടുത്തു കൊണ്ടു പോയി. ഇതുവരെയായി ക്ലിനിക്കിലെ പതിമൂന്ന് ബോർഡുകൾ സ്ഥാപിച്ചു. എല്ലാം നശിപ്പിക്കപ്പെട്ടെന്ന് ഡോക്ടർ നീതി മറുനാടൻ മലയാളിയോട് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഗ്രാമമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയും. അവിടെയാണ് ഒരു വനിതാ ഡോക്ടറായ തനിക്ക് ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. ഈ പാർട്ടി ഗ്രാമത്തിൽ എങ്ങിനെയാണിനി ജീവിക്കുക. ജനിച്ച് വളർന്ന ഇവിടം വിട്ട് പോകേണ്ടി വരുമെന്ന് ഭയപ്പെടുകയാണ്. ഡോ.നീത പറയുന്നു. തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം പാർട്ടിക്കാർ വിലക്കുകയാണ്. സ്വന്തം വീട്ടു പറമ്പിൽ പണിത ക്ലിനിക്കിൽ ബോർഡു വെക്കാൻ അവകാശമില്ലാതായിരിക്കുന്നു. തൊഴിലെടുക്കാൻ തയ്യാറായിട്ടും ഒരു വർഷമായി ഡോക്ടർ എന്ന നിലയിലോ യോഗാ പ്രാക്ടീഷണർ എന്ന നിലയിലോ പ്രവർത്തിക്കാനാവുന്നില്ല. ശാരീരികമായിപ്പോലും പാർട്ടി ഗ്രാമത്തിൽ അക്രമം നേരിടേണ്ടി വരുമെന്ന അവസ്ഥയിലാണ് ഡോക്ടറും കുടുംബവും കഴിയുന്നത്.

കുടുംബശ്രീക്കാരെക്കൊണ്ടു പോലും തങ്ങൾക്കെതിരെ പരാതി നൽകിക്കുന്നു. പൊലീസും ഇവിടെ പക്ഷം പിടിക്കുകയാണ്. വ്യാജപരാതിക്ക് അവരും കൂട്ടുനിൽക്കുന്നു. നീതി നിഷേധിക്കപ്പെട്ട ഈ കുടുംബത്തിന്റെ ദുരവസ്ഥയിൽ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിക്കും ഒന്നും ചെയ്യാനാവുന്നില്ല. നേരത്തെ കെ.പി.സി. സി. പ്രസിഡണ്ടായിരുന്ന വി എം. സുധീരൻ ഈ കുടുംബത്തിന്റെ അവസ്ഥ കണ്ട് അവിടം സന്ദർശിച്ചിരുന്നു. എന്നാൽ പിന്നീട് അവരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടൽ നടന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP